ഭാഗം - 1 - മണ്ണടിഞ്ഞവർ പുനർജ്ജീവിക്കുന്നതെങ്ങിനെ?


 ‼️*മഹ്ശറാ പ്രളയം*‼️


ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..😳😨


ഭാഗം - 1

 മണ്ണടിഞ്ഞവർ പുനർജ്ജീവിക്കുന്നതെങ്ങിനെ? 


മരിച്ചു മണ്ണടിഞ്ഞ ജീവികൾ മൺകട്ടയായി രൂപാന്തരപ്പെട്ടശേഷം പുനർജ്ജീവിക്കുന്നതെങ്ങിനെയന്ന് ചിലർ ചോദിക്കുന്നു. ആരിലോകപ്രതിഭാസങ്ങളുടെ മുമ്പിൽ മൃതശരീരങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ് ഒരു സങ്ക.ർണ്ണ പ്രശ്നമല്ലതന്നെ. അതിന്റെ സംഭവ്യതയെ തെളിയികുന്ന ധാരാളം ദൃഷ്‌ടാന്തങ്ങൾ നമ്മുടെ മുമ്പിലുണ്ട്.


അവ മണ്ണിൽ ചെറിയ ചെറിയ വിത്തുകൾ വളരെക്കാലം നാം പെട്ടിയിൽ സൂക്ഷിച്ചുവെച്ചശേഷം കുഴിച്ചിടുമ്പോൾ മണ്ണിൽ നിന്ന് മുളച്ചുറന്ന് വലിയ തടികളും ഇലകളും കായ്കളുമുണ്ടാകുന്നത് നാം കാണുന്നു. ഗർഭാശയ ത്തിൽ നിക്ഷിപ്തമായ ബീജം പൂർണ്ണമനുഷ്യനായി പരിണമിക്കുന്നതും നാം കാണുന്നു. ഇതൊക്കെ സംഭവ്യ : മെങ്കിൽ ഭൂഗർഭത്തിലും മറ്റുമായി ശേഷിക്കുന്ന മനുഷ്യ ശരീരത്തിലെ പരമാണുക്കൾ ഇനിയൊരിക്കൽ സംയോജിച്ചു കൂടെ? അതുമാത്രം അസംഭ്യവ്യമാകുന്നതെങ്ങിനെ? ഉഷ്ണകാലത്ത് പഴുത്തുണങ്ങിക്കൊഴിഞ്ഞു വീണമണ്ണിൽ ഇഴകിച്ചേർന്ന പുൽച്ചെടികൾ അവയുടെ പരമാണുക്കളിൽ നിന്ന് മഴക്കാലത്ത് ഉയിർത്തെഴുന്നേൽക്കുന്നു.


ശരീരത്തിലെ ഒടിഞ്ഞതും ചതഞ്ഞതുമായ എല്ലുകൾ ചികിൽസമൂലം വിണ്ടും മുളച്ചുവരുന്നു. അവയവങ്ങൾ തന്നെ ശാസ്ത്രക്രിയമൂലം മാറ്റിവെക്കാൻ ഡോക്‌ടർമാർക്ക് കഴിയുന്നു. ഒരു സാധനം കത്തിയെരിയുമ്പോൾ അതിലടങ്ങിയിരിക്കുന്ന പരമാണുക്കൾ ചൂട്. പുക തുടങ്ങിയ അവസ്ഥകളിലേക്ക് മാറുകയാണ് ചെയ്യുന്നത്. അവ നശിക്കു ന്നില്ല. പ്രപഞ്ചത്തിൽ ഒന്നും നശിക്കുന്നില്ല. രൂപഭേതം വരിക മാത്രമാണ് ചെയ്യുന്നതെന്ന് ശാസ്ത്രം പറയുന്നു. മണ്ണിന്റെയും വായുവിൻ്റെയും ഘടകങ്ങളായി ആ പരമാണുക്കൾ പ്രകൃതിയിൽ അവശേഷിക്കുന്നു. ആ പരമാണുക്കളുടെ എണ്ണം കുറക്കാനോ അധികരിപ്പിക്കാനോ അവ പുതുതായി നിർമ്മിക്കാനോ ആർക്കും സാധ്യമല്ലെന്ന് ആധുനികശാസ്ത്രം സമ്മതിക്കുന്നു. ടെസ്റ്റ്യൂബ് ശിശുവിനെ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിൽ അതു പ്രകൃതിയിലെ പഴയ അണുക്കളുടെ സഹായത്തോടെമാത്രമാണ്. പുതിയ അണുക്കളെ സൃഷ്ടിച്ചുകൊണ്ടല്ല.


മണ്ണായ മനുഷ്യശരീരത്തിലെ അണുക്കൾ വീണ്ടും ഓക്‌സിജൻ, നൈട്രജൻ, ഫോസ്‌ഫറസ്, സോഡിയം പൊട്ടാസ്യം, ഇരുമ്പ്, സൾഫർ, അയഡിൻ, കാർബൺ, ഹൈഡ്രജൻ മുതലായവയായി രൂപാന്തരപ്പെടുകയില്ലെന്നും സ്വന്തം ആത്മാവിനെ സ്വീകരിച്ചുകൊണ്ട് ഉയിർത്തെഴുന്നേൽ ക്കുകയില്ലെന്നും അനുമാനിക്കും. മനുഷ്യശരീരം ഭസ്‌മമാക്കി കടലിൽ ഒഴുക്കിക്കളഞ്ഞാലും ആ പരമാണുക്കൾ നശിക്കുന്നില്ല. അവ കടലിൽ ചിതറിക്കിടക്കും. നാമെങ്ങിനെ


മണ്ണിൽക്കലർന്ന ഇരുമ്പുപൊടികൾ കാന്തംകൊണ്ട് ഒരുമിച്ചുകൂട്ടുന്നു. വീണ്ടും അത് ഇരുമ്പ്‌കട്ടയായി മാറുന്നതും നാം കാണുന്നു. വൈദ്യുത തരംഗങ്ങളാക്കി മാറ്റിയ  ശബ്ദങ്ങളെ റേഡിയോ റിസീവറിലൂടെ വീണ്ടും ശബ്ദമാക്കി മാറ്റാൻ കഴിയുന്നു. അപ്രകാരംതന്നെ വൈദ്യുത തരംഗങ്ങളാക്കിമാറ്റിയ ചിത്രങ്ങളെ വീണ്ടും ചിത്രങ്ങളാക്കി മാറ്റാൻ ടെലിവിഷൻ റിസീവറിന്നു കഴിയുന്നു ഇതൊക്കെ ശാസ്ത്രം കണ്ടുപിടിച്ചിട്ട് അധികകാലമായിട്ടില്ല.


പ്രാചീന മനുഷ്യരോട് ഇത്തരം യന്ത്രങ്ങൾ ഭാവിയിലുണ്ടാകുമെന്ന് പറഞ്ഞാൽ അന്നവർക്ക് വിശ്വസിക്കു വാൻ സാധിക്കുമായിരുന്നില്ല. അഥവാ അവരുടെ ബുദ്ധിയിൽ അതു ഒതുങ്ങുമായിരുന്നില്ല. ഇപ്രകാരം തന്നെയാണ് ചില കാര്യങ്ങൾ ഇന്ന് നമ്മുടെ യുക്തികൾക്ക് യോജിക്കാതെ വരുന്നതും.


മരിച്ചുമണ്ണടിഞ്ഞുപോയ മനുഷ്യരുടെ ശബ്ദമൊന്നും നശിക്കാതെ അന്തരീക്ഷത്തിൽ നിൽപ്പുണ്ട്. അറ എപ്പോൾ വെണമെങ്കിലും സംയോജിപ്പിച്ചെടുക്കാമെന്നും ആധുനിക ശാസ്ത്രം പറയുന്നു. മരിച്ച മനുഷ്യൻ ഉയിർത്തെഴുന്നേൽ ക്കുകയെന്നുള്ളത് ഇവയേക്കാൾ അൽഭുതമുള്ള കാര്യമാ ണോ? അല്ല ഒരിക്കലുമല്ല.


വൈദ്യുത തരംഗങ്ങളാക്കി മാറ്റിയ ശബ്ദവീചികളെ റേഡിയോ റസീവർ വീണ്ടും ശബ്ദമാക്കി മാറ്റുന്നതുപോലെ വൈദ്യുത തരംഗങ്ങളാക്കി മാറ്റിയ ഫോട്ടോകളെ ടെലിവിഷൻ റസീവർ വീണ്ടും ഫോട്ടോകളാക്കിമാറ്റുന്നതുപോലെ അല്ലാഹു ഇദ്ദേശിക്കുമ്പോൾ മനുഷ്യൻ്റെ ആത്മാവ് അവന്റെ ചിതറിപ്പോയ പരമാണുക്കളെ വീണ്ടും പഴയശരീരമാക്കി മാറ്റും. അപ്പോൾ ആ ശരീരങ്ങൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും. ചിന്തിക്കുന്നവർക്ക് ഇതിൽ അൽഭുതപ്പെടാൻ യാതൊന്നുമില്ല.


അന്ധമായി യാതൊന്നും വിശ്വസിക്കണമെന്ന് ഇസ്ലാം നിർദ്ദേശിക്കുന്നില്ല. പക്ഷെ ചിന്തിക്കാതെ കണ്ണടച്ച് അത് യുക്തിവിരുദ്ധമാണെന്ന് വിധിയെഴുതുകയാണ് യുക്തിവാദികൾ ചെയ്യുന്നത്...


:-തുടരും..!!

മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..

CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html