🌷വരി ⁦⁦3️⃣3️⃣🌷


 🔹🔸🔹🔸🔹🔸🔹🔸🔹🔸

* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦3️⃣3️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦⁦3️⃣3️⃣🌷*


*🌹وكَـيْفَ تَدْعُـو إِلَى الـدُّنْيَـا ضَـرُورَةُ مَـنْ*✨   

 *لَـوْلاَهُ لَـمْ تُـخْـرَجِ الدُّنْيَـا مِـنَ الْعَـدَمِ*🌹


*ശുന്യതയിൽ നിന്ന് ഈ ലോകത്തെ സൃഷ്ടിക്കാൻ കാരണമായ മഹത് വ്യക്തിത്വത്തിന്റെ ﷺ ആവശ്യങ്ങൾ എങ്ങനെയാണ് ഈ ലോകത്തെ തന്നെ  തേടിപ്പോവുക?*


***************************************

*പദാനുപദ അർത്ഥം*



وَكَـيْفَ تَدْعُـو=

എങ്ങനെ തേടിപ്പോകും 


 إِلَى الـدُّنْيَـا =

ദുനിയാവിലേക്ക് 


ضَـرُورَةُ مَـنْ =

ഒരാളുടെ ആവശ്യം 


  لَـوْلاَهُ =

ആ വ്യക്തിത്വം ഇല്ലായിരുന്നുവെങ്കിൽ 


لَـمْ تُـخْـرَجِ الدُّنْيَـا =

ഈ ഭൂമിലോകം (ദുനിയാവ്) തന്നെ ഉത്ഭവിക്കില്ലായിരുന്നു 


 مِـنَ الْعَـدَمِ =

ശൂന്യതയിൽ നിന്ന് 


***************************************

_ഈ ലോകം പടയ്ക്കാൻ തന്നെ കാരണമായ മുത്ത് നബിയ്ക്ക് ﷺ നിസ്സാരമായ ദുനിയാവിന്റെ ക്ഷണിക സൗകര്യങ്ങൾ ഒരിക്കലും ആവശ്യമില്ല. അവിടുന്നത് ﷺ അത് ആഗ്രഹിക്കുക പോലുമില്ല._ 


_ഇമാം ത്വബ്റാനി, ഇമാം അബൂ നഈമ്, ഇമാം ഹാകിം رضي الله عنهم എന്നിവർ രേഖപ്പെടുത്തിയ ഹദീസിലേക്കുള്ള സൂചനയാവാം ഇത്. സ്വർഗത്തിൽ വെച്ച് ഒരു പ്രത്യേക പഴം കഴിക്കരുതെന്നു റബ്ബ് നിർദ്ദേശിക്കുകയും, എന്നാൽ ഇജ്തിഹാദിൽ (ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ മനസ്സിലാക്കാൻ താല്പര്യപ്പെടുന്ന പഠിതാക്കൾ എന്നെ ബന്ധപ്പെടണമെന്ന് അപേക്ഷ) വന്ന പിഴവു മൂലം മഹാനായ ആദം നബി عليه السلام ആ പഴം കഴിക്കുകയും ചെയ്തു. തന്റെ ഇജ്തിഹാദിൽ പിഴവു വന്നു എന്ന് ആദം നബി عليه السلام പിന്നീട് മനസ്സിലാക്കുകയും, ആ ഒരു വിഷയത്തിലിരിക്കേ മഹാനവർകൾ അർശിനു മുകളിൽ_ 

'لا اله الا الله محمد رسول الله'

 _എന്ന് രേഖപ്പെടുത്തിയത് കണ്ടു. ഉടനെ ആദം നബി عليه السلام നമ്മുടെ നേതാവ് മുഹമ്മദ് നബിയുടെ ﷺ 'ഹഖ്' കൊണ്ട് പൊറുത്തുതരണമേ എന്ന് اللهവിനോടു പ്രാർത്ഥിച്ചു. അല്ലാഹു പറഞ്ഞു: 'മുഹമ്മദിന്റെ ﷺ ഹഖ് കൊണ്ട് ചോദിച്ചാൽ ഞാൻ താങ്കൾക്ക് പൊറുത്തുതരിക തന്നെ ചെയ്യും. മുഹമ്മദ് ﷺ ഇല്ലായിരുന്നെങ്കിൽ താങ്കളെത്തന്നെ ഞാൻ സൃഷ്ടിക്കുമായിരുന്നില്ല.' എന്ന്._


_മനുഷ്യവംശത്തിന്റെ സൃഷ്ടിപ്പിന്റെ ആരംഭത്തിൽതന്നെ തിരുനബിയിലൂടെയുള്ള ﷺ സത്യദീനിന്റെ പൂർത്തീകരണം الله ലക്ഷ്യമാക്കിയിരുന്നു. അഥവാ മുഹമ്മദ് നബിയിലൂടെ ﷺ പൂർത്തീകരിക്കപ്പെടുന്ന ഒരു ലക്ഷ്യത്തിന്റെ അഭാവത്തിൽ പ്രപഞ്ച സൃഷ്ടി തന്നെ അനാവശ്യമായിത്തീരുന്നു. 'ലോകത്തിനു മുഴുവൻ അനുഗ്രഹമാണ് തിരുനബി ﷺ' എന്ന് الله തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് മനുഷ്യനുവേണ്ടിയാണെന്നും മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് اللهവിനെ ആരാധിക്കാൻ വേണ്ടിയാണെന്നും اللهവിനുള്ള ആരാധന അവന്റെ ദൂതന്മാർ കൊണ്ടുവന്ന സന്ദേശങ്ങൾക്ക് അനുസരിച്ചാണെന്നും സന്ദേശങ്ങളുടെ പൂർണത മുഹമ്മദ് നബിയിലൂടെ ﷺ എന്നു الله നേരത്തെ നിശ്ചയിച്ചതാണ് എന്നും മനസ്സിലാക്കുമ്പോൾ പ്രപഞ്ചസൃഷ്ടിക്കു മുത്ത് നബി ﷺ കാരണമായിത്തീർന്നു എന്ന പ്രസ്താവനയുടെ യുക്തി ബോധ്യമാകും._


_മഹാകവി അല്ലാമ ഇഖ്ബാൽ പ്രപഞ്ച സൃഷ്ടിപ്പിനെ നിമിത്തം മുഹമ്മദ് നബിയാണെന്ന ﷺ ആശയത്തെ സൂചിപ്പിക്കുന്ന 'ലൗലാക്' എന്ന പ്രയോഗം തന്റെ പല കവിതകളിലും ഉപയോഗിച്ചതു കാണാം._


ഉദാ:-

"ആലം ഹേ ഫഖത്വ്

മൂമിനേ ജംബാസ് കീ മീറാഥ്

മൂമിൻ നഹി ജോ

സ്വാഹിബേ ലൗലാക് നഹീഹേ"

_(ലോകം വിശ്വാസിയുടെ അനന്തരാവകാശം ആണ്._

_ലൗലാകിന്റെ കൂട്ടുകാരനല്ലാത്തവൻ വിശ്വാസിയല്ല.)_


_ശൂന്യതയിൽ  നിന്നും ലോകം ഉണ്ടാകാൻ കാരണമായ ആ മഹാ മനീഷി ആരാണെന്ന് വ്യക്തമാക്കുകയാണ് അടുത്ത വരിയിൽ._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ദുനിയാവിന്റെ പ്രലോഭനങ്ങളിൽ മയങ്ങരുത്. ആഖിറം ലക്ഷ്യമാക്കി ആരാധനകളിൽ മുഴുകണം. നന്ദിയുള്ള അടിമകളാവണം. മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ   തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪