🔖ഭാഗം :01🔖 🌷നഫീസതുല്‍ മിസ്‌രിയ (റ) ചരിത്രം🌷
🌷നഫീസതുല്‍ മിസ്‌രിയ (റ) ചരിത്രം🌷
💖☀️💖☀️💖☀️💖☀️💖☀️💖
🔖ഭാഗം :01🔖
“ബഹുമാനാദരവുകള്‍ നിറഞ്ഞ “മുഹമ്മദ് ഇല്‍യാസ് ഇര്‍ഫാനി” എഴുതിയ ‘നഫീസത്തുല്‍ മിസ്‌രിയ’ എന്ന ഇസ്‌ലാമിക ചരിത്രബുക്കില്‍ നിന്നും സമര്‍പിക്കുന്നു”.
ഹിജ്റ രണ്ടാം നൂറ്റാണ്ട്.... ധാരാളം മഹാന്മാരും മഹതികളും ആത്മീയപ്രഭ പരത്തുന്ന മഹത്തായ കാലഘട്ടം....
ഉത്തമ നൂറ്റാണ്ടെന്ന്‍ തിരുനബി(ﷺ) വിശേഷിപ്പിച്ച നൂറ്റാണ്ട്..... ഹിജ്റ 145 റബീഉല്‍ അവ്വല്‍ 11ന് ബുധനാഴ്ച ആ ജനനമുണ്ടായി. പ്രവാചക പൗത്രന്‍ ഹസന്‍(റ) വിന്‍റെ സന്താനപരമ്പരയില്‍പ്പെട്ട ഹസനുല്‍ അന്‍വര്‍(റ)വിന്‍റെയും ഹുസൈന്‍(റ)വിന്‍റെയും സന്താന പരമ്പരയില്‍ പെട്ട ഉമ്മുസലമ (റ) യുടെയും പുത്രിയായി വിശുദ്ധമക്കയില്‍. (ഉമ്മ അടിമ സ്ത്രീയാണെന്നും അഭിപ്രായമുണ്ട്).
സൗന്ദര്യമുള്ളൊരു കുഞ്ഞ്. നീണ്ടു വിടര്‍ന്ന കണ്ണുകള്‍. തേജോമയമായ വക്രതം. അമ്മായിയുടെ എല്ലാ ഗുണങ്ങളും അപ്പടി പകര്‍ത്തിയെടുത്ത പോലെ....
വീട്ടിലാകെ സന്തോഷം. ഒരസാധാരണ പ്രഭ പരന്നതുപോലെ
ആ ഇളം കണ്ണുകളില്‍ ഐശ്വര്യത്തിന്‍റെയും ശാന്തിയുടെയും സമാധാനത്തിന്‍റെയും അസാധാരണത്വം നിറഞ്ഞിരുന്നു.
വാത്സ്യല്യത്തോടെ മാതാപിതാക്കള്‍ മകളെ വാരിപ്പുണര്‍ന്നു. അവര്‍ ആ മകള്‍ക്കു പേരിട്ടു:
നഫീസ!! പിതൃ സഹോദരി(അമ്മായി)യുടെ നാമം തന്നെ. സൗന്ദര്യത്തിലും മറ്റും അമ്മായിയോട് വളരെ സാദൃശ്യമുള്ളത് കൊണ്ടാണ് ഉപ്പ മകള്‍ക്ക് ഈ സുന്ദര നാമം സമ്മാനിച്ചത്.
അബ്ബാസിയ്യ: ഖലീഫ വലീദുബ്നു അബ്ദില്‍മലിക് എന്നവരുടെ സഹധര്‍മ്മിണിയാണ് അമ്മായി സയ്യിദ: നഫീസ ബിന്‍ത് സൈദ് (റ).
നഫീസ ബീവിയുടെ പിതാവ് ഹസനുല്‍ അന്‍വര്‍ (റ) പേരുകേട്ട പണ്ഡിതനും സൂഫിവര്യനുമായിരുന്നു. അഹ്ലുബൈത്തിലെ ഉന്നതന്മാരിലൊരാളും. താബിഉകളുടെ നേതാവും നിരവധി കറാമത്തുകളുടെ ഉടമയും പ്രാര്‍ത്ഥനക്കുത്തരം ലഭിക്കുന്നവരുമായിരുന്നു അദ്ദേഹം.
ഹിജ്റ 150-ല്‍ അബ്ബാസിയ്യ: ഖലീഫ അബൂജ്അഫറുല്‍ മന്‍സൂര്‍ ഹസന്‍ എന്നവരെ മദീനയിലെ ഗവര്‍ണറായി നിയമിച്ചു. കുറച്ച് കാലം ഗവര്‍ണറായി തുടര്‍ന്ന അദ്ദേഹം ഇബ്നു അബൂദിഅ്ബിനെ അധികാരമേല്‍പ്പിച്ചു.
അബൂദിഅ്ബ് ഖലീഫ മന്‍സൂറിനോട് ഹസന്‍(റ)
വിനെക്കുറിച്ചു പരാതി പറഞ്ഞു: “ഹസനുല്‍ അന്‍വര്‍(റ) ഖലീഫ സ്ഥാനം ലഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അധികാരം അഹ്ലുബൈത്തിനു തിരിച്ചുനല്‍കാനാണ് അയാള്‍ പ്രയത്നിക്കുന്നത്”.
ഇതുകേട്ട ഖലീഫ മന്‍സൂറിന് ശുണ്ഠി കയറി. ഹസന്‍(റ)വിനെ സ്ഥാനഭ്രഷ്ടനാക്കാനും അറസ്റ്റു ചെയ്ത് ജയിലിലടക്കാനും അദ്ദേഹം ഉത്തരവിട്ടു. ഹിജ്റ 156-ലായിരുന്നു സംഭവം. അബൂദിഅ്ബിന്‍റെ തെറ്റിദ്ധാരണയായിരുന്നുവത്രെ ഇതിനു കാരണം. അബ്ബാസിയ്യ: ഖലീഫയായി മഹ്ദി നിയമിതനാവുന്നതുവരെ ഹസന്‍(റ)വിന് ജയിലില്‍ കഴിയേണ്ടി വന്നു.
ഹിജ്റ 159-ല്‍ മഹ്ദി അധികാരം ഏറ്റെടുത്തു. ഹസന്‍(റ)വിന്‍റെ പാണ്ഡിത്യവും പ്രപഞ്ച പരിത്യാഗ ജീവിതവും വിനയവും നല്ലപോലെ അറിയാമായിരുന്ന ഖലീഫ മഹ്ദി അദ്ദേഹത്തെ മോചിപ്പിക്കുകയും തന്‍റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു......
*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment