💧Part-15💧

 

💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-15💧

*മുസ്ലിം(റ) നെയും രണ്ടു മക്കളെയും തങ്ങൾക്ക് അഭയം നൽകിയ ഹാനീ(റ) നെയും ഉബൈദുല്ലാഹിബ്നു സിയാദ് വധിച്ചിരിക്കുന്നു.*
*പക്ഷേ. .........*

*കൂഫയിൽ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് യാതൊരു വിവരവും ഹുസൈന്(റ) ന് ലഭിച്ചിട്ടില്ല. അവസാനമായി കൂഫയിൽ നിന്ന് വന്ന കത്ത് ബഹു:മുസ്ലിമുബ്നു ഉഹൈൽ തങ്ങളുടെതായിരുന്നു. അതിൽ പറയുന്നതോ? "കൂഫയിലെ ആളുകളുടെ അവസ്ഥ നമുക്ക് അനുകൂലമാണ്. അത് കൊണ്ട് ഹുസൈന് തങ്ങളെ അങ്ങ് മക്കയിൽ നിന്ന് കൂഫയിലേക്ക് പുറപ്പെട്ടോളൂ.!"*

*ഈ കത്ത് ലഭിച്ച ഉടനെ ഹുസൈന്(റ)വും സംഘവും ഒരു ദുൽഹജ്ജ് മാസം കൂഫയിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ്. ലോക ജനത പരിശുദ്ധ ഹജ്ജ് കർമ്മത്തിന് വേണ്ടി പുണ്യ മക്കയിലേക്ക് ഒഴുകുമ്പോൾ പരിശുദ്ധ നബിയുടെ കുടുംബം മക്കയിൽ നിന്ന് പാലായനം ചെയ്യുകയാണ്. കുടുംബങ്ങളെ ഒന്നടങ്കം വിളിച്ചു കൂട്ടി. അന്ന് തന്റെ മകളായ ഉമ്മയുടെ പേരുളള ഫാത്വിമതുസുഹ്റ പനി പിടിച്ചു കിടപ്പായിരുന്നു. ആ മോളോട് ഹുസൈന്(റ) പറഞ്ഞു. മോളേ ഞങ്ങൾ കൂഫയിലേക്ക് പോകുകയാണ്. മോൾക്ക് സുഖമില്ലല്ലോ.?അത് കൊണ്ട് നീ ഉമ്മുസലമയുടെ കൂടെ നിന്നോ..! മോളുടെ അസുഖം ഭേദമായിട്ട് ഞങ്ങൾ വന്നു കൊണ്ട് പോകാം...*

*പക്ഷേ ആ കുട്ടി പറഞ്ഞു. ഇല്ല ഉപ്പാ ഇല്ല. എന്റെ ഉപ്പയെയും ഉമ്മയെയും വിട്ട് ഞാനിവിടെ നിൽക്കില്ല. ഞാനും വരും കൂടെ... വാശി പിടിച്ചു. തങ്ങളുടെ യാത്ര അവസാന യാത്രയാണ് എന്ന ആത്മീയ ധാരണയുളള ഹുസൈന്(റ) ഈ പൊന്നു മോളെയും ഇതിലേക്ക് കൊണ്ടു പോകണോ എന്ന തന്റെ മനസ്സിലെ ചോദ്യത്തിന് മറുപടി ആരായുകയായിരുന്നു ഈ സംഭാഷണത്തിലൂടെ...!*

*എല്ലാത്തിനും സാക്ഷിയായി ചരിത്രത്തിലെ ധീര വനിതയായ തന്റെ ഭാര്യ ശഹ്റുബാനു കൂടെയുണ്ട്.*

*ഹുസൈന്(റ)ന്റെ കൂടെ നിന്നു എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്ന ഭാര്യ ശഹ്റുബാനുവും സഹോദരി സൈനബും ആ യാത്ര സംഘത്തിന്റെ കൂടെയുണ്ട്...*

*ആ സംഘം പുറപ്പെട്ട് നേരെ പോയി പരിശുദ്ധ കഅബാലയത്തിലേക്ക്. ലോക മുസ്ലിംകളുടെ ഖിബ് ലയായ ആ പവിത്ര ഗേഹത്തിന്റെ ഖില്ല പിടിച്ചു പണ്യ മദീനയിലേക്ക് മുഖം തിരിച്ചു ഹുസൈന്(റ) പൊട്ടി കരഞ്ഞു കൊണ്ട് ദുആ ചെയ്തു.*

*നബിയേ അങ്ങയുടെ പേരിൽ അധികാരത്തിലെത്തിയവർ ഈ ഉമ്മത്തിനെ നാശത്തിലേക്കാണ് കൊണ്ട് പോകുന്നത്. എനിക്ക് സങ്കടം പറയാൻ അല്ലാഹു മാത്രമാണ്. ഞങ്ങളുടെ ഉപ്പാപ്പാ...!!! യസീദിന്റെ കിരാത ഭരണത്തിനെതിരെ പോരാടാൻ ഞങ്ങൾ കൂഫയിലേക്ക് പോകുകയാണ്. അല്ലാഹുവിന്റെ വിധി പോലെ വരുമെന്നറിയാം. ഞങ്ങൾക്ക് ഉപ്പാപ്പ സമ്മതം തരണം...*

*അങ്ങനെ ആ സംഘം കഅബയോട് വിട പറഞ്ഞ് കൂഫയിലേക്ക് പുറപ്പെട്ടു. മരുഭൂമിയിലൂടെ സഞ്ചരിച്ച് വഴിദൂരം പിന്നിട്ടു. വഴിയിൽ ഒരു ടെന്റ് കെട്ടിയിട്ട് അല്പം വിശ്രമിക്കാനിരുന്നു. അപ്പോഴാണ് കൂഫയിൽ നിന്ന് ഒരു കച്ചവട സംഘം മടങ്ങി വരുന്നത്. ആ സംഘത്തലവൻ ഹുസൈന്(റ)നെ കണ്ടു. അദ്ദേഹം ഹുസൈന് തങ്ങളുടെ അടുത്തേക്ക് വന്നിട്ട് ചോദിച്ചു. യാ ഹുസൈന് എവിടെ പോകുന്നു?*

*ഞങ്ങൾ കൂഫയിലേക്ക് പോകുകയാണ്. മുസ്ലിം(റ) കത്ത് അയച്ചിട്ടുണ്ട്. കൂഫക്കാർ ഞങ്ങളുടെ കൂടെയാണ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അത് കൊണ്ട് ഞങ്ങൾ കൂഫക്കാരെ സഹായിക്കാൻ വേണ്ടി പോകുകയാണ്. കഥകളറിയാത്ത ഹുസൈൻ (റ)ന്റെ വാക്കുകൾ കേട്ടപ്പോൾ അയാൾ പറഞ്ഞു. ഹുസൈനേയ് , താങ്കൾക്ക് കത്തയച്ച മുസ്ലിമുബ്നു ഉഹൈൽ ഇന്ന് ജീവിച്ചിരിപ്പില്ല. കൂഫക്കാർ അദ്ദേഹത്തെ വഞ്ചിച്ചു. അദ്ദേഹവും മക്കളും കൊല്ലപ്പെട്ടിരിക്കുന്നു...*

*അത് കൊണ്ട് നിങ്ങൾ മക്കയിലേക്ക് തന്നെ തിരിച്ചു പോയ്ക്കോളൂ..! അതായിരിക്കും നിങ്ങൾക്ക് നല്ലത്.*

*ഹുസൈന്(റ) ഒന്നു കൂടി ചോദിച്ചു. ആ മക്കളെയും അവർ കൊന്നോ? അതെ ഹുസൈൻ,... ആ മക്കളുടെ തല ഏതോ ക്രൂരൻ അരിഞ്ഞെടുത്ത് ഉബൈദിന്റെ മുന്നിലെത്തിക്കുകയാണ് ചെയ്തത്. ഇത് കേട്ട ഹുസൈൻ തങ്ങളുടെ ഖണ്ഡമിടറി. നേരെ ഖൈമ(ടെന്‍റ്)യിലേക്കോടി. തന്റെ പ്രിയ പത്നി ശഹ്റബാനു വിന്റെ മടിയിൽ കിടന്നു മുലപ്പാൽ കുടിച്ച് കൊണ്ടിരുന്ന ഒന്നര വയസ്സ് പ്രായമുളള അലിഅസ്ഗർ എന്ന തന്റെ അരുമ സന്താനത്തെ എടുത്തു ആ സംഘത്തലവന്റെ അടുക്കൽ പോയിട്ടു ചോദിച്ചു.*

*ഹേയ്, സഹോദരാ ഈ കുട്ടിയെ കണ്ടോ? ഇതെന്റെ കുഞ്ഞാണ്. കൂഫക്കാർ തലയരിഞ്ഞ ആ കുഞ്ഞുങ്ങളില്ലേ മുഹമ്മദും ഇബ്രാഹീമും, അവരും എന്റെ മക്കളെപ്പോലെയാണ്. ആ മക്കളെ കൊലക്ക് കൊടുത്തിട്ട് മക്കയിലെ മാളത്തിൽ പോയി ഒളിക്കാനാണോ താങ്കൾ പറയുന്നത്..? ഇല്ല സഹോദരാ ഇല്ല. മരണമാണെങ്കിൽ മരണം. ഞങ്ങൾ മുന്നോട്ടു വെച്ച കാൽ പിന്നോട്ടില്ല. വിവരം അറിയിച്ചതിന് നന്ദി. കൂട്ടുകാരാ...! ഗദ്ഗദ ചിത്തനായി ഹുസൈൻ തങ്ങൾ പറഞ്ഞു...*

*ഖൈമയിലേക്ക് തിരിച്ച് ചെന്നു എല്ലാവരോടുമായി ഹുസൈന്(റ) പറഞ്ഞു. ഇനിയും നമുക്ക് വിശ്രമിച്ചു കൂടാ...! നമുക്ക് പോകാം... ഭയാനകമായ ഒരു ചരിത്രത്തിന്റ തുടക്കം കുറിക്കാനുളള ഭാഗത്തേക്ക് ആ സംഘത്തെ നയിച്ച് കൊണ്ട് അവർ നീങ്ങാൻ തുടങ്ങി. നടന്നു നടന്ന് മുഹർറം ഒന്നിന് സന്ധ്യയോടടുത്ത സമയം  അവർ ഇറാഖിലെ യൂഫ്രട്ടീസ് നദിയുടെ തീരത്തെത്തി. അവിടെ എത്തിയപ്പോൾ ഹുസൈന്(റ) ന്റെ ഒട്ടകം മുട്ടുകുത്തി. അപ്രതീക്ഷിതമായ ഒരു മുട്ട് കുത്തലായിരുന്നു അത്. കാരണം വിശ്രമത്തിന് പറ്റിയ ഒരു സ്ഥലമായിരുന്നില്ല അത്. ഒരു തരം പേടിപ്പെടുത്തുന്ന സ്ഥലം എന്നും പറയാം.*

*അത് കൊണ്ട് തന്നെ ഹുസൈന്(റ) തന്റെ ഒട്ടകത്തെ എഴുന്നേൽപ്പിക്കാൻ ആകുന്ന അത്ര ശ്രമിച്ചു. അവസാനം ഒട്ടകത്തെ പതുക്കെ അടിച്ചു. അടികൊണ്ട ഒട്ടകം എഴുന്നേറ്റു. പക്ഷെ നടക്കുന്നില്ല. വീണ്ടും അവിടെ തന്നെ ആ ഒട്ടകം മുട്ടുകുത്തി.ഒട്ടകത്തിന്റെ ഈ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഹുസൈൻ(റ) അല്പ നേരം ആലോചിച്ചു......*

*അപ്പോഴാണ് ഹസൻ(റ) തന്നെ ഏൽപിച്ച ആ പൊതിയുടെ കാര്യം ഓർമ്മ വന്നത്.....*

*തന്റെ ഭാണ്ഡത്തിലേക്ക് കയ്യിട്ടു ആ പൊതിയെടുത്തു. അത് തുറന്നു ഒരു കയ്യിൽ പിടിച്ചു. മറ്റേ കൈകൊണ്ട് നിലത്തു നിന്ന് അല്പം മണ്ണ് വാരി. രണ്ടും ചേര്‍ത്ത് വെച്ചു. ഒരു പോലെയുണ്ട്. തനിക്കു സംശയം തീർന്നില്ല. സംഘത്തിലുണ്ടായിരുന്ന നബിയുടെ എളാപ്പയായ അബ്ബാസ്(റ) ക്ക് ഈ മണ്ണ് കാണിച്ചു കൊടുത്തിട്ട് ചോദിച്ചു. ഇവ രണ്ടും വല്ല മാറ്റവും ഉണ്ടോ?*

*അബ്ബാസ്(റ) സൂക്ഷിച്ചു നോക്കി. പറഞ്ഞു . ഇല്ലല്ലോ..! രണ്ടും ഒരുപോലെയാണ്.അവരുടെ കൂട്ടത്തിലെ കാരണവരായ (പ്രായംമുളള) അബ്ബാസ്(റ) ചോദിച്ചു. ഈ മണ്ണ് എവിടുന്ന് കിട്ടി ...?*

*ഈ മണ്ണ് ഇവിടുന്ന് എടുത്തതാണ്. മറ്റേത് എനിക്ക് എന്റെ സഹോരൻ ഹസൻ തങ്ങൾ വഫാതാകാൻ കിടക്കുമ്പോൾ തന്നതാണ്. ഹസൻ തങ്ങൾക്ക് ഞങ്ങളുടെ പിതാവ് അലി(റ) കൊടുത്തതാണ്. അദ്ദേഹത്തിന് ഉപ്പാപ്പ (പുണ്യ നബി (ﷺ) നല്‍കിയതാണ്. ആ നബിക്കാകട്ടേ, മലക് ജിബ്രീലും(അ) കൊടുത്തു. മാത്രവുമല്ല ,ഈ മണ്ണ് ജിബ്രീല് കൊടുക്കുമ്പോൾ ഒരു കാര്യവും കൂടി പറഞ്ഞിട്ടുണ്ട്. ഭൂമിയിൽ എവിടെയാണോ ഇതിന് സമാനമായ മണ്ണ് സന്നിവേഷിക്കപ്പെട്ടിരിക്കുന്നത് അവിടെ ഈ കുടുംബം തകരുമെന്ന്. പ്രവാചക കുടുംബത്തെ അറുകൊല ചെയ്യുമെന്ന്.*

*ആ സ്ഥലം ഇത് തന്നെയാണ്. അത് കൊണ്ട് ഇവിടെ നിന്ന് മുന്നോട്ടു പോകാൻ കഴിയില്ല. നമുക്ക് ഇവിടെ ഖൈമ കെട്ടാം..!*

*അങ്ങനെ മുഹർറം ഒന്നിന് യൂഫ്രട്ടീസ് നദിയുടെ തീരത്ത് ഹുസൈന്(റ) വും സംഘവും ഖൈമ കെട്ടി താമസിച്ചു .....*



*🌷ഹബീബായ നബി തങ്ങളിലേക്ക് ഒരായിരം സലാത്ത്*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹


 PART 01 - 17