വരി ⁦⁦2️⃣⁦5️⃣


* ഖസ്വീദത്തുൽ ബുർദ*

*ആശയം, വിശദീകരണം -  ⁦⁦2️⃣⁦5️⃣*

〰️〰️〰️〰️〰️〰️〰️〰️〰️〰️

🔘 ﺑﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘


🌹مــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨

عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨


*🌷വരി ⁦⁦2️⃣⁦5️⃣🌷*


*🌹ولَا تُطِـعْ مِـنْهُمَا خَصْـمًا وَلَا حَكَمًا*✨

*فَـأَنْـتَ تَعْـرِفُ كَـيْدَ الْخَصْمِ والْحَكَـمِ*🌹


*അവരിൽ രണ്ടിലൊരാൾ (പിശാചോ ദേഹേച്ഛയോ) വാദിയും, മറ്റെയാൾ വിധികർത്താവുമായാൽ രണ്ടിനേയും നീ അനുസരിക്കരുത്. തർക്കിക്കുന്നവരുടെയും വിധിപറയുന്നവരുടെയും കുതന്ത്രങ്ങൾ നിനക്കറിയാമല്ലോ.*


**********************************

*പദാനുപദ അർത്ഥം*


وَلَا تُطِـعْ=

നീ അനുസരിക്കരുത് 


 مِـنْهُمَا =

രണ്ടു പേരെയും (പിശാചിനെയോ ദേഹേച്ഛയെയോ)


خَصْـمًا =

വാദിയായിട്ടും 


وَلَا حَكَمًا =

വിധികർത്താവായിട്ടും 


فَـأَنْـتَ تَعْـرِفُ =

നിനക്കറിയാമല്ലോ 


كَـيْدَ الْخَصْمِ =

വാദിയുടെ കുതന്ത്രവും 


والْحَكَـمِ=

വിധികർത്താവിന്റെ (കുതന്ത്രവും)



**********************************

_ഇത്  മുമ്പത്തെ വരിയ്ക്ക് ഊന്നൽ നൽകുന്നു. ആശയം ഇതാണ്: നിന്റെ ബുദ്ധിയും ശരീരവും തമ്മിൽ വാദ പ്രതിവാദത്തിലായി; അപ്പോൾ പിശാചിനെ നീ വിധി പറയാനുള്ള മധ്യസ്ഥനാക്കി. അല്ലെങ്കിൽ ബുദ്ധിയും പിശാചും തർക്കത്തിലായി. അപ്പോൾ ശരീരത്തെ നീ മധ്യസ്ഥനാക്കി. രണ്ടായാലും രണ്ടിനേയും വിശ്വസിക്കരുത്. കാരണം, അവയിലോരോന്നും നമ്മെ തെറ്റിലേക്കാണു കൊണ്ടെത്തിക്കുക. അതായത് ബുദ്ധി നമ്മെ എപ്പോഴും നല്ലതിലേക്ക് ക്ഷണിക്കും. അപ്പോൾ പിശാച്, ശരീരം എന്നിവയിലൊന്ന് നമ്മോടു തർക്കിക്കും. ആ സമയം മറ്റേയാൾ അതിനിടയിൽ തീർപ്പു കൽപ്പിക്കാനുള്ള ആളായി രംഗത്തുവരും. യഥാർത്ഥത്തിൽ വാദിയുടെ സുഹൃത്താണ് മധ്യസ്ഥൻ എന്നത് നീ അറിയുന്നില്ല. ഒടുവിൽ വിധി നിനക്ക് എതിരായി മാറുന്നു._


_ഇത്രയും  ഉപദേശങ്ങൾ വായനക്കാരനു നൽകിയപ്പോൾ തനിക്ക് അഹംഭാവം വന്നുപോയോ, താൻ ഇതൊക്കെ പറയാൻ അർഹനാണോ എന്ന് കവി رضي الله عنهഭയക്കുന്നു. അതിനെ തുടർന്നാണ് അദ്ദേഹം رضي الله عنهഇങ്ങനെ പാടുന്നത്:_


(തുടരും, إن شاء الله).

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️


*ദേഹേച്ഛയുടെയും പിശാചിന്റെയും മുഴുവൻ കെണിവലകളിൽ നിന്നും രക്ഷപ്പെടാൻ മുത്ത് നബിയുടെ ﷺ കാവൽ വേണം. മുത്ത്‌ നബി ﷺ  തങ്ങളുടെ യഥാർത്ഥ   ആശിഖീങ്ങളിൽ ഉൾപ്പെടണം.*

*നീ   തൗഫീഖ് ചെയ്യണേ الله...*

*امين امين امين يا ارحم الراحمين...*


  ▪▪▪▪▪▪▪▪▪▪


GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪