ശൈഖുനാ കുണ്ടൂർ ഉസ്താദ് (ഖ സി ) ചരിത്രം

ശൈഖുനാ കുണ്ടൂർ ഉസ്താദ് (ഖ സി )
ചരിത്രം


ഞമ്മക്കൊന്ന് പോയൊക്കല്ലേ

                  മദീനയിൽ സിയാറത്തിന് പോകുന്നതിനെ കുറിച്ചാണ് ശൈഖുനാ ഉസ്താദ് പറയുന്നത്. അദബില്ലാതെ കേറിച്ചെല്ലാൻ പറ്റില്ല. അതിന് മാനസികമായി കുറേ തയ്യാറെടുക്കേണ്ടതുണ്ട്. അതെ, എന്റെ മോശത്തരങ്ങൾ റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ കാണില്ലേ ?. ഞാനെങ്ങനെ അവിടെ പോവാനാണ് ? റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ ഖദറിനോട് തട്ടിച്ച് നോക്കുമ്പോൾ ഞാൻ വെറും പൂജ്യം ! ബേജാറ് അരിച്ചു കയറുന്നു. കാലിനു തളർച്ച, ഞരമ്പുകൾക്ക് വലിവ്. ഇടക്ക് ഒന്നിരിക്കുന്നു. കുറേ സ്വലാത്ത് ചൊല്ലണം. മദ്ഹുകൾ പാടണം. തളർച്ച മാറ്റി മാനസികമായ ഊർജം കൈവരിക്കണം. എങ്കിലേ തിരു ഹള്റത്തിൽ നിൽക്കാനാകു. ഇങ്ങനെയൊക്കെയാണ് ആ അനുരാഗി ഹുജ്റയിലേക്ക് പോവുന്നത്.

     അസറിന്റെ സമയമാണ് നല്ല തിരക്കുണ്ട്, ഞങ്ങൾ ബാബുസ്സലാമിലൂടെ പ്രവേശിച്ചു -അലി ബാഖവി ഓർക്കുന്നു.
ജനങ്ങൾ ഇറങ്ങുന്ന
വഴിയിലാണ് ഞങ്ങൾ കയറാനായി കാത്തുനിൽക്കുന്നത്. മുത്വവ്വ സമ്മതിച്ചു, പള്ളിയിൽ കടന്നു. രണ്ട് റക്അത്ത് സുന്നത്ത് നിസ്‌ക്കരിച്ചു. പള്ളിയിലിരിക്കുമ്പോൾ ശൈഖുന എന്റെ കാതിൽ മന്ത്രിക്കുന്നു.
     ആദി അമയ്‍ത്ത് എന്ന പാട്ട് ചൊല്ലിത്തരുമോ ?… അവിടെ പോലീസുണ്ട്, പട്ടാളവും, പരിവാരം കണക്കെ പരന്ന് കിടക്കുന്ന ജനങ്ങളും. പക്ഷേ അനുരാഗിക്ക് കണ്ണുകളില്ലല്ലോ. പരിസര ബോധം നഷ്ടപ്പെട്ട് പ്രവാചകരിൽ വിലയിച്ച ഒരു ആശിഖിൽ നിന്ന് അത്തരം ആവശ്യങ്ങൾ കൗതുകകരമല്ല.
ഞാൻ മെല്ലെ അവിടുത്തെ കാതുകളിൽ ചൊല്ലിക്കൊടുത്തു.
ആദി അമൈത്തെ നൂറുല്ലാ
അഹ്‌മദ്‌ നബിയിൽ സ്വല്ലല്ലാഹ്‌
അഷ്‌റഫുൽ ഖൽഖ് നിബിയുല്ലാഹ്
ആദരവായ റസൂലുല്ലാഹ്

ബദ്റിലും ഏറിയ ശോഭ നബി
ബീവി ആമിന തന്റെ സ്വബി
വലദുൽ അമീനായ് വന്ന നബി
ആമന്നാബി റസൂലുല്ലാഹ്.

പിന്നെ ഉച്ചത്തിൽ ഒറ്റ കരച്ചിലായിരുന്നു. ചുറ്റുമുള്ള ജനക്കൂട്ടം മഹാനവർകളെ കണ്ണിൽ ഒന്നുമായിരുന്നില്ല. തന്റെ പ്രണയനാഥനെ ഓർത്ത് കരയുന്നു.

വ കൈഫ തുൻകിറു ഹുബ്ബൻ ബഅ'ദ മാ ശഹിദത്
ബിഹി അലൈക ഉദൂലു ദംഇ വ സഖമി
ക്ഷീണവും കണ്ണീരും നീതിമാൻമ്മാരായ സാക്ഷികളായി നിൽക്കവേ നിനക്ക് എങ്ങിനെ പ്രേമം നിഷേധിക്കാനാകും ?
അതെ ബൂസ്വൂരി റളിയല്ലാഹു അൻഹു തങ്ങളെ വരികൾക്ക് ജീവിത സാക്ഷ്യം നിർവഹിച്ച സാത്വികനായിരുന്നു ശൈഖുന കുണ്ടൂർ ഉസ്താദ് (Q)

അവലംബം :
തെന്നിന്ത്യയുടെ ഗരീബ് നവാസ്.....

ശൈഖുനായുടെ ഉറൂസ് മുബാറകിന് നിങ്ങൾ ഉണ്ടാകുമെല്ലോ......