ഭാഗം - 9️⃣ മഹ്‌ശറ

 


ഭാഗം - 9️⃣


മഹ്‌ശറ


നബി(സ) ആയിരത്തി അഞ്ഞൂറു കൊല്ലത്തിലധികം കാലം ഖബറിൽ കിടക്കുകയില്ലെന്ന് ചില ഹദീസുകളിലുണ്ട് ആ നിലക്ക് ലോകം കാലമൊന്നുമില്ല. നശിക്കാൻ ഇനി അധികം


മഹ്ശറയിൽ സ്യഷ്‌ടിയിൽ ഒരുമിച്ച് കൂട്ടിയാൽ അല്ലാഹു തന്റെ 'കർറുബിയ്യൂൻ' എന്ന വിഭാഗം മലക്കുകളെ വിളിച്ചുചോദിക്കും. ലൗഹുൽ മഹ്ഫൂള് എന്ന പലക എവിടെ? മലക്കുകൾ പറയും. അർശിലുണ്ട്. അപ്പോൾ അല്ലാഹു ആ പലകയോട് ചോദിക്കും. നിന്നെ ഞാൻ ഏൽപ്പിച്ച അമാനത്തെവിടെ? അല്ലാഹുവേ! എന്നിൽ നീ ഏൽപ്പിച്ച അമാനത്ത് ഞാൻ ഇസ്‌റാഫിലെന്നമലക്കിനെ ഏൽപ്പിച്ചിട്ടു ണ്ടെന്ന് നിനക്ക് അറിയാമല്ലൊ. എന്ന് പലക മറുപടിയും പറയും.


അതും ഉടനെ ഇസ്രാഫീലിനോടെല്ലാഹു ചോദിക്കും ഇസ്രാഫീൽ (അ) ആലിലപോലെ വിറച്ചുകൊണ്ട് പറയും, അല്ലാഹുവേ നിനക്കറിയാമല്ലൊ ഞാൻ ഇസ്രാഈലിനെ ഏൽപ്പിച്ചത്. പിന്നെ അസ്രാഈലിനോട് ചോദിക്കുമ്പോൾ അസ്‌റാഈൽപേടിച്ചരണ്ടുകൊണ്ടു പറയും: അല്ലാഹുവേ നിനക്കറിയാമല്ലൊ. ആ അമാനത്ത് ഞാൻ മീക്കായിലിനെ ഏൽപ്പിച്ചത്. അല്ലാഹു അദ്ദേഹത്തോട് ചോദിക്കുമ്പോൾ മീക്കായിൽ ഭയന്നുവിറച്ചുകൊണ്ട് പറയും. അല്ലാഹുവേ നിനക്കറിയാമല്ലൊ ഞാൻ ആ അമാനത്ത് ജിബ്രീലിനെ ഏൽപ്പിച്ചത്. അപ്പോൾ ജിബ്‌രീലിനോട് അല്ലാഹു ചോദിക്കും. ആ അമാനത്തെവിടെ? ജിബരീൽ കൊടുങ്കാറ്റിൽപ്പെട്ട മരച്ചില്ലകൾപോലെ വിറച്ചുകൊണ്ട് പറയും. അല്ലാഹുവേ ഞാൻ അത് മുഹമ്മതുനബി(സ)യെ ഏൽപ്പിച്ചത് നിനക്കറിയാമല്ലൊ 


ഉടനെ അല്ലാഹു തൻ്റെ മലക്കുകളോട് കൽപ്പിക്കും സ്വർഗ്ഗത്തെ അലങ്കരിക്കുവാൻ അനന്തരം ഒരു വിഭാഗം മലക്കുകളോട് ആജ്ഞാപിക്കും. മുഹമ്മദ് നബിയുടെ റൗളാശരീഫിലേക്ക് പോവുക. കൽപ്പനപ്രകാരം ബുറാഖ് എന്ന മൃഗവുമായി ജീബ്‌രീലും പൊൻമുടിയുമായി മീക്കായീലും പട്ടുടകളുമായി അസ്‌റാഈലും ലിവാഉൽഹം ദെന്ന കൊടിയുമായി ഇസ്രാഫിലും റൗളാശരീഫിലേക്ക് പുറപ്പെടും.


ആകെ തളർന്ന് തരിപ്പണമായി കിടക്കുന്ന ഭൂമിയിൽ റൗളാശരീഫ് എവിടെയാണെന്ന് കണ്ടുപിടിക്കാൻ മലക്കുകൾ വളരെ വിഷമിക്കും. അപ്പോൾ ജിബ്‌രീൽ ഇങ്ങിനെ വിളിച്ചുചോദിക്കും. ഹോ, ദുനിയാവേ അന്ത്യപ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം എവിടെയാണ്. ഭൂമിയുടെ മറുപടി ഇപ്രകാരമായിരിക്കും. ജിബ്‌രീലെ അള്ളാഹു എന്നെ തകർത്തിരിക്കയാൽ എനിക്കിപ്പോൾ ഒന്നും ഓർമ്മയില്ല.


മലക്കുകൾ ഇത് കേട്ട് അമ്പരന്നു നിൽക്കുമ്പോൾ റവുളാശരീഫിൽനിന്ന് ഒരു പ്രകാശം ഉയരുന്നത് അവർ കാണും. അപ്പോൾ അവർക്ക് സ്ഥലം മനസ്സിലാകും. നബിതിരുമേനിയെ വിളിച്ചുണർത്തുന്നത് ആരായിരിക്കണം എന്ന കാര്യത്തിൽ മലക്കുകൾക്കിടയിൽ അഭിപ്രായവ്യത്യാസ മുണ്ടാകും. ആർക്കും അതിന് ധൈര്യം വരികയില്ല. നബിക്ക് ദിവ്യബോധനം അറിയിച്ചിരുന്നത് ജിബ്‌രീലാണല്ലൊ അതുകൊണ്ട് അദ്ദേഹം തന്നെ . ഈ ജോലിയും നിർവ്വഹിക്കട്ടെ എന്ന മറ്റു മലക്കുകൾ അഭിപ്രായപ്പെടും. എനിക്കതിന് ധൈര്യമില്ലെന്നു ജിബ്‌രിൽ അരുളും. ഇങ്ങിനെ ഓരോരുത്തരും പിന്തിനിൽക്കും, അവസാനം എല്ലാവരും കൂടി ആ ഉത്തരവാദിത്വം ഇസ്റൗഫീലിനെ ഏൽപിക്കും. നിർബന്ധിതാവസ്ഥയിൽ അദ്ദേഹം അത് ഏറ്റെടുക്കും. സൂർ എന്ന കാഹളത്തിലൂതി പുനർ ജീവിപ്പി ക്കുന്നത് അദ്ദേഹമാണല്ലൊ? അദ്ദേഹം റൗളാശരീഫിൽ ചെന്ന് ഇങ്ങനെ പറയും. പ്രവാചകശിരോമണിയെ അല്ലാഹുവിൻ്റെ വിചാരണക്ക് വേണ്ടി എഴുന്നേൽക്കൂ.


ഉടനെ ഖബർ പിളരും. മലക്ക് ഒരിക്കൽകൂടി തന്റെ വിള് ആവർത്തിക്കുമ്പോൾ ഖബർ പൂർണ്ണമായും പിളരും മൂന്നാമത്തെ വിളിക്ക് നബിതിരുമേനി(സ) ഖബറിൽ നിന്ന് എഴുന്നേൽക്കും. തലയിൽ ഒരുപിടി മണ്ണുവാരിയിട്ടു കൊണ്ടാണ് നബി(സ) എഴുന്നേൽക്കുക. അവിടുത്തെ തൃക്കണ്ണുകളിൽ നിന്ന് അശ്രുധാര ഒഴുകുന്നുണ്ടായിരിക്കും. അപ്പോൾ ജിബ്‌രീൽ(അ) ചോദിക്കും. നബിയെ അങ്ങയുടെ കണ്ണുകളിൽ നിന്ന് ബാഷ്‌പകണങ്ങൾ ഒഴുകാൻ കാരണമെന്ത്? നബി(സ) അരുളും. ജിബ്‌രീലെ ഈ ദിവസം കണ്ണീർപൊഴിക്കാത്തവരാരുണ്ട്. സർവ്വജീവജാലങ്ങളേയും വിസ്തരിച്ചു രക്ഷാ ശിക്ഷകൾ നൽകുന്ന ദിവസമല്ലെ ഇന്ന്


അപ്പോൾ മലക്കുകൾ പറയും. അങ്ങയെ വ്യസനിപ്പിക്കാതെ കൊണ്ട് ചെല്ലാൻ രാജകൽപ്പനയുണ്ട്. പട്ടുടയാടകൾ. ബുറാഖ്, പൊൻമുടി. ലിവാഉൽഹംദെന്ന കൊടി എല്ലാം ഇതാ ഞങ്ങൾ കൊണ്ടുവന്നിരിക്കുന്നു ഇങ്ങനയെല്ലാം അങ്ങയെ അല്ലാഹു ബഹുമാനിച്ചിരികെ പിന്നെന്തിനാണ് കരയുന്നത്? അപ്പോൾ നബിയരുളും. എൻ്റെ കാര്യത്തിൽ എനിക്ക് ദുഃഖമില്ല. എന്റെ സമുദായത്തിന്റെ കാര്യമാലോചിക്കുമ്പോൾ ദുഃഖമുളവാകുന്നു. അവരിപ്പോൾ എവിടെയാണെന്നാർക്കറിയാം. സിറാത്തുൽ മുസ്തഖീമെന്ന പാലത്തിന്മേലോ നരകത്തിലോ മലക്കുകളുടെ ബന്ധനത്തിലോ എവിടെയായിരിക്കും? എന്റെ ശുപാർശ ആഗ്രഹിച്ചിരിക്കുന്ന അവരുടെ സ്ഥിതി എന്താണ് ? നിങ്ങൾക്കറിയാമോ? മലക്കു കളുടെ മറുപടി ഇതായിരിക്കും. അള്ളാഹുവിന്റെ ഹബീബായ നബിയെ സൃഷ്‌ടികളിൽവെച്ച് ഏറ്റവും ശ്രേഷ്ടനാണ് അങ്ങ്. അങ്ങയെയാണ് ആദ്യമായി പുനർജ്ജീവിപ്പിക്കുന്നതും. അതുകൊണ്ട് അങ്ങയെ ഹാജറാക്കുന്നതിന് മുമ്പ് ആരേയും ഹാജറാക്കുന്നതല്ല. പുനർജ്ജീവിപ്പിക്കാൻവേണ്ടിയുള്ള കാഹളം മുഴങ്ങിയിട്ടില്ല. അതുകൊണ്ട് അങ്ങ് ദുഃഖിക്കേണ്ടതില്ല.


ഇതുകേട്ട് നബി(സ) സന്തുഷ്‌ടനാകും. മലക്കുകൾ നബിക്ക് പട്ടുടയാടകളും പൊന്മുടിയും അണി യിക്കും. ലിവാഉൽഹംദെന്നകൊടി ഉയർത്തിപ്പിടിക്കും. ബുറാഖിനെ നബിയുടെ സന്നിധിയിലേക്കടുപ്പിച്ച് നിർത്തും. ഈ സന്ദർഭത്തിൽ ബുറാഖ് വിസമ്മതം പ്രകടിപ്പിക്കും. അപ്പോൾ മലക്കുകൾ ബുറാഖിനോട് ചോദിക്കും. ബുറാഖേ നിന്റെ പുറത്ത് കയറുന്നത് ആരാണെന്ന് നിനക്കറിഞ്ഞുകൂടെ


ബുറാഖ്- എനിക്കറിയാം ലോകാനുഗ്രഹിയാണ്.


മലക്കുകൾ- പിന്നെ നീ വിസമ്മതിക്കാൻ കാരണം?


ബുറാഖ്- ഇന്ന് ലോകാനുഗ്രഹിയുടെ ശുപാർശയുടെ ദിവസമാണ്. പലരും അങ്ങനെ രക്ഷപ്പെടും. അക്കൂട്ടത്തിൽ എനിക്കും ശുപാർശ ചെയ്തു‌ എന്നെ സ്വർഗ്ഗത്തിലെ മൃഗമാക്കി നിശ്ചയിച്ചുകൊള്ളാമെന്ന് നബിതിരുമേനി(സ) ഏൽക്കണം.


നബി(സ) ആ മൃഗത്തിൻ്റെ അപേക്ഷ സ്വീകരിക്കുകയും അതിന്റെ പുറത്തുകയറി യാത്ര തുടങ്ങുകയും ചെയ്യും. മഹ്ശറയിലെത്തിയ ഉടനെ നബി(സ) അല്ലാഹുവിന്ന് സുജൂദിൽ വീഴുന്നതാണ്. അപ്പോൾ അല്ലാഹു അരുളും, നബിയെ ഇന്ന് സുജൂദിൻ്റെ ദിവസമല്ല. തല ഉയർത്തു. അപ്പോൽ നബി(സ) സുജൂദിൽ നിന്നെഴുന്നേൽക്കും. അപ്പോൾ അല്ലാഹു നബിയോട് ചോദിക്കും. നബിയെ ജിബ്‌രീൽ താങ്കളെ ഏൽപിച്ച അമാനത്ത് താങ്കൾ എന്തുചെയ്‌തു.


നബിയരുളും - ഏല്ലാഹുവേ. ഞാൻ എന്റെ സമുദായ ത്തിന്ന് അത് എത്തിച്ചുകൊടുത്തത് നിനക്കറിയാമല്ലൊ.


പിന്നെ നബി(സ) തൻ്റെ സമുദായത്തിന്റെ വരവും കാത്തിരിക്കുകയായി. ഈ ഘട്ടത്തിലാണ് ഇസ്‌റാഫീൽ എന്ന മലക്ക് 'സൂർ' എന്ന കാഹളത്തിൽ സൃഷ്‌ടികളെ പുനർ ജ്ജീവിപ്പിക്കാനുള്ള ഊത്തുഊതൽ.


ആ കാഹളം മുഴങ്ങിയാൽ ഖബറുകൾ പിളർന്ന് സർവ്വരും എഴുന്നേൽക്കും. ഭയന്നുവിറച്ചുകൊണ്ട് പരസ്‌പരം ഒന്നും സംസാരിക്കാതെ അവർ മഹ്ശറയിലേക്ക് പുറപ്പെടും. പുറപ്പെടുമ്പോൾ അവരുടെ കർമ്മങ്ങളും അവരെ പിന്തുടരുന്നുണ്ടായിരിക്കും. സൽകർമ്മങ്ങളാണെങ്കിൽ അതു അയാളുടെ നഗ്നത മറക്കുന്നതും, ചുറ്റും പ്രകാശം പരത്തുന്നതുമാണ്. ദുഷ്‌കർമ്മങ്ങളാണെങ്കിൽ അത് അയാൾക്കുചുറ്റും ഇരുട്ട് പരത്തുന്നതും നരകത്തെ പ്രത്യക്ഷമാക്കുന്നതുമാണ് ദുഷ്‌കർമ്മങ്ങളെ വലിയ ചുമടുകളായി തലയിൽ ഏറ്റിക്കൊണ്ടാണവർ മഹ്ശറയിൽ എത്തുക. പല രൂപത്തിലാണ് സൃഷ്‌ടികളെ മഹ്‌ശറയിലേക്ക് കൊണ്ടുപോകുക. ചിലരെ കുരങ്ങിൻ്റെ രൂപത്തിലാണ് കൊണ്ടുപോവുക. മനുഷ്യർക്കിടയിൽ കലഹകുഴപ്പങ്ങളും ഉണ്ടാക്കുന്നവരെയാണത്. സത്യവിശ്വാസികളായ സജ്ജനങ്ങൾ മഹ്ശറയിലേക്ക് പുറപ്പെടുമ്പോൾ അവരുടെ മുഖം ചന്ദ്രനെ വെല്ലുന്നതായിരിക്കും. കലിമചൊല്ലിക്കൊണ്ട് വളരെ അച്ചടക്കത്തോടും ഒതുക്കത്തോടുംകൂടി അവർ പോകും.


ദുർവൃത്തരായവരെ മലക്കുകൾ മൂക്കുകയറിയിട്ടു വലിച്ചുകൊണ്ടുപോകും. അവർ മുന്നോട്ടു നീങ്ങാതിരുന്നാൽ മലക്കുകൾ കഠിനമായ പ്രഹരമേൽപ്പിച്ചും പരിഹസിച്ചും ശകാരിച്ചും വലിച്ചിഴച്ചുകൊണ്ടുപോകും. ഇതരനബിമാരുടെ സമുദായങ്ങളെ കൊണ്ടുവരുമ്പോഴെല്ലാം നമ്മുടെ നബി(സ) വളരെ ഉൾക്കണ്ഠയോടെ ചോദിക്കും. എൻ്റെ സമുദായം എവിടെ. അവരെ ഏറ്റവും ഒടുവിലാണ് കൊണ്ടുവരിക. എന്നുത്തരം ലഭിക്കുമ്പോൾ നബി(സ) അക്ഷമനായി കാത്തിരിക്കും.


ജനകോടികൾ അങ്ങനെ മഹാസമുദ്രമായി മഹ്ശറാമുറ്റത്ത് അണിനിരന്നുകൊണ്ടിരിക്കുന്നത് നബി(സ) നോക്കിക്കാണും. അവസാനം തൻ്റെ സമുദായം തിളങ്ങുന്ന മുഖങ്ങളുമായി കലിമചൊല്ലിക്കൊണ്ട് മഹ്‌ശറയിലേക്ക് വരുന്നകാഴ്‌ച നബി(സ) സന്തുഷ്ടനാക്കും അവരിൽ പാപികളായവർ ആ പാപച്ചുമടും പേറിവരുമ്പോൾ മുഹമ്മദ് നബിയെ എന്ന് വിളിച്ച് അട്ടഹസിക്കുന്നുണ്ടാകും.


ഇതുകാണുമ്പോൽ നബിക്ക് സഹിക്കാൻ കഴിയുകയില്ല. അവിടുന്ന് എഴുന്നേറ്റ് ചെന്ന് അവരെ സമാശ്വസിപ്പിക്കും. ഹാ നിങ്ങൾ ഇങ്ങനെ ആയിപ്പോയല്ലൊ ശാന്തരാവുക നിങ്ങളെ രക്ഷപ്പെടുത്താൻ ഞാൻ ഇവിടെയു ണ്ടെന്ന് സമാധാനിക്കുക.   


🍃🍃🍃🍃🍃🍃🍃🍃🍃🍃


തുടരും..!!!

മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..

CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html