💧part-17💧

 

💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧part-17💧

*[അവസാനം]*

*ഒരു വെളള വസ്ത്രത്തിൽ അലിഅസ്ഗർ എന്ന തന്റെ കുഞ്ഞിനെ പൊതിഞ്ഞു ശത്രു സൈന്യത്തിന്റെ മുന്നിലേക്ക് നടന്നു.*

*അവിടെ ചെന്ന് ഉബൈദിനോടും അംറുവസഅദിനോടും തന്റെ നെഞ്ചത്ത് കിടക്കുന്ന കുഞ്ഞിനെ കാണിച്ചു കൊണ്ട് ചോദിച്ചു.*

*അംറേ ..., ഉബൈദേ ..., എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങൾ ഞങ്ങളുടെ കൂട്ടത്തിലുണ്ട്. അവർക്കും നിങ്ങൾ വെളളം തടഞ്ഞു വെച്ചിരിക്കുന്നു. ഈ പൈതലിന് ഒരിറ്റു വെളളം നൽകാമോ...? ഈ നിഷ്കളങ്കനായ കുഞ്ഞിന് അല്പം ദാഹജലം തരാമോ ...?*

*വെളളം കൊടുക്കണമെന്ന് അവർക്ക് ആഗ്രഹം ഉണ്ടായിരുന്നു. അവർ രണ്ടു പേരും മുഖത്തോട്മുഖം നോക്കി.*

*ഉബൈദ് ചോദിച്ചു ...*

*ഈ കുഞ്ഞിന് ആവശ്യമായ വെളളം ഞങ്ങൾ തന്നാൽ, അതിൽ നിന്ന് നീയും കുടിക്കില്ലേ?*

*ഹുസൈന്(റ) പറഞ്ഞു...ഇല്ല. ഒരിക്കലുമില്ല....*

*നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഈ കുഞ്ഞിനെ ഇവിടെ കിടത്തി ഞാൻ മാറി നിൽക്കാം.*

*അവർ പരസ്പരം സംസാരിക്കുന്നതിനിടയിൽ ശിമിർ എന്ന ആ ദുഷ്ടൻ, അലിഅക്ബറിന്റെ നെഞ്ചിൽ ഉളി കൊണ്ട് കുത്തിയ അതേ കശ്മലൻ പെട്ടെന്ന് ഒരു അമ്പ് തൊടുത്തു വിട്ടു. ആ അമ്പ് അലി അസ്ഗറിന്റെ തൊണ്ടയിൽ തുളച്ച് കേറി. ഹുസൈന് തങ്ങളുടെ നെഞ്ചത്ത് ചുരുണ്ട് കിടക്കുകയായിരുന്ന ആ കുഞ്ഞ് വേദന കൊണ്ട് തന്റെ കൈകാലുകൾ ഒന്ന് നിവർത്തി വീണ്ടും ആ നെഞ്ചിലേക്ക് തന്നെ ചുരുണ്ടു.*

*ഹുസൈന്(റ) ആ കുഞ്ഞിനെ പതുക്കെ നിവർത്തി ആ അമ്പ് പറിച്ചെടുത്ത് നിലത്ത് കുത്തി. ആ വെളളതുണി ചോരയാൽ നനഞ്ഞിരിക്കുന്നു.*

*ഒലിക്കുന്ന ചോരയുമായി നേരെ ഖൈമയിലേക്കു നടന്നു. തന്റെ പിയതമൻ തിരിച്ചു വരുന്നത് കണ്ട ശഹ്റബാനു ഖൈമക്ക് പുറത്തേക്കിറങ്ങി.*

*തന്റെ കുഞ്ഞിന് വെളളം കിട്ടിയിരിക്കും. അത് കൊണ്ടായിരിക്കും പെട്ടെന്ന് തന്നെ തിരിച്ചു വന്നത് എന്ന് ചിന്തിച്ച് കൊണ്ട് ആ പെണ്ണ് ഖൈമയുടെ പുറത്തു കാത്തു നിന്നു.*

*കണ്ണ് നിറഞ്ഞു വരുന്ന ഹുസൈന്(റ) നേരെ ഖൈമയിലേക്കു പ്രവേശിച്ചു.*

*കുട്ടിക്ക് വേണ്ടി കൈ നീട്ടുന്ന തന്റെ സഹധർമ്മിണിയുടെ കയ്യിലേക്ക് കൊടുത്ത പ്പോൾ ചോരയിൽ കുതിർന്ന് കിടക്കുന്ന തന്റെ അരുമ സന്താനത്തെ കണ്ട ആ പാവം ഉമ്മയുടെ നെഞ്ചകം പൊട്ടി...*

*അണപൊട്ടി ഒഴുകിയ തന്റെ സങ്കടം വാക്കുകളായി പുറത്തേക്ക് വന്നു. എന്റെ പ്രിയതമാ കൊല്ലാനാണോ എന്റെ മകനെ നിങ്ങളുടെ കയ്യിൽ തന്നത്.*

*പെണ്ണേ,,,!ആ ദുഷ്ടനായ ശിമ്ർ അമ്പ് വിടുന്നത് ഞാൻ കണ്ടിരുന്നെങ്കിൽ എന്റെ കുഞ്ഞിനെ മാറ്റിപിടിച്ച് എന്റെ നെഞ്ചു കാണിച്ചു കൊടുക്കുമായിരുന്നു. പക്ഷേ ഞാൻ കണ്ടില്ലായിരുന്നു പെണ്ണേ...!*

*ഹുസൈന്‍(റ)പൊട്ടി കരഞ്ഞു കൊണ്ട് പറഞ്ഞപ്പോൾ ചരിത്രത്തിലെ ധീരവനിതയായ ആ മഹതി തന്റെ പ്രിയതമനെ സമാധാനിപ്പിച്ചു.*

*ഹുസൈന്(റ) വാളു കൊണ്ട് കുഴിവെട്ടി ആ ജനാസ മറവ് ചെയ്യുമ്പോൾ കണ്ണു നീരൊലിപ്പിച്ച് നെഞ്ചോടു ചേര്‍ത്തു പറഞ്ഞു വത്രെ...,*

*"എന്റെ കുഞ്ഞു മോനേ, നിന്റെ ദാഹം ശമിപ്പിക്കാൻ എന്റെ കണ്ണു നീര് മതിയാകുമായിന്നു ..."*

*ആ ജനാസ കർബലയുടെ മണ്ണിൽ മറവു ചെയ്ത് ഖൈമയിലേക്ക് തിരിച്ചു വന്നു.*

*മുഹർറം ഒമ്പത് വ്യാഴാഴ്ചയിരുന്നു.ആ ദിവസം. പിറ്റേന്ന് വെളളിയാഴ്ചയും*

*അന്ന് വൈകുന്നേരം കൂടാരത്തിൽ മൂകതയുടെ അന്തരീക്ഷമാണ്. ആരും പരസ്പരം സംസാരിക്കുന്നില്ല.*

*ഹുസൈന്(റ) മഗ്രിബ് നിസ്കാരം കഴിഞ്ഞ് ഖൈമയുടെ ഒരു തൂണിൽ ചാരി ഇരിക്കുമ്പോൾ ഒരു സ്വപ്ന ദർശനം പോലെ കണ്ടു.*

*മുഹമ്മദ് മുസ്തഫﷺ തങ്ങൾ ഹുസൈന് തങ്ങളുടെ അടുത്തേക്ക് നടന്നു വന്നിട്ട് താടി ഉയര്‍ത്തിപ്പിടിച്ചു ചോദിച്ചു. " ഹുസൈനേയ് ..., എന്താ താടിയിൽ ചോര ...???*

*നിനക്ക് ജയിക്കണമെങ്കിൽ ഞാൻ നാഥനോട് പ്രാർത്ഥിക്കാം! പക്ഷേ ഞാൻ ആഗ്രഹിക്കുന്നത് നീയും എന്റെ അടുത്തേക്ക് വരാനാണ്. സ്വർഗ്ഗത്തിന്റെ കവാടങ്ങൾ തുറക്കപ്പെട്ട് നിന്നെ കാത്തിരിക്കുകയാണ്. "*

*പെട്ടെന്ന് ഉറക്കിൽ നിന്ന് ഞെട്ടിയുണരുന്ന പോലെ ഹുസൈന് തങ്ങൾ തന്റെ ചിന്തയിൽ നിന്ന് ഉണർന്ന് നോക്കുമ്പോൾ മുന്നിൽ ഉപ്പാപ്പയില്ല. ﷺ*

*പക്ഷേ ഒരു കാര്യം മനസ്സിലായി. തനിക്ക് പോകാനുളള സമയമായിരിക്കുന്നു. പുണ്യ റസൂലിന്റെ വിളിയാളമാണ് വന്നിരിക്കുന്നത്...*

*പിറ്റേ ദിവസം രാവിലെ സുബഹി നിസ്കരിച്ച് ഹുസൈന്(റ) പടക്കളത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ തന്റെ ഭാര്യയും സഹോദരി സൈനബും ചോദിച്ചു. താങ്കൾ പോയാൽ ഞങ്ങൾക്ക് ആരാണുണ്ടാകുക...?*

*ഹസ്ബിയല്ലാഹ്,,,*

*അല്ലാഹുമതി എല്ലാത്തിനും... എന്ന് പറഞ്ഞു കൊണ്ട് ശത്രു സേനയുടെ മുന്നിലേക്ക് പുറപ്പെടുകയാണ്...*   *അപ്പോഴാണ് ഓടിക്കിതച്ച് കൊണ്ട് ഒരു മനുഷ്യൻ വരുന്നത്. മക്കയിലേക്ക് ഹുസൈന്(റ)ന് കൂഫക്കാർക്ക് വേണ്ടി അവസാനത്തെ കത്ത് എഴുതിയ ഹസ്രത് ഹുർറ്(റ) ആയിരുന്നു ആ വന്നത്.*

*ഹുർറ് അവർകളോട് ഹുസൈന്(റ) പറഞ്ഞു. ഹുർറേ അതിഥികൾക്ക് ആതിഥേയർ നൽകിയ സ്വീകരണം വളരെ നന്നായിട്ടുണ്ട്. ഇനി കുറച്ചു സ്ത്രീകളും കുട്ടികളും ബാക്കിയുണ്ട്. അവരെ കൂടി നിങ്ങൾക്ക് എടുക്കാം...*

*ഹുർറ്(റ) പൊട്ടിക്കരഞ്ഞു...*

*ഹുസൈനേ, കൂഫക്കാർ പറഞ്ഞിട്ട് തന്നെയാണ് ഞാനാ കത്ത് തയ്യാറാക്കിയത്. ആയിരക്കണക്കിന് കൂഫക്കാർ ഒപ്പിട്ട ആ കത്ത് എന്റെ കൈപടയിലാണ് തയ്യാറാക്കിയത്...*

*പക്ഷേ, ഈ വിവരങ്ങളൊന്നും ഞാനറിയില്ലായിരുന്നു. ഞാൻ കച്ചവടത്തിന് പോയതായിരുന്നു. മടങ്ങി വരുമ്പോഴാണ് കഥകളറിയുന്നത്. വിവരം അറിഞ്ഞ ഞാൻ എന്റെ കുടുംബത്തിലേക്ക് പോകാതെ നേരെ വന്നത് താങ്കളുടെ അടുത്തേക്കാണ്. അത് കൊണ്ട് മൂർച്ചയുളള ഒരു വാൾ എനിക്കും തരൂ...*

*ഞാനും ആ വഞ്ചകരോട് യുദ്ധം ചെയ്യട്ടെ! എന്ന് പറഞ്ഞു കൊണ്ട് വാളുമായി ഹസ്രത് ഹുർറ്(റ) കൂഫക്കാരുടെ മുന്നിൽ പോയി വിളിച്ചു പറഞ്ഞു.*

*ഓ വഞ്ചകരേ ...,*
*നിങ്ങള് പറഞ്ഞിട്ടല്ലേ ഹുസൈനെ വിളിച്ചു വരുത്തിയത്...? എന്നിട്ട് നിങ്ങള് ശരിക്കും സ്വീകരിച്ചുവല്ലേ...???*

*വഞ്ചകരായ നിങ്ങളിൽ ഒരുവനായി ജീവിക്കാൻ എനിക്ക് താല്‍പര്യമില്ല അത് കൊണ്ട് വരൂ,,,,,*

*അങ്ങനെ ധീരമായ ഒരു പോരാട്ടത്തിനൊടുവിൽ ഹസ്രത് ഹുർറ് (റ) രക്തസാക്ഷിത്വം വരിച്ചു...*

*ശേഷം 54 വയസ്സുള്ള ഹുസൈന്(റ) മുഹർറം പത്ത് വെള്ളിയാഴ്ച ദിവസം ശത്രുക്കളുമായി പോരാടി ആയിരങ്ങൾക്ക് മുറിവേൽപിച്ച് ഒട്ടനേകം പേരെ കൊന്നൊടുക്കി...*

*വെളളം, എടുക്കാൻ അവസാനം യൂഫ്രട്ടീസിലേക്കിറങ്ങയപ്പോൾ,,,,,,*

*ഉബൈദ് വിളിച്ചു പറഞ്ഞു.*

*ഹേയ്, ,,,*

*ഹുസൈനതാ വെളളമെടുക്കാൻ പോകുന്നു.*

*വെളളവും ഭക്ഷണവും ഇല്ലാത്ത ഹുസൈന്റെ രണപാഠവം നിങ്ങൾ കണ്ടതല്ലേ. അവൻ വെളളം കുടിച്ചാൽ നമുക്ക് പിടിച്ചു നില്ക്കാൻ കഴിയില്ല...*

*അത് കൊണ്ട് അസ്ത്രം കൊണ്ട് അവനെ നേരിടൂ, ,,,,*

*ഇത് കേട്ട ശത്രു പക്ഷം അമ്പ് ചെയ്യാൻ തുടങ്ങി...*

*നുറു കണക്കിന് അസ്ത്രങ്ങൾ ബഹുമാനപ്പെട്ടവരുടെ ശരീരത്തിൽ പതിച്ചു. അവസാനം ഒരു അമ്പ് നെറ്റി തുളച്ച് കേറി അമ്പിന്റെ ഒരു തല പിന്നോട്ട് വന്നു. തന്റെ താടിയിലൂടെ രക്തം ഒലിച്ചിറങ്ങി.*

*അതായിരുന്നു തലേന്നു രാത്രി അശ്റഫുൽ ഖൽഖ് മുഹമ്മദ് മുസ്തഫ ﷺ ചോദിച്ചത് "എന്താ താടിയിൽ ചോര?"*

*ഇതോർമ്മ വന്ന ഹുസൈന്(റ) നാവിലേക്ക് അരിച്ചിറങ്ങിയ രക്തം തുപ്പി കളഞ്ഞു കൊണ്ട് തീരുമാനിച്ചു.*

*വേണ്ട ഇനി വെളളം വേണ്ട.....,,,,,,*

*യുദ്ധക്കളത്തിലേക്ക് തന്നെ തിരിച്ചു. ശരീര മാസകലം മുറിവ് പറ്റിയ ഹുസൈന്‍ തങ്ങൾ യുദ്ധക്കളത്തിലേക്ക് മറിഞ്ഞു വീണപ്പോൾ ആ ദുൽദുൽ എന്ന കുതിര രക്ഷപ്പെടുത്താൻ ഒരുപാട് ശ്രമിച്ചു.*
*പക്ഷേ. ...........,*

*അതിനിടയിൽ ശത്രുവിന്റെ വെട്ടേറ്റ് ഒരു കാല് ഒടിഞ്ഞു പോയി. മൂന്നു കാലിൽ ചാടി ചാടി ദുൽദുൽ കൂടാരത്തിലേക്ക് വന്നപ്പോൾ ശഹ്റബാനു അതിന്റെ രണ്ട് ചെവികളും പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ചു.*

*എന്റെ പ്രിയപ്പെട്ടവനെവിടെപ്പോയി? യുദ്ധക്കളത്തിൽ ഉപേക്ഷിച്ചിട്ടാണോ നീ ഇങ്ങോട്ട് മടങ്ങിയത് ...?*

*ആ പെണ്ണിന്റെ കണ്ണുനീര് കാണാൻ കഴിയാതെ ആ മിണ്ടാപ്രാണി രണ്ടു ചെവികളും കുടഞ്ഞു യൂഫ്രട്ടീസ് നദിയുടെ ഭാഗത്തേക്ക് ഓടി. അവിടെ കിടന്നു മരണം പുല്‍കി.*

*നെറ്റിയിൽ തുളച്ച് കേറിയ അസ്ത്രം പറിച്ചെടുക്കാൻ കഴിയാതെ, ചോര പുരണ്ട ആ മണ്ണ് മാറ്റി നല്ല മണ്ണെടുത്ത് തയമ്മം ചെയ്തു ളുഹർ നിസ്കാരം നിർവ്വഹിക്കുന്ന ഹുസൈന് തങ്ങൾ സുജൂദിൽ കിടക്കുമ്പോൾ ആ കശ്മലൻമാർ ആ പിരടിയിൽ വെട്ടി. ആ കവിളുകളിൽ യസീദിന്റെ കുതിരകളുടെ കുളമ്പുകൾ പതിഞ്ഞു.*

*മുറിച്ചെടുത്ത തല കുന്തത്തിൽ കെട്ടി ഉയര്‍ത്തി പിടിച്ചു ആ ദുഷ്ടർ വിജയം ആഘോഷിച്ചു...*

*ആ ശിരസ്സ് ദാറുൽ ഇമാറയുടെ മുകളിൽ കയറ്റി വെച്ചിട്ട് കൊളളികളെ കൊണ്ട് കുത്തി കളിച്ചു ഉബൈദുല്ലാഹിബ്നു സിയാദ്.*

*ഒരു കൂട്ടം കൂഫക്കാർ കരയുന്നുണ്ടായിരുന്നു. അവരുടെ മനസ്സുകളിൽ സൈനബ്(റ) യുടെ "ക്ഷണിച്ചിട്ടല്ലേ വന്നത്? നാളെ റബ്ബിന്റെ മുമ്പിൽ നിങ്ങൾക്ക് മറുപടി പറയാം "എന്ന ചോദ്യം തിങ്ങിനിറഞ്ഞു.*

*ആ തലയുമായി വീണ്ടും ഖൈമയിലേക്ക് വന്ന സൈന്യം, ഖൈമ വളഞ്ഞപ്പോൾ സൈനുൽ ആബിദ് തങ്ങൾ വാളുമായി പുറത്തേക്ക് ചാടി. പക്ഷേ പനിപിടിച്ച് വിറക്കുന്ന കരങ്ങളെ കൊണ്ട് ഒന്നും ചെയ്യാൻ ബഹുമാനപ്പെട്ടവർക്ക് കഴിഞ്ഞില്ല.*

*ആരാണ് സൈനുൽ ആബിദ് തങ്ങൾ? ഹുസൈന് തങ്ങളുടെ 22 വയസ്സുളള വലിയ മകനാണ് അദ്ദേഹം.*

*മക്കയിൽ നിന്ന് പുപ്പെട്ടപ്പോൾ തന്നെ പനി പിടിച്ചിരുന്ന സൈനുൽ ആബിദ് തങ്ങൾ പനി വിട്ടു മാറാത്തത് കൊണ്ടാണ് യുദ്ധ സമയങ്ങളിൽ മുന്നോട്ടു വരാതിരുന്നത്.*
*അദ്ദേഹത്തെ വെട്ടാൻ വേണ്ടി ശത്രു സൈന്യം വാളുയർത്തി .*   *പക്ഷേ. പനിപിടിച്ച് കിടക്കുന്ന അദ്ദേഹത്തെ വധിക്കരുതെന്ന് ഒരു പറ്റം ആളുകൾ പറഞ്ഞു.*

*(അല്ലാഹുവിന്റെ തീരുമാനം ... അതിൽ മാറ്റമില്ല...)*

*പാണക്കാട് കുടംബമടക്കമുളള സയ്യിദ് കുടുംബത്തിന്റെ പിതാമഹൻ സൈനുൽ ആബിദ് തങ്ങളിലൂടെയാണ് നബി ﷺതങ്ങളിലേക്ക് എത്തുന്നത്.*

*حسين مني وانامن حسين.*
*(ഹുസൈൻ എന്നിൽ നിന്നും ഞാൻ ഹുസൈനിൽ നിന്നുമാണ്. )*

*സയ്യിദ് കുടുംബത്തെ ആക്ഷേപിക്കുന്നവർക്ക്, അഹലുബൈതിന് അടിത്തറ ഇല്ല എന്ന് പറയുന്നവർക്ക് ഈ ഹദീസ് ഉൾകൊളളാൻ സാധിക്കട്ടേ..! എന്ന് ആശംസിക്കുകയാണ്.*

*ആ സൈനുൽ ആബിദ് തങ്ങളെ മാത്രം അല്ലാഹു ബാക്കി വെച്ചത് സയ്യിദ് കുടുംബത്തിന് അടിത്തറ പാകാൻ വേണ്ടി യായിരിക്കാം.*

*ഏതു പോലെ ?അബ്ദുല്ലയുടെ(നബിയുടെ (ﷺ)പിതാവ്) മുതുകിൽ നിന്ന് മുഹമ്മദിയത്محمدية എന്ന ആ പ്രകാശം ആമിനാ ബീവിയുടെ ഗർഭാശയത്തിലേക്ക് നീങ്ങിയതോടെ കേവലം പതിനെട്ടു വയസ്സ് മാത്രം പ്രായമായിരുന്ന ആ പിതാവിനെ അല്ലാഹു തിരിച്ചു വിളിച്ചു.*

*അത് പോലെ നബിതങ്ങളുടെ ﷺ കുടുംബത്തെ അല്ലാഹുസുബ്ഹാനഹുവതാല തിരിച്ചു വിളിച്ചതാവാം ഈ സംഭവങ്ങൾക്ക് പിന്നിൽ.. എന്ന് നമുക്ക് അനുമാനിക്കാം...*

*(ഈ ലോകത്ത് അല്ലാഹു എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോൾ ബാഹ്യമായ കാരണങ്ങൾ കാണിച്ചു കൊടുക്കാറുണ്ട്.(അമ്പിയാക്കളുടെ معجزة ഔലിയാക്കളുടെ كرامة ഒഴികെ)*
*ഐഹിക ജീവിതത്തിന്ന് കൊതുകിന്റെ ചിറകിന്റെ വിലu നല്‍കിയിരുന്നുവെങ്കിൽ സത്യനിഷേധിക്ക് ഒരിറ്റ് വെളളം ഞാൻ നൽകില്ലായിരുന്നു എന്ന അല്ലാഹുവിന്റെ പ്രഖ്യാപനം.*

*കൊതുകിനെ പോലും അല്ലാഹു ഉദാഹരണപ്പെടുത്തിയതിന്റെ രഹസ്യമെന്ത്?*

*ലോകത്ത് ടെലിവിഷൻ വന്ന കാലഘട്ടം അത്ഭുതമായിരുന്നു...ടെക്‌നോളജി വികസിച്ചു LCD യിലേക്കും LED യിലേക്കും തുണിയുടെ ഘനമുളള ഷീറ്റു മുതൽ അവനവന്റെ കയ്യിലിരിക്കുന്ന മൊബൈലുകൾ പോലും ടെലിവിഷനാക്കി ഉപയോക്കാനുളള സംവിധാനങ്ങൾ ഉണ്ടാകുമ്പോൾ, സാധനങ്ങളുടെ വലിപ്പം ചുരുങ്ങി ഉപയോഗം വർദ്ധിക്കുമ്പോൾ, ടെക്‌നോളജി തളരുകയല്ല, വളരുകയാണ്. എന്നാണ് നാം വിശേഷിപ്പിക്കുന്നത്.*

*ലോകത്തെ വലിയ ജീവി എന്ന് നാം വിശേഷിപ്പിക്കുകയും നമ്മൾ സാധാരണ കാണാറുമുളള ഒരു ജിവിയാണല്ലോ ആന.ആ ആനക്ക് നൽകിയ മുഴുവൻ അവയവങ്ങളും കൂടാതെ ചിറകുകളും അല്ലാഹു റെഡ്യൂസ് ചെയ്തു സംവിധാനിക്കപ്പെട്ട ജീവിയാണ് കൊതുക്. )*

*ഖൈമ വളഞ്ഞ പട്ടാളം സ്ത്രീകളെയും കുട്ടികളെയു പിടിച്ച് ഹുസൈന്‍ തങ്ങളുടെ തലയുമായി ഡമസ്കസിലേക്ക് തിരിച്ചു.*
*അവിടെയെത്തിയപ്പോൾ യസീദ് പോലും ഞെട്ടിയത്രെ ...!*

*ഈ ക്രൂരത ചെയ്യാൻ ഞാൻ പറഞ്ഞിട്ടില്ല എന്ന് യസീദും, എന്നാൽ കുറ്റവാളികളെ എന്ത് കൊണ്ട് ശിക്ഷിക്കുന്നില്ലെന്ന് സൈനുൽ ആബിദ് തങ്ങളും ചോദിക്കുമ്പോൾ,,,,,,,യസീദ് ആരെയും ശിക്ഷിക്കാൻ മുന്നോട്ടു വന്നില്ല.*

*അവിടെ നിന്ന് പട്ടിൽ പൊതിഞ്ഞ തലയുമായി ഒരു സംഘം പുണ്യ മദീനയിലേക്ക് തിരിച്ചു...*

*കണ്ണീരിന്റെ കഥ പറയുന്ന കദനകഥ*
*കർബല ചരിത്രം തല്‍കാലം ഇവിടെ ചുരുക്കുന്നു ...*
*و آخر دعوانا أن الحمد لله رب العالمين.*

*കർബലയിൽ ശഹീദ് ആയ നമ്മുടെ എല്ലാ മഹാത്മാക്കൾക്കും വേണ്ടി ഒരു ഫാതിഹ ഓതി ഹദിയ ചെയ്യാൻ താൽപര്യപ്പെടുന്നു.*

*ഈ ചരിത്രം നിങ്ങളിലേക്കെത്താൻ ആരൊക്കെ കാരണമായിട്ടുണ്ടോ അവരെയൊക്കെ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്താൻ വസ്വിയ്യത്ത് ചെയ്യുന്നു ...*

*••``🌹💚🌹´´••*
*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه..🌷*
ഈ കഥ എഴുതിയ,വായനക്കാരുടെ എളുപ്പത്തിന് വേണ്ടി ഇത്രയൊക്കെ ക്രമീകരണങ്ങൾ നടത്തിയ എല്ലാവർക്കും വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു.


 PART 01 - 17