`സ്വലാത്തുൽ ഫാത്തിഹ്' / Swalathul Fathiha

 

*✨صَبَاح الْعِشْق*🍃

FRIDAY SPECIAL 🌼
*💞اَللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَی سَیِّدِنَا مُحَمَّدِ نِ۞الْفَاتِحِ لِمَا أُغْلِقَ۞ وَالْخَاتِمِ لِمَا سَبَقَ۞وَالنَّاصِرِ الْحَقَّ بِاالْحَقِّ۞ وَالْهَادِی إِلَی صِرَاطِكَ الْمُسْتَقِیمْ۞ صَلَّی اللّٰه عَلَیْهِ وَعَلَی آلِهِ وَاَصْحَابِهِ حَقَّ قَدْرِهِ وَمِقْدِارِهِ الْعَظِیمْ۩💞


`സ്വലാത്തുൽ ഫാത്തിഹ്' എന്ന പേരിൽ അറിയപെടുന്ന ഈ സ്വലാത്തിന് എണ്ണിയാൽ ഒതുങ്ങാത്ത ധാരാളം മഹത്വങ്ങളുണ്ട്.ഈ സ്വലാത്ത് ആരെങ്കിലും ജീവിതത്തിൽ ഒരു തവണ ചൊല്ലിയാൽ അവൻ നരകത്തിൽ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത് ഒരു തവണ ചൊല്ലിയാൽ 6 ലക്ഷം സ്വലാത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ് എന്ന് അഹ്‌മദ്‌ സ്സ്വാവി റിപ്പോർട്ട് ചെയ്തതായി യൂസുഫുന്നബഹാനി അവിടുത്തെ `അഫ്ളലുസ്സ്വലാത്ത്' എന്ന ഗ്രന്ഥത്തിന്റെ 143 മത്തെ പേജിൽ പറയുന്നു. ഈ സ്വലാത്ത് എല്ലാ ദിവസവും 100 തവണ പതിവാക്കിയാൽ ഒരുപാട് ആശ്ചര്യങ്ങൾ അവൻ കാണാൻ കഴിയും,അവന്റെ ആവശ്യങ്ങൾ മുഴുവനും വീട്ടപെടും ഇതിന്റെ പ്രതിഫലം അള്ളാഹുവിന് അല്ലാതെ അറിയുകയില്ല (അഫ്ളലുസ്സ്വലാത്ത് 143 - 144)
ജനങ്ങൾ നിദ്രയിലാവുമ്പോൾ വെള്ളിയാഴ്ച രാവിൽ 100 തവണ ചൊല്ലിയാൽ 400 വർഷത്തെ പാപം പൊറുക്കുന്നതാണ് (ഗായത്തുൽ അമാനി:97)