💧Part: 04💧
💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part: 04💧
അന്ന് രാത്രി രണ്ടു പേരും ഒരുമിച്ച് കിടന്നുറങ്ങി.
പിറ്റേന്ന് പ്രഭാതം പൊട്ടി വിടരുന്നതിന്ന് മുമ്പ് രണ്ട് പേരും എഴുന്നേറ്റു. ഖത്വാമി അകത്തേക്ക് പോയി. അവിടെ നിന്നും വിഷത്തിലൂട്ടെപ്പെട്ട വാളുമായി അവൾ തിരിച്ചു വന്നു. ഇബ്നുമുൽജമിന്റെ കയ്യിൽ ആ വാള് കൊടുത്തിട്ട് അവൾ ആക്രോശിച്ചു...
ആ ഘാതകനെ വക വരുത്തിയിട്ട് വരൂ മുൽജമേ..!
വേഗത്തിലാകട്ടേ മുൽജമേ..!!
സമയം ഒട്ടും പാഴാക്കാതെ ഇബ്നുമുൽജം ഇറങ്ങി തിരിച്ചു. ബഹു:അലി(റ)വിനെ വധിക്കാനുള്ള ദുരുദ്ദേശവുമായി ആ ദുഷ്ഠൻ പുറപ്പെട്ടു.
ഖൈബർ ചക്രവർത്തിയുമായി ഏറ്റു മുട്ടിയപ്പോൾ തന്റെ കയ്യിലുണ്ടായിരുന്ന പരിച നഷ്ടപ്പെട്ട സമയത്ത് ഖൈബർ രാജാവിന്റെ കൊട്ടാര വാതിൽ ഒറ്റ കരം കൊണ്ട് പറിച്ചെടുത്ത് പരിചയാക്കി ഉപയോഗിച്ച് പടവെട്ടി ഖൈബർ ചക്രവർത്തിയെ അനന്ത പുരിയിലേക്കയച്ച അലി(റ)വിനെ കീഴ്പ്പെടുത്താൻ..!!
നേരിട്ട് ചെന്നാൽ തനിക്ക് സാധിക്കില്ല എന്ന് മനസ്സിലാക്കിയ ആ കശ്മലൻ തന്ത്രങ്ങൾ മെനഞ്ഞു...
ബഹു: അലി (റ) സുബ്ഹി നിസ്കാരത്തിന്ന് വേണ്ടി തങ്ങളുടെ വീട്ടിൽ നിന്ന് മദീന പളളിയിലേക്ക് നടന്നു പോകുന്ന വഴിയിൽ ആ ദുഷ്ഠൻ പതുങ്ങി ഇരുന്നു...
الصلوة خير من النوم
الصلوة خير من النوم
الله أكبر الله أكبر لااله إلا الله
മദീന പള്ളിയിൽ നിന്നും സുബഹി ബാങ്കിന്റെ അലയൊലികൾ മുഴങ്ങി...
അതാ വരുന്നു അലി(റ)...
ഇരുട്ടിന്റെ മറവിൽ ഒളിച്ചിരുന്ന ആ കശ്മലൻ തന്റെ കയ്യിൽ കരുതിവെച്ച വിഷത്തിലൂട്ടെപ്പെട്ട വാളു കൊണ്ട് ബഹുമാനപ്പെട്ടവരുടെ പിന്നിൽ നിന്ന് മൂർദ്ധാവിൽ ആഞ്ഞു വെട്ടി...
إنا لله وإنا إليه راجعون ...
ഇബ്നുമുൽജമിന്റെ മുഖത്ത് നോക്കിയുള്ള അലിയാർ തങ്ങളുടെ (റ) പ്രവചനം സത്യമായി പുലര്‍ന്നു...
ഖുലഫാഉ റാഷിദുകൾ എന്ന് ലോകം വിശേഷിപ്പിച്ച ഇസ്ലാമിന്റെ നാലാമത്തെ ഖലീഫ ഈ ലോകത്തോട് വിടപറഞ്ഞു...
(ഇസ്ലാമിനും സമുദായത്തിനും വേണ്ടി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച ആ മഹാ വ്യക്തിത്വത്തിന്റെ ഉടമകളുടെ കൂടെ പാപികളും ഐഹിക സുഖങ്ങളുടെ വ്യാപ്തിയിൽ മുഴുകിയവരുമായ ഞങ്ങളുടെ പാപങ്ങൾ പൊറുത്ത് നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കേണമേ നാഥാ... ആമീന്‍)
പിന്നീട് ഇസ്ലാമിക ഭരണം ഏറ്റെടുത്തത് മുത്ത് റസൂൽ കരീം ﷺ തങ്ങളുടെ പേര മകൻ അലി, ഫാതിമ (റ) യുടെ അരുമ സന്താനവുമായ ഹസൻ (റ) ആയിരുന്നു...
എന്നാൽ മുസ്ലിം സമൂഹത്തിന്റെ ഭിന്നിപ്പും ചേരിതിരിവും സുന്നി, ശിയാ തുടങ്ങിയ വിഭജനവും കൊണ്ട് പൊറുതി മുട്ടിയ അദ്ദേഹത്തിന്ന് തന്റെ ഭരണം മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ല എന്ന് മനസ്സിലാക്കി, അക്കാലത്തെ കൂഫയിലെ ഗവർണ്ണറായിരുന്ന മുആവിയ(റ)വിനെ മദീനയിലേക്ക് വിളിപ്പിച്ചു.
മദീനയിലെത്തിയ ഹസ്രത് മുആവിയ(റ)വിനോട് ഹസൻ (റ) പറഞ്ഞു. ചേരി തിരിഞ്ഞ ഈ അറേബ്യൻ ജനതയെ ഒരു ചരടിൽ കോർത്ത് ഐക്യത്തോടെ മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് സാധ്യമല്ല. ആയതിനാൽ അറേബ്യയുടെ ഭരണം അങ്ങ് ഏറ്റെടുക്കണം. അതോടൊപ്പം ബൈതുൽമാൽ അഥവാ ഖജനാവിൽ നിന്ന് അഹ്ലുബൈതിന് പെൻഷനും അനുവദിക്കണം...
അങ്ങനെ ഹസൻ (റ) വിന്റെ അഭ്യർത്ഥന സ്വീകരിച്ച മുആവിയ(റ) അദ്ദേഹത്തിന്റെ ആവശ്യങ്ങളെയും അംഗീകരിച്ച് ഭരണം ഏറ്റെടുത്തു...
അതോടെ അമവിയ്യ ഭരണകൂടത്തിന് തുടക്കം കുറിച്ചു...
അതോടെ ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാന നഗരി മദീനയിൽ നിന്ന് ഡമസ്കസിലേക്ക് മാറ്റി...
സുന്ദരമായ ഭരണം നടത്തുന്നതിനിടയിൽ മുആവിയ (റ) വും രോഗ ശയ്യയിലായി. തന്റെ മരണം അടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കിയ മുആവിയ (റ) സ്വന്തം മകനായ യസീദിനെ അടുത്ത് വിളിച്ചു...
അവനോട് പറഞ്ഞു...
മോനേ.., ഞാൻ ഇനി ദീർഘകാലം ജീവിച്ചിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ മരണ ശേഷം ഭരണം നിന്റെ കയ്യിലായിരിക്കും. നിന്റെ ഭരണം ഖുലഫാഉ റാഷിദുകളുടെ മാതൃക അനുസരിച്ചായിരിക്കണം. അഹ്ലുബൈതിനോട് ആദരവോടെയും സ്നേഹത്തോടെയും പെരുമാറണം.
പിതാവിന്റെ ഉപദേശം കേട്ട യസീദ് മുഖത്തടിച്ച പോലെ പ്രതികരിച്ചു. ഉപ്പാ നിങ്ങളുടെ മരണശേഷം ഭരണം എന്റെ കയ്യിലായിരിക്കും എന്ന് തീര്‍ച്ചയാണ്. പക്ഷേ എന്റെ ഭരണം എന്റെ മനോഗതിക്ക് അനുസരിച്ചായിരിക്കും. ഖുലഫാഉൽ റാഷിദ് ഭരിച്ചത് അവരുടെ മനോഗതിക്കനുസരിച്ചാണ്. അത് കൊണ്ട് കൂടുതൽ ഉപദേശം വേണ്ട. എന്റെ ഇഷ്ടത്തിനനുസരിച്ച് ഞാൻ ഭരണം നയിക്കും..!!
"സമയം എത്തിയാൽ ഒരു ശരീരവും പിന്തിക്കുകയില്ല"
എന്ന ഖുർആനിക വചനത്തെ അന്വർത്ഥമാക്കി മുആവിയ (റ) ഈ ലോകത്തോട് വിടപറഞ്ഞു...
إنا لله وإنا إليه راجعون.
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
PART 01 - 12
Post a Comment