💧Part-06💧

 💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-06💧

ഹസൻ തങ്ങളെ (റ) കണ്ട ദൂതൻ ഒന്ന് പരുങ്ങി. സംശയം തോന്നിയ ഹസൻ തങ്ങൾ (റ) അവനെ പരിശോധിച്ചു. ആ ദൂതൻ കാര്യങ്ങള് തുറന്നു പറഞ്ഞു...

ഹസൻ (റ) പറഞ്ഞു. നീ നിന്റെ ദൗത്യം ചെയ്യുക. ഉമ്മുൽഹകീം യസീദിനെ സ്വീകരിക്കാൻ തയ്യാറാണോ എന്നറിയുക. തയ്യാറല്ല എന്ന് അവൾ ഉത്തരം നല്‍കിയാൽ.., ഹസൻ തങ്ങളെ (റ) സീകരിക്കുമോ..? എന്ന് നീ ചോദിക്കണം...

അപ്രകാരം യസീദിന്റെ കത്ത് ഉമ്മുൽഹകീമിന് കൊടുത്തു.

കത്ത് വായിച്ചു..
ഉള്ളടക്കം ഇതായിരുന്നു...

പ്രിയപ്പെട്ട ഉമ്മുൽഹകീം അറിയാൻ രാജാവായ യസീദ് എഴുതുന്നത്..,

എന്തെന്നാൽ, കേവലം ഒരു പട്ടാളക്കാരനായിരുന്ന നിന്റെ ഭർത്താവ് നിന്നെ ത്വലാഖ് ചൊല്ലിയ വിവരം അറിയാൻ കഴിഞ്ഞു...
ആയതിനാൽ നീ സങ്കടപ്പെടേണ്ട ആവശ്യമില്ല. രാജാവായ ഞാൻ നിന്നെ വിവാഹം ചെയ്യാൻ ഒരുക്കമാണ്.

ഈ കത്ത് വായിച്ച് അരിശം പൂണ്ട ഉമ്മുൽഹകീം പുറത്തേക്ക് വന്നു ആ കടലാസ് ചുരുട്ടിയെറിഞ്ഞു...

എന്നിട്ട്.., ദൂതന് നേരെ തിരിഞ്ഞു ഗർജ്ജന രൂപത്തിൽ പറഞ്ഞു.

"എടാ..! ദുഷ്ടനും തെമ്മാടിയുമായ ആ ചതിയനോട് പോയി പണി നോക്കാൻ പറയെടോ..! എന്റെ ജീവിതകാലം മുഴുവൻ പട്ടിണി കിടക്കേണ്ടി വന്നാലും ആ ദുഷ്ടനെ ഞാൻ സ്വീകരിക്കില്ല..."

ഇത് കേട്ട് പേടിച്ച ദൂതൻ തിരിച്ചു പോയി. കുറച്ചു ദൂരെ പോയി വീണ്ടും തിരിച്ചു വന്നു...

ഉമ്മുൽഹകീമിനോട് ചോദിച്ചു...

യസീദിനെ ഭർത്താവായി സ്വീകരിക്കാനല്ലേ നിനക്ക് പ്രയാസമുള്ളൂ..!! ഞാൻ വരുന്ന വഴി ഹസൻ തങ്ങളെ (റ) കണ്ടിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ..?!

الحمدلله
ആയിരം തവണ എനിക്ക് സമ്മതാണ് എന്ന് അവൾ ഉത്തരം നല്‍കി...

അങ്ങനെ ഹസൻ (റ) ഉമ്മുൽഹകീമിനെ രണ്ടാം ഭാര്യയായി വിവാഹം ചെയ്തു...

ഈ വാര്‍ത്ത യസീദിന്റ കാതിലുമെത്തി. ആ ദുഷ്ടൻ അടങ്ങിയില്ല. ഹസൻ (റ) തങ്ങളെ വക വരുത്താൻ മാർഗ്ഗങ്ങളാലോചിച്ചു...

അവൻ കണ്ടെത്തിയ വഴിയിലൂടെ നീങ്ങാനായിരുന്നു അവന്റെ തീരുമാനം.

അവന്റെ ഒരു പട്ടാളക്കാരനെ അവൻ വിളിച്ചു...

അത് മറ്റാരുമായിരുന്നില്ല..!!


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْ


  PART 01 - 12