നാം നമ്മുടെ പുണ്യ റസൂലിനെ സത്യം പറഞ്ഞാൽ ശരിക്കും സ്നേഹിച്ചിട്ടുണ്ടോ? സ്നേഹിക്കുന്നുണ്ട് എന്ന് പറയാനാണ് എല്ലാവരും കൈ ഉയർത്തുക..

നാം നമ്മുടെ പുണ്യ റസൂലിനെ സത്യം പറഞ്ഞാൽ ശരിക്കും സ്നേഹിച്ചിട്ടുണ്ടോ? സ്നേഹിക്കുന്നുണ്ട് എന്ന് പറയാനാണ് എല്ലാവരും കൈ ഉയർത്തുക 

നിങ്ങളുടെ മാതാപിതാക്കളേക്കാളും ഭാര്യാസന്താനങ്ങളേക്കാളും കൂടുതൽ എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളാരും മുഹ്മിനാവുകയില്ല എന്നാണ് മുത്ത് നബി (സ) നമ്മേ പഠിപ്പിച്ചത് 

അങ്ങിനെ നാം അല്ലാഹുവിന്റെ റസൂൽ (സ) യെ സ്നേഹിക്കുന്നുണ്ടോ? 
സ്നേഹിച്ചിട്ടുണ്ടോ? 
*സ്നേഹം ഉണ്ടെന്ന് പറയലല്ല സ്നേഹം* 
*ഞാൻ സ്നേഹിക്കുന്നുണ്ട് എന്ന് പറയലുമല്ല സ്നേഹം*
*മുത്ത് റസൂലിന്റെ (സ) മദ്ഹ് പറയലും അല്ല യഥാർത്ഥ സ്നേഹം*

അല്ലാഹുവിന്റെ റസൂൽ (സ) നമ്മോട് ചെയ്യാൻ കല്പിച്ചതും 
ചെയ്ത് കാണിച്ചു തന്നതും നമുക്ക് ചെയ്യാൻ മൗനാനുവാദം നൽകിയതും ചെയ്യുമ്പോൾ മാത്രമാണ് നാം നമ്മുടെ മുത്ത് നബിയെ (സ) യഥാർത്ഥ രൂപത്തിൽ സ്നേഹിച്ചവനും, സ്നേഹിക്കുന്നവനുമാകുക 
ഇനി മുതലെങ്കിലും നമുക്ക് ആ മുത്തിനെ നമുക്ക് സ്നേഹിച്ചു തുടങ്ങാം 

അല്ലാഹു അതിന് തൗഫീഖ് നൽകുകയും 
ആ മുത്ത് ഹബീബിന്റെ (സ) കയ്യിൽ നിന്ന് ഹൗളുൽ കൗസർ വാങ്ങി കുടിക്കാൻ നമുക്കെല്ലാവർക്കും ഭാഗ്യം നൽകുകയും ചെയ്യട്ടെ... ആമീൻ 
♦▪♦▪♦▪♦▪▪♦▪
``ᴶᴼᴵᴺ