📚വരി :8️⃣
🕌 *ബുർദ തീരം* 🕌
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ ٱلــرَّحِـــــيمِ*
*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*
*عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*
_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_
✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿
*📚വരി :8️⃣*
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*نَعَـــمْ سَــــرَی طَيْــــفُ مَــنْ أَهْــوَی فَأَرَّقَـنِـــي*
*وَالْحُــــبُّ يَـــعْــتَـــرِضُ اللَّذَّاتِ بِــــالْأَلَـــمِ*
_ഞാൻ സ്നേഹിക്കുന്നയാളുടെ ഭാവനകൾ രാപ്രയാണം നടത്തുകയും എന്റെ ഉറക്കം കൊടുത്തുകയും ചെയ്യുന്നു. സ്നേഹം,നോവ് കാരണത്താൽ ആനന്ദങ്ങൾക്ക് വിഘാതം നിൽക്കും._
✿ ✿~~ ✿ ✿~ ✿ ✿
*ഉറങ്ങുന്നത് വരെയും ഈ വരി ചൊല്ലി കിടന്നാൽ ആ വ്യക്തിക്ക് തിരു നബി ﷺ തങ്ങളെ സ്വപ്നത്തിൽ കാണാൻ ഭാഗ്യം ലഭിക്കുമെന്ന് മഹത്തുകൾ പറഞ്ഞിട്ടുണ്ട്.*
💠❖💠❖💠❖💠❖💠❖💠❖💠
*പദാനുപദ അർത്ഥം :-*
:::::::::::::::::::::::::::::::::::
*نَعَـــمْ*
_:അതെ_
*سَــــرَی*
_:രാത്രിയിൽ സഞ്ചരിച്ചു (രാ പ്രയാണം )_
*طَيْــــفُ*
_:ഭാവനകൾ_
*مَــنْ*
_:ഒരാളുടെ_
*أَهْــوَی*
_:ഞാൻ സ്നേഹിക്കുന്ന_
*فَأَرَّقَـنِـــي*
_:എന്റെ ഉറക്കം കെടുത്തിട്ടുണ്ട്_
*وَالْحُــــبُّ*
_സ്നേഹം_
*يَـــعْــتَـــرِضُ*
_:വിഘാതം_
*اللَّذَّاتِ*
_:ആനന്ദങ്ങൾക്ക്_
*بِــــالْأَلَـــمِ*
_നോവ്കാരണം_
💠❖💠❖💠❖💠❖💠❖💠❖💠❖💠
*വിശദീകരണം :-*
:::::::::::::::::::::::
_അവസാനം പ്രണയത്തെ അംഗീകരിച്ച കവിയുടെ കാമുകഹൃദയം താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസ്ഥകൾ വിവരിക്കുകയാണ്._
*എന്റെ സ്നേഹഭാജനത്തിന്റെ പ്രണയ ചിന്തകൾ രാത്രി സഞ്ചാരതിന്നായി കൂട്ടി കൊണ്ടുപോകുന്നതിലൂടെ എത്രയോ രാത്രികൾ എന്റെ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട് .മാത്രമല്ല സ്നേഹരോഗത്താൽ ഒരു വസ്തുവിലും ആനന്ദമോ, സന്തോഷമോ കണ്ടെത്താൻ സാധികാത്ത വിധം തടസങ്ങൾ സൃഷ്ടിക്കുകയുമാണ്.*
_അബുൽ മവാഹിബുൽ ശാദുലി رحمة اللّٰه عليه തങ്ങൾ പറയുന്നു തിരു നബി ﷺ തങ്ങൾ എന്റെ സ്വപ്നത്തിൽ വരികയും ഉറങ്ങുന്നതിന്ന് മുൻപ്_
أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِیمِ(5)
بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ(5)
*اَللَّهُمَّ بِحَقِّ مُحَمَّدٍ ﷺ أَرِنِی وَجْهَ مُحَمَّدٍ ﷺ حَالًا وَمَئَالًا*
_ചൊല്ലാൻ നിർദേശിക്കുകയും, അതിലൂടെ എന്നെ കാണാൻ സാധിക്കുന്നതാണെന്ന് പറയുകയും ചെയ്തു..._
*അല്ലാഹുവേ,തിരു നബി ﷺ തങ്ങളുടെ മഹത്വം കൊണ്ട് പരിശുദ്ധ തിരു വദനം ﷺ ദുനിയാവിലും പരലോകത്തും ദർശിക്കാൻ എനിക്ക് ഭാഗ്യം നൽകണേ..*
_തന്റെ പ്രണയഭാജനമായ തിരു നബി ﷺ തങ്ങളുടെ ചിന്തകൾ ഉറക്കം നഷ്ടപ്പെട്ടപെടുത്തുന്നു എന്നും , ഒന്നിലും ആനന്ദം ലഭിക്കാത്ത രൂപത്തിൽۧ പ്രണയം തന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരിക്കുന്നു എന്നും ഇമാം ബൂസ്വീരി رحمة اللُٰه عليهതങ്ങൾ തുറന്നു സമ്മതിക്കുകയാണ് ഈ വരിയിലൂടെ._
ان شــــاء الله
തുടരും....
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
Follow us on
▪▪▪▪▪▪▪▪▪▪
Post a Comment