(PART ‎50) ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ

k


 ‏ഹബീബിനെ ‎ﷺ ‏💖പ്രണയിച്ചവൾ


 🔰🔰🔰🔰🔰🔰🔰🔰🔰🔰🔰


        🔥അവസാനിച്ചു🔥

             ⛔️Part-50⛔️



സൂര്യൻ പലതവണ കിഴക്കും പടിഞ്ഞാറും സഞ്ചരിച്ചു. കറുത്തമുടികൾക്കിടയിൽ വെള്ള നുഴഞ്ഞു കയറ്റമാരംഭിച്ചു. കരഞ്ഞും ചിരിച്ചും മനുഷ്യർ ജനിക്കുകയും മരിക്കുകയും ചെയ്തു കൊണ്ടിരുന്നു. പുതിയ തലമുറകൾ പിറവിയെടുത്തു. 


***

'ആരായിരുന്നു അബീ അത്...'

കുഞ്ഞു റസാന്‍ ഉപ്പാന്റെ മടിയില്‍ കിടന്ന് തലതിരിച്ച് ആശ്ചര്യത്തോടെ ചോദിച്ചു. അവന്റെ കൗതുകം കണ്ട് ഫാതിഹ് ഡോക്ടറുടെ മുഖത്ത് ചിരിവന്നു.


'ഇജാസിക്കയായിരുന്നോ....അവര് ഫൈറൂസാത്താനെ ഹേര്‍ട്ട് ചെയ്തോ....!?'

ഡോക്ടര്‍ ഫാതിഹ് അഞ്ചു വയസ്സുകാരന്‍ മകന്‍ റസാന്‍ അബൂബക്കറിന് അബിയുടെയും ഉമ്മിയുടെയും പഴയ കാല കഥപറഞ്ഞു കൊടുക്കുകയാണ്.


ഫൈസലിന്റെ മരണ ദിവത്തിന്റെ പിറ്റേന്ന് ഫൈറൂസയുടെ കോളേജിലേക്കുള്ള വരവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ഫാതിഹ് വിവരിക്കുന്നത്. അത്ഭുതങ്ങളും ആശ്ചര്യങ്ങളും നിറഞ്ഞ കാര്‍ട്ടൂണ്‍ ഫിലിം കാണുന്നത് പോലെ അവന്‍ അബിയുടെ കഥകള്‍ക്കൊപ്പം സഞ്ചരിച്ചു. അല്ലങ്കിലും കാര്യങ്ങളെ മനസ്സിലാക്കാനും അതുള്‍ക്കൊള്ളാനും പ്രായത്തെവെല്ലുന്ന പ്രാപ്തിയുണ്ട് മകനെന്ന് ഫാതിഹിന് തോന്നാറുണ്ട്.


റസാന്‍ അവന്റെ കൊച്ചു മനസ്സില്‍ നിറഞ്ഞ ചോദ്യങ്ങളെല്ലാം ഒന്നുവിടാതെ അബിയോട് ചോദിച്ചു കൊണ്ടിരുന്നു. ബാല്യത്തിന്റെ ഏറ്റവും വലിയ സവിശേഷത നിഷ്‌കളങ്കതയാണെന്ന് ഫാതിഹിന് തോന്നി. എന്തോരം സംശയങ്ങളാണ് അവര് ചോദിക്കുക.!

 'ഇതെന്താ...അതെന്താ'

 തുടങ്ങി ആവര്‍ത്തിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് എത്ര മറുപടി പറഞ്ഞാലും മടുപ്പ് വരാറില്ല.


പിന്നെയേത് പ്രായം മുതലാണ് ചോദ്യം ചോദിക്കുന്നവരെ മനുഷ്യന്മാര് വെറുത്തു തുടങ്ങിയത്...!? ഏതോ ഒരു പ്രായത്തില്‍ കുഞ്ഞ് തന്റെ ഒരു സംശയം ചോദിച്ചപ്പോള്‍ ആരോ കടുപ്പിച്ചൊന്ന് നോക്കുകയോ...അങ്ങനെ ചോദിക്കാന്‍ പാടില്ലെന്ന് ഗൗരവത്തില്‍ പറഞ്ഞതിന്റെയോ പേരിലായിരിക്കണമല്ലോ കുഞ്ഞുങ്ങള് ചോദ്യങ്ങള്‍ ചോദിക്കാതെയായത്. ഫാതിഹിന്റെ ചിന്തകള്‍ കാടുകയറി.


ഒരു ചോദ്യത്തിനും ഗൗരവപ്പെട്ട് ഉത്തരം നല്‍കാരുത്. അവരുടെ കുഞ്ഞു കുഞ്ഞ് സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കണം. ആവശ്യമാണെന്ന് തോന്നിയാല്‍ മാത്രം ശകാരിക്കണം.


കുഞ്ഞൊന്ന് നിലത്ത് വീണല്‍, അവന്റെ തലൊയൊന്ന് വാതിലിനോട് ചേര്‍ന്നുരഞ്ഞാല്‍ അവന്‍ വാവിട്ടൊന്ന് കരഞ്ഞാല്‍ കരച്ചിലടക്കാന്‍ വീണസ്ഥലത്തെ അടിക്കുക, തലതട്ടിയ പ്രതലത്തെ ശകരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം രക്ഷിതാക്കള്‍ ചെയ്യുന്നത് കാണം. അങ്ങനെ ചെയ്താല്‍ കുഞ്ഞുങ്ങളുടെ കരച്ചില്‍ നില്‍ക്കുകയും ചെയ്യും.

പക്ഷെ, ഭീകരമായ മറ്റൊന്നു കൂടി അവിടെ സംഭവിക്കുന്നുണ്ടെന്നത് പല രക്ഷിതാക്കളും കാണതെ പോകുന്നുവെന്നാണ് തോന്നുന്നത്. അതോട് കൂടെ കുഞ്ഞുങ്ങളില്‍ ഒരു പ്രതികാര മനസ്സ് രൂപപ്പെടുന്നുണ്ട്. തന്നെ വേദനിപ്പിച്ചതിന് പകരം ചോദിച്ചുവെന്നതാണ് അവന്റെ കരച്ചിലിനെ സമാശ്വസിപ്പിക്കുന്നത്. ആ സമാശ്വാസത്തിലൂടെ തന്നെ വേദനിപ്പിക്കുന്നവരെ തിരിച്ചും വേദനിപ്പിച്ചാലെ തന്റെ ആവശ്യം പൂര്‍ണ്ണമാവൂ എന്ന വിശ്വാസമാണ് അവന്റെ മനസ്സില്‍ കുത്തിവെക്കപ്പെടുന്നത്.


'അല്ലാഹു പിടിച്ച് നരകത്തിലിടും വേഗം ചോറ് തിന്നോ....' ഉമ്മമാര് പതിവ് രീതിയില്‍ മക്കളെ ഭക്ഷണം കഴിപ്പിക്കാറങ്ങനെയാണ്. അരുതായ്മകളെന്തെങ്കിലും കുട്ടികള്‍ ചെയ്താല്‍ അല്ലാഹുവിലേക്ക് ചേര്‍ത്തിയിട്ട് അവരെ താക്കീത് ചെയ്യും. അങ്ങനെ തന്നെയാണ് താക്കീത് ചെയ്യപ്പെടേണ്ടതും. പക്ഷെ, താക്കീതില്‍ മാത്രമേ അല്ലാഹുവിനെ ഉപയോഗിക്കാറൊള്ളൂവെന്ന്മാത്രം. അതുകൊണ്ട് തന്നെ അല്ലാഹുവിന് എപ്പോഴും കുഞ്ഞു ഹൃദയങ്ങളില്‍ ഒരു ഭീകരമായ റോളാണുണ്ടായിരിക്കുക. നരകം മാത്രമല്ല സ്വര്‍ഗവും അല്ലാഹുവിന്റെ സൃഷ്ടിതന്നെയാണ്. പക്ഷെ, അക്കാര്യം പലരും മറന്നു പോകാറാണ് പതിവ്. കൂടാതെ ഈ ലോകത്തുള്ള സകല സന്തോഷങ്ങളും സന്താപങ്ങളും അവനില്‍ നിന്ന് തന്നെയാണ്. എന്നാല്‍ സന്താപത്തില്‍ മാത്രം അല്ലാഹുവിനെ ഓര്‍ക്കുന്ന രക്ഷിതാക്കളില്‍ നിന്ന് കുട്ടിക്ക് എപ്പോഴും തന്റെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അല്ലാഹുവിനെയും മതത്തേയും മാത്രമേ കണ്ടത്തുവാന്‍ സാധിക്കൂ. അതുകൊണ്ട് തന്നെ മനസ്സറിഞ്ഞ് അല്ലാഹുവിനെയും മതത്തെയും ഇഷ്ടപ്പെടാന്‍ അവന്‍ ശ്രമിക്കുകയുമില്ല.

സന്തോഷം വരുമ്പോള്‍ അല്ലാഹുവിനെ സ്തുതിക്കാനും നന്മയില്‍ അല്ലാഹുവിന്റെ ഔദാര്യത്തെ പറയാനും ദീനിന്റെ വിധിവിലക്കുകളെ ഭംഗിയായി മക്കള്‍ക്ക് അവതരിപ്പിക്കാനും സാധിക്കുന്നിടത്താണ് രക്ഷിതാക്കളുടെ വിജയത്തിന് നിധാനമെന്ന് തോന്നുന്നു. റസാന്റെ കഥപറയാനുള്ള  ചോദ്യമാണ് ഫാതിഹിന്റെ ചിന്തകളെ ചൂടുപിടിപ്പിച്ചത്.


തന്റെ മക്കളോട് കിന്നാരം പറഞ്ഞും അവരോടൊത്ത് സമയം ചിലവയിച്ചും ജീവിക്കുന്ന ഒരു പിതാവാന്‍ താന്‍ ശ്രമിക്കുമെന്ന് ഫാതിഹ് ഉള്ളില്‍ ദൃഢനിശ്ചയം ചെയ്തു. ഹബീബായ നബിതങ്ങള്‍ നിസ്‌കരിക്കുമ്പോള്‍ തോളിലൂടെ കയറി 'ആനക്കളി'ക്കാറുണ്ടായിരുന്ന പേരമക്കളായ ഹസന്‍, ഹുസൈന്‍ (റ) എന്നവരുടെ ചരിത്രം പെട്ടെന്നോര്‍ത്തപ്പോള്‍, ആ ചിത്രം മനസ്സില്‍ സങ്കല്‍പ്പിച്ചപ്പോള്‍ ഫാതിഹിന്റെ മുഖത്ത് വീണ്ടും ചിരി

വിടർന്നു.


'അബീ....അബിയെന്താണ് ആലോചിക്കുന്നത്...എനിക്ക് ബാക്കി കഥ പറഞ്ഞ് താ...അവരെ ഇജാസിക്ക ഹേര്‍ട്ട് ചെയ്തോ...?!'

അവന്‍ വീണ്ടും ഇംഗ്ലീഷ് കലര്‍ന്ന മലയളത്തില്‍ ചിണുങ്ങി ചോദിച്ചു.


'ഇല്ലടാ, അത് ഇജാസിക്കയൊന്നുമായിരുന്നില്ല. അത് ഫൈറൂസത്താന്റെ ക്ലാസ് ടീച്ചര്‍ ലത്തീഫ് സറായിരുന്നു....'

ഫാതിഹ് റസാന്റെ മുഖത്ത് ഉമ്മവെച്ചു കൊണ്ട് പറഞ്ഞു.


'സാറോ...!, അപ്പൊ പിന്നെന്തിനാ സാറ് ഇത്താനെ ചൂടായി വിളിക്കുന്നത് പോലെ ഉറക്കെ വിളിച്ചത്....!?'


അത് ഇജാസായിരുന്നില്ലായെകേട്ടപ്പോള്‍ റസാന്റെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചമുണ്ടായിരുന്നുവെങ്കിലും ലത്തീഫ് സാറെന്തിനാ അവരുടെ പിറകില്‍ നിന്ന് അലറിവിളിച്ചതെന്നായിരുന്നു അവന്റെ സംശയം.


'അബിയും മോനും കാര്യമായിട്ടെന്തോ ചര്‍ച്ചയിലാണല്ലോ...ഉമ്മിക്കെതിരെയുള്ള ഗൂഢാലോചനയാണോ....!?'

നൂറ അതും ചോദിച്ച് റൂമിലേക്ക് കയറി വന്നു.


'ഹായ്...ഉമ്മീ...'

അതുവരെ അബിയുടെ മടിയില്‍ തലതാഴ്ത്തി കിടക്കുകയായിരുന്ന റസാന്‍ ആവേശത്തോടെ ചാടി എഴുന്നേറ്റു.


'ബാക്കി കഥയിനി ഉമ്മി പറഞ്ഞു തരും. അബിക്കും ഉമ്മിതന്നെയാണ് ഈ കഥപറഞ്ഞു തന്നത്. അബിക്ക് പറഞ്ഞു തന്നത് പോലെ മോനും പറഞ്ഞു തരാന്‍ പറ...'

ഫാതിഹ് റസാന്റെ തലമുടികള്‍ക്കിടയില്‍ വിരലുകളിട്ട് ഇക്കിളിപ്പെടുത്തി കൊണ്ട് പറഞ്ഞു.


എന്തായിരുന്നു അതുവരെ വാപ്പയും മോനും കൂടെ പറഞ്ഞതെന്ന് മനസ്സിലാകാതിരുന്ന നൂറ

' എന്തു കഥ'

യെന്ന രൂപത്തില്‍ മുഖം വക്രിച്ചു.


'അത് ഫൈറൂസയുടെ ആ കോളേജ് ഇന്‍സിഡന്റില്ലേ അത്...'

ഫാതിഹ് ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു.


' ഉമ്മീ....ഈ അബിക്ക് കഥപറയാനറിയില്ല. എന്തിനാ ലത്തീഫ് സാറ് ഫൈറുത്താനോട് ചൂടായത്....?'

റസാന്‍ അബിയുടെ മടിയില്‍ നിന്ന് ഉമ്മിയുടെ നേരെ തിരിഞ്ഞു.


'അതോ...സാറ് ചൂടയതല്ല മോനൂസേ....ഫൈറുത്താന്റെ ക്ലാസില്‍ പോയപ്പോള്‍ കാര്യങ്ങളൊക്കെ മനസ്സിലാക്കിയ സാറോട് കുട്ടികളിലാരോ പറഞ്ഞതാണ് ഫൈറുത്ത ബത്ത്‌റൂമിന്റെ അടുത്ത് നില്‍ക്കുന്നുണ്ടെന്ന്. ഫൈറുത്താനെ മറ്റു കുട്ടികളാരെങ്കിലും കണ്ടാല്‍ ഉപദ്രവിക്കുമെന്ന് സാറ് കരുതി. അങ്ങനെ സാറ് ഓടി കിതച്ച് അവിടെയെത്തിയപ്പോള്‍ ഫൈറുത്ത പുറത്തേക്ക് പോകാനൊരുങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഇത്ത അന്നേരം പുറത്തിറങ്ങിയാല്‍ മറ്റുകുട്ടികളുടെ ശ്രദ്ധയില്‍ പെടുംന്ന് സാറിന് ഉറപ്പായിരുന്നു. അങ്ങനെ പോകാതിരിക്കാന്‍ വേണ്ടി പിറകിന്ന് വിളിച്ചപ്പൊ അതു കുറച്ചുറക്കയായി പോയതാണ്.'

'അപ്പൊ, ഇത്താക്ക് ഒന്നും സംഭവിച്ചില്ലല്ലേ...ഹാവൂ...'

റസാന്റെ മുഖത്ത് വീണ്ടും ആശ്വാസം

'ഉം...ഉമ്മി പറഞ്ഞു തീരട്ടെ, മോന്‍ ഫുള് കേള്‍ക്ക്. എന്നിട്ട സാറ് ഇത്താനെയും കൊണ്ട് ഓഫീസിലേക്ക് പോയി. അന്നേരം കുട്ടികള്‍ എല്ലാവരും ഇത്താനെ തന്നെ നോക്കുന്നുണ്ടായിരുന്നു.'

നൂറ ഒരു നിമിഷം ഒന്ന് നിറുത്തി.

 

'എന്നിട്ട്...'

അതുവരെ കിടന്നിരുന്ന റസാന്‍ കാലുകള്‍ രണ്ടും കൂട്ടി ചമ്രം പടിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു.

'എന്നിട്ടെന്താ...അവര് ഓഫീസിലേക്കെത്തുന്നതിന് മുമ്പ് ഫൈറൂസ കോളേജിലെത്തിയിട്ടുണ്ടെന്ന് ആരില്‍ നിന്നോ കേട്ടറിഞ്ഞ ഇജാസിക്കയും കുറച്ചാളുകളും ഓഫീസിന് നേരെ ഓടിയടുത്തു.'

റസാന്റെ കണ്ണുകള്‍ കൂടുതല്‍ വിടര്‍ന്നു. അവിടെ ഭയത്തിന്റെ ചെറിയ ലാഞ്ചനയുണ്ടായിരുന്നു. ഫൈറൂസയെ അവര്‍ അക്രമിക്കുമോയെന്നവന്‍ ഭയപ്പെടുന്നത് പോലെ.


(അവസാനിച്ചു....പൂര്‍ണമായും വായിക്കാന്‍ ആഗ്രഹിക്കുന്നവർ _ഹബീബിനെ പ്രണയിച്ചവൾ_ എന്ന പുസ്തകം വാങ്ങുക) 


🍀🔺🍀🔺🍀🔺🍀🔺🍀🔺🍀


ഈ കഥ എഴുതിയ,വായനക്കാരുടെ എളുപ്പത്തിന് വേണ്ടി ഇത്രയൊക്കെ ക്രമീകരണങ്ങൾ നടത്തിയ എല്ലാവർക്കും വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു.


🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

അപ്‌ലോഡ് ചെയ്ത  Full പാർട്ട്‌ ലഭിക്കാൻ ചുവടെ ക്ലിക്ക് ചെയുക...

 click here