💧Part-6💧☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ)

 

☘️നാലു പൂക്കൾ☘️

(നാല് സ്വഹാബി വനിതകൾ)

 ≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽

💧Part-6💧


➖➖➖➖➖➖➖➖➖➖

*ദുഖഃവർഷം* 

➖➖➖➖➖➖➖➖➖


*നബി(സ) തങ്ങളുടെ ഓമന മകൾ റുഖിയ്യായെ ഉസ്മാൻ (റ) വിവാഹം ചെയ്തു* സത്യവിശ്വാസികളെ സന്തോഷിപ്പിച്ച വിവാഹം പ്രയാസങ്ങൾക്കും വേദനകൾക്കുമിടയിൽ ബർറക്ക് കിട്ടിയ സന്തോഷവാർത്ത സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകൾ ഖദീജ (റ)യുടെ വീട്ടിൽ ഒരുമിച്ചു കൂടും നാട്ടിൽ നടക്കുന്ന മർദ്ദനങ്ങളെ കുറിച്ചുള്ള ഓരോ വാർത്തയും അവരുടെ ഈമാൻ വർദ്ധിപ്പിച്ചു കൊണ്ടിരുന്നു 


വളരെക്കാലമായി മനസ്സിലൊളിപ്പിച്ചു വെച്ച സംശയങ്ങൾക്കെല്ലാം മറുപടി കിട്ടി മരുഭൂമിയെ അത്ഭുതകരമായ രീതിയിൽ പടച്ചു വച്ചതാര്? ഇളകി മറിയുന്ന കടൽ എങ്ങിനെയുണ്ടായി? കിഴക്കൻ മലകൾക്കപ്പുറത്തുനിന്നും ഉദിച്ചുയർന്നുവരുന്ന സൂര്യന്റെ രഹസ്യമെന്ത്? ഒരൊറ്റ ദിവസം പോലും സമയം തെറ്റാതെ സൂര്യനുദിക്കുന്നു കൃത്യമായ വേഗതയിൽ സഞ്ചരിച്ചു പടിഞ്ഞാറൻ മലകൾക്കപ്പുറം അസ്തമിക്കുന്നു ഇതെങ്ങനെ സംഭവിക്കുന്നു? മരുഭൂമിയിൽ പൂനിലാവ് വിതറുന്ന ചന്ദ്രൻ ആകാശം നിറയെ വാരിവിതറപ്പെട്ട നക്ഷത്രങ്ങൾ ഇവയെല്ലാം കണ്ട് അത്ഭുതപ്പെട്ട ബർറ 

എല്ലാം സംശയങ്ങളും തീർന്നു എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടി സർവ്വശക്തനായ അല്ലാഹു വച്ച നിയന്ത്രണം സർവ്വലോകത്തിനുമുള്ള നിയന്ത്രണം അത് കുറ്റമറ്റതാണ് സകല ജീവജാലങ്ങളേയും പടച്ചതവനാണ് വായുവും വെളിച്ചവും നൽകിയവൻ കാഴ്ചയും കേൾവിയും നൽകിയവൻ അവനാണ് സർവ്വശക്തൻ 

അവന്റെ സഹായമുണ്ടെങ്കിൽ മറ്റാരുടെയും സഹായവും വേണ്ട ഒരു ധിക്കാരിയും ഏറെ നാൾ വാഴില്ല  


ഖുറൈശികളുടെ ധിക്കാരവും ഏറെ നാളുണ്ടാവില്ല ഇരുട്ടിന് ശേഷം വെളിച്ചം വരും രാത്രിക്ക് ശേഷം പകൽ വരും  ബർറയുടെ മനസ്സിൽ പ്രതീക്ഷകൾ വളർന്നു അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം ആ വനിതയെ ധീരയാക്കി ബർറക്കു പ്രായം കുറവാണ് രണ്ടാമത്തെ ഭർത്താവ് മരണപ്പെടുമ്പോൾ അവർക്ക് ഇരുപത്തിയാറ് വയസ്സ് കഴിഞ്ഞതേയുള്ളൂ 


ഓരോ പ്രഭാതത്തിലും ക്രൂരമായ മർദ്ദനങ്ങളുടെ വാർത്തകളാണ് വന്നുകൊണ്ടിരുന്നത് ഇസ്ലാം മതം വിശ്വസിച്ചവരിൽ നല്ലൊരു പങ്ക് അടിമകളാണ് അവർക്കഭയം നൽകുന്നത് ഖദീജ (റ) യും ഉമ്മുഫള്ൽ(റ) യുമാണ് അവർക്കൊപ്പം ബർറയുമുണ്ട് പ്രവാചക പുത്രി റുഖിയായും ഭർത്താവ് ഉസ്മാൻ (റ)വും നാടുവിട്ടു പോയി ബർറായെ വളരെയേറെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു അത് 


ബഹിഷ്കരണത്തിന്റെ നാളുകൾ ഖുറൈശികൾ ഹാശിം കുടുംബത്തെ ബഹിഷ്കരിച്ചു മുസ്ലിംകൾക്ക് മലഞ്ചെരുവിൽ കഴിയേണ്ടി വന്നു ബർറ ഉൽക്കണ്ഠാകുലയായി മാറിയ നാളുകൾ വീടു വിട്ടുള്ള താമസം ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടി ബഹിഷ്കരണം നീണ്ടു നിന്നു പിന്നെയത് നീങ്ങി അപ്പോഴേക്കും ഖദീജ (റ)യുടെ ആരോഗ്യം തകർന്ന് പോയി അവർ രോഗിയായി സമ്പത്ത് മുഴുവൻ ഇസ്ലാമിനു വേണ്ടി ചെലവഴിച്ചു അവസാന കാലത്ത് ഏതാണ്ട് ദരിദ്രയായി ബർറ ഖദീജ (റ)യെ നോക്കി എന്തൊരു കോലം? ശോഷിച്ചു പോയിരിക്കുന്നു മുഖത്ത് ഈമാനിന്റെ തേജസ്സ് എല്ലാ വിപൽഘട്ടത്തിലും നബി(സ) യെ സംരക്ഷിച്ചത് അബൂത്വാലിബായിരുന്നു  ബഹിഷ്കരണ കാലം കഴിഞ്ഞതോടെ അബൂത്വാലിബ് രോഗിയായി മാറി നബി (സ) തങ്ങൾ അദ്ദേഹം പരിചരിച്ചു  അബൂത്വാലിബ് ഇസ്ലാം മതം സ്വീകരിച്ചിരുന്നില്ല എന്നാൽ പ്രവാചകന് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തു നബി (സ) യെ വല്ലാതെ വേദനിപ്പിച്ച സംഭവം നടന്നു അബൂത്വാലിബ് മരണപ്പെട്ടു അത്താണി നഷ്ടപ്പെട്ടു ഖുറൈശികൾക്ക് ആവേശം കൂടി ഇനിയവനെ ആര് സംരക്ഷിക്കും? മർദ്ദനം ശക്തമാക്കാം  

ഖദീജ (റ)യും കിടപ്പിലായി സത്യവിശ്വാസം കൈകൊണ്ട സ്ത്രീകളെല്ലാം ആ രോഗശയ്യക്ക് ചുറ്റും കൂടി തന്റെ ശരീരവും ജീവിതവും സമ്പത്തും എല്ലാം നബി(സ) തങ്ങൾക്ക് സമർപ്പിച്ച കുലീന വനിത മുസ്ലിംകളുടെ അഭയകേന്ദ്രം ഇതാ ശക്തിയറ്റ് വീണുകിടക്കുന്നു നബി (സ) തങ്ങൾ ഇടക്കിടെ കടന്ന് വരുന്നു ആ മുഖം നിറയെ ദുഃഖം ഉമ്മുഫള്ൽ വിങ്ങിപ്പൊട്ടി ബർറ നിശബ്ദയായി കരഞ്ഞു സഹോദരിമാരായ സൽമായും അസ്മായും കരഞ്ഞു മരണത്തിന്റെ കാലൊച്ച ഒരു ജീവിതത്തിന് അന്ത്യം കുറിക്കാറായി ലാഇലാഹഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹി എല്ലാ ചുണ്ടുകളിലും അതെ മന്ത്രം എല്ലാ ഖൽബുകളിലും അതേ മന്ത്രം ഖദീജ (റ)യുടെ കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു പെണ്ണുങ്ങൾ മുഖം പൊത്തി ദുഃഖം കടിച്ചമർത്തി നബി(സ) ആ സത്യമറിഞ്ഞു കണ്ണുകൾ നിറഞ്ഞു പോയി എല്ലാം തനിക്കു സമർപ്പിച്ചവൾ അങ്ങേ ലോകത്തേക്ക് പോയി അഭയം പോയി ആശ്രയം അറ്റുപോയി അബൂത്വാലിബ് മരണപ്പെട്ടു ഖദീജ (റ)യും മരണപ്പെട്ടു അത് കാരണം ആ വർഷം ദുഃഖ വർഷം എന്നറിയപ്പെട്ടു ബർറയുടെ മനസ്സ് വിങ്ങിപ്പൊട്ടി മർദ്ദനം രൂക്ഷമായി ജന്മഭൂമിയിൽ ജീവിതം ദുസ്സഹമായി അവർക്ക് ഭയം മാത്രം 


*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്* 

  *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِه صحبه و سلم☘️

💚🌻💚🌻💚🌻💚🌻💚🌻💚

Contact Us
whatsapp

Full Part ☘️നാലു പൂക്കൾ☘️