ഭാഗം - 7️⃣ യഅ്‌ജൂജ് മഅ്ജൂജ്
ഭാഗം - 7️⃣
യഅ്‌ജൂജ് മഅ്ജൂജ്
നൂറ്റിരുപതു മുഴം നീളം അത്രതന്നെ വണ്ണവുമുള്ള ഭീകരസൃഷ്‌ടികളാണ് യഅ്‌ജൂജ്, മഅ്‌ജൂജുകൾ. അവർ കിടക്കുമ്പോൾ ഒരു ചെവി വിരിക്കുകയും അതിൽക്കിടന്ന് മറ്റേചെവികൊണ്ട് പുതക്കുകയും ചെയ്യും. ശരീരം മുഴുവൻ രോമാവൃതമാണ്. ക്രൂരമൃഗങ്ങളുടെ തേറ്റകളെപ്പോലെയാണ് അവരുടെ പല്ലുകൾ. ആന, പന്നി മുതലായ മൃഗങ്ങളാണ് ഭക്ഷണം. അവരിൽ നിന്ന് ചത്തൊടുങ്ങുന്നവരെ അവർ തന്നെ ഭക്ഷിക്കുന്നു.
ബൈത്തുൽ മുഖദ്ദിസ്, മക്ക, മദീന ഒഴികെയുള്ള സ്ഥലത്തെല്ലാം ഇരുവരും എത്തും. കടലിലെ വെള്ളം മുഴുവൻ ഇവർ കുടിച്ചുതീർക്കും. അതിലുള്ള ജന്തുക്കളെ മുഴുവൻ ഭക്ഷിക്കും. മനുഷ്യരെക്കണ്ടാൽ അവരെയും പിടിച്ചുതിന്നും. ഭൂലോകത്തുള്ള ഭക്ഷണസാധനങ്ങളെല്ലാം അവർ തിന്നൊടുക്കും. അവരുടെ അംഗസംഖ്യ അള്ളാഹുവിന്നുമാത്രമെ അറിയുകയുള്ളു. മുൻപു പറഞ്ഞ പരിശുദ്ധ സ്ഥലങ്ങളല്ലാത്തതൊക്കെ, അവർ തകർക്കും. ഈസാനബി(അ) ക്ക് ആ ഭീകരരുമായി പോരാടാൻ ശക്തിയുണ്ടാവുകയില്ല. നബിയും അനുയായികളും മക്കയിൽ അഭയം പ്രാപിക്കും. മദീനയിലും ബൈത്തുൽ മുഖദ്ദിസിലും ജനങ്ങൾ അഭയം പ്രാപിക്കും. സീനാപർവ്വത്തിലും ഇവരുടെ ആക്രമണമുണ്ടാവുക യില്ല. തൻമൂലം അവിടെയും ജനങ്ങൾ അഭയം തേടും. മറ്റുള്ള സ്ഥലങ്ങളെല്ലാം യഅ്ജൂജ് മഅ്‌ജൂജ്‌കളെകൊണ്ട് നിറയും.
അവസാനം ഈസാനബി(അ) സീനാപർവ്വതത്തിൽ ചെന്ന് അള്ളാഹിവിനോട് പ്രാർത്ഥിക്കുന്നതിന്റെ ഫലമായി ഒരുതരം സാംക്രമികരോഗം പിടിപ്പെട്ട് അവർ ചത്തൊടുങ്ങും ലോകം മുഴുവൻ അവരുടെ ശവങ്ങളാൽ നിറഞ്ഞ് ദുർഗ്ഗന്ധപൂരിതമാകും. അപ്പോൾ അല്ലാഹു ഒരു തരം പക്ഷികളെ നിയോഗിക്കും. ഭീകരന്മാരായ ആ പക്ഷികൾ ആ ശവങ്ങളെല്ലാം കൊത്തിക്കൊണ്ടുപോയി കടലിൽ ഇടും.
പിന്നെയും ഈസാനബി(അ) നല്ലനിലയിൽ ലോകം ഭരിക്കും. ഒരു വലിയ മഴ വർഷിച്ച് ഭൂമി പരിശുദ്ധമാകും ശന്തിയും സമാധാനവും പിന്നെയും ലോകത്ത് കളിയാടും. ക്ഷേമശ്വര്യങ്ങളോടെ ജനങ്ങൾ അല്ലഹുവിന് നന്ദിപ്രകടി പ്പിച്ചുകൊണ്ട് ജീവിക്കും. അല്ലലുമലട്ടലുമില്ലാതെ ഭിന്നിപ്പു.. കലഹവുമില്ലാതെ അസൂയയും കള്ളവും പകയുമില്ലാതെ വഞ്ചനയും കാപട്യവുമില്ലാതെ ഒരു ഏകലോകം ക്ഷേമ രാഷ്ട്രം.
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
തുടരും..!!
മഹ്ശറാ പ്രളയം
ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..
https://mohammadrishadali.blogspot.com/2026/06/part-1-to-12.html
Post a Comment