മജ്നൂൻ!..❤‍🩹 _[Short story]_

*മജ്നൂൻ!..❤‍🩹*
 
_[Short story]_


         ഒരു വെള്ളിയാഴ്ചയാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്.

എല്ലാവരും അദ്ദേഹത്തെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ട്.പക്ഷേ ഞാൻ വല്യ ആശ്ചര്യത്തിലായിരുന്നു,
ആ വ്യക്തിയെ
താൻ ആദ്യമായി കാണുകയാണ്...എന്തോ ഒരു പ്രത്യേകത അദ്ദേഹത്തിൽ ഒളിഞ്ഞ് കിടക്കുന്നതായി എനിക്ക് തോന്നി.
ഞാൻ അദ്ദേഹത്തെ നോക്കി ഒന്ന് കണ്ണ് ചിമ്മി പുഞ്ചിരി നൽകി,

ഇത് വരെയും ആരും സ്നേഹത്തോടെ നോക്കാത്തതിനാൽ ആയിരിക്കണം അദ്ദേഹം എന്നെ മിഴിച്ച് നോക്കി കൊണ്ടിരുന്നു.
മറ്റുള്ളവരുടെ ഭ്രാന്താ...എന്ന വിളി സ്ഥിരം ആയത് കൊണ്ടാകണം വല്യ ഭാവ വ്യത്യാസം ഒന്നും തന്നെ എനിക്ക് തോന്നിയിരുന്നില്ല.

വീട്ടിലെത്തിയിട്ടും എനിക്ക് വഴിയിൽ കണ്ട ആളെ പറ്റി മാത്രമേ ചിന്തിക്കുവാൻ കഴിഞ്ഞുള്ളൂ..

ചെറുതായി നരച്ചു തുടങ്ങിയ മുടിയിഴകളും,അതിന്മേൽ ഒരു പച്ച ഷാൾ കൊണ്ടുള്ള തലേക്കെട്ടും,
ഭ്രാന്താ എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്ന നിസ്സഹായതയുടെ ചിരിയും..ഒക്കെ ഒരുപാട് ആകർഷണം തന്നിൽ പടർത്തിയിരിക്കുന്നു.

ആരാണയാൾ!?

ചോദ്യത്തിന് മറുപടി ഇല്ല,പക്ഷേ അറിയണം അദ്ദേഹത്തിൽ നിറഞ്ഞു നിൽക്കുന്ന,തന്നെ ആകർഷണതയിൽ കൊണ്ട് വരാൻ അദ്ദേഹത്തിൽ എന്ത് മരുന്ന് ആയിരുന്നു ഉണ്ടായിരുന്നത് എന്ന്..

രാത്രിയുടെ യാമങ്ങളിൽ അദ്ദേഹത്തെ കുറിച്ച് അന്വേഷിക്കണം എന്ന ചിന്ത എന്നിൽ ഉടലെടുത്തു.
സമയം വല്ലാതെ ദീർഘമുള്ളതായി തോന്നി.
ഈ രാത്രി കടന്നു പോകുവാൻ വല്ലാത്ത പ്രയാസം.

സമയം കൊഴിഞ്ഞു പോയി🍃...
ചിന്തകൾക്ക് വിശ്രമം ഉണ്ടായിരുന്നില്ല.

രാവിലെ തന്നെ ഞാൻ ഇറങ്ങി, ഒന്നു കൂടി കാണണം.സംസാരിക്കാൻ കഴിഞ്ഞാൽ അങ്ങനെ,വെറുതെ കാണാൻ പോകാൻ മനസ്സിൽ ഒരു വെമ്പൽ.,എന്തെങ്കിലും ഒന്ന് സ്വദഖ ആയി നൽകണം,
സൈൻ വേഗം നടന്നു,ഒരു തുണി കടയിലേക്ക് കയറി.അദ്ദേഹം അണിഞ്ഞിരുന്ന വസ്ത്രം പോലത്തെ പുതിയ ഒരെണ്ണം വാങ്ങി..

ഇനി എങ്ങനെ കണ്ടു പിടിക്കും!

ഇന്നലെ കണ്ടത് പള്ളിക്കരുകിൽ നിന്നാണ്..എന്തായാലും അവിടെ ഉണ്ടാകും..ഞാൻ വേഗതയിൽ വണ്ടി ഓടിച്ചു, ചെന്നപ്പോഴോ അവിടെ ആരും ഇല്ല എന്ന് മനസ്സിലായി.

ഞാൻ വിഷമത്തോടെ വണ്ടി തിരിച്ചു,അകലെ നിന്നും ആരോ എന്നെ വിളിച്ചു.തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തൻ്റെ ഒരു സുഹൃത്തിനെ,

അജ്മൽ..🤔?
ചോദ്യ ഭാവത്തിൽ അവനെ വിളിച്ചു കൊണ്ട് ഞാൻ ഒന്ന് നോക്കി.അപ്പോഴാണ് അവനെ അടുത്ത ജംഗ്ഷൻ വരെ വിടുമോ എന്ന് ചോദിച്ചത്.ഞാൻ അത് അവഗണിക്കാൻ നിന്നില്ല,ഒരു പക്ഷെ ഞാൻ തേടുന്നതിനെ കണ്ടെത്താൻ കഴിഞ്ഞെങ്കിലോ!😌

അജ്മൽ കൂടെ കേറിയിട്ട് ഇത് വരെ ഒന്നും മിണ്ടുന്നില്ല,ജംഗ്ഷൻ എത്തി,ഞാൻ വണ്ടി നിർത്തി,അവൻ ഇറങ്ങി,പുഞ്ചിരിച്ച മുഖവും ആയി അവൻ എനിക്ക് جزاك الله.. പറഞ്ഞു, ആമീൻ എന്ന് ഞാനും ഉത്തരം നൽകി.

അവൻ തിരിഞ്ഞു നടക്കുവാൻ തുടങ്ങി,
ഹേയ്...അജ്മൽ,
ഞാൻ അവനെ നോക്കി വിളിച്ചു,എന്തേ എന്ന ഭാവത്തിൽ അവൻ എന്നെയും തിരിഞ്ഞു നോക്കി.ഇന്നലെ നീ പള്ളിയിൽ വന്നിരുന്നോ?
ഹാ..വന്നിരുന്നല്ലോ..

അപ്പോ നീ അദ്ദേഹത്തെ കണ്ടിരുന്നോ?

ആരെ🤔?

അറിയില്ല, പള്ളിക്കരുകിൽ ഒരു വ്യക്തി ഉണ്ടായിരുന്നല്ലോ.. തലപ്പാവണിഞ്ഞ

ഹൊ...അതോ,
ഒരു ഭ്രാന്തൻ ആണ് മോനെ അത്.. നീ എന്തിനാ അയാളെ തിരക്കുന്നത്🧐?

അത്...നീ പറയ്,ആള് ഇപ്പൊ എവിടെ കാണുമെന്ന് അറിയ്യോ?

ഹ..അറിയും,കുറച്ച് നേരെ പോയി വലത്തോട്ട് തിരിഞ്ഞാൽ ആൾടെ വീട് ആണ്..ആരും അധികം സംസാരിക്കാറില്ല,ആരോടും മിണ്ടാറും ഇല്ല. പിന്ന ഇടക്കിടക്ക് എന്തെങ്കിലും പിച്ചും പേയും പറഞ്ഞ് പള്ളിക്കരികിൽ നിൽക്കുന്നത് കാണാം..ആരോടോ സംസാരിക്കുന്ന പോലെ,ഒറ്റക്കുള്ള ജീവീതം ആണ്...എന്തോ പ്രണയ നൈരാശ്യം ആണെന്നാണ് പലരും പറഞ്ഞു കേൾവി,
അജ്മൽ പറഞ്ഞ് തീർന്നതും വേഗം സൈൻ അവിടം കാലിയാക്കി..ഇനി നിന്നാൽ ശരിയാകില്ല.
ആരും പറഞ്ഞുള്ള അറിവ് എനിക്ക് വേണ്ട ഒരു വ്യക്തിയെ സംബന്ധിച്ചോളം!.

പെട്ടെന്ന് ഒരു സ്ഥലത്ത് വണ്ടി നിന്നു.അവൻ വണ്ടിയിൽ നിന്നും ഇറങ്ങി, ഒരു ചെറിയ കൂര!.
അകത്ത് നിന്നും എന്തൊക്കെയോ സംസാരിക്കുന്നത് കേൾക്കാം..
ഞാൻ അകത്ത് കയറി,നോക്കിയപ്പോൾ അന്വേഷിച്ചയാൾ അവിടെ ഇരിക്കുന്നു നിസ്കരിക്കുന്നു. അൽഭുതത്തോടെ ഞാൻ അദ്ദേഹത്തെ നോക്കി നിന്നു.

നിസ്കാരം കഴിഞ്ഞ് അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു,

വന്നു അല്ലേ..?
ഞാൻ പ്രതീക്ഷിച്ചിരുന്നു ഈ വരവ്.എന്നോട് മുമ്പേ പറഞ്ഞിരുന്നു😄.
അദ്ദേഹം എന്നെ നോക്കി പറഞ്ഞത് കേട്ട് എന്താണ് പറയുന്നതെന്ന് മനസ്സിലാകാതെ ഞാനും നിന്നു,ഒന്ന് പുഞ്ചിരി നൽകി.

എന്നെ അറിയുമെന്നോ?
ഞാൻ അദ്ദേഹത്തെ നോക്കി,
ഒരു പുഞ്ചിരിയോടെ കുറച്ച് വെള്ളം തന്നയാൾ പുഞ്ചിരിച്ച് സ്വലാതുകൾ ഉരുവിട്ടു...കൂടെ ഞാനും,കേൾക്കുന്നവനെയും കൂടി ആവേശഭരിതനാക്കി ചൊല്ലിപ്പിക്കുമല്ലോ ആ മാധുര്യം ഊറുന്ന സ്വലാതുകൾ!❤‍🩹.

കുറച്ച് കഴിഞ്ഞതും അദ്ദേഹം എന്നോട് മിണ്ടാൻ തുടങ്ങി,
കണ്ടെത്താൻ പ്രയാസം ഉണ്ടായോ?

ഞാൻ ഇല്ലെന്ന് പറഞ്ഞു.

അല്ല!എനിക്ക് വേണ്ടി എന്തോ വാങ്ങിച്ചിട്ടുണ്ടായിരുന്നല്ലോ...എന്തേ,തരൂ...അതിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് ദിവസങ്ങൾ ആകാറായിരിക്കുന്നു!.

ഞാൻ ഒരു അൽഭുത ലോകതാണെന്ന് തോന്നി പോയി.എൻ്റെ കയ്യിലെ പൊതി ഞാൻ അദ്ദേഹത്തിന് നേരെ നീട്ടി,സന്തോഷ പൂർവ്വം അത് വാങ്ങി വെച്ചു.

ഇനിയും താനെന്നെ കാണാൻ വരുമ്പോൾ ഞാൻ ഉണ്ടാകണം എന്നില്ല.😊
ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.

ഞാൻ കണ്ണ് ഒന്ന് മുറുക്കെ അടച്ചു തുറന്നു,ഒന്നും മിണ്ടില്ല എന്ന് പറഞ്ഞിട്ട്!എന്നെ വരവേൽക്കാൻ കാത്ത് നിന്നപോലെ ആണല്ലോ ഇതിപ്പോ.ഞാൻ മനസ്സിൽ കരുതി.

എല്ലാം ഞാൻ അറിഞ്ഞിരുന്നു.ഭ്രാന്താണ് എന്ന് മറ്റുള്ളവർ പറയുമ്പോഴും അവർക്കറിയില്ല എന്തിൻ്റെ പേരിൽ ആണ് ഭ്രാന്താ എന്ന് വിളിക്കുന്നത് എന്ന്!
പ്രണയ നൈരാശ്യം അല്ല!ഞാൻ എൻ്റെ പ്രണയത്തിൻ്റെ അടുത്ത് തന്നെയാണുള്ളത്,എന്നോട് പലപ്പോഴും സംസാരിക്കാറുണ്ട്..ഞാൻ ആഗ്രഹിച്ചത് ഒരേയൊരു പ്രണയം ആണ്..അതെൻ്റെ മദീനത്തെ രാജകുമാരൻ മുത്തിൻ്റെ ﷺ പ്രണയമാണ്!.

പറഞ്ഞു കഴിഞ്ഞതും പൊടുന്നനെ എൻ്റെ കണ്ണുകളിൽ നിന്നും മിഴിനീരുകൾ ഉറ്റി വീണിരുന്നു.
അദ്ദേഹത്തിൻ്റെ കണ്ണുകൾ അനിയന്ത്രിതമായി ഒഴുകുന്നുണ്ടായിരുന്നു.

ഞാൻ അദ്ദേഹത്തിൻ്റെ തോളിൽ കൈ വെച്ചു,
അതറിഞ്ഞ പോലെ അദ്ദേഹം കണ്ണുകൾ തുടച്ചു,ഒരു ചിരിയോടെ എന്നെ നോക്കി.
അതൊരു ആനന്ദത്തിൻ്റെ നോട്ടം ആയിരുന്നു.

തിരികെ വീട്ടിൽ വന്ന ഞാൻ വളരെ അസ്വസ്ഥൻ ആയിരുന്നു.എന്ത് കൊണ്ട് എനിക്കും അങ്ങനെ ഒരു പ്രണയം ഇല്ല!
പ്രണയിക്കാൻ ആഗ്രഹിച്ചാലും എവിടെ നിന്ന് തുടങ്ങും ഞാൻ😢,ഒരുപാട് ചോദ്യങ്ങൾ എൻ്റെ മുന്നിൽ കടന്നു വന്നു...

പിറ്റേന്ന് ഞാൻ പിന്നെയും അദ്ദേഹത്തെ കാണുവാൻ പോയി.പക്ഷേ എനിക്ക് കാണാൻ കഴിഞ്ഞിരുന്നത് പുഞ്ചിരിച്ച് കിടക്കുന്ന റൂഹറ്റ ശരീരത്തെ ആയിരുന്നു💔.

കയ്യിൽ പൊതിഞ്ഞു കൊണ്ട് ഇന്നലെ ഞാൻ നൽകിയ പുതിയ ഉടുപ്പും ഉണ്ടായിരുന്നു.

അദ്ദേഹത്തിൻ്റെ വീട് ആകെ പരതിയപ്പോൾ എനിക്ക് കിട്ടിയത് ആകെ ഒരു ഡയറി ആണ്...അതിൽ മുത്ത് ഹബീബിനെﷺ എങ്ങനെ പ്രണയിക്കണം എന്നതായിരുന്നു..കണ്ണീർ തുള്ളികൾ അതിലേക്ക് ഊർന്നു വീണിരുന്നു..

എല്ലാവരെയും അറിയിച്ച്, കുളിപ്പിക്കലും കഴിഞ്ഞ്,പള്ളിയിലേക്ക് അദ്ദേഹത്തെ ذكر കളോടെ എടുത്തു.

അപ്പോഴും എൻ്റെ മനം വിങ്ങുന്നുണ്ടായിരുന്നു.മയ്യിത്ത് കട്ടിലിൻ്റെ ആദ്യ കൈവരി പിടിച്ച് കൊണ്ട് പോകുമ്പോഴും ചെറു ചിരിയോടെ എന്നെ നോക്കി വേഗം കൊണ്ട് പോകൂ എന്ന് പറയുന്ന അദ്ദേഹത്തിൻ്റെ മുഖം ആയിരുന്നു.

നിസ്കരിക്കാൻ ഇമാം വന്നു.പക്ഷേ ഞാൻ നിസ്കരിക്കാം എന്ന് ഉറക്കെ പറഞ്ഞ് കൊണ്ട് കരഞ്ഞു..എല്ലാവരും എന്നെ നോക്കി...

ഏയ്...ഈ ഭ്രാന്തന് വേണ്ടി നീ നിസ്കരിക്കാം എന്നോ! പലരും പുച്ഛത്തോടെയും അതിശയത്തോടെ എന്നെ നോക്കി എന്തൊക്കെയോ പറഞ്ഞു.

ഒരു നിമിഷം ഞാൻ സ്തംഭനായി നിന്നു.അദ്ദേഹത്തിൻ്റെ റൂഹറ്റ ശരീരത്തെ നോക്കി,

*ഇതൊരിക്കലും ഒരു ഭ്രാന്തനല്ല!*
*മജ്നൂൻ ആണ്💔...*
*പ്രണയം തലക്ക് പിടിച്ച ഇപ്പൊ തൻ്റെ പ്രണയത്തിലേക്ക് തന്നെ മടങ്ങിയ മജ്നൂൻ!❤‍🩹*

പറഞ്ഞ് കഴിയുമ്പോഴും തൻ്റെ അടങ്ങാത്ത കരച്ചിലിൻ്റെ ശബ്ദം മാത്രം അവിടെ മുഴങ്ങി.എല്ലാവരും തല താഴ്ത്തി.

 അന്ന് മുതൽ അദ്ദേഹം മജ്നു ആയി.മറ്റുള്ളവരിൽ വാക്കുകളിൽ തീരാത്ത പ്രണയത്തെ കൊണ്ട് നടന്ന മജ്നു💓

പതിയെ ഞാനും മജ്നൂനിൻ്റെ പ്രണയ തലവൻ മുഹമ്മദ് മുസ്തഫ നബിﷺ തങ്ങളെ പ്രണയിക്കാൻ തുടങ്ങി..അധരങ്ങൾ സ്വലാത്തുകൾ അധികരിപ്പിച്ച് കൊണ്ട്, മദ്ഹുകൾ ശ്രവിച്ചു കൊണ്ട്...
അപ്പോഴും എൻ്റെ കയ്യിൽ മജ്നൂനിൻ്റെ ഡയറി ഭദ്രമായിരുന്നു❤️❤‍🩹

*{അവസാനിച്ചു}*

_✍🏻بنت عبد الرحيم...[u&me]_

*പ്രണയ നൈരാശ്യം എന്നിൽ എപ്പോഴും കൂടെ നിൽക്കുന്നു.*
*ഒരിക്കലും പ്രണയത്തെ അറിയുവാ കഴിവില്ലാതായി പോകുന്നുണ്ട് സയ്യിദീ ﷺ💕*