📌മുഹറം പത്തും ഭക്ഷണ വിശാലതയും
* *📌മുഹറം പത്തും ഭക്ഷണ വിശാലതയും*
✍🏼ആശൂറാഅ് (മുഹറം പത്ത് ) ദിനത്തിൽ ഭക്ഷണം വിശാലമാക്കൽ സുന്നത്തുണ്ടോ ?ഈ ദിവസം ഭക്ഷണം വിഷാലമാക്കിയാലുള്ള ഗുണം എന്താണ്?ഇത് നബി(സ)യുടെ ഹദീസിൽ സ്ഥിരപ്പെട്ടതാണോ?ആണെങ്കിൽ ആ ഹദീസ് വിശദീകരിക്കാമോ?ഹദീസ് പ്രമാണ യോഗ്യമാണോ?
ആശൂറാഅ് ദിനത്തിൽ ഭാര്യ മക്കൾ പോലോത്തവർക്ക് ഭക്ഷണവും മറ്റും വിശാലമാക്കലും സുഭിക്ഷമായ ഭക്ഷണം നൽകലും സുന്നത്താണ്. ഈ ദിവസം ഭക്ഷണവും മറ്റും വിഷാലമാക്കിയാൽ ആ വർഷം മുഴുവനും അല്ലാഹു അവന്റെ മേൽ വിശാലത ചെയ്യാൻ അത് കാരണമാകും.
( ശർവാനി 3 / 455 )
മുഹറം പത്തിന്റെ അന്ന് ഭക്ഷണം വിശാലമാക്കാനുള്ള ഹദീസ് നബി തങ്ങളെ തൊട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
*من وسع علی عياله في يوم عاشوراء وسع الله عليه في سنته كلها..*
ആ ഹദീസ് ഹസനായ (പ്രമാണയോഗ്യമായ ) ഹദീസാണെന്ന് ഇമാം കുർദി (റ) തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട് ( കുർദി . 2/131)
ഹദീസ് റിപ്പോർട്ട് ചെയ്ത ഒന്നിലധികം റാവികൾ പരിശോധിച്ച് നോക്കി അവരുടെ അനുഭവത്തിൽ ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്.( ശർവാനി, 3/455, )
.
*ويسن التوسعة علی العيال في يوم عاشوراء ليوسع الله عليه السنة كلها.كما في الحديث* *الحسن وقد ذكر غير واحد من رواة الحديث أنه جربه فوجده كذلك.*
(حاشية الشرواني،)
മഹാനായ സുഫ് യാൻ (റ) പറയുന്നു.അമ്പത് വർഷമായി ഞങ്ങൾ ഈ വിഷയം പരിശോദിക്കുന്നു, മുഹറം പത്തിന് ഭക്ഷണത്തിൽ വിശാലത ചെയ്ത കാരണം എല്ലാ വർഷവും ഞങ്ങൾ വിശാലതയല്ലാതെ ഒന്നും കണ്ടിട്ടില്ല
(ഗുൻയത്ത്, 2/54)
*സാധാരണ ഗതിയിൽ ഭക്ഷണത്തിൽ മിതത്വം പാലിക്കുകയാണ് വേണ്ടത്. എന്നാൽ അതിഥി സൽക്കാരത്തിലും സവിശേഷ ദിനങ്ങളിലും (ആശുറാഅ് ദിവസം പോലെ ) ഭക്ഷണത്തിൽ സുഭിക്ഷത നൽകൽ സുന്നത്താണ് (തർശീഹ് :പേജ്: 327)*
*ولا يتبسط في الأطعمة إلا لضيافة او توسعة عيال في الأيام الشريفة فيندب*
(ترشيح ٣٢٧)
Post a Comment