💧Part-14💧

 

💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part-14💧

*പെട്ടെന്ന് ആ കുട്ടികൾ ഒരു സ്വപ്നം കാണുകയാണ്.*

*തങ്ങളുടെ പ്രിയ പിതാവ് മുസ്ലിം(റ) റസൂലുല്ലാഹി(സ) തങ്ങളുടെ അടുക്കലേക്ക് നടന്നു വന്നു. ആ സമയത്ത് നബി(സ) ചോദിച്ചു. മുസ്ലിമേ..! മക്കളെ ആരുടെ അടുത്ത് ഏല്പിച്ചിട്ടാണ് താങ്കൾ ഇങ്ങോട്ട് വന്നത്?*

*അതായതു തങ്ങളുടെ പിതാവിനെയും പിതാമഹനെയും ആ മക്കൾ ഒരേ സമയം ഒരേ സ്വപ്നത്തിലൂടെ കണ്ടപ്പോൾ "ഉപ്പാ" എന്ന് വിളിച്ച് കൊണ്ട് എഴുന്നേറ്റു. പക്ഷേ മുന്നിൽ ഉപ്പയെ കാണാതെ ആ കുരുന്നുകൾ വാവിട്ടു കരഞ്ഞു.*

*ഈ കരച്ചില് അബ്ദുല്ല കേട്ടു.....*

*ഉടനെ ഭാര്യയെ തട്ടി വിളിച്ചു. കുട്ടികളുടെ കരച്ചില് കേട്ട ആ പെണ്ണ് അല്ലാഹുവിനെ ധ്യാനിച്ച് കേൾക്കാത്തപോലെ കിടക്കുകയായിരുന്നു...*

*അബ്ദുല്ല വീണ്ടും വീണ്ടും വിളിച്ചു. തുവാഅയോട് ചോദിച്ചു. എവിടെ നിന്നാണ് കുട്ടികൾ കരയുന്നത് ...?*

*അത് നിങ്ങള്‍ക്ക് തോന്നിയതായിരിക്കും എന്ന് പറഞ്ഞു ഒഴിയാൻ ശ്രമിച്ചു. പക്ഷേ ആ ദുഷ്ടൻ അംഗീകരിച്ചില്ല. ഗത്യന്തരമില്ലാതെ ആ പാവം സ്ത്രീ സത്യം തുറന്നു പറഞ്ഞു...*

*എടീ, ആ കുട്ടികളെയല്ലേ ഞാൻ തേടി നടക്കുന്നത്. ആ കുട്ടികളെ പിടിച്ച് കൊടുക്കുന്നവർക്ക് 1000 ദീനാറാണ് ഉബൈദ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. അത് കൊണ്ട് ആ പണം എനിക്ക് വാങ്ങണം. അത് കൊണ്ട് മദ്യം വാങ്ങിക്കുടിക്കണം.*

*എന്ന് പറഞ്ഞ് എഴുന്നേറ്റു കുട്ടികൾ കിടക്കുന്ന മുറിയിലേക്ക് പോയിട്ട് മാനസികമായും ശരീരികമായും തളർന്ന് കിടക്കുന്ന രണ്ടു കുട്ടികളെയും മുടിക്ക് പിടിച്ചു വലിച്ചു പൊക്കിയെടുത്തു ആ മദ്യപാനി...*

*അപ്പോഴേക്കും തുവാഅ ഓടിയെത്തി. കുട്ടികളെ പിടിച്ചു മാറ്റി. മനുഷ്യാ പോയി കിടക്കൂ...! നമുക്ക് രാവിലെ സംസാരിക്കാം..*

*ഇല്ലെടീ ഈ രാത്രിയിൽ ഞാനവരെ കൊണ്ട് പോകും.*

*സമ്മതിക്കില്ല ഞാൻ എന്ന് പറഞ്ഞു കൊണ്ട് കുട്ടികളെ പിടിച്ചു പിന്നോട്ട് നിറുത്തി. തുവാഅ കരഞ്ഞു കൊണ്ട് കുട്ടികളോട് പറഞ്ഞു.*

*നിങ്ങൾക്ക് സംരക്ഷണം നല്‍കി ഇവിടെ നിറുത്തിയതാണ് ഞാൻ ചെയ്ത തെറ്റ്. അപ്പോഴേ നിങ്ങളെ പറഞ്ഞയച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു.*

*മദ്യലഹരിയിൽ ആ ക്രൂരൻ വാശിപിടിച്ചു. ഞാനിപ്പോൾ കൊണ്ട് പോകും.*

*രക്ഷയില്ല എന്ന് മനസ്സിലാക്കിയ തുവാഅ വീണ്ടും പറഞ്ഞു. എന്നെ കൊന്നിട്ടല്ലാതെ നിനക്ക് ഈ കുട്ടികളെ കൊണ്ട് പോകാൻ കഴിയില്ല. ആദ്യം എന്നെ, പിന്നീടാവാം മക്കൾ...*

*അങ്ങനെ പറഞ്ഞപ്പോൾ അബ്ദുല്ല അകത്തേക്ക് പോയി. അപ്പോൾ തുവാഅ വിചാരിച്ചു. ഓഹ്, രക്ഷപ്പട്ടു ...*

*കുട്ടികളോട് പറഞ്ഞു. മക്കളേ..!തല്‍കാലം പോയി ഉറങ്ങിക്കോളൂ.!നാളെ രാവിലെ എങ്ങനെയെങ്കിലും രക്ഷപ്പെടാനുളള മാർഗ്ഗം നോക്കാം...*

*പക്ഷേ അബ്ദുല്ല വീണ്ടും വന്നു. അവന്റെ രണ്ടാമത്തെ വരവ് മൂർച്ചയുളള വാൾ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു.*

*തുവാഅയോട് പറഞ്ഞു. പെണ്ണേ മാറി നിൽക്ക്.*

*തുവാഅ ആ പിഞ്ചു കുഞ്ഞുങ്ങളെ നോക്കി പറഞ്ഞു. കാര്യങ്ങള് കൈവിടുകയാണ് മക്കളെ...!*

*ഈ ഉമ്മയെ കൊന്നിട്ടാണ് നിങ്ങളെ കൊണ്ട് പോകുന്നത് എങ്കിൽ ഈ ഉമ്മയെ കുറിച്ച് മുത്ത് റസൂലിന്റെ മുമ്പിൽ പരാതി പറയരുത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒട്ടും നിനച്ചില്ലായിരുന്നു...*

*അപ്പോഴേക്കും അബ്ദുല്ല വാളുമായി എത്തിക്കഴിഞ്ഞു. തുവാഅയോട്: നീ എന്താ പറഞ്ഞത്? നിന്നെ കൊല്ലാൻ അല്ലേ.?ഭാര്യയുടെ മുടിയിൽ പിടിച്ചു വലിച്ചിട്ട് അബ്ദുല്ല അലറി "മാറി നിൽക്കെടീ" പേടിച്ചു വിറച്ച ആ കുരുന്നുകൾ തുവാഅയുടെ വസ്ത്രത്തിൽ പിടിച്ചു പിന്നിൽ തന്നെ നിന്നു...*

*കുട്ടികളില്ലാത്ത നമുക്ക് അല്ലാഹു തന്ന സമ്മാനമാണ് ഇവർ. അത് കൊണ്ട്... പോയി കിടന്നു ഉറങ്ങൂ മനുഷ്യാ...! തുവാഅ എന്ന പാവം സ്ത്രീ കെഞ്ചി. പക്ഷേ മനുഷ്യത്വം മരവിച്ച ആ ക്രൂരൻ വിട്ടില്ല.*

*അവൻ തന്റെ ഭാര്യയുടെ പിരടി പിടിച്ചു താഴേക്ക് ഒടിച്ചു. കയ്യിൽ കരുതിയ വാളു കൊണ്ട് ആ പിരടിയിൽ വെട്ടി. ആ തല ഒടിഞ്ഞു താഴേക്ക് തൂങ്ങി.*

*പേടിച്ചരണ്ട ആ കുഞ്ഞുങ്ങൾ വാവിട്ടു കരഞ്ഞു. ഊണിലും ഉറക്കത്തിലും സുഖത്തിലും ദു:ഖത്തിലും പങ്കു കൊണ്ടിരുന്ന സ്വന്തം പ്രിയതമയെ കൊന്ന ആ കാപാലികന്റ മുന്നിൽ അന്യന്റെ മക്കൾക്ക് എന്തു സ്ഥാനമാണുണ്ടാകുക എന്ന് അവർക്കറിയാമായിരുന്നു.*

*ശേഷം ആ രണ്ടു കുട്ടികളെയും ആ കശ്മലൻ പിടിച്ചു കൊണ്ട് പോയി തൊട്ടടുത്ത പാറക്കല്ലിൽ കെട്ടിയിട്ടു. അവൻ കളള് കുടിക്കുന്ന പാത്രവുമായി വന്നു. ആ പാത്രം കുട്ടികളുടെ മുന്നിൽ വെച്ചിട്ട് പരിഹാസത്തോടെ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു. ഇത് കണ്ടോ? ഈ പാത്രം നാളെ എനിക്കു മദ്യപിക്കാനുളളതാണ്. അതിനുളള വകയാണ് നിങ്ങൾ.*



*അത് കൊണ്ട് വാ..... മൂത്ത കുട്ടി ഇബ്രാഹിമിനെ പിടിച്ചപ്പോൾ അനുജൻ മുഹമ്മദ് അട്ടഹസിച്ചു. എന്റെ ഇക്കയെ ........ എന്റെ ഇക്കയെ........*

*നിലാവ് പെയ്തിറങ്ങുന്ന ആ രാത്രിയിൽ, ഭൂമുഖത്തെ സകല ജീവികളും കൂർക്കം വലിക്കേണ്ട  സമയം, രാത്രിയുടെ ഭയാനകതയും, കാപാലികന്റ ഭീതിപ്പെടുത്തുന്ന അട്ടഹാസവും എല്ലാം സംഗമിച്ച ആ നിമിഷങ്ങൾ അബ്ദുല്ല എന്ന ആ ക്രൂരരിൽ ക്രൂരൻ ആദ്യം ഇബ്രാഹിമിന്റെ തലയും പിന്നീട് മുഹമ്മദിന്റെ തലയും അരിഞ്ഞെടുത്ത് കേവലം ഒരു ആടിന്റെ തലയറുത്ത ലാഘവത്തോടെ കുട്ടികൾക്ക് മുന്നിൽ വച്ചിരുന്ന മദ്യ പാത്രത്തിലാക്കി നേരെ നടന്നു ദാറുൽ ഇമാറയിലേക്ക്......*

*ഉബൈദിന്റെ കൊട്ടാരത്തിലെത്തിയപ്പോൾ ഇത് കണ്ട നുഅമാനുബ്നുബഷീർ അറിയാതെ അലറി കരഞ്ഞു പോയി. കൂഫയിൽ നടക്കുന്ന ഓരോ സംഭവങ്ങൾക്കും മൂക സാക്ഷിത്വം വഹിക്കാനല്ലാതെ, തികച്ചും ബലഹീനനായിട്ടാണ് അദ്ദേഹം അവിടെ കഴിഞ്ഞ് കൂടുന്നത്.*

*ഏതു ശിലാ ഹൃദയരുടെയും കരളലിയിപ്പിക്കും വിധത്തിൽ ആ കുട്ടികളുടെ തല പാത്രത്തിൽ കിടക്കുന്നത് കണ്ടപ്പോൾ ഉബൈദ് പോലും ചോദിച്ചുവത്രെ. നിനക്ക് എങ്ങനെ തോന്നിയെടോ ഈ കുരുന്നുകളുടെ തലയറുക്കാൻ...!*

*ഏയ്, നിങ്ങള് വാഗ്ദാനം ചെയ്ത 1000, അത് മതി എനിക്ക്. മദ്യപാനികളുടെ സ്വരത്തിൽ അവൻ പ്രതികരിച്ചു.*

*ഉബൈദ് വീണ്ടും മൊഴിഞ്ഞു. ഏടോ, തല കൊണ്ട് വരാനല്ല ഞാൻ പറഞ്ഞത്. ആ കുട്ടികളെ കൊണ്ട് വരാനാണ് പറഞ്ഞത്. ഹുസൈനും കൂട്ടരും വരുമ്പോൾ വില പേശാനായിരുന്നു എന്റെ ഉദ്ദേശം.*

*ഈ കുട്ടികളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ട് അവരുടെ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു ഞാൻ കരുതിയത്. ആ അവസരം പോലും നീ നഷ്ടപ്പെടുത്തി.*

*പക്ഷേ മദ്യാസക്തി അതിരുകവിഞ്ഞ ആ തെമ്മാടി വീണ്ടും ആവശ്യപ്പെട്ടു. എന്റെ അവകാശം കൊണ്ട് വരൂ. 1000 തരൂ...*

*മദ്യ ലഹരി വിട്ടു മാറിയിട്ടില്ലാത്ത ഇവനോട് സംസാരിച്ചു സമയം കളയേണ്ട എന്ന് മനസ്സിലാക്കിയ ഉബൈദ് പറഞ്ഞു. " ശരി നീ ഇവിടെ നിൽക്ക്"*

*ഉബൈദ് അകത്തേക്ക് പോയി 1000 ദിനാർ ഇടത് കയ്യിൽ പിടിച്ചു പുറത്തേക്ക് വന്ന് അവന്റെ നേരെ നീട്ടി.*

*അത് വാങ്ങാൻ വേണ്ടി രണ്ടു കൈകളും നീട്ടി മുന്നോട്ടു വന്നപ്പോൾ, ഉബൈദ് തന്റെ വാൾ 🗡 ഉറയിൽ നിന്നും വലിച്ചൂരി ഒരൊറ്റ വെട്ട് വെട്ടി. തലയും ഉടലും വേർപിരിഞ്ഞു.*

*ശേഷം ഉബൈദ് ആ കുട്ടികളുടെ ഉടലുകൾ കണ്ടെത്തി ആദരപൂർവ്വം മറവ് ചെയ്തു. എന്നാണ് ചരിത്രം പറയുന്നത്.*

*എന്നാൽ ആ കുട്ടികളോട് ഉബൈദ് കാണിച്ച ദയ പിന്നീടുളള അവന്റെ നീക്കങ്ങളിൽ ഉണ്ടായിട്ടില്ല എന്നത് ചരിത്രാവതരണത്തിൽ നിങ്ങൾക്ക് പ്രതിഫലിച്ചു കാണാം .....*


*••``🌹💚🌹´´••*
*🌷ഹബീബായ നബി തങ്ങളിലേക്ക് ഒരായിരം സലാത്ത്*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*


 PART 01 - 17