📚വരി :🔟

 




 🕌  *ബുർദ തീരം* 🕌

   

~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~  



  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 



*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿


                     *📚വരി :🔟*


~✿  ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~


*عٙـدَتْــــكٙ حٙـالِـــيَ لٙا سِـــرِّي بِـمُـسْــــتٙـتِــــرٍ*

*عٙـنِ الْـوُشَـــــاةِ وٙلٙا دٙائِـــــــي بِـمُـنْـحٙـسِــــــمِ*


*എന്റെ അവസ്ഥ നിങ്ങൾക്കും ഭവിക്കട്ടെ.  എന്റെ രഹസ്യം ഏഷണിക്കാരിൽ നിന്നും മറച്ചു വെക്കാൻ സാധ്യമല്ല, എന്റെ രോഗം സുഖപ്പെടാനുള്ളതല്ല.*


💠❖💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::


*عٙـدَتْـــكَ*

_:നിങ്ങൾക്കും ഭവിക്കട്ടെ_ 

 *حٙـالِـــيَ*

_:എന്റെ അവസ്ഥ_ 

 *لٙا سِـــرِّي*

_:രഹസ്യമല്ല _ 

*بِـمُـسْــــتٙـتِــــرٍ*

_:മറച്ചു പിടുക്കാനുള്ളതല്ല_


*عٙـنِ الْـوُشَـــــاةِ*

_:ഏഷണിക്കാരിൽ നിന്നും_


*وٙلٙا دٙائِـــــــي*

_:എന്റെ രോഗം_ 

 *بِـمُـنْـحٙـسِــــــمِ*

_:സുഖപ്പെടുന്നതല്ല_


💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


_*എന്റെ നിസ്വാർത്ഥ സ്നേഹത്തിനെതിരെ ഏഷണികൂട്ടുന്നവരുടെ ആക്ഷേപത്തെ തൊട്ട് എന്റെ പ്രണയം മറച്ചുവെക്കാൻ എനിക്ക് സാധ്യമല്ല. എന്റെ രോഗാവസ്ഥ മനസ്സിലാക്കണമെങ്കിൽ ഇങ്ങനെയൊരു പ്രണയത്തെ നിങ്ങളും അനുഭവിക്കണമായിരുന്നു.*_


 _ബാബിലോണിയൻ ചന്തയിലേക്ക് അല്ലാഹു تعالی ഹാറൂത്ത്,മാറൂത്ത് എന്നി രണ്ട് മലക്കുകളെ പരീക്ഷണാർത്ഥം സിഹ്റ് പഠിപ്പിക്കുകന്നതിനായി നിയോഗിച്ചുവല്ലോ..മലക്കുകളിൽ നിന്ന് ആ ജനത കൂടുതലും പഠിച്ചെടുത്തത് ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കിടയിലുളള ബന്ധത്തെ തകർക്കാനുളള തന്ത്രമായിരുന്നു. അത് സൂറത്തുൽ ബഖറ 102-ാ० ആയത്തിൽ നിന്നും നമുക്ക് വ്യക്തമാകുന്നതാണ്._


 _സ്നേഹബന്ധങ്ങൾ തകർക്കുക എന്നത് പിശാചിന്ന് ഏറ്റവും താല്പര്യമുള്ള ഒന്നാണ്. അതിനായി അവർ പ്രയത്നിച്ചു കൊണ്ടേയിരിക്കും._


_*"മുത്ത്നബി ﷺ തങ്ങൾ"* പറയുന്നു. പിശാചുക്കളുടെ നേതാവ് തന്റെ അനുയായികളെ ഓരോ ദിവസവും മനുഷ്യരിലേക്ക് പറഞ്ഞുവിടുമെന്നും അന്നത്തെ ദിവസത്തിലെ അവരുടെ ദൗത്യത്തെക്കുറിച്ച് ചോദിക്കുകയും, ഓരോരുത്തരും അവർ നടത്തിയ ലക്ഷ്യ പൂർത്തീകരണത്തിന്റെ സന്തോഷവാർത്ത നേതാവിനെ പറഞ്ഞു കേൾപ്പിക്കുന്നതിനിടയിൽ ഒരു പിശാച്ച് പറയും ഞാനിന്ന് ഒരു ഭാര്യഭർതൃ  സ്നേഹത്തെ (ബന്ധത്തെ) വേർപ്പിരിച്ചിരിക്കുന്നു. ആ വാർത്ത കേട്ട ഉടനെ പിശാച്ചുക്കളുടെ നേതാവ് അവനെ പിടിച്ച് സിംഹാസനത്തിലിരുതുന്നതാണ്._


   _ഏഷണിക്കാരെ എന്റെ പ്രണയത്തെ ഉന്മൂലനം ചെയ്യാമെന്ന് നിങ്ങൾ വിചാരിക്കുന്നെങ്കിൽ അതൊരിക്കലും സാധ്യമല്ല, ഈ പ്രണയം നിങ്ങളെ തൊട്ട് മറച്ചു പിടിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല എന്റെ രോഗതിന്ന് ശമനവുമുണ്ടാകില്ല. തൻെറ പ്രണയത്തെ  ആക്ഷേപിക്കുന്നതിനോടുള്ള  മഹാനവർകളുടെ ഒരു തുറന്നു പറച്ചിലാണ് ഈ വരി._


 ان  شــــاء الله

 തുടരും....

 

 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠

▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪