🌹 *#പടക്കം_പൊട്ടിക്കുന്നതിന്_മുമ്പ്_ഒന്ന്_വായിക്കുക* 🌹

🌹 *#പടക്കം_പൊട്ടിക്കുന്നതിന്_മുമ്പ്_ഒന്ന്_വായിക്കുക* 🌹

1⃣3⃣5⃣ഇസ്ലാമിക പoനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

#യമനീ_ആത്മീയ_നേതൃത്വം_അബ്ദുല്ലാഹിൽ_ഹദ്ദാദ്_തങ്ങളുടെ_ചില_ഉപദേശങ്ങളും

അടിസ്ഥാനപരമായി അനുവദനീയമായ ഒരു വിഷയം ആര് ചെയ്താലും ഇല്ലെങ്കിലും അനുവദനീയം തന്നെയാണ്. എന്നാൽ അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതും വ്യക്തിയും സാഹചര്യവും അനുസരിച്ച് മാറി വരാം.

നിഷിദ്ധമാണെന്ന് അഭിപ്രായമുള്ളതോ നിഷിദ്ധമായ വിനോദങ്ങളുടെയും മറ്റു ഇതര മതാചാരങ്ങളുടെയും ഭാഗമായി അറിയപ്പെടുന്നതോ ആയ അനുവദനീയ പ്രവർത്തനങ്ങൾ പൊതുവെ നിരുത്സാഹപ്പെടുത്തുന്നതാണ് പണ്ഡിത രീതി. പോരാത്തതിന് വലിയ അപകടങ്ങളും പരിസ്ഥിതി മലിനീകരണവും സ്വസ്ഥതയും നഷ്ടപ്പെടുത്തുന്ന രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാകുമ്പോൾ തീർച്ചയായും അത്തരം അനുവദനീയ കാര്യങ്ങൾ ഉപേക്ഷിക്കുകയാണ് വേണ്ടത്. 

ഇതിൽ നിന്നും അനുവദനീയമായ പടക്കം പൊട്ടിക്കലിന്റെ കേരളീയ പശ്ചാത്തലത്തിലെ അവസ്ഥ മനസ്സിലാക്കാം.
ഈ പറഞ്ഞത് കൊണ്ട് പ്രവർത്തി അനുവദനീയമല്ലാതെയാക്കുന്നില്ല എന്നും പ്രസ്തുത പ്രവർത്തി ചെയ്തവർ/ പ്രോത്സാഹനം നൽകിയവർ മോശാക്കാർ ആവുന്നില്ല എന്നതും പ്രത്യേകം മനസ്സിലാക്കണം.

ഇനി ഒരു കാര്യം കൂടി പറയുന്നു, ഇമാം അബ്ദുല്ലാഹിൽ ഹദ്ദാദ് തങ്ങളുടെ ചില ഉപദേശങ്ങൾ കേൾക്കുക,

ഇത് ആധുനിക പണ്ഡിതന്മാരോട്,
رُبَّ داع إلي الهوى والطبيعة وهو يدعي أنه يدعو إلي الدين والشريعة

ينبغي أن يدور كلام عالم بالله مع عامة المسلمين على ثلاثة أمور: 
الأول التذكير بالنعم، والثاني إلزام الطاعة، والثالث إجتناب المعصية
فكل عالم أخذ يتكلم مع العامة بغير ما يدخل تحت هذه الثلاثة فهو فتان

ഇത് സാധാരണ വിശ്വാസികൾക്കും പണ്ഡിതന്മാർക്കും ബാധകം✅

 من أفرط في حب شهوة من شهوات الدنيا المباحة وقع لا محالة في موجب النار أو العار
( *അനുവദനീയമായ രസങ്ങളിൽ അഭിരമിക്കുന്നവർ തിന്മയിലേക്ക് എത്തിച്ചേരും എന്നത് ഉറപ്പാണ്* )
الدنيا المباحة هي التي لا يقع بسببها في ترك مأمور ولا ركوب محظور
(അനുവദനീയമായ ഐഹിക ലോകം നിർബന്ധ കാര്യങ്ങൾ ഉപേക്ഷിക്കാനോ *തിന്മ ചെയ്യാനോ കാരണമാക്കത്തതാണ്* )

ഒപ്പം അനുവദനീയമായ കാര്യങ്ങൾ നിഷിദ്ധമാക്കുന്നതും നിഷിദ്ധമായ കാര്യങ്ങൾ അനുവദനീയമാക്കുന്നതും വളരെ വലിയ തെറ്റാണ് എന്നും മനസ്സിലാക്കുക.