📚വരി :5️⃣
🕌 *ബുർദ തീരം* 🕌
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ ٱلــرَّحِـــــيمِ*
*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*
*عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*
_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_
✿═══✿❖✿═══ *(ﷺ)*۠ ═══✿❖✿═══✿
*📚വരി :5️⃣*
~✿ ❖ ✿•••┈┈┈┈┈┈┈┈┈┈┈┈••• ✿ ❖ ✿~
*لَـــوْلَا الْــهَــوَ لَمْ تُــــرِقْ دَمْعًـــا عَـــلَی طَلَلٍ*
*وَلَا أَرِقْـــتَ لِــــذِكْــرِ الْـبَــــانِ وَالْـعَلَــــمِ*
*സ്നേഹമില്ലായിരുന്നുവെങ്കിൽ നിങ്ങളുടെ പ്രേമഭാജനം താമസിച്ച നഷ്ടാവിശിഷ്ടങ്ങളുടെ കുറ്റി ചുമരുകളിൽ ചെന്ന് കണ്ണുനീർ ഒലിപ്പിക്കില്ലായിരുന്നു.ബാൻ മരത്തെയും, അലം പർവ്വതത്തെയും ഓർത്തുകൊണ്ട് നിങ്ങൾ ഒരിക്കലും ഉറക്കമൊഴിക്കുകയുമില്ലായിരുന്നു.*
💠❖💠❖💠❖💠❖💠❖💠❖💠❖💠
*പദാനുപദ അർത്ഥം :-*
:::::::::::::::::::::::::::::::::::
*لَـــوْلَا الْــهَــوَ*
*:സ്നേഹമില്ലായിരുന്നുവെങ്കിൽ*
*لَمْ تُــــرِقْ*
*: അങ്ങ് ഒലിപ്പിക്കില്ലായിരുന്നു*
*دَمْعًـــا*
*: കണ്ണുനീർ*
*عَـــلَی طَلَلٍ*
*: നഷ്ടാവശിഷ്ടങ്ങളിൽ, (കുറ്റിചുമരുകളിൽ)*
ۘ *وَلَا أَرِقْـــتَ*
*:നിങ്ങൾ ഉറക്കമൊഴിക്കുകയുമില്ലായിരുന്നു*
*لِــــذِكْــرِ*
*:ഓർത്തതിന്നു വേണ്ടി*
*الْـبَــــانِ*
*:ബാൻ മരത്തെ*
*وَالْـعَلَــــمِ*
*:അലം പർവ്വതത്തെയും*
💠❖💠❖💠❖💠❖💠❖💠❖💠❖💠
*വിശദീകരണം :-*
:::::::::::::::::::::::::
*അനുരാഗി തന്റെ സ്നേഹഭാജനം ഉപേക്ഷിക്കപ്പെട്ട ഏതൊന്നിനെയും കാണുമ്പോൾ അതിന്റെ സമീപത്തിരുന്ന് കണ്ണുനീർ ഒലിപ്പിക്കും.*
_ലൈല താമസിച്ചൊഴിഞ്ഞു പോയ വീടിന്റെ കുറ്റിചുമരുകൾ ചുംബിച്ച് കൊണ്ട് കണ്ണീർ വാർത്ത് ഇമറുൽ ഖൈസ് പാടിയത് പോലെ.._
*أَمُرُّ عَلَی الدِّيَارِ جِدِارِ لَیْلَی*
*أُقَبِّلُ ذَا الْجِدَارَ وَذَا الْجِدَارَا*
_(ലൈലയുടെ നഷ്ടാവശിഷ്ടങ്ങളുടെ സമീപത്ത് കൂടി ഞാൻ നടന്നപ്പോൾ എന്റെ മനസ്സിൽ പ്രണയം അണപ്പൊട്ടി )_
*"മുത്ത് നബി ﷺ തങ്ങളോടുള്ള" അടങ്ങാത്ത പ്രണയത്താൽ അവിടുത്തെ ﷺ ഭവനത്തിൻെറ കുറ്റിച്ചുമരുകളുടെ സമീപത്ത് എത്തുമ്പോൾ ഇമാം ബൂസൂരി رحمة اللّٰه عليه തങ്ങളുടെ കണ്ണുകൾ വാർന്നൊലിക്കുകയാണ്.*
എന്താണ് طَلَلْ (ത്വലൽ).
_*"ത്വലൽ"* എന്നാൽ മദീനയിലേക്കുള്ള ഹിജ്‌റ വേളയിൽ മക്കയിൽ വെച്ച് മുത്ത് നബി ﷺ തങ്ങൾ താമസിച്ച വീടുകളാണ്._
_"നിങ്ങൾക്ക് സ്നേഹമില്ലായിരുന്നെങ്കിൽ ഒരിക്കലും ആ ഭവനത്തിൻെറ കുറ്റിച്ചുമരുകളുടെ സമീപത്തെ ഓർത്ത് കരയില്ലായിരുന്നു? അതുപോലെ ബാൻ മരത്തെയും, അലം പാർവ്വതങ്ങളെയും കുറിച്ചോർത്തു കൊണ്ട് ഉറക്കത്തെ നഷ്ടപ്പെടുത്തില്ലായിരുന്നു._
*ബാൻ എന്നാലെന്താണ്..?*
*അലം എന്നാലെന്താണ്...?*
*ഇതിനെ കുറിച്ചോർത്തു കൊണ്ട്, ഉറക്കമൊഴിക്കാനുള്ള കാരണമെന്താണ്...?*
*َ"ബാൻ" എന്നാൽ വളരെയധികം സുഗന്ധമുള്ള ഒരു മരമാണ്. മക്കയിലുള്ള ഒരു മരമാണെന്നാണ് ഇമാം ഖർബൂത്തി رحمة اللّٰه عليه ഒരു റിപ്പോർട്ടിൽ പറയുന്നത്.*
قَدْ كَانَ النَّبِيُّ ﷺ يَجْلِسُ تَحْتَهُ وَيُكَالِمُ أَصْحَابَهُ
_മുത്ത് നബി ﷺ തങ്ങളും സ്വഹാബത്ത് رضي اللّٰه عنهم ഈ മരച്ചുവട്ടിലിരുന്നു സംസാരിച്ചിരിക്കാറുണ്ടായിരുന്നു. എന്നതാണ് ഈ മരത്തിന്റെ ഏറ്റവും വലിയ സവിശേഷത._
*"അലം" എന്നാൽ മക്കയിലുള്ള ഒരു പർവ്വതമാണ്.*
*"അബുൽ ഖുബൈസ്"* പർവ്വതമാണെന്നും, *"ഹിറാഹ്"* പർവ്വതമാണെന്നും പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു._
*രണ്ട് പർവ്വതങ്ങളും തിരു നബി ﷺ സാന്നിധ്യം അനുഭവിച്ചതാണ്.അബുൽ ഖുബൈസ് പർവ്വതത്തിന്റെ മുകളിൽ വെച്ചാണ് മുത്ത് നബി ﷺ തങ്ങൾ അന്ത്യപ്രവാചകനാണെന്ന പ്രഖ്യാപനം നടന്നതെങ്കിൽ,വഹി യിന്റെ ആദ്യ വരികൾ വന്നത് ഹിറാഹ് ഗുഹയിൽ വെച്ചുമാണ്.*
*'തിരു ﷺ സാന്നിധ്യമുള്ള പർവ്വതത്തെയും, ചുമരുകളെയും, മരത്തെയും കുറിച്ചോർത്ത് ഉറക്കമൊഴിച്ചിരുന്നു കരയണമെങ്കിൽ നിങ്ങൾക്ക് മുത്ത് നബി ﷺ തങ്ങളോടുള്ള അടങ്ങാത്ത പ്രണയത്താൽ അല്ലെ...??*
*സയ്യിദുനാ ഉസ്മാൻ رضي اللّٰه عنه തങ്ങൾ തന്റെ കൈ ഉയർത്തി പിടിച്ചു കൊണ്ട് പറഞ്ഞു ; ഇത് എന്റെ വലതു കൈ, എന്റെ മുത്ത് റസൂൽ ﷺ തങ്ങളെ ഹസ്തദാനം നടത്തിയ കയ്യാണ്,എന്നാൽ അറിയുമോ ? പിന്നീട് ഞാൻ ഈ കൈ കൊണ്ട് എന്റെ ഗുഹ്യസ്ഥാനമോ, മാലിന്യങ്ങളോ സ്പർശിച്ചിട്ടില്ല ഇതെല്ലാം സ്നേഹത്തിൻെറ ഭാഷയാണ്, സ്നേഹത്തിൻെറ രൂപമാറ്റങ്ങളാണ്.*
_സ്വശരീരത്തോടുള്ള ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.._
ان شــــاء الله
തുടരും....
💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
whatsapp
Follow us on
Instagram
▪▪▪▪▪▪▪▪▪▪
Post a Comment