🌹കഴുകൻ വളർത്തിയ പെൺകുട്ടി🌹 ♦️ഭാഗം : 01♦️
❣️🌼❣️🌼❣️🌼❣️🌼❣️🌼
*♦️ഭാഗം : 01♦️*
മഹാനായ സുലൈമാൻ നബി(അ)മിന് അല്ലാഹു ഒരു പാട് കഴിവുകൾ നൽകി കാറ്റിനെ അധീനപ്പെടുത്തി കൊടുത്തു കാറ്റിലൂടെ സഞ്ചരിക്കാൻ കഴിവ് നൽകി സകല ജീവികളോടും സംസാരിക്കാനുള്ള കഴിവുകൾ നൽകി. ജിന്നുകളോട് സംസാരിക്കാനുള്ള കഴിവുകൾ നൽകി ചുരുക്കി പറഞ്ഞാൽ ലോകത്തുള്ള എല്ലാ ജീവ ജാലങ്ങളെയും അടക്കി ഭരിച്ച നബിയാണ് സുലൈമാൻ നബി(അ) സുലൈമാൻ നബിയുടെ സദസ്സിൽ എല്ലാ ജീവികളും ജിന്നുകളും മനുഷ്യരും എല്ലാവരും ഉണ്ടാകാറുണ്ട് അങ്ങിനെ ഒരു ദിവസം സുലൈമാൻ നബി(അ) സദസ്സ് ഒരുമിച്ച് കൂട്ടി ക്ലാസ് എടുത്തു പ്രസംഗിച്ചു
അന്ന് പ്രസംഗിച്ച വിഷയം ഈമാൻ കാര്യത്തെ കുറിച്ചാണ് സുലൈമാൻ നബി പ്രസംഗിക്കുകയാണ്.
1) അല്ലാഹുവിൽ വിശ്വസക്കുക
2) അല്ലാഹുവിന്റെ മലക്കുകളെ കൊണ്ട് വിശ്വസിക്കുക
3) അല്ലാഹുവിന്റെ കിതാബുക്കളെ കൊണ്ടു വിശ്വസിക്കുക
4) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണ് എന്ന് വിശ്വസിക്കുക
5) അവസാന നാൾ കൊണ്ട് വിശ്വസിക്കുക അതിനെ കുറിച്ച് എല്ലാം വിശദമായി പറഞ്ഞ് കൊടുത്തിട്ടു സുലൈമാൻ നബി തന്റെ മുമ്പിൽ ഇരിക്കുന്ന മനുഷ്യരെയും ജിന്നുകളെയും സർവ്വ ജീവ ജാലങ്ങളെയും നോക്കി കൊണ്ടു പറഞ്ഞു ഞാൻ പ്രസംഗിച്ചതിൽ അർക്കെങ്കിലും
വല്ല സംശയങ്ങൾ ഉണ്ടോ....?
ഉടനെ പക്ഷികളുടെ കൂട്ടത്തിൽ നിന്ന് കഴുകൻ തല പൊക്കി കൊണ്ടു പറഞ്ഞു എനിക്ക് സംശയമുണ്ട്
നബി പറഞ്ഞ
നാലാമത്തെ കാര്യമായ "നന്മയും തിന്മയും അല്ലാഹു വിന്റെ അടുക്കൽ നിന്നാണ് " എന്ന് വിശ്വസിക്കാൻ എനിക്ക് അൽപ്പം പ്രയാസമുണ്ട് എല്ലാവരും ആ കഴുകനെ നോക്കി. കഴുകൻ തുടർന്നു "നന്മ " അല്ലാഹുവിന്റെ ഭാഗത്ത് നിന്നാണ് പക്ഷേ തിന്മ നമ്മൾ സൃഷ്ടിക്കുന്നതാണ്
സുലൈമാൻ നബി പറഞ്ഞു അതും അല്ലാഹുവിന്റെ ഭാഗത്ത് നിന്നാണ് ഉടൻ ഭീമാകാരനായ ആ കഴുകൻ പറഞ്ഞു ഇല്ല നബിയെ ഞാൻ അത് വിശ്വസിക്കില്ല പക്ഷി വർഗ്ഗങ്ങൾ മറ്റു മൃഗങ്ങൾ കഴുകന്റെ നേരെ നോക്കി എല്ലാവരും
ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്താണ് സംഭവിക്കാൻ പോകുന്നത്.
🔷♦️🔷♦️🔷♦️🔷♦️🔷♦️🔷
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊
Post a Comment