💧Part-3💧☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ)
☘️നാലു പൂക്കൾ☘️
(നാല് സ്വഹാബി വനിതകൾ)
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-3💧
➖➖➖➖➖➖➖➖➖➖
*അബ്ദുൽ മുത്വലിബിന്റെ അന്ത്യം*
➖➖➖➖➖➖➖➖➖
*ആനക്കലഹം മക്കക്കാർ നടുക്കത്തോടെ ഓർക്കുന്ന സംഭവം* ആനപ്പട വരുന്നുവെന്നറിഞ്ഞ് മക്കക്കാർ പേടിച്ച് പോയി കഅ്ബ പൊളിക്കാനുള്ള വരവാണ് കഅ്ബാലയത്തിനു ചുറ്റുമുള്ള വീടുകൾ തകർക്കപ്പെട്ടേക്കാം എതിർക്കുന്നവരെ കൊന്നൊടുക്കും അബ്റഹത്ത് കഅ്ബാലയത്തെ തകർക്കാൻ സൈന്യവുമായെത്തിയ ക്രൂരൻ അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ നടക്കം മക്കക്കാർ മുഴുവൻ ഓടിയെത്തുന്നതവിടെയാണ് മക്കയുടെ നായകന്റെ വീട്ടിൽ കഅ്ബാലയം രക്ഷിക്കാൻ നമുക്ക് നമുക്ക് എന്തുചെയ്യാൻ കഴിയും അബ്റഹത്തിന്റെ ആനപ്പടയെ നേരിടാൻ മക്കക്കാർക്ക് കഴിവില്ല അവരുടെ വാളും കുന്തവും അബ്റഹത്തിനെ തോൽപ്പിക്കാൻ പര്യാപ്തമല്ല
ക്രൂരന്മാരുടെ പട മക്കാപട്ടണത്തിനു സമീപത്തെത്തി അവർ വിശാലമായ സ്ഥലത്ത് തമ്പടിച്ചു സൈനികർ ചെറിയ ഗ്രൂപ്പുകളായി ഗ്രാമങ്ങളിൽ പ്രവേശിച്ചു കൊള്ള നടത്തി ആടുകളേയും ഒട്ടകങ്ങളേയും പിടിച്ചു കൊണ്ടുപോയി അഹങ്കാരികൾ
വൃദ്ധനായ അബ്ദുൽ മുത്വലിബ് വീട്ടിൽ നിന്നിറങ്ങി കൈകൾ വീശി നടന്നു കൂടെ ജനക്കൂട്ടം നേരെ കഅ്ബാലയത്തിലേക്ക് കഅ്ബാലയത്തിനടുത്തെത്തി അബ്ദുൽ മുത്വലിബ് കില്ല പിടിച്ചു നായകന്റെ നയനങ്ങൾ നിറഞ്ഞൊഴുകി വികാരഭരിതനായി ഇടറിയ ശബ്ദത്തിൽ പ്രാർത്ഥിച്ചു
പടച്ച തമ്പുരാനേ....
കഅ്ബാശരീഫിന്റെ നാഥാ....ഇത് നിന്റെ ഭവനമാണ് ഇതിനെ നീ രക്ഷിച്ചു കൊള്ളേണമേ..... നാഥാ , ശത്രുക്കൾ ശക്തരാണ് അവരെ നശിപ്പിക്കാൻ ഞങ്ങൾക്ക് കഴിവില്ല നീ സർവ്വശക്തനാണ് നീ തന്നെ അവരെ നശിപ്പിക്കണം...
കണ്ണുകൾ നിറഞ്ഞൊഴുകി വാക്കുകൾ മുറിഞ്ഞു പിന്നെ അവർ പിൻമാറി അല്ലാഹുവിന്റെ ഭവനത്തെ അവൻ തന്നെ രക്ഷിച്ചു കൊള്ളും അബ്ദുൽ മുത്വലിബ് ദൃഢസ്വരത്തിൽ പറഞ്ഞു നമുക്ക് പിൻമാറാം വീട്ടിൽ തങ്ങരുത് മലമുകളിൽ കയറാം
അബ്ദുൽ മുത്വലിബിന്റെ വീട്ടിന്റെ അകത്തളങ്ങളിൽ പെണ്ണുങ്ങളുടെ കൂട്ടം അവരും ഉത്കണ്ഠയോടെ സംസാരിക്കുന്നു ഭക്ഷണവും വെള്ളവുമായി എല്ലാവരും പുറത്തിറങ്ങി മലമുകളിലേക്ക് കയറി
മക്കാ പട്ടണം വിജനമായി കറുത്ത രാത്രി കടന്നു വന്നു ഭീതി നിറഞ്ഞ അന്തരീക്ഷം അബ്റഹത്തിന്റെ ക്യാമ്പിൽ പടയൊരുക്കം പദ്ധതികൾക്ക് അന്തിമ രൂപം നൽകി നാളെ കഅ്ബയെ ആക്രമിക്കുക, തകർത്തു തരിപ്പണമാക്കുക
ഒരു രാത്രിയും കൂടി കടന്നുപോയി ആനപ്പട കടന്നു വന്നു കഅ്ബാലയത്തെ സമീപിച്ചു പെട്ടെന്നാണത് സംഭവിച്ചത് ഒരു തരം കിളികൾ പ്രത്യക്ഷപ്പെട്ടു അവ ചെറിയ കല്ലുകൾ താഴേക്കിട്ടു കല്ല് കൊണ്ടവർ പിടഞ്ഞു വീണു പിന്നെയവർ എഴുന്നേറ്റില്ല ആനകൾ ചത്തൊടുങ്ങി അബ്റഹത്തിന്റെ സൈന്യം തകർന്നു
ഒരു പോറലുമേൽക്കാത്ത രീതിയിൽ അല്ലാഹു കഅ്ബാലയത്തെ രക്ഷിച്ചു
ഈ സംഭവം നടന്ന വർഷത്തെ 'ഗജവർഷം' എന്ന് വിളിക്കുന്നു ആനക്കലഹം നടന്ന വർഷം മുതൽ അറബികൾ തിയ്യതി കണക്കാക്കാൻ തുടങ്ങി
ആനക്കലഹം നടന്ന വർഷം മക്കയിൽ മറ്റൊരു സംഭവം നടന്നു ലോകാനുഗ്രഹിയായ മുത്ത് മുഹമ്മദ് മുസ്തഫ (സ) തങ്ങളുടെ ജനനം
അബ്ദുല്ല മരണപ്പെടുമ്പോൾ ആമിന ഗർഭിണിയായിരുന്നു ആ വർഷം റബീഉൽ അവ്വൽ മാസം പന്ത്രണ്ടിന് ആമിന ഒരാൺകുഞ്ഞിനെ പ്രസവിച്ചു ആ കുഞ്ഞാണ് അന്ത്യപ്രവാചകൻ
കുഞ്ഞു പിറന്ന വിവരം അബ്ദുൽ മുത്വലിബിനെ അറിയിച്ചു അദ്ദേഹം വീട്ടിൽ ഓടിയെത്തി കുഞ്ഞിനെ കൈകളിലെടുത്തു ഓമനിച്ചു മുഹമ്മദ് എന്ന് പേരിട്ടു അടക്കാനാവാത്ത ആഹ്ലാദം പ്രിയപ്പെട്ട മകൻ അബ്ദുല്ല മരിച്ചുപോയി ആ അബ്ദുല്ലയുടെ പൊന്നോമന മകൻ അബ്ദുൽ മുത്വലിബിന് ആഹ്ലാദം അടക്കാനാവുന്നില്ല സദ്യയുണ്ടാക്കി പാവപ്പെട്ടവർക്ക് വിളമ്പിക്കൊടുത്തു വീട്ടിലാകെ ആഹ്ലാദം പെണ്ണുങ്ങൾ കുഞ്ഞിനെ മാറിമാറിയെടുത്തോമനിച്ചു നാളുകൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു കുഞ്ഞിനെ ഗ്രാമത്തിലേക്ക് കൊടുത്തയച്ചു മുലകൊടുത്ത് വളർത്താൻ അതാണ് അന്നത്തെ പതിവ് ഗ്രാമത്തിലെ ശുദ്ധമായ അന്തരീക്ഷത്തിൽ കുട്ടി വളർന്നു ശുദ്ധമായ അറബി സംസാരിച്ചു പഠിക്കാനും ഗ്രാമത്തിൽ വളരണം
അബ്ദുൽ മുത്വലിബിന്റെ വീട്ടിലെ പെണ്ണുങ്ങളെല്ലാം ആമിനായുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കാളികളാകുന്നു ആറ് വർഷങ്ങൾ കടന്നുപോയി പൊന്നോമന മകൻ മുഹമ്മദിന് ആറ് വയസ്സായി യസ്രിബിലൊന്നു പോവണം പ്രിയഭർത്താവിന്റെ ഖബർ സന്ദർശിക്കണം ആമിനാ ബീവി മോഹിച്ചു
അബ്ദുൽ മുത്വലിബ് യാത്രക്ക് വേണ്ട ഒരുകങ്ങൾ ചെയ്തു നല്ല ഒട്ടകം ഒട്ടകക്കട്ടിൽ തയ്യാറായി ആരോഗ്യവാനായ ഒട്ടകക്കാരൻ സാധനങ്ങൾ കെട്ടുകളാക്കി കൊണ്ടുവന്നുവച്ചു യാത്രയിൽ കഴിക്കാനുള്ള ഭക്ഷണം, വെള്ളം, വസ്ത്രം, വഴിയിൽ ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾ, എല്ലാം ചാക്കുകളിൽ കെട്ടിവച്ചു പൊന്നോമന മകൻ ഒട്ടകക്കട്ടിലിൽ കയറാൻ ഒരുങ്ങി പെണ്ണുങ്ങൾ കൂട്ടം കൂടി നിന്നു യാത്രയാക്കാൻ അവർ മകനെ ചുംബിച്ചു മംഗളം നേർന്നു പോയി വരൂ.... മരുഭൂമിയിൽ ഒരാപത്തും വരാതിരിക്കട്ടെ അല്ലാഹു കാത്തുരക്ഷിക്കട്ടെ പെണ്ണുങ്ങളുടെ പ്രാർത്ഥന
ഭർത്താവിന്റെ സഹോദരന്മാർ ഓരോരുത്തരായി യാത്ര പറഞ്ഞു
ഒടുവിൽ അബ്ദുൽ മുത്വലിബ് മകനെ കെട്ടിപ്പിടിച്ചു ഗാഢമായ ആലിംഗനം ഇരുവരും കരഞ്ഞുപോയി കണ്ടുനിന്നവരുടെ മനസ്സും ഇടറിപ്പോയി
മകൻ ഒട്ടകക്കട്ടിലിൽ കയറി ഇരുന്നു ആമിന എല്ലാവരെയും നോക്കി പുഞ്ചിരി തൂകി ഒട്ടകക്കട്ടിലിൽ കയറി ഇരുന്നു ആമിനയുടെ നോട്ടം അവസാനത്തെ നോട്ടമാണെന്നാരറിഞ്ഞു ആമിന യാത്ര പറഞ്ഞു അതവസാനത്തെ യാത്രപറച്ചിലാണെന്നാരറിഞ്ഞു ആമിനയുടെ പിന്നാലെ ഒരടിമപ്പെൺകുട്ടിയും കയറിയിരുന്നു 'ബർറ'
വേർപാടിന്റെ വേദന ആമിനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ആമിന അബ്ദുൽ മുത്വലിബിന്റെ മുഖത്തേക്ക് നോക്കി കണ്ണുകളടഞ്ഞു
ഉപ്പാ.... പോയിവരട്ടെ
പോയ് വരൂ മോളേ
ഒട്ടകം നീങ്ങി മക്കയിൽ നിന്നുള്ള കച്ചവട സംഘത്തിന്റെ കൂടെ ഒട്ടകം നീങ്ങി ബന്ധുക്കളിൽ നിനകന്നു പോയ്ക്കൊണ്ടിരുന്നു പ്രിയപ്പെട്ട കഅ്ബാലയം അതിനു ചുറ്റുമുള്ള പ്രദേശം എല്ലാം അകന്നു പോവുന്നു ഇനിയൊരു മടക്കമില്ല ഇത് അന്ത്യദർശനമാണ് മക്കാപട്ടണത്തിന്റെ അതിർത്തി കടന്നു കഴിഞ്ഞു വാർത്താമധ്യമങ്ങളില്ലാത്ത കാലം മക്ക വിട്ടുപോയവരെക്കുറിച്ചുള്ള വിവരമറിയണമെങ്കിൽ അവരെ കണ്ട ആരെങ്കിലും തിരിച്ചു വരണം
വിശാലമായ മരുഭൂമിയിലൂടെ ഒട്ടകക്കൂട്ടം നടന്നു പോയി അവർക്ക് യസ്രിബിലെത്താൻ എത്ര ദിവസം വേണ്ടിവരുമെന്ന് അബ്ദുൽ മുത്വലിബിന്നറിയാം അദ്ദേഹത്തിന്റെ വീട്ടിലെ പെണ്ണുങ്ങൾ എല്ലാ ദിവസവും ആമിനയെക്കുറിച്ചും മകനെക്കുറിച്ചുമാണ് സംസാരിക്കുക പൊന്നോമന മകനെ ഇനിയെന്നാണ് കാണാനാവുക കണക്ക് കൂട്ടി കാത്തുകാത്തിരുന്നു മാസങ്ങൾ കടന്നുപോയി
'യസ്രിബിൽ നിന്നും മടങ്ങി കാണും' അവർ പ്രതീക്ഷയോടെ സംസാരിക്കും പ്രതീക്ഷിച്ച നാളുകൾ കടന്നുപോയി മദീനയിലേക്കുള്ള നടപ്പാതയിൽ നോക്കി നിൽക്കും നിരാശയോടെ മടങ്ങും
ഒരു ദിവസം ഒട്ടകമെത്തി മുറ്റത്ത് ഒട്ടകം മുട്ടുകുത്തി പെണ്ണുങ്ങളും കുട്ടികളും ഓടിക്കൂടി ഒട്ടകക്കട്ടിലിൽ നിന്നും പൊന്നുമോൻ ഇറങ്ങി വന്നു ശാന്തമായ മുഖം കണ്ണുകളിൽ ദുഃഖം ചുണ്ടുകളിൽ പുഞ്ചിരിയില്ല പിന്നാലെ ബറക്ക ഇറങ്ങി വന്നു ബറക്കയുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർതുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി
പൊന്നുമോൻ ഉപ്പൂപ്പയെ കെട്ടിപ്പിടിച്ചു തേങ്ങിക്കരഞ്ഞു എന്തുപറ്റി മോനേ...?
ഒട്ടകക്കാരൻ സംഭവം വിവരിച്ചു യസ്രിബിൽ നിന്ന് മടങ്ങുമ്പോൾ മനസ്സ് നിറയെ ദുഃഖമായിരുന്നു ഭർത്താവിന്റെ ഖബറിന്നരികിൽ ചെന്ന് സലാം ചൊല്ലി വിടപറഞ്ഞു ഒട്ടകപ്പുറത്ത് കയറി ഒട്ടകം നടക്കുമ്പോൾ അവർ ഇടക്കിടെ തിരിഞ്ഞ് നോക്കുമായിരുന്നു നെടുവീർപ്പും കണ്ണുനീർ തുടക്കും അബവാഅ് അവിടെയെത്തുമ്പോൾ ശരീരം തളർന്നിരുന്നു യാത്ര നിർത്തി എല്ലാവരും തളർന്നിരുന്നു യാത്ര നിർത്തി എല്ലാവരും താഴെയിറങ്ങി ഇരുന്നപ്പോൾ തളർന്നു കിടന്നുപോയി വളരെക്കുറച്ചേ സംസാരിച്ചുള്ളൂ ശ്വാസം നിലച്ചു കണ്ണടച്ചു ആമിനാ ബീവി(റ) ചിലരൊക്കെ വന്നുകൂടി ഖബറുണ്ടാക്കി മയ്യിത്ത് ഖബറടക്കി അടയാളം വെച്ചു യാത്ര പറഞ്ഞു പിരിഞ്ഞു ആറ് വയസ്സുള്ള പൊന്നോമന മകന്റെ ദുഃഖം ആ ദുഃഖം കണ്ട് വീട്ടിലുള്ളവരെല്ലാം കണ്ണീരൊഴുക്കി ബാപ്പയും ഉമ്മയുമില്ലാത്ത കുട്ടി ആ കുട്ടിയുടെ മുഖം കാണുമ്പോൾ കരൾ പിടയും ഉപ്പൂപ്പയെ കെട്ടിപ്പുണർന്നാണ് ഉറങ്ങാൻ കിടക്കുക ഒരേ കമ്പിളി രണ്ടുപേരും ചേർന്ന് പുതക്കുന്നു ഒരേ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നു പുറത്തേക്കിറങ്ങമ്പോൾ കുട്ടിയെക്കൂടെ കൂട്ടും കുട്ടിയുടെ കൈപിടിച്ചാണ് നടക്കുക കഅ്ബാലയത്തിനു മുന്നിൽ നേതാവിനിരിക്കാൻ പ്രത്യേക വിരിപ്പുണ്ട് അതിൽ അബ്ദുൽ മുത്വലിബ് മാത്രമേ ഇരിക്കാറുള്ളൂ മറ്റാരും ഇരിക്കാറില്ല ഇപ്പോൾ ആറുവയസ്സുകാരൻ ഉപ്പൂപ്പയുടെ കൂടെ അതേ വിരിപ്പിൽ ഇരിക്കുന്നു ആളുകൾ അതിശയത്തോടെ പറയാൻ തുടങ്ങി 'ഉപ്പൂപ്പാക്ക് ചെറുമകനോട് എന്തു സ്നേഹം' മക്കൾക്കാർക്കും ഇത്രയും സ്നേഹം കിട്ടിയിട്ടില്ല ഈ നിലക്ക് രണ്ടുവർഷം കടന്നുപോയി പൊന്നോമന മകന് എട്ട് വയസ്സായി
അപ്പോൾ മക്കയെ നടുക്കിയ ആ സംഭവം നടന്നു
മക്കായുടെ മഹാനായ നേതാവ് അബ്ദുൽ മുത്വലിബ് മരണപ്പെട്ടു മക്കക്കാർ ഒന്നാകെ ഒഴികി വന്നു പരിസരദേശക്കാരും വന്നു എല്ലാവരും കുട്ടിയുടെ നിൽപും കണ്ണീരും കണ്ട് വിഷമിച്ചുപോയി മയ്യിത്ത് കിടത്തിയ കട്ടിലിന്റെ കാൽപിടിച്ച് കണ്ണീരൊഴുക്കുന്ന എട്ടു വയസ്സുകാരൻ
*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِه صحبه و سلم🍃
💚🌻💚🌻💚🌻💚🌻💚🌻💚
Contact Us
whatsapp
Post a Comment