💧Part-16💧

 

💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-16💧

*ആ സ്ഥലം ഇത് തന്നെയാണ്. അത് കൊണ്ട് ഇവിടെ നിന്ന് മുന്നോട്ടു പോകാൻ നമുക്ക് കഴിയില്ല. എന്ന് മനസിലാക്കിയ ആ പടയണി തീരുമാനിച്ചു. നമുക്ക് ഇവിടെ ഖൈമ കെട്ടാം..!*

*അങ്ങനെ മുഹർറം ഒന്നിന് യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഹുസൈന്(റ) വും സംഘവും ഖൈമ കെട്ടി താമസിച്ചു. ആ സ്ഥലമാണ് പിന്നീട് കർബല എന്ന പേരിൽ അറിയപ്പെട്ടത്. കർബ് ബലാഅ كرب بلاء അഥവാ വേദനയും പ്രയാസവും കൂടി ചേരുക എന്ന് അർത്ഥം വരുന്ന രണ്ടു വാക്കുകളിൽ നിന്ന് പരിണമിച്ചതാണ്. കർബല എന്ന നാമം* .

*കൂഫക്കാരുടെ ക്ഷണം സ്വീകരിച്ച് വന്ന അതിഥികളെ സ്വീകരിക്കാൻ ആതിഥേയരായ കൂഫക്കാരിൽ നിന്ന് ഒരാളു പോലും വന്നില്ല.*

*ബഹുമാനപ്പെട്ട ഹുസൈൻ(റ) വും സംഘവും ആ ഖൈമയിൽ രണ്ടു ദിവസം കഴിച്ച് കൂട്ടി. യാത്രയിൽ കഴിക്കാനാവശ്യമായ അല്പം ഭക്ഷണം മാത്രമേ അവര്‍ കരുതിയിരുന്നുളളൂ. കാരണം ആതിഥേയരുടെ സ്വീകരണം അവർ പ്രതീക്ഷിച്ചിരുന്നു. പക്ഷേ വഞ്ചനയുടെ കലവറയാണ് കൂഫ എന്നത് ഇത്ര ഗൗരവത്തോടെ എടുത്തില്ല. അവരുടെ കയ്യിലെ ഭക്ഷണം മുഴുവനും തീർന്നിരുന്നു. യൂഫ്രട്ടീസ് നദിയിലെ പച്ച വെളളം മാത്രമായിരുന്നു പിന്നീടുളള ആശ്രയം. പക്ഷേ..........!*

*മുഹർറം മൂന്നിന് ഒരു സംഘം ആളുകൾ വരുന്നത് ഖൈമയുടെ സമീപം നിന്നു കൊണ്ട് ദൂരെ വെച്ച് ഹുസൈന്(റ) കാണുകയാണ്. തങ്ങളെ സ്വീകരിക്കാൻ വരുന്ന കൂഫക്കാരായിരിക്കും എന്ന് വിചാരിച്ച് കൊണ്ട് അവരിലേക്ക് അല്പം അടുത്തു. അടുത്തടുത്ത് വന്ന ആ സംഘം നിശ്ചിത ദൂരത്ത് കൂട്ടമായി നിന്നു. എന്നിട്ട് അവരിൽ നിന്ന് ഒരുവൻ ഹുസൈന് തങ്ങളുടെ അടുത്തേക്ക് വന്നു.*

*അംറുവസഅദ് എന്ന് പേരുളള ആ മനുഷ്യൻ പറഞ്ഞു. ഹുസൈനെ അങ്ങ് യസീദിന്റെ കിരാത ഭരണത്തെ തകിടം മറിച്ച് ജനസേവന ഭരണം കാഴ്ച വെക്കാൻ ആഗ്രഹിച്ചു വന്നയാളാണ്. ഞാനടക്കമുളള പലരും അങ്ങനെ തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ സാഹചര്യം വളരെ മോശമാണ്. ഞങ്ങൾ നിങ്ങളോട് യുദ്ധം ചെയ്യാൻ വന്നവരാണ്. പ്രവാചക കുടുംബത്തോട് യുദ്ധം ചെയ്യാൻ എനിക്ക് താല്‍പര്യമില്ല. യസീദിന്റെ പട്ടാള കമാന്ററായ ഞാൻ അവരുടെ ആജ്ഞ സ്വീകരിക്കാൻ നിർബന്ധിതനാണ്. അത് കൊണ്ട് ഹുസൈനെ നിങ്ങള് തിരിച്ചു പോകണം. ഇല്ലെങ്കിൽ താങ്കളുടെ കുടുംബം ഒട്ടനേകം കഷ്ട നഷ്ടങ്ങൾ സഹിക്കേണ്ടിവരും. മരണം നിങ്ങൾക്ക് സംഭവിച്ചേക്കാം. ദയവായി ഹുസൈനെ നിങ്ങൾ തിരിച്ച് പോയ്ക്കോളൂ.....!*

*ഇത് കേട്ട ഹുസൈന്(റ) പുച്ഛത്തോടെ അവന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പറഞ്ഞു. ഓ അംറേ, ഈ നാട്ടുകാർ വിളിച്ചിട്ട് വന്നവരാണ് ഞങ്ങൾ. അവരുടെ കഷ്ടപ്പാടുകൾ സവിസ്തരം പ്രതിപാദിച്ചു കൊണ്ടാണ് അവർ ക്ഷണിച്ചത്. അത് കൊണ്ട് അവരുടെ പ്രയാസം ദൂരീകരിക്കാൻ ഒരു ശ്രമം ഞങ്ങൾക്ക് നടത്തണം. ഭരണം ഞങ്ങൾക്ക് ആവശ്യമില്ല, മരണത്തെ ഞങ്ങൾ ഭയപ്പെടുന്നും ഇല്ല. അതുകൊണ്ട് നീ നിന്റെ ദൗത്യം നിർവഹിച്ചോളൂ...!*

*ഞങ്ങൾക്ക് നിന്റെ യസീദിനെ കാണണം. അവന്റെ മുമ്പിൽ സത്യം വിളിച്ചു പറയണം. അതിന് സാധിച്ചില്ലെങ്കിൽ ഞങ്ങളുടെ നായകൻ മുത്ത് റസൂലിന്റെ (ﷺ) അടുക്കലേക്ക് പോകണം. മക്കയിലേക്ക് ഒരു മടക്കം ഞങ്ങളുടെ അജണ്ടയിലില്ല അംറേ...!*

*അത് കൊണ്ട് നിനക്ക് പോകാം അംറേ.....*

*തല്‍കാലം തിരിച്ചു പോയ അംറും, ഉബൈദുല്ലാഹിബ്നു സിയാദും ആയിരക്കണക്കിനു സൈനികരെയും കൂട്ടി വീണ്ടും വന്നു.*

*ആദ്യമായി അവർ ഉപരോധം ഏർപ്പെടുത്തി. യൂഫ്രട്ടീസ് നദിയിൽ നിന്ന് വെളളമെടുക്കാൻ അനുവദിക്കരുത് എന്ന് ഉബൈദ് വിളിച്ചു പറഞ്ഞു. ഒരു പറ്റം സൈന്യത്തെ യൂഫ്രട്ടീസ് നദിയുടെ ഭാഗത്തു വിന്യസിപ്പിച്ചു. ഹുസൈന്(റ) സംഘവും വെളളമെടുക്കുന്നത് തടയാനായി പട്ടാളത്തെ കാവൽ നിറുത്തി. ഭക്ഷണവും വെളളവും ഇല്ലാതെ ആ സംഘം കഷ്ടപ്പെടുകയാണ്.*

*ചെറിയ കുട്ടികൾ പോലും ദാഹിച്ചു അവശരായി കരയാൻ തുടങ്ങിയ സന്ദർഭം, സഹികെട്ട് നബി(ﷺ) തങ്ങളുടെ എളാപ്പയായ അബ്ബാസ്(റ) ഹുസൈന് തങ്ങളോട് പറഞ്ഞു.*
*ഇനിയും നമുക്ക് കാത്തിരുന്നു കൂടാ....*

*ഞങ്ങൾ യൂഫ്രട്ടീസ് (ഫുറാത്) നദിയിൽ നിന്ന് ബലമായി വെളളം എടുക്കാൻ പോകുകയാണ്.*
*അങ്ങ് സമ്മതം തരണം...*

*ഹുസൈന്(റ) സമ്മതം കൊടുത്തു...*

*അമ്പതോളം വരുന്ന സൈന്യം വെളളത്തിന് വേണ്ടി യൂഫ്രട്ടീസ് നദിയിലേക്ക് പോകുമ്പോൾ ഉബൈദ് വിളിച്ചു പറഞ്ഞു.*

*അവരതാ.. വെളളമെടുക്കാൻ പോകുന്നു. അനുവദിക്കരുത്. അവർ വെളളമെടുത്താൽ പിന്നെ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. അതുകൊണ്ട് അവരെ നേരിടണം. അമ്പ് കൊണ്ട് നേരിട്ടാൽ മതി. വാളു കൊണ്ട് അവരുടെ അടുത്തേക്ക് പോകരുത്.*

*അങ്ങനെ ഉബൈദിന്റെ ആയിരക്കണക്കിനു വരുന്ന പട്ടാളം അബ്ബാസ്(റ) അടക്കമുളള സംഘത്തിന് നേരെ അസ്ത്ര പ്രയോഗം ആരംഭിച്ചു...*

*ഓരോരുത്തരും അമ്പുകൾക്കിരയായി വീഴാൻ തുടങ്ങി. അബ്ബാസ്(റ)ന്റെ കണ്ണിലൂടെ അമ്പ് തുളച്ച് കേറി വീണുപോയി. അദ്ദേഹത്തെ പരിപാലിക്കാൻ പോലും ആകാത്ത വിധം മുഴുവൻ പേരും ആ പുഴക്കരയിൽ വീണു ശഹീദായി.*   *انا لله وانا إليه راجعون*
*അല്പ സമയം കഴിഞ്ഞു ഹുസൈന്(റ) മെല്ലെ വന്നു തന്റെ പ്രിയപ്പെട്ടവരെ നോക്കി .*

*തന്റെ അനിയായികൾ അതാ യൂഫ്രട്ടീസ് നദിയുടെ തീരത്തേക്ക് അടുക്കാൻ പോലും കഴിയാതെ വീണു കിടന്ന് ഈലോകത്തോട് വിട പറഞ്ഞിരിക്കുന്നു.*

*ഹുസൈന്(റ) ന് കണ്ണുനീരൊഴുക്കി ദുആ ചെയ്യാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല.*

*അദ്ദേഹം ഖൈമയിലേക്ക് മടങ്ങി. അപ്പോഴാണ് തന്റെ പൊന്നു മകൻ 18 വയസ്സ് പ്രായമുളള അലി അക്ബർ എന്ന് പേരുളള രണ്ടാമത്തെ മകൻ തന്റെ ഉമ്മയോട് സമ്മതം ചോദിക്കുന്നത്.*

*ഞാനീ ശത്രുക്കളോട് പടവെട്ടാൻ പോകട്ടെയോ... ഉമ്മാ ...*

*വെളളം പോലും തടഞ്ഞു വെച്ച ആ ശത്രു സൈന്യത്തോട് പോരാടി ദാഹിച്ചു തൊണ്ട വരണ്ട ഈ കുഞ്ഞുങ്ങൾക്ക് വെളളം എടുത്തു കൊടുക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ രക്തസാക്ഷിത്വം വഹിക്കണം...*
*ആയിരക്കണക്കിനു വരുന്ന ശത്രുസേനക്ക് മുന്നിലേക്ക് തന്റെ അരുമ സന്താനത്തെ പറഞ്ഞയച്ചാൽ തിരിച്ചു കിട്ടില്ല എന്നുറപ്പുളള ആ മാതാവ്, ഹുസൈന് തങ്ങളോട് ചോദിച്ചു.*

*പിയപ്പെട്ടവരെ,,,,, നമ്മുടെ മകൻ ചോദിക്കുന്നത് കേട്ടില്ലേ?...*

*ഞാനെന്തു ചെയ്യണം ...?*

*അവന്ന് സമ്മതം കൊടുത്തേക്ക് ശഹ്റൂ ...*

*അല്ലാഹുവിന്റെ തീരുമാനത്തെ തടുക്കാൻ നമുക്ക് സാധിക്കില്ല. ജിബ്രീൽ ഉപ്പാപ്പക്ക് കൊടുത്ത മണ്ണിന് സമാനമായ മണ്ണ് എവിടെ കാണുന്നുവോ അവിടെ പ്രവാചക കുടുംബം മരിച്ചു വീഴും എന്ന് വഹയ്(രഹസ്യ ബോധനം) കൊണ്ട് വരുന്ന ജിബ്രീലാണ് പറഞ്ഞത്. അത് സത്യമാണ്. അത് കൊണ്ട് എല്ലാം അല്ലാഹുവിൽ അർപ്പിക്കുക.*

*നമുക്ക് നാളെ സ്വർഗ്ഗ ലോകത്ത് കണ്ടു മുട്ടാമെന്ന് പറഞ്ഞ് കൊണ്ട് ആ നൊന്തു പെറ്റ മാതാവ് തന്റെ മകനെ പറഞ്ഞയക്കുകയാണ് ആ പടക്കളത്തിലേക്ക്.....*

*കയ്യിൽ ദുൽഫുഖാർ എന്ന വാൾ പിടിച്ച്, ദുൽദുൽ എന്ന കുതിരപ്പുറത്ത് കേറി അലി അക്ബർ ആയിരക്കണക്കിനു വരുന്ന ശത്രുസേനയുടെ മുന്നിലേക്ക് പുറപ്പെട്ടു.*

*അലിഅക്ബർ അവരോട് വിളിച്ചു പറഞ്ഞു... എന്റെ പിതാമഹൻ അലിയ്യുബ്നു അബീത്വാലിബ് ഉപയോഗിച്ച ചരിത്ര പ്രസിദ്ധമായ വാളും കുതിരയുമാണ് ഈ കാണുന്നത്... പക്ഷേ എന്നെ നിങ്ങൾക്ക് പരിചയമുണ്ടാവില്ല. ഞാനാണ് അലി അക്ബറ്ബുനു ഹുസൈൻ.*

*എന്നോട് പടവെട്ടാൻ ധൈര്യമുളളവർ കടന്ന് വാ,,,,! പുച്ഛ ഭാവത്തിൽ മുന്നോട്ടു വന്ന ശത്രു സൈന്യത്തെ വെട്ടി വീഴ്ത്താൻ തുടങ്ങി. എൺപത്തിരണ്ട് പേരെ വെട്ടി വീഴ്ത്തിയ അലി അക്ബർ ദാഹിച്ചു പരവശനായി ഖൈമയിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ, ഈ രംഗം വീക്ഷിച്ചു കൊണ്ട് തന്റെ പിതാവ് ഖൈമയിൽ ഇരിക്കുകയായിരുന്നു.*

*ശരീരമാസകലം ചോര പുരണ്ട അലി അക്ബർ പിതാവിനോട് വിളിച്ചു ചോദിക്കുകയാണ്....*

*ഉപ്പാ,,, എനിക്ക് അല്പം ദാഹജലം തരുമോ..? ആ സമയത്ത് ഹുസൈൻ(റ) സങ്കടത്തോടെ ഗദ്ഗദചിത്തനായി തന്റെ മകനോട് പറഞ്ഞു.*

*മോനേ...! നമ്മുടെ സ്ഥിതി നിനക്കറിയില്ലേ...?കൊച്ചു കുഞ്ഞുങ്ങൾ പോലും വെളളം കിട്ടാതെ കഴിയുകയാണ്. അത് കൊണ്ട് എന്ത് ചെയ്യും മോനേ...!*

*ആ സമയത്താണ്, യൂഫ്രട്ടീസ് നദിയിൽ ഇറങ്ങി ഒരു ദുഷ്ടനായ മനുഷ്യൻ വെളളം തട്ടി കളിച്ചു കൊണ്ട് വിളിച്ചു പറയുന്നത്......*

*ഓഹ്, ഹുസൈനേ, നിനക്ക് ഇപ്പോൾ ഈ വെളളം ആവശ്യമാണ്. പക്ഷേ എനിക്ക് ആവശ്യമില്ലാത്തതും വെളളമാണ്. എന്ത് ചെയ്യാനാ ഹുസൈനേ,,, അല്ലാഹു ഞങ്ങളുടെ കൂടെയാണ്....*

*ഈ പരിഹാസം കേട്ട ഹുസൈന്(റ)ന്റെ മനസ്സ് പൊട്ടി. അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തി. പെട്ടെന്ന് ആ ദുഷ്ടന്ന് ദാഹം സഹിക്കാൻ കഴിയാതെ യൂഫ്രട്ടീസ് നദിയിൽ കമിഴ്ന്നു കിടന്ന് വെളളം കുടിച്ച് കുടിച്ചു വയർ വീർത്ത് പൊട്ടി മരിച്ചു പോയി...*

*ഹുസൈന്‍(റ) ഒരു ചെമ്പ് മോതിരം അലി അക്ബറിന്റെ നാവിന്റെ താഴെ വെച്ച് കൊടുത്തപ്പോൾ ദാഹം ശമിക്കുകയും വീണ്ടും യുദ്ധക്കളത്തിലേക്ക് തിരിക്കുകയും ചെയ്തു.*

*മുഹർറം ഒൻപതിനായിരുന്നു ഈ സംഭവം. എട്ടു ദിവസത്തിലധികമായി ഭക്ഷണം കഴിച്ചിട്ട്. ആറു ദിവസമായി പച്ച വെളളം കുടിച്ചിട്ട്.*

*ശരീരം തളര്‍ന്നു കണ്ണ് മഞ്ഞളിച്ച് അലി അക്ബർ യുദ്ധക്കളത്തിലേക്ക് മറിഞ്ഞു വീണു. അപ്പോഴാണ് ശിമ്ർ എന്ന് പേരുളള ഒരു ശത്രു അലി അക്ബറിന്റെ നെഞ്ചിലേക്ക് കേറിയിരുന്നു. തന്റെ സഹപാഠികളെ കൊന്ന അലി അക്ബറിനോടുളള അരിശം സഹിക്കാതെ നെഞ്ചിലേക്ക് തന്റെ ഉളി കുത്തിയിറക്കി കുടൽമാല പുറത്തെടുത്തു. അവയവങ്ങളെ മുറിച്ചു മാറ്റി. കണ്ണിലേക്ക് ചവള കുത്തിയിറക്കിയപ്പോൾ ഒരു ശത്രു തന്നെ അവനെ തടയാൻ ശ്രമിച്ചപ്പോൾ അവനെയും അവൻ കുത്തി മലർത്തി.*

*കുറച്ചു നേരത്തേക്ക് അലി അക്ബറിനെ കാണാതെ വന്നപ്പോൾ വേദനിക്കുന്ന മനസ്സുമായി ഹുസൈന്(റ) മെല്ലെ പോയി നോക്കിയപ്പോൾ അലിഅക്ബറതാ അവയവങ്ങൾ ഛേദിക്കപ്പെട്ട്, തലമുറിച്ചെടുത്ത്, കുടൽമാല പുറത്ത് വന്നു കിടക്കുന്നു. ഹുസൈന്(റ) കേവലം പതിനെട്ടു വയസ്സ് മാത്രം പ്രായമുളള തന്റെ മകന്റെ ഭൗതീകശരീരം വാരിയെടുത്തു. ഖൈമയിലേക്ക് കൊണ്ട് പോയി...*  *ആ കുടുംബം ദുരിതക്കയത്തിലാണ്. ഹുസൈന്(റ) ന്റെ ഒന്നര വയസ്സ് പ്രായമുളള മകൻ അലിഅസ്ഗർ വെളളവും മുലപ്പാലുമില്ലാതെ മരണം മുന്നിൽ കാണുന്ന സമയം,*

*ശഹ്റബാനു കരഞ്ഞ് കൊണ്ട് പറഞ്ഞു. ഹുസൈനെ ഈ കുട്ടിക്ക് വെളളം കിട്ടിയിലെങ്കിൽ സ്ഥിതി പരിതാപകരമാണ്. മുലപ്പാലോ ഇല്ല. അത് കൊണ്ട് ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാത്ത കളങ്കമില്ലാത്ത ഈ ചോര പൈതലിന് ദാഹജലം തരുമോ എന്ന് ഉബൈദിനോട് ചോദിക്ക്.*

*ശത്രുവിന്റെ മുന്നിൽ ഭീരുവായി വെളളം ചോദിക്കാൻ എനിക്ക് കഴിയില്ല എന്ന് ഹുസൈൻ(റ) പറഞ്ഞെങ്കിലും തന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി ഒരു വെളള വസ്ത്രത്തിൽ അലിഅസ്ഗർ എന്ന തന്റെ കുഞ്ഞിനെ പൊതിഞ്ഞു ശത്രു സൈന്യത്തിന്റെ മുന്നിലേക്ക് നടന്നു.*


*••``🌹💚🌹´´••*
*🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه..🌷*


 PART 01 - 17