🌷വരി 3️⃣4️⃣🌷
🔹🔸🔹🔸🔹🔸🔹🔸🔹🔸
* ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - 3️⃣4️⃣*
〰️〰️〰️〰️〰️〰️〰️〰️〰️〰️
🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘
🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
*🌷വരി 3️⃣4️⃣🌷*
*🌹مـحَـمَّـدٌ سَـيِّدُ الْكَـوْنَـيْنِ وَالثَّـقَـلَيْ*✨
*نِ وَالْفَـرِيقَـيْنِ مِنْ عُرْبٍ وَمِـنْ عَجَـمِ🌹*
*'മുഹമ്മദുർറസൂലുല്ലാഹി ﷺ'; രണ്ടു ലോകങ്ങൾക്കും ജിന്നുകൾക്കും മനുഷ്യർക്കും അറബികൾക്കും അനറബികൾക്കും നേതാവാകുന്നു അവിടുന്ന് ﷺ.*
ಮುಹಮ್ಮದ್ﷺ ಎರಡು ಲೋಕಗಳಿಗೂ, ಜಿನ್ನ್ಗಳಿಗೂ ,ಮನುಷ್ಯರಿಗೂ ,ಅರಬಿಗಳಿಗೂ ,ಅನಾರಬಿಗಳಿಗೂ ನಾಯಕರಾಗಿದ್ದಾರೆ ಅವರು ಮುಹಮ್ಮದ್ﷺ
****************************************
*പദാനുപദ അർത്ഥം*
مُـحَـمَّـدٌ =
അത് മുഹമ്മദുർറസൂലുല്ലാഹി ﷺ തങ്ങളാകുന്നു
سَـيِّدُ =
നേതാവാണവിടുന്ന് ﷺ
الْكَـوْنَـيْنِ =
രണ്ടു ലോകങ്ങളുടെ
وَالثَّـقَـلَيْ نِ =
രണ്ടു വർഗ്ഗങ്ങളുടെയും (മനുഷ്യരുടേയും ജിന്നുകളുടെയും)
وَالْفَـرِيقَـيْنِ =
രണ്ടു വിഭാഗങ്ങളുടെയും
مِنْ عُرْبٍ =
അറബികളും
وَمِـنْ عَجَـمِ =
അനറബികളുമായ
****************************************
_രാത്രികൾക്കു ചൈതന്യം നൽകിയവർ ﷺ, കൊടും വിശപ്പിൽ ഉദരം വരിഞ്ഞുകെട്ടിയവർ ﷺ, സ്വർണ്ണ പർവ്വതങ്ങൾക്കു പുറം തിരിഞ്ഞു നിന്നവർ ﷺ...; ഇതുവരെ വ്യംഗ്യമായി മാത്രം പറഞ്ഞിരുന്ന പ്രിയപ്പെട്ട കഥാപാത്രം ആരാണെന്നു മഹാനായ കവി ബൂസ്വീരി ഇമാം رضي الله عنه ഇവിടെ വ്യക്തമാക്കുകയാണ്; - മുഹമ്മദ് ﷺ...! *മുഹമ്മദ് ﷺ...!* - വാഴ്ത്തപ്പെട്ടവർ ﷺ...! ഈ ലോകത്തിന്റെയും പാരത്രിക ലോകത്തിന്റെയും ചക്രവർത്തി ﷺ...! മനുഷ്യവർഗ്ഗത്തിന്റെയും ജിന്ന് വർഗ്ഗത്തിന്റെയും അധിപർ ﷺ...! അറബികളുടെയും അനറബികളുടെയും നേതാവ് ﷺ...! നന്മയുടെയും പരിപൂർണ്ണതയുടെയും എന്തെന്തു വിശേഷണങ്ങൾ നൽകിയാലും മതിയാവാത്തവർ, അതാകുന്നു മുഹമ്മദ് നബി ﷺ.!_
_ചിന്തകളെ തട്ടിയുണർത്തും വിധം വെറും സൂചനകൾ മാത്രം നൽകിക്കൊണ്ട് Indirect Approachലൂടെ വായനക്കാരന്റെ Logic Areaയെ Activate ചെയ്യിച്ചെടുത്ത് അവിടേക്ക് സുന്ദരമായൊരു നാമം പ്രതിഷ്ഠിക്കുകയാണ് മഹാനായ ബൂസ്വീരി ഇമാം رضي الله عنه: *മുഹമ്മദ് ﷺ...*
_ഇവിടെ മനുഷ്യരെയും ജിന്നുകളെയും ثٙقٙلٙيْنْ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടു ഭാരങ്ങൾ എന്നർത്ഥം. പാപങ്ങളാൽ ഇവർ രണ്ടുകൂട്ടരും ഭൂമിക്ക് ഭാരം വരുത്തിത്തീർക്കുന്നതു കൊണ്ടാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുഹമ്മദ് നബിയുടെ ﷺ സന്ദേശം മനുഷ്യർക്കു മാത്രമല്ല ജിന്നുകൾക്കും കൂടിയുള്ളതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ജിന്നുകൾ മുത്ത് നബിയെ ﷺ സമീപിച്ച് ഖുർആൻ ശ്രവിക്കുകയും സത്യമാർഗ്ഗം സ്വീകരിക്കുകയും ചെയ്തതായി ഖുർആൻ (72:1,2) പ്രസ്താവിക്കുന്നു._
_അവസാനത്തെ നബിയായിക്കൊണ്ട്, മുഴുവൻ മനുഷ്യരാശിയുടെയും നേതാവായ മുത്ത് നബി ﷺ ഇഹലോകത്തിന്റെയാകെ നേതാവാകുമ്പോൾ, നാളെ പാരത്രിക ലോകത്ത് വിചാരണക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടു പോകുമ്പോൾ അതൊന്നു വേഗം നടത്തിക്കിട്ടാൻ അല്ലാഹുവിനോട് ശുപാർശ ചെയ്യാൻ മറ്റു നബിമാരാരും തയ്യാറാകാതിരിക്കുമ്പോൾ മുഴുവൻ സമൂഹത്തിനും വേണ്ടി ശുപാർശകനാകുന്നതും നമ്മുടെ മുത്ത് നബി ﷺ തന്നെ. അതെ, പാരത്രിക ലോകത്തിന്റെയും നേതാവ് ﷺ._
_അറബികളിൽ പ്രബോധനമാരംഭിച്ച ഹബീബ് ﷺ അനറബി ലോകത്തിന്റെയും നേതാവായി ഉയർന്നതു ചരിത്രം. മഹാനായ ബൂസ്വീരി ഇമാം رضي الله عنه തന്റെ മറ്റൊരു പ്രസിദ്ധ കാവ്യമായ ഖസ്വീദത്തുൽ മുഹമ്മദിയ്യയിൽ പറയുന്നുന്നു:_
مُحٙمّٙدٌ أٙشْرٙفُ الْأٙعْرٙابِ وٙالْعٙجٙمِ
مُحٙمّٙدٌ خٙيْرُ مٙنْ يٙمْشِى عٙلٙى قٙدٙمِ
_-അറബ് ലോകത്തെയും അനറബ് ലോകത്തെയും ഏറ്റവും ശ്രേഷ്ഠരാണ് മുഹമ്മദ് നബി ﷺ. ഭൂമിയിൽ കാലു വെച്ച് നടക്കുന്നവരിൽ ഏറ്റവും ഉത്തമരാണ് മുഹമ്മദ് നബി ﷺ._
(തുടരും, إن شاء الله).
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണതയിൽ കൺ കുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. അവിടുത്തെ ﷺ സുഗന്ധം ആസ്വദിക്കണം. പുണ്യമദീനയിൽ പോകണം. ജന്നത്തുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_
*امين امين امين يا ارحم الراحمين...*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment