💧Part-4💧☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ)
(നാല് സ്വഹാബി വനിതകൾ)
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-4💧
➖➖➖➖➖➖➖➖➖➖
*കൂട്ടുകാരിയുടെ വിവാഹം*
➖➖➖➖➖➖➖➖➖
*'നിങ്ങളുടെ പിതാവ് മരണപ്പെട്ടിട്ട് എത്ര വർഷമായെന്നറിയാമോ?*
അബ്ബാസിനോട് ഭാര്യ ഉമ്മു ഫള്ൽ ചോദിച്ചു അദ്ദേഹം കണക്കുകൂട്ടി നോക്കി പതിനേഴ് വർഷങ്ങൾ അതിനിടയിൽ മക്കയിലെന്തെല്ലാം മാറ്റങ്ങളുണ്ടായി അബ്ദുൽമുത്വലിബിന് ശേഷം മക്കയുടെ നേതൃത്വം അബൂത്വാലിബിൽ വന്നുചേർന്നു
അബ്ദുല്ലായുടെ മകനെ അബൂത്വാലിബ് ഏറ്റെടുത്തു മക്കക്കാർ മുഹമ്മദിനെ 'അൽഅമീൻ ' എന്നുവിളിച്ചു അൽഅമീന് വയസ്സ് ഇരുപത്തഞ്ച്
ഉമ്മുഫള്ലിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ് ഖദീജ ബാല്യകാല സഖികൾ ഒന്നിച്ച് ഓടിച്ചാടി കളിച്ചു വളർന്നവർ മരുഭൂമിയുടെ ഓമനപ്പുത്രികൾ
ഖദീജയുടെ വിവാഹം എത്ര കേമമായിരുന്നു മണവാട്ടിയെ ഒരുക്കാൻ പെണ്ണുങ്ങൾ രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്നു അക്കൂട്ടത്തിൽ ഉമ്മുഫള്ലുമുണ്ടായിരുന്നു
ഖദീജ ഭർത്താവിന്റെ കൂടെപോയി മണവാട്ടിയായി ഒരുങ്ങിയപ്പോൾ എന്തൊരു ഭംഗി ഭർത്താവിന്റെ വീട്ടിലായിരിക്കുമ്പോഴും ഇടക്കിടെ സന്ദർശിക്കും
ആ ദാമ്പത്യം ഏറെ നീണ്ടുനിന്നില്ല ഭർത്താവ് മരണപ്പെട്ടു അതറിഞ്ഞ് ഉമ്മുഫള്ൽ കണ്ണീരൊഴുക്കി ഒരിക്കൽ കൂടി ഖദീജ മണവാട്ടിയായി ആ ദാമ്പത്യവും ഏറെ നീണ്ടുന്നില്ല ഇന്ന് ഖദിജാക്ക് വയസ്സ് നാൽപ്പത്
മക്കയിലെ ബിസിനസ്സുകാരി
ഇത്തവണ ശാമിലേക്ക് അവരുടെ കച്ചവടസംഘത്തെ നയിച്ചത് അൽഅമീൻ കച്ചവടത്തിൽ നല്ല ലാഭം കിട്ടി അപ്പോൾ ഖദീജയുടെ മനസ്സിലൊരാഗ്രഹമുണ്ടായി
വിവാഹം 'അൽഅമീനിനെ ' ഭർത്താവായി കിട്ടിയാൽ കൊള്ളാം ഒരു കൂട്ടുകാരി 'അൽഅമീനി'നെ സമീപിച്ചു വിവാഹ കാര്യം സംസാരിച്ചു അൽഅമീൻ എതിർപ്പൊന്നും പറഞ്ഞില്ല വിവരം അബൂത്വാലിബറിഞ്ഞു അദ്ദേഹത്തിന് സന്തോഷമായി വിവാഹചടങ്ങുകൾക്ക് അദ്ദേഹം നേതൃത്വം നൽകി വിവാഹസുദിനം ധാരാളമാളുകളെത്തി അബ്ദുൽമുത്വലിബിന്റെ സന്താനങ്ങളെല്ലാം അന്നവിടെ ഒത്തുകൂടി പാവപ്പെട്ടവർക്ക് സദ്യ നൽകി
വിവാഹം നടന്നു
അൽഅമീൻ ഖദീജയുടെ ഭർത്താവായി
അബ്ബാസും ഹംസയും അബൂലഹബുമെല്ലാം സജീവമായി പങ്കെടുത്തു
ധനികയായ ഖദീജ തനിക്കുള്ളതെല്ലാം ഭർത്താവിന് സമർപ്പിക്കാൻ സന്നദ്ധയായ വനിത
ഉമ്മുഫള്ൽ കൂട്ടുകാരിയെ കാണാൻ കൂടെക്കൂടെയെത്തും അവർക്ക് സംസാരിക്കാൻ ഒരായിരം കഥകൾ
അബ്ദുൽമുത്വലിബിന്റെ കാലഘട്ടത്തെക്കുറിച്ച് ഉമ്മുഫള്ൽ സംസാരിക്കും ഖദീജ കൗതുകത്തോടെ കേട്ടിരിക്കും
ഹലീമബീവി (റ) ഒരിക്കൽ നവദമ്പതികളെ കാണാൻ വന്നു അൽഅമീൻ ബഹുമാനപൂർവ്വം എഴുന്നേറ്റു അവരെ പിടിച്ചിരുത്തി
ഉമ്മാ....എന്തൊക്കെയുണ്ട് വിശേഷങ്ങൾ
ഹലീമബീവി (റ) സന്തോഷപൂർവ്വം വീട്ടിലെ കാര്യങ്ങളൊക്കെ പറഞ്ഞു ഓരോ മക്കളെക്കുറിച്ചും അൽഅമീൻ ചോദിച്ചറിഞ്ഞു
ഖദീജ (റ) അവരെ സൽക്കരിച്ചു നല്ല സമ്മാനങ്ങൾ നൽകി ആദരിച്ചു ഇടക്കിടെ വരണമെന്നുണർത്തി പോവാൻ നേരത്ത് ഇരുവരും ചേർന്ന് സ്നേഹപൂർവ്വം യാത്രയയച്ചു
ബറക്ക എന്ന പെൺകുട്ടി യസ്രിബ് യാത്രയിൽ കൂടെയുണ്ടായിരുന്ന അടിമപ്പെൺകുട്ടി ഇസ്ലാമിക ചരിത്രത്തിൽ അവർ ഉമ്മു ഐമൻ എന്നറിയപ്പെടുന്നു
ഉമ്മയെപ്പോലെ അൽഅമീനെ ലാളിച്ചു വളർത്തിയ പെൺകുട്ടി ഖദീജ(റ) ക്ക് എന്തൊരിഷ്ടമാണാ പെൺകുട്ടിയെ അൽഅമീനിന്റെ കഥ മുഴുവൻ അവർക്കാണല്ലോ അറിയുക
*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِه صحبه و سلم🍃
💚🌻💚🌻💚🌻💚🌻💚🌻💚
Contact Us
whatsapp
Post a Comment