വരി 1️⃣ ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
അര്‍ത്ഥം,ആശയം 1⃣
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢْ
🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
🌷വരി 1⃣🌷
🌷 أَمِـﻦْ تَذَكُّرِ ﺟِـﻴﺮَاﻥٍ ﺑِـﺬِى سٙـلَـمِ
ﻣٙـزَﺟْـتَ ﺩٙﻣْـﻌًﺎ ﺟٙـﺮَى ﻣِﻦْ ﻣُﻘْـﻠٙـﺔٍ بِـدٙمِ🌷
ദീസലം എന്ന പ്രദേശത്തിന്‍െറ അയൽവാസിയെ ﷺ ഓർത്തു കൊണ്ടാണോ നിന്‍െറ കണ്ണുകളിൽ നിന്ന് രക്തം കലർന്ന കണ്ണുനീർ നീ ഒലിപ്പിക്കുന്നത് ?
ദീസലം എന്ന സ്ഥലം മക്കയുടേയും മദീനയുടേയും ഇടയിലുള്ള സ്ഥലമാണെന്നും ,അല്ല മദീന തന്നെയാണെന്നും അഭിപ്രായമുണ്ട്. ഇവിടെ അയൽവാസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുണ്യ റസൂലിനെയാണ് ﷺ. ഒരു ഖസ്വീദ തുടങ്ങുമ്പോൾ അന്നത്തെ ശൈലി അനുസരിച്ച് വേർപാടോ, ഇഷ്ടധാമത്തിന്െറ അകൽച്ചയോ അനുസ്മരിച്ചു കൊണ്ടാണ് തുടങ്ങുക. ആ വരികൾ സങ്കൽപിക കഥാപാത്രത്തോടും ഹൃദയത്തോടും സംസാരിക്കും.
ഇവിടെ ബുർദയുടെ രചയിതാവായ മഹാനായ ബൂസ്വീരി ഇമാം رضي الله عنه സ്വമനസ്സിനോട് തന്നെയാണ് കണ്ണീരൊലിക്കുന്നതിന്െറ സങ്കട കാരണം തിരക്കുന്നത്. മഹാനവർകളിൽ رضي الله عنه റസൂൽ കരീം ﷺ യോടുള്ള സ്നേഹം എത്രമാത്രം സ്വാധീനിച്ചിട്ടുണ്ടെന്ന് ഇതിൽ നിന്ന് നമുക്ക് കാണാം. (തുടരും - إن شاء الله)
▪▪▪▪▪▪▪▪▪▪
GET FULL ഖസ്വീദത്തുൽ ബുർദ അര്‍ത്ഥം,ആശയം
Contact Us
Follow us on
▪▪▪▪▪▪▪▪▪▪
Post a Comment