🌷വരി ⁦⁦3️⃣2️⃣


 * ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦3️⃣2️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦⁦3️⃣2️⃣🌷*


*🌹وأَكَّـدَتْ زُهْـدَهُ فِـيهَا ضَـرُورَتُـهُ*✨

 *إِنَّ الضَّـرُورَةَ لاَ تَعْـدُو عَلَى الْعِـصَـمِ*🌹


*തിരുനബിയുടെ ﷺ ആവശ്യങ്ങൾ അവിടുത്തെ ﷺ തന്നെ വിരക്തിയെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. തീർച്ചയായും ആവശ്യങ്ങൾ പരിശുദ്ധരെ കീഴ്പെടുത്തുകയില്ല.*


**************************************

*പദാനുപദ അർത്ഥം*



وَأَكَّـدَتْ =

ശക്തിപ്പെടുത്തുന്നുണ്ട് 


 ضَـرُورَتُـهُ =

അവിടുത്തെ ﷺ ആവശ്യം 


ْ زُهْـدَهُ  =

അവിടുത്തെ ﷺ തന്നെ വിരക്തിയെ 


فِـيهَا  =

ആ പർവ്വതങ്ങളുടെ കാര്യത്തിൽ 

  

  إِنَّ الضَّـرُورَةَ =

തീർച്ചയായും ആവശ്യങ്ങൾ 


لاَ تَعْـدُو =

അത് അതിജയിക്കില്ല 


عَلَى الْعِـصَـمِ =

പരിശുദ്ധരെ 


**************************************

_പർവ്വതങ്ങൾ സ്വർണം നൽകാൻ സന്നദ്ധമായ അവസരത്തിൽ പോലും തിരുദൂതരുടെ ﷺ കടുത്ത ദാരിദ്ര്യവും ആവശ്യങ്ങളും അവിടുത്തെ ﷺ തന്നെ ഭൗതികതയോടുള്ള വിരക്തിയെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തത്._


_സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മറിച്ചാണ് സംഭവിക്കുക. നിർബന്ധിത ഘട്ടത്തിൽ സാധാരണക്കാർക്ക് പല ഹറാമായ കാര്യങ്ങൾ പോലും മതം ഹലാലാക്കുന്നുണ്ട്. അപ്പോൾ അനുവദനീയമായി സ്വീകരിക്കുന്നതിൽ തെറ്റുണ്ടാവുകയില്ല. എന്നാൽ പാപ സുരക്ഷിതരായ നബിമാർعليهم السلام അനുവദനീയമായ സുഖസൗകര്യങ്ങളുടെ മുമ്പിൽ പോലും അത്യാവശ്യങ്ങളുടെ പേരിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ല. ഭൗതിക സുഖാസ്വാദനങ്ങളുടെ അർത്ഥമില്ലായ്മ അവർക്ക് നന്നായി അറിയുന്നത് കൊണ്ടാണത്._


_ഈ ആശയം തന്നെയാണ് അടുത്ത വരിയുടെയും ധ്വനി._


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ദുനിയാവിന്റെ പ്രലോഭനങ്ങളിൽ മയങ്ങരുത്. ആഖിറം ലക്ഷ്യമാക്കി ആരാധനകളിൽ മുഴുകണം. നന്ദിയുള്ള അടിമകളാവണം. മുത്ത് നബി ﷺ തങ്ങളുടെ യഥാർത്ഥ ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ   തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*


▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

 ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪