💧Part-08💧

 

 💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-08💧

ബഹു:ഹസൻ (റ) ആ കൂജയുടെ മൂടി തുറന്നു തന്റെ ചുണ്ടിലേക്കടുപ്പിച്ച് ഒരു ഇറക്ക് വെളളം കുടിച്ചപ്പോൾ നെഞ്ചിൽ കെട്ടി. എരിച്ചിലും പൊരിച്ചിലും സഹിക്കാൻ കഴിയാതെ കയ്യിലുണ്ടായിരുന്ന കൂജ നിലത്തു വെച്ച് നെഞ്ച് തിരുമ്മി കൊണ്ട് എഴുന്നേറ്റു നിന്നു. വല്ലാത്ത നെഞ്ചു വേദനയോടെ അദ്ദേഹം തഹജ്ജുദ് നിസ്കാരത്തിന്
الله اكبر
തക്ബീറതുൽ ഇഹ്റാം നിർവഹിച്ചു...

പക്ഷേ തന്റെ നിസ്കാരം പൂർത്തിയാക്കാൻ പുണ്യ റസൂൽ കരീം ﷺ തങ്ങളുടെ പേര മകന്ന് സാധിച്ചില്ല. പെട്ടെന്ന് അദ്ദേഹം താൻ നിസ്കരിക്കുന്ന മുസല്ലയിലേക്ക് തളർന്നിരിക്കുമ്പോൾ വേദന സഹിക്കാൻ കഴിയാതെ الله എന്നൊരു വിളി വിളിച്ചു...

ഈ വിളി മറുഭാഗത്ത് തഹജ്ജുദ് നിസ്കാരത്തിന് എഴുന്നേറ്റ ഹുസൈൻ (റ) കേട്ടു.

അപ്രതീക്ഷിതമായ ആ വിളിയിൽ പന്തികേട് തോന്നിയ ഹുസൈൻ (റ) ഓടിയെത്തി. റൂമിന്റെ മുന്നിൽ വന്നു സലാം പറഞ്ഞു. വേദന കൊണ്ട് കിടന്നു പിടക്കുന്ന ഹസൻ (റ) തന്റെ ഭാര്യ ജഅദയോട് പറഞ്ഞു പെണ്ണെ നീയൊന്ന് പുറത്തേക്ക് പോകൂ.. എന്റെ സഹോദരനോട് എനിക്ക് സംസാരിക്കണം...

സലാം മടക്കികൊണ്ട് ഹുസൈൻ (റ) തങ്ങളെ അകത്തേക്ക് വിളിച്ചു.

അകത്തേക്ക് വന്ന ഹുസൈൻ (റ) തങ്ങൾ വേദനകൊണ്ട് പുളയുന്ന തന്റെ സഹോദരനോട് ചോദിച്ചു...

എന്താണ് പറ്റിപോയത് സഹോദരാ..?!

ഹസൻ (റ) തങ്ങൾ ആ കൂജക്ക് നേരെ വിരൽ ചൂണ്ടി. ഹുസൈൻ (റ) തങ്ങൾ ആ കൂജയെടുത്ത് നിലാവിന്റെ വെളിച്ചത്തിലേക്ക് കൊണ്ട്പോയി സൂക്ഷിച്ചു നോക്കി. ആ വെളളത്തിന്ന് കളർ മാറ്റം സംഭവിച്ചിരിക്കുന്നു..!!

വിറയാർന്ന ആ കൈകളിൽ നിന്നും ആ കൂജ നിലത്തേക്ക് വീണു. അതിൽ നിന്ന് വെള്ളം തെറിച്ചു തന്റെ കാലിൽ പതിച്ചപ്പോൾ ഹുസൈൻ (റ) തങ്ങളുടെ കാല് പൊളളി. ആ വെളളത്തിൽ മാരകമായ വിഷം ചേര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി...

തന്റെ സഹോദരനെ നെഞ്ചോടു ചേര്‍ത്തു കൊണ്ട് ചോദിച്ചു ആരാണ് ഈ ചതി ചെയ്തത്..?

നീ കുറച്ചു നേരം ഒന്ന് മാറി നിൽക്കൂ സഹോദരാ..! എനിക്ക് എന്റെ ഭാര്യയോട് സംസാരിക്കണം.

ജഅദയെ അരികെ വിളിച്ചു ചോദിച്ചു. എന്തിനാണ് പെണ്ണേ നീ ഈ ചതി ചെയ്തത്..?
നിന്നെയും ഉമ്മുൽഹകീമിനെയും ഞാൻ ഒരു പോലെയല്ലേ നോക്കിയിരുന്നത്..?
ഇന്ന് രാത്രി പോലും നിന്റെ കൂടയല്ലേ ഞാനുറങ്ങിയത്..?
നീന്നോട് എനിക്ക് പകയില്ല ജഅദേ..! ഞാൻ നിന്നെ ശപിക്കുന്നുമില്ല. നിന്റെ ആഖിറം നിനക്ക് നഷ്ടപ്പെടാതിരിക്കട്ടേ..!!

നീയൊന്ന് പുറത്തേക്ക് പോകൂ..!

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ജഅദ പുറത്തേക്ക് പോയപ്പോൾ...

ഹുസൈൻ (റ) തങ്ങൾ വീണ്ടും അകത്തേക്ക് വന്നു തന്റെ സഹോദരന്റെ നെഞ്ച് തീരുമ്മികൊടുത്തിട്ട് ചോദിച്ചു..,

ആരാണീ ചതി ചെയ്തത്..?
പറയൂ സഹോദരാ..!!

ഹസൻ (റ) തങ്ങൾ പറഞ്ഞു. ശിക്ഷ നൽകേണ്ടത് അല്ലാഹുﷻവാണ്. അതുകൊണ്ട് ആ കാര്യം നീ ചോദിക്കരുത്. റബ്ബിന്റെ തീരുമാനങ്ങളെ മറികടക്കാൻ ഒരാൾക്കും സാധിക്കില്ല ഹുസൈനേ (റ)..!!

നീ ആ തുണിക്കെട്ട് എടുത്തു കൊണ്ട് വാ...

തന്റെ മുറിയുടെ ഒരു മൂലയിൽ സൂക്ഷിച്ച ഒരു ബാഗ് ഹസൻ (റ) തങ്ങളുടെ അടുത്ത് വെച്ച് കൊടുത്തു...

ആ കിടന്ന കിടപ്പിൽ തപ്പിപ്പിടിച്ച് ചെറിയ ഒരു പൊതിയെടുത്ത് ഹുസൈൻ (റ) തങ്ങളുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു...

അതിൽ കേവലം ഒരല്പം മണ്ണ് മാത്രമായിരുന്നു...

ഇത് നീ സൂക്ഷിക്കണം.
ഇത് സാധാരണ മണ്ണല്ല.
ഈ മണ്ണ് കൊണ്ട് വന്നത് മലക്ക് ജിബ്രീൽ (അ) ആണ്. ഇത് ഏൽപിക്കപ്പെട്ടത് നമ്മുടെ പിതാമഹൻ റസൂൽ കരീം ﷺ തങ്ങളാണ്. ഇത് ഏൽപിക്കുമ്പോൾ ജിബ്രീൽ ഒരു കാര്യവും പറഞ്ഞു കൊടുത്തിട്ടുണ്ട്...

ഇതിന് സമാനമായ മണ്ണ് ഭൂമിലോകത്ത് എവിടെയാണ് കാണപ്പെടുന്നതെങ്കിൽ അവിടെ അങ്ങയുടെ കുടുംബത്തിന്റെ ജീവനുകൾ പൊലിയും. അവിടെ നിഷ്കളങ്കരായ പിഞ്ചു പൈതങ്ങൾ പോലും അറുകൊല ചെയ്യപ്പെടും. അത് കൊണ്ട് ഈ മണ്ണ് നീ സൂക്ഷിക്കണം...

അതുപോലെ നമ്മുടെ പിതാവ് അലിയുബ്നു അബീ ത്വാലിബ് (റ) എന്നോട് ഒരു വസ്വിയ്യത് ചെയ്തിരുന്നു.
നിന്റെ അനിയൻ ഹുസൈനെ നീ ശരിക്ക് നോക്കണമെന്ന്. എന്റെ കഴിവനുസരിച്ച് രാവും പകലും അദ്ധ്വാനിച്ച് നിങ്ങളെ ഞാൻ നോക്കിയിട്ടുണ്ട്. ഇനിയും എനിക്ക് അതിനു കഴിയില്ല. അതുകൊണ്ട് നാളെ മഹ്ശറയിൽ എനിക്കെതിരെ പരാതി പറയരുത് എന്ന് വസ്വിയ്യത് ചെയ്തു കൊണ്ട്.....
انا لله وانا اليه راجعون

ലോകഗുരു മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ പേരക്കുട്ടി ഹസൻ (റ) ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറഞ്ഞു...
(അവരോട് കൂടെ അല്ലാഹുവേ പാപികളായ ഞങ്ങൾക്ക് നിന്റെ ജന്നാത്തിൽ ഇടം നൽകേണമേ നാഥാ... ആമീന്‍)

തന്റെ സഹോദരന്റെ ജനാസ അകത്തു കിടത്തിയിട്ട് ആ കൊടും ചതി ചെയ്ത ഘാതകനെ കണ്ടെത്താൻ ഹുസൈന്‍ (റ) ദുർഫുഖാർ എന്ന വാളുയർത്തിപ്പിടിച്ച് ജഅദയോട് ചോദിച്ചു...

ആരാണ് ഈ ചതി ചെയ്തത്..?
പറയൂ ജഅദേ..!!

പേടിച്ച് വിറച്ച് ജഅദ പറഞ്ഞു...

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*🌹


 PART 01 - 12