💧Part-7💧☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ)

  ☘️നാലു പൂക്കൾ☘️

(നാല് സ്വഹാബി വനിതകൾ)

 ≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽

💧Part-7💧


➖➖➖➖➖➖➖➖➖➖

*പ്രവാചകനില്ലാത്ത മക്ക* 

➖➖➖➖➖➖➖➖➖


*ബർറ ദുഃഖത്തോടെ കൂടി ആ യാഥാർഥ്യമറിഞ്ഞു* മുസ്ലിംകൾ നാടുവിട്ടു കൊണ്ടിരിക്കുന്നു വളരെ രഹസ്യമായി മക്ക വിടുകയാണ് സാധാരണ കണ്ടുകൊണ്ടിരുന്ന പലരേയും ഇപ്പോൾ കാണാനില്ല മക്കയിലെ ജീവിതം അസഹ്യമായപ്പോൾ നാടുവിട്ടതാണ് ഒടുവിൽ ആ വാർത്തയും കേൾക്കേണ്ടി വന്നു  നബി (സ)യും നാടുവിട്ടു മഹത്തായ ഹിജ്റ വിശ്വാസത്തിന്റെ സംരക്ഷണത്തിനു വേണ്ടി സ്വദേശം വിട്ടു പോവുക സഹയാത്രികൻ അബൂബക്കർ സിദ്ദീഖ് (റ) സഹോദരിമാർ ഒത്തുകൂടി 


ഉമ്മുഫള്ൽ, സൽമ, അസ്മ, ബർറ പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്തു നബി (സ) യുടെ സാന്നിധ്യമില്ലാത്ത മക്ക 'ഇവിടെ ജീവിതം ദുസ്സഹമായിത്തോന്നുന്നു ' ഉമ്മുഫളൽ പറഞ്ഞു  


ദുഃഖവും വിഷമവും വരുമ്പോൾ ഓടിച്ചെല്ലാറുണ്ടായിരുന്നത് ഖദീജ (റ)യുടെ വീട്ടിലേക്കായിരുന്നു അവരുടെ മരണത്തോടെ നമ്മുടെ അത്താണി നഷ്ടപ്പെട്ടു  


മക്ക തോന്നിവാസികളുടെ കയ്യിലായി  


നബി (സ) യെ പിടികൂടാൻ അവരെത്രമാത്രം ശ്രമിച്ചു പിടിച്ചു കൊടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നബി (സ) സുരക്ഷിതമായി മദീനയിലെത്തി  


മക്കയിൽ കുടുങ്ങിപ്പോയവരുടെ കാര്യം കഷ്ടം തന്നെ നബി (സ)യുടെ മുഖം കാണാനില്ല ശബ്ദം കേൾക്കാനില്ല അങ്ങനെയുള്ള അവസ്ഥ  


സംസാരം നീണ്ടുപോയി ചിലർ വിങ്ങിപ്പൊട്ടി ചിലർ നെടുവീർപ്പിട്ടു ഹിജ്റക്ക് ശേഷമുള്ള മക്ക അവിടെ പെണ്ണുങ്ങളുടെ അവസ്ഥ വളരെ ദയനീയം തന്നെ  

ഭർത്താവ് മുശ്രിക്ക് ഭാര്യ മുസ്ലിം  ആ ഭാര്യയുടെ നില എത്ര ദുഃഖകരം സദസ്സ് പിരിഞ്ഞു വേദന നിറഞ്ഞ മനസ്സോടെ മനസ്സിലൊരു പ്രതീക്ഷയുണ്ട് അല്ലാഹുവിന്റെ സഹായം അത് വന്നുചെരുക തന്നെ ചെയ്യും ഊണിലും ഉറക്കത്തിലും ഒരേയൊരു ചിന്ത നബി (സ) യുടെ അവസ്ഥയെന്ത്? സ്വഹാബികളുടെ അവസ്ഥയെന്ത് ? മദീനയിൽ നിന്ന് ചില വിവരങ്ങൾ കിട്ടി മദീനയിൽ സമാധാനാന്തരീക്ഷം ഭയപ്പാടില്ല സ്വതന്ത്രമായി നിസ്കരിക്കാം മത പ്രചാരണം നടത്താം ആളുകൾ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുന്നു  


ഭർത്താവിന്റെ കാര്യമോർക്കുമ്പോൾ ഉമ്മുഫള്ലിന് ദുഃഖം അദ്ദേഹമിപ്പോഴും ഇസ്ലാമിന്റെ ശത്രുക്കളുടെ കൂടെയാണ് അവരുടെ രഹസ്യയോഗങ്ങളിൽ പങ്കെടുക്കുന്നു ഇസ്ലാമിനെ തകർക്കാൻ അവർ പദ്ധതികൾ തയ്യാറാക്കുന്നു ആ ചർച്ചകളിലെല്ലാം ഭർത്താവ് പങ്കെടുക്കുന്നു  എന്തൊരു പരീക്ഷണമാണിത്? 


നബി (സ) തങ്ങൾക്കും മുസ്ലിം സഹോദരന്മാർക്കും ഒരാപത്തും വരരുതേ...

ഉമ്മുഫള്ലിന്റെ ഖൽബുരുകിയ പ്രാർത്ഥന അവരുടെ മനസ്സിന്റെ വേദന മറ്റ് സഹോദരിമാർ മനസ്സിലാക്കുന്നു അക്കാര്യത്തിൽ അവരും ഉത്കണ്ഠാകുലരാണ് കാലം നീങ്ങി ഖുറൈശിപ്പട ബദ്റിലേക്ക് നീങ്ങുന്നു അക്കൂട്ടത്തിൽ അബ്ബാസുമുണ്ട്  

ഭാര്യ അതറിയുന്നു കാണുന്നു 

ബദ്റിൽ ഭർത്താവ് മുസ്ലിംകൾക്കെതിരിൽ പോരാടി ബന്ദിയായി മദീനയിലേക്ക് കൊണ്ടുപോയി  ഭാര്യ മോചനദ്രവ്യം മദീനയിലേക്കയച്ചു അത് സ്വീകരിച്ചു മുസ്ലിംകൾ അബ്ബാസിനെ വിട്ടയച്ചു മക്കയിലെത്തി ഉമ്മുഫള്ൽ നെടുവീർപ്പിട്ടു 


*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്* 

  *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِه صحبه و سلم☘️

💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Full Part ☘️നാലു പൂക്കൾ☘️