🌹കഴുകൻ വളർത്തിയ പെൺകുട്ടി ♦️ഭാഗം :02♦️

 🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹*

❣️🌼❣️🌼❣️🌼❣️🌼❣️🌼❣️

           *♦️ഭാഗം :02♦️*


 മൃഗങ്ങളും ജിന്നുകളും എല്ലാവരും കഴുകനെ തുറിച്ച് നോക്കി പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുകയാണ് എന്താണ് സംഭവിക്കുന്നത് ...? ഉടൻ കഴുകൻ പറഞ്ഞു നബിയെ അവിടുന്ന് പറയുന്നത് നന്മ അല്ലാഹുവിന്റെ ഭാഗത്ത് നിന്നാണ് തിന്മയും അല്ലാഹു വിന്റെ ഭാഗത്ത് നിന്നാണ് പക്ഷേ തിന്മ സ്വയം നമ്മൾ സൃഷ്ടിക്കുന്നതാണ് എന്നാണ് എന്റെ വിശ്വാസം. നബി പറയുന്ന പോലെ തിന്മയും അല്ലാഹു വിന്റെ ഭാഗത്ത് നിന്നാണങ്കിൽ സുലൈമാൻ നബിയെ... എനിക്ക് അത് തെളിയിച്ച് തരണം..?..സുലൈമാൻ നബി ഉടൻ പറഞ്ഞു നിനക്ക് ഞാൻ തെളിവ് തരാം ഇന്ന് മശ്രിഖ് എന്ന രാജ്യത്ത് അവിടുത്തെ ഒരു കൊട്ടാ രത്തിൽ അവിടെയുള്ള രാഞ്ജി ക്ക് ഒരു പെൺ കുഞ്ഞ് പിറക്കും ഇൻഷാ അല്ലാ. 16 വർഷങ്ങൾക്ക് ശേഷം മഖ് രിബ് എന്ന രാജ്യത്തെ രാജകുമാരനുമായി രാജകുമാരി അവിഹിത ബന്ധത്തിൽ രാജകുമാരി ഗർഭണിയാകും എന്നത് അല്ലാഹു വിന്റെ വിധിയാണ്. തിന്മയായ വിധിയാണ്. തീർച്ചയായും അത് സംഭവിക്കും..... ഉടൻ ഒരു വലിയ ഒരു ശബ്ദത്തോടെ വലിയ ഭീമകാരനായ കഴുകൻ തന്റെ കണ്ണുകൾ ചുവപ്പിച്ച് കഴുകൻ അഹങ്കാരത്തോടെ പറഞ്ഞു. ഞാൻ അത് സമ്മതിക്കില്ല നബിയെ രാജകുമാരനെയും രാജാകുമാരിയെയും പരസ്പരം കാണാൻ.. പരസ്പരം അടുക്കാൻ ഞാൻ അനുവദിക്കില്ല ഞാൻ അതിന് സമ്മതിക്കില്ല. ഞാൻ അത് തടുക്കും... സുലൈമാൻ നബി കഴുകനോട് പറഞ്ഞു തടുക്കാൻ നിനക്ക് കഴിയുമെങ്കിൽ നീ തടുത്തോളു നമുക്ക് കാത്തിരുന്ന് കാണാം സദസ്സിൽ ഉള്ളവർ ഒന്നും മിണ്ടാതെ ഈ രംഗം കണ്ട് നിശബ്ദരായി ഇരിക്കുകയാണ്. സുലൈമാൻ നബിയും ഭീമ കാരനായ കഴുകനും വെല്ലുവിളികൾ ഉയർത്തുകയാണ്. ഉടൻ കഴുകൻ തന്റെ ചിറകുകൾ വിടർത്തി വലിയ ശബ്ദത്തോടെ അവിടെ നിന്നും പറന്ന് ഉയരുകയാണ് കഴുകൻ എവിടെക്കാണ് പോകുന്നത് കഴുകന്റെ ലക്ഷ്യമെന്ത്...?

എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് ...? എന്ന് അറിയാതെ പരസ്പരം കണ്ണ് മിഴിച്ച് നോക്കുകയാണ് സദസ്സിൽ ഉള്ളവർ


*🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊


Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪