💧Part-2💧

 


💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽

💧Part-2💧
അപ്പോൾ അവൻ പറഞ്ഞു. ഞാൻ ശാമിൽ നിന്നും വരുന്നു.അവിടുത്തെ ഗവർണറാണ് എന്നെ ഇങ്ങോട്ട് അയച്ചത്...

എന്താ നിന്റെ ഉദ്ദേശം..?

താങ്കളുടെ പ്രജകളുടെ (പട്ടാളം) കൂട്ടത്തിൽ ചേരാൻ വേണ്ടിയാണ് എന്നെ ഇങ്ങോട്ട് അയച്ചത്.

എന്താണ് താങ്കളുടെ പേര്..? പുഞ്ചിരിച്ച് കൊണ്ട് അലി(റ) ചോദിച്ചു.

എന്റെ പേര്
" ഇബ്നു മുൽജം"

ഇത് കേട്ട അലി(റ) ഒരല്പം പിന്നോട്ടു മാറിയിട്ട് പറഞ്ഞു...
"إنا لله وإنا إليه راجعون "

ഞെട്ടിത്തരിച്ച ഇബ്നുമുൽജം ചോദിച്ചു. അലിയാരെയ് ഞാൻ അങ്ങയുടെ പട്ടാളത്തിൽ ചേരാൻ വന്നവനാണ്. ഞാൻ ഒരു അപകടകാരി അല്ലല്ലോ? പിന്നെ എന്തിനാണ് താങ്കൾ അങ്ങനെ പറഞ്ഞത്..?

അമീറുൽ മുഅമിനീൻ അവന്റെ മുഖത്ത് നോക്കി കൊണ്ട് പറഞ്ഞു. നീ എന്റെ കൊലയാളിയായിരിക്കുമെന്ന് ഞാൻ മുൻകൂട്ടി കാണുന്നു...

ഞെട്ടൽ വിട്ട് മാറാത്ത ഇബ്നുമുൽജം ഗദ്ഗദത്തോടെ പറഞ്ഞു.

അലിയാരേയ്.., എന്താണ് താങ്കൾ പറയുന്നത്? ഞാൻ സത്യമായും താങ്കളുടെ പട്ടാളത്തിൽ ചേരാൻ വന്നതാണ്. അങ്ങേക്ക് സംശയമുണ്ടെങ്കിൽ എന്നെ ജയിലിലടച്ചോളൂ...

പക്ഷേ അലി(റ) പറഞ്ഞു. ശരി, താൻ പട്ടാളത്തിൽ ചേരാൻ വന്നതാണെങ്കിൽ നിന്നെ പരിഗണിക്കാം. അതിനു മുമ്പ് ഒരു ചോദ്യം കൂടി ചോദിക്കട്ടേ...

നിന്റെ ഉമ്മ നിന്നെ ചെറുപ്പത്തിൽ രാവിലെ ഉറക്കത്തിൽ നിന്ന് വിളിച്ചു ഉണർത്തിയിരുന്നത് എപ്രകാരമായിരുന്നു. എടാ ശൈത്വാനെ, നെറികെട്ടവനെ, ദുഷിച്ചവനെ തുടങ്ങിയ തെറി വാക്കുകളെ കൊണ്ടല്ലേ നിന്നെ വിളിച്ചുണർത്തിയിരുന്നത്..?
(സ്വന്തം മക്കളെ തെറിയഭിഷേകം നടത്തുന്ന മാതാപിതാക്കൾ ഈ ഭാഗം ഗൗരവമായി എടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു)

നിന്റെ മാതാവ് അല്ലാഹുﷻവിന്റെ വിധിവിലക്കുകൾ അംഗീകരിക്കാത്ത മുസ്ലിം നാമധാരിയല്ലേ..?

ഇബ്നുമുൽജം പറഞ്ഞു... സത്യമാണ് താങ്കൾ പറഞ്ഞത്. ഞാനല്പം ഉറക്ക് കൂടുതൽ ഉള്ള ആളായതിനാൽ എന്റെ ഉമ്മ അങ്ങനെത്തന്നെയായിരുന്നു എന്നെ വിളിച്ചുണർതിയിരുന്നത്.

അലി(റ) ഉറപ്പിച്ചു പറഞ്ഞു. എന്നാൽ നീയെന്റെ കൊലയാളി തന്നെയാണ്.

പക്ഷെ തൽകാലം നിഷ്കളങ്കനായിരുന്ന ഇബ്നുമുൽജമിനെ പട്ടാളത്തിൽ ചേര്‍ത്തു.

അലി(റ)വിന്റെ വധത്തിന്റെ പിന്നിലെ ഗൂഢ തന്ത്രങ്ങളിലെ ഒരു സംഭവത്തിലൂടെയാണ് കർബല യുദ്ധ ചരിത്രത്തിലേക്ക് നിങ്ങളെ ഞാൻ കൂട്ടിക്കൊണ്ട് പോകുന്നത്...

ഈ സംഭവത്തിന് ശേഷമാണ് നഹ്റുവാൻ യുദ്ധം നടക്കുന്നത്. ശാമിന്റെ ഭാഗത്ത് ഉണ്ടായ നഹ്റുവാൻ യുദ്ധത്തിന്റെ പട്ടാള ഉപനായക സ്ഥാനത്തേക്ക് ഇബ്നുമുൽജം തെരഞ്ഞെടുക്കപ്പെട്ടു. ഇബ്നുമുൽജമിന്റെ നേതൃത്വത്തിൽ നടന്ന ആ യുദ്ധത്തിൽ മുസ്ലിം സൈന്യം വിജയിച്ചു...

ഈ വിജയ വാർത്ത ഖലീഫയെ അറിയിക്കാൻ വേണ്ടി ദൂതനായി തെഞ്ഞെടുത്തതും ഇബ്നുമുൽജമിനെ തന്നെയായിരുന്നു. ഇബ്നുമുൽജം തന്റെ അതിവേഗമോടുന്ന കുതിരപ്പുറത്ത് കേറി മദീനയെ ലക്ഷ്യം വച്ച് തിരിച്ചു...

വിശാലമായ ഒരു ഈത്തപ്പന തോട്ടത്തിലൂടെ മദീനയെ മാത്രം ലക്ഷ്യം വെച്ച് തന്റെ കുതിരയെ ഓടിച്ചു കൊണ്ട് നീങ്ങുകയായിരുന്ന ഇബ്നുമുൽജമിന്റെ കർണ്ണപുടങ്ങളിൽ പെട്ടെന്ന് ഒരു സ്ത്രീശബ്ദം അലയടിച്ചു..!!

" ഇബ്നുമുൽജമേയ് ഒന്ന് നിൽക്കൂ.., മുൽജമേ.."

ഇബ്നുമുൽജം തന്റെ കുതിരയെ പിടിച്ചു നിര്‍ത്തി.

ഇബ്നുമുൽജം നാലു ഭാഗത്തേക്കും നോക്കി. അപ്പോഴതാ...

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

                                                                            PART 01 - 12