ഫസ്ൽ 2️⃣ തടങ്ങുന്നു / 📚വരി :1️⃣3️⃣


     🕌  *ബുർദ തീരം* 🕌

    *★•••••┈┈┈••✿❁ ﷺ ❁✿••┈┈•••••★* 


  *بِسْـــــــــمِ ٱللّٰهِ ٱلــرَّحْــمٰنِ  ٱلــرَّحِـــــيمِ۝* 


*مَــــوْلَايَ صَـــلِّ وَسَـــلّـمْ دَائمًــا أَبَـــدًا*

     *عَــلَى حَــبِيـبِكَ خَــيْرِ الْخَــلْقِ كُلِّـهِـــــمِ*


_{ അല്ലാഹുവേ, സർവ്വ സൃഷ്ടികളിലും  ഉത്തമരായ നിന്റെ ഹബീബ് ﷺ തങ്ങളുടെ മേൽ നീ എന്നെന്നും സ്വലാത്തും, സലാമും ചൊരിയേണമേ..﴿ۨ_

 ❉ ❉~❉ ✿ ❉~❉ ❉



 🌼 *ഫസ്ൽ 2️⃣ തടങ്ങുന്നു* 🌼


 *اَلْفَصْـلُ الثَّانِى فِى التَحْذِيرِ مِنْ هَوَى النَّفْسِ*

 (ശരീരത്തിന്റെ അപഥ സഞ്ചാരത്തിന്റെ പേരിലുള്ള ബോധമനസ്സിന്റെ  പശ്ചാതാപവും ആത്മവിമർശനങ്ങളും)


               *📚വരി :1️⃣3️⃣*

~ ✿❖✿•┈┈┈┈┈┈┈┈┈┈┈┈•✿❖✿ ~


*فَــــإِنَّ أَمَّـارَتِــــي بِالسُّــــوءِ مَا اتَّـــعَـظَــــتْ*

*مِـنْ جَـــــهْلِهَـا بِــــنَـذِيـــرِ الشَّـــــيْبِ والْهَــــرَمِ*

 

*"തെറ്റ് കൊണ്ട് നിരന്തരം കൽപ്പിക്കുന്ന എന്റെ ശരീരം അജ്ഞത മൂലം  താക്കീതുകാരായ നരയുടെയും, വാർദ്ധക്യത്തിന്റെയും ഉപദേശം സ്വീകരിച്ചില്ല".*

💠❖💠❖💠❖💠❖💠❖💠❖💠❖💠


*പദാനുപദ അർത്ഥം :-*

     :::::::::::::::::::::::::::::::::::


*فَــــإِنَّ أَمَّـارَتِــــي بِالسُّــــوءِ*

:തെറ്റ് കൊണ്ട് നിരന്തരം കൽപ്പിക്കുന്ന ശരീരം


 *مَا اتَّـــعَـظَــــتْ*

:ഉപദേശം സ്വീകരിച്ചില്ല


*مِـنْ جَـــــهْلِهَـا*

:അതിന്റ അജ്ഞത മൂലം 


*بِــــنَـذِيـــرِالشَّـــــيْبِ*

:നരയാകുന്ന താക്കീതുകാരന്റെ


*والْهَــــرَمِ*

:വാർദ്ധക്യത്തെയും

💠❖💠❖💠❖💠❖💠❖💠❖💠❖💠


*വിശദീകരണം :-*

  :::::::::::::::::::::::::


   _ഇമാം ബൂസ്വീരി رحمة اللّٰه عليه തങ്ങൾ ശരീരത്തെ പരിചയപ്പെടുത്തിയിരിക്കുന്നത് أَمَّارَة (അമ്മാറത്ത് ) എന്നാണ്._

അമ്മാറത്ത് എന്നതിനെ (أَمَّارَة) കുറിച്ച് പരിശുദ്ധ ഖുർആനിൻ അല്ലാഹു തആല വിശേഷിപ്പിക്കുന്നത്;

 *إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوۤءِ*

(ശരീരം എപ്പോഴും തിന്മ കൊണ്ട് പ്രേരിപ്പിക്കുന്നതാണ്)


      *മനസ്സിന്റെ അവസ്ഥകൾക്കനുസരിച്ച് മഹാന്മാർ ശരീരത്തെ ഏഴായി തരം തിരിച്ചിട്ടുണ്ട്.* 

 ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉


*💢:- (1)النّفس لأمّارة*

(തെറ്റിന്ന് പ്രേരിപ്പിക്കുന്ന മനസ്സ്)


*💢:- (2)النّفس الأوّامة*

(ഖേദം പ്രകടിപ്പിക്കുന്ന മനസ്സ്)


*💢:- (3)ۧالنّفس المُطْمَئِنَّة*

(ശാന്തമായ മനസ്സ് )


*💢:- (4)النّفس المُلْهِمَة*

(തൃപ്തിയുള്ള മനസ്സ് )


*💢:- (5)النّفس الرَاضِيَة*

(അല്ലാഹു ഇഷ്ടപ്പെടുന്ന മനസ്സ് )


*💢:- (6)النّفس المَرْضِيَّة*

(അല്ലാഹുവിനെ ഇഷ്ടപ്പെടുന്ന മനസ്സ് )


*💢:- (7)النّفس الصَالِحَة*

(അല്ലാഹുവിന്റെ രഹസ്യങ്ങൾ വെളിവാകുന്ന മനസ്സ് )

 ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉ ❉

       *താക്കീതുകാരുടെ ഉപദേശത്തെ അവഗണിക്കാൻ പ്രേരകമായത്  തന്നെ തെറ്റിലേക്ക് നയിച്ചു കൊണ്ടിരിക്കുന്ന ശരീരമാണ്, ആ കാരണത്താലാണ് ഈ വരിയിലൂടെ ഇമാം ബൂസ്വീരി  رحمة اللّٰه عليه തങ്ങൾ അവിടുത്തെ ശരീരത്തെ അമ്മാറത്തിലേക്ക് ചേർത്ത് പറഞ്ഞത്.*


 തുടരും....

  إن شــــاءالله

 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠 ❖ 💠


▪▪▪▪▪▪▪▪▪▪

GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം

Contact Us
whatsapp

Follow us on
Instagram
▪▪▪▪▪▪▪▪▪▪