💧Part-2💧☘️നാലു പൂക്കൾ☘️ (നാല് സ്വഹാബി വനിതകൾ)
(നാല് സ്വഹാബി വനിതകൾ)
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-2💧
➖➖➖➖➖➖➖➖➖➖
*ലുബാബയും സൽമായും*
➖➖➖➖➖➖➖➖➖
*മക്കക്കാർക്ക് സുപരിചിതനാണ് ഹാരിസ്* ധീര യോദ്ധാവ് ധനികൻ ഉന്നത കുടുംബത്തിലെ പ്രമുഖ സന്താനം ഹാരിസിന്റെ ഭാര്യ ഹിന്ദ് ധീര വനിത ഗോത്രത്തിലെ വീരാംഗന അവരുടെ വീട്ടിലെപ്പോഴും തിരക്കാണ് പൗരപ്രമുഖരും കച്ചവടക്കാരും എപ്പോഴും വന്നുകൊണ്ടിരിക്കും അടുക്കളയിൽ തിരക്കൊഴിഞ്ഞ നേരമില്ല അതിഥികൾക്കെല്ലാം വിഭവസമൃദ്ധമായ സദ്യയൊരുക്കണം ആടിനെയറുക്കാത്ത ദിവസങ്ങൾ കുറവാണ് ഇടക്കിടെ ഒട്ടകത്തെയും അറുക്കും സ്വന്തമായി ഈന്തപ്പംത്തോട്ടങ്ങളും മുന്തിരിത്തോപ്പുകളുമുണ്ട് തോട്ടങ്ങളിൽ ജോലി ചെയ്യാൻ ധാരാളം അടിമകൾ
ഈന്തപ്പഴം മൂത്ത് പഴുത്ത് നിൽക്കുന്ന കാഴ്ച എത്ര മനോഹരം കാണുന്നവർക്കെല്ലാം സന്തോഷം ഈന്തപ്പഴം പറിക്കാൻ തുടങ്ങിയാൽ ഉത്സവത്തിന്റെ സന്തോഷം ധാരാളമാളുകൾ ജോലിക്ക് വരും ഈന്തപ്പനകളിൽ കയറി കുലകൾ പറിക്കും പറിച്ചെടുത്ത പഴങ്ങൾ ഉണക്കിയെടുത്ത കാരക്ക വലിയ ചാക്കുകളിൽ നിറക്കും വീട്ടിലെ ആവശ്യത്തിനുള്ളത് മാറ്റിയെടുക്കും കുറെ ദാനം ചെയ്യും നല്ലൊരു ഭാഗം വിൽപ്പനക്ക് വേണ്ടി മാറ്റിവെക്കും ശാമിലേക്ക് കച്ചവട സംഘം പോകുമ്പോൾ ഈന്തപ്പനക്കെട്ടുകൾ കൊടുത്തയക്കും വിവിധ നാടുകളിൽ നിന്നുള്ള കച്ചവടക്കാർ ശാമിലെ മാർക്കറ്റിലെത്തും അവർക്ക് ഈന്തപ്പനക്കെട്ടുകൾ വിൽക്കും വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങും ഇവ വീട്ടിലെത്തിയാൽ ഭദ്രമായി സൂക്ഷിച്ചു വെക്കും മാസങ്ങളോളം ഇവ ഉപയോഗിക്കും
അബ്ദുൽ മുത്വലിബാണ് മക്കയുടെ നായകൻ കഅ്ബാലയത്തിന്റെ സൂക്ഷിപ്പും , ഹജ്ജ് കാലത്തെ സേവനങ്ങളും നല്ല നിലയിൽ നടക്കുന്നു ഹജ്ജ് കാലത്ത് ധാരാളമാളുകൾ മക്കയിൽ വരും ഇവരിലൂടെ മക്കയുടെ പേരും പെരുമയും നാടെങ്ങും പരന്നു
അബ്ദുൽ മുത്വലിബിനെ എല്ലാവർക്കുമറിയാം വളരെയേറെ ആദരിക്കപ്പെടുന്ന മഹാ പുരുഷൻ അദ്ദേഹത്തിന് ധാരാളം മക്കളുണ്ട്
ഹാരിസ്,അബ്ബാസ്, അബൂത്വാലിബ്, അബ്ദുല്ല,ഹംസ, അബൂലഹബ് തുടങ്ങി ധാരാളം മക്കൾ
അബ്ബാസ് വളർന്നു വലുതായി ശക്തനായ യുവാവ് മികച്ച കച്ചവടക്കാരൻ അബ്ബാസിനെ കൊണ്ടൊരു വിവാഹം ചെയ്യിക്കണം ഉയർന്ന തറവാട്ടിൽ നിന്നൊരു പെൺകുട്ടിയെ കണ്ടുപിടിക്കണം അന്വേഷണം തുടങ്ങി പലവഴിക്കും അന്വേഷണം നടന്നു ഒടുവിൽ അന്വേഷണം ഹാരിസിന്റെ വീട്ടിലെത്തി
ഹാരിസും ഹിന്ദും അവർക്ക് കുറെ പെൺകുട്ടികളുണ്ട്
നല്ല തറവാട് ധനിക കുടുംബം പെൺകുട്ടികൾ ബുദ്ധിമതികളും സുന്ദരികളും
മാതാപിതാക്കളുടെ ധീരത മക്കൾക്കും കിട്ടിയിട്ടുണ്ട് ഹാരിസിന്റെയും ഹിന്ദിന്റെയും ഓമനകൾ 'ലുബാബ'യെ അബ്ബാസിന് വധുവായി തെരഞ്ഞെടുത്തു
അതറിഞ്ഞപ്പോൾ അനുജത്തിമാർക്കൊക്കെ എന്തെന്നില്ലാത്ത സന്തോഷം 'കല്യാണം ' കുട്ടികളെ ആഹ്ലാദം കൊള്ളിക്കുന്ന പദം വലിയ ആൾക്കൂട്ടം, ബന്ധുക്കളുടെ ഒത്തുചേരൽ, പന്തൽ, അലങ്കാരങ്ങൾ, സാധുക്കൾക്കുള്ള സദ്യ, പാട്ടും പരിപാടികളും ഇവയൊക്കെ കുരുന്ന് മനസ്സുകളെ ആഹ്ലാദം കൊള്ളിക്കും
ഗോത്രങ്ങളുടെ അന്തസിനൊത്ത വിധം വിവാഹം നടന്നു അബ്ബാസിന്റെ സഹധർമ്മിണി ഇസ്ലാമിക ചരിത്രത്തിൽ അറിയപ്പെടുന്നത് ഉമ്മുഫള്ൽ എന്ന പേരിലാണ്
വിവാഹത്തോടെ അറബ് സമൂഹത്തിൽ ഹാരിസിന്റെ പദവി ഉയർന്നു പെണ്ണുങ്ങൾക്കിടയിൽ ഹിന്ദ് കൂടുതൽ ആദരിക്കപ്പെട്ടു ഹിന്ദിന്റെ അന്തസ്സുയർത്തിയ മറ്റൊരു സംഭവം കൂടി പറയാം അതും അബ്ദുൽ മുത്വലിബ് കാരണം തന്നെ
അബ്ദുൽ മുത്വലിബിന്റെ ഓമന മകനാണ് ഹംസ ഉഹ്ദ് യുദ്ധത്തിൽ ശഹീദായ ഹംസ(റ) തന്നെ ഉഹ്ദിന്റെ കുറെ വർഷങ്ങൾക്കു മുമ്പാണ് സംഭവം ഹംസ യുവാവായി വിവാഹം കഴിക്കാൻ സമയമായി ഹിന്ദിന്റെ മകൾ സൽമയെ ഹംസയെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനമായി
ഗോത്രത്തിലാകെ ആഹ്ലാദം പരന്നു ഗോത്രങ്ങളുടെ അന്തസ്സിനൊത്ത് വിവാഹം
ഹംസ (റ)യുടെ ഭാര്യ എന്ന നിലയിൽ സൽമാക്ക് ഇസ്ലാമിക ചരിത്രത്തിൽ ഉന്നത സ്ഥാനമുണ്ട്
സൽമയും ഉമ്മുഫള്ലും അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ സുഖമായി താമസിക്കുന്നു ഹാരിസ്, അബ്ദുൽ മുത്വലിബ്, അബൂലഹബ് അബ്ദുല്ല എന്നിവരുടെ ഭാര്യമാരും അവിടെയുണ്ട് അബ്ദുള്ള നേരത്തെ വിവാഹിതനായി
അബ്ദുല്ലയുടെ ഭാര്യയാണ് ആമിന അവരുടെ മകനാണ് മുഹമ്മദ് നബി (സ) അബ്ദുല്ലയും ആമിനയും കുറഞ്ഞ ദിവസങ്ങളേ ഒന്നിച്ച് താമസിച്ചുള്ളൂ അപ്പോഴേക്കും കച്ചവടത്തിന്റെ സമയമായി അബ്ദുല്ല മറ്റു കച്ചവടക്കാരോടൊപ്പം ശാമിലേക്ക് പോയി അത്തവണ നല്ല കച്ചവടം നടന്നു മടങ്ങിവരുന്നത് യസ്രിബ് വഴിയാണ് യസ്രിബിൽ വെച്ച് അബ്ദുല്ലക്ക് രോഗം പിടിപെട്ടു യാത്ര മുടങ്ങി അബ്ദുല്ലയെ യസ്രിബിൽ നിർത്തി കച്ചവട സംഘം മക്കയിലേക്ക് മടങ്ങി കഅ്ബാശരീഫിനടുത്ത് വെച്ച് മക്കാ നായകന്മാർ കച്ചവടസംഘത്തെ സ്വീകരിച്ചു അബ്ദുൽ മുത്വലിബും ആമിനായുടെ പിതാവും അബ്ദുല്ലയായെ സ്വീകരിക്കാൻ വന്നു അബ്ദുല്ലയെ കണ്ടില്ല രോഗം ബാധിച്ച് യസ്രിബിൽ കിടക്കുകയാണെന്നറിഞ്ഞപ്പോൾ അവർ ദുഃഖിതരായി അബ്ദുൽ മുത്വലിബ് മൂത്ത പുത്രൻ ഹാരിസിനെ വിളിച്ചു അവനോട് മദീനയിലേക്ക് പോവാനാവശ്യപ്പെട്ടു ഹാരിസ് പുറപ്പെട്ടു
ഹാരിസിന് അബ്ദുല്ലയെ കാണാനായില്ല ഹാരിസ് യസ്രിബിലെത്തും മുമ്പ് അബ്ദുല്ല മരണപ്പെട്ടിരുന്നു ഖബറടക്കൽ കർമ്മവും കഴിഞ്ഞു അതെല്ലാം കഴിഞ്ഞ് ദിവസങ്ങൾക്കു ശേഷമാണ് ഹാരിസ് എത്തുന്നത് സഹോദരന്റെ ഖബറിനു മുമ്പിൽ വന്നു നിന്ന് ഹാരിസ് വിതുമ്പി
ദിവസങ്ങൾക്ക് ശേഷം ഹാരിസ് മക്കയിൽ മടങ്ങിയെത്തി മക്കക്കാർ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അബ്ദുല്ലയുടെ മരണവാർത്തകേട്ട് മക്കക്കാർ ഞെട്ടിപ്പോയി
അബ്ദുൽ മുത്വലിബിന്റെ വീട്ടിൽ ദുഃഖം തളംകെട്ടി നിന്നു കുടുംബാംഗങ്ങളുടെ മനസ്സിൽ അബ്ദുല്ല ഒരു ദുഃഖസ്മരണയായി അവശേഷിച്ചു ആമിന ദുഃഖം കടിച്ചമർത്തി നാളുകൾ നീങ്ങി
കഅ്ബാലയം
അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമുഖത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ഭവനം തൗഹീദീന്റെ കേന്ദ്രം
നാം കഥ പറയുന്ന കാലത്ത് അവിടെ ശിർക്ക് ആധിപത്യം സ്ഥാപിച്ചിരുന്നു എവിടെയും ബിംബങ്ങൾ ബിംബാരാധന വ്യാപകമായി ബലിയറുക്കലും മറ്റനാചാരങ്ങളും പെരുകിയ കാലം അവയ്ക്കിടയിലൂടെ ചരിത്രം ഒഴുകി വന്നു
*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه..🌷*
💚🌻💚🌻💚🌻💚🌻💚🌻💚
Contact Us
whatsapp
Post a Comment