💧(Part-13)💧
💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧(Part-13)💧
*പ്രഭാതനിസ്കാരത്തിന് പുറത്തേക്കിറങ്ങിയ മുസ്ലിം(റ) കാണുന്നത് തന്നെ പിടിക്കാൻ വലയം വെച്ച് കാത്തിരിക്കുന്ന സൈനികരെയാണ്.*
*മരണം ഉറപ്പിച്ച അദ്ദേഹം തന്റെ വാൾ ഉറയിൽ നിന്ന് ഊരി ഉയര്‍ത്തി പിടിച്ചു കൊണ്ട് അവരിലേക്ക് അടുത്തപ്പോൾ... ജീവിതം ആഗ്രഹിക്കുന്നവർ ഓരോരുത്തർ പിന്നോട്ടു മാറാൻ തുടങ്ങി....*
*പക്ഷേ വഞ്ചനയുടെ പഴുതുകളെ കുറിച്ച് അവഗാഹമുളള കൂഫക്കാർ തന്നെയാണ് അവരും. പിന്നിൽ നിന്ന് ഒരാൾ വിളിച്ചു പറഞ്ഞു. അല്ലയോ മുസ്ലിം. ഞങ്ങൾ അങ്ങയെ പിടിക്കാൻ വന്നവരല്ല. മറിച്ച് ജയിലിലടക്കപ്പെട്ട ഹാനീയെ ഉബൈദിന്റെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി അങ്ങയെ കൂട്ടിയിട്ട് മോചന സമരം നടത്താൻ വന്നവരാണ്. ഇന്നലെ അങ്ങയെ കുറച്ചു ആളുകൾ ചതിച്ചത് അറിഞ്ഞിട്ട് വന്നവരാണ് ഞങ്ങൾ.*
*ഇത് കേട്ടപ്പോൾ മുസ്ലിം(റ) അങ്ങനെയാണോ ? എന്നാൽ വരൂ എന്ന് പറഞ്ഞു കൊണ്ട് തന്റെ വാൾ ഉറയിലേക്കിട്ടതോടെ ആ കശ്മലൻമാർ ബഹുമാനപ്പെട്ട മുസ്ലി(റ)നെ പിടിച്ചു കെട്ടി ഉബൈദിന്റെ മുന്നിലെത്തിച്ചു...*
*ഉബൈദ് ആക്രോശിച്ചു. സായുധ വിപ്ലവത്തിന് ജനങ്ങളെ ഒരുമിപ്പിച്ച് യസീദിന്റെ ഭരണത്തെ തകിടം മറിക്കാനാണ് നിന്റെ തീരുമാനമെങ്കിൽ മനസ്സിലിരിക്കട്ടെ..! കൊണ്ടു പോയി ജയിലിലടക്കൂ..! ഈ വിപ്ലവകാരിയെ.....*
*പട്ടാളക്കാർ ബഹുമാനപ്പെട്ട വരെയും ഹാനീ(റ)ന്റെ സമീപത്തെ മുറിയിലായി ജയിലിലടച്ചു. (ഈ വിവരങ്ങളോ മറ്റോ ഹുസൈന്‍ തങ്ങളോട് ആരും അറിയിച്ചിട്ടില്ലായിരുന്നു.)*
*മുസ്ലിം(റ)നെയും ഹാനീ യെയും ജയിലിലടച്ച വാര്‍ത്തയറിഞ്ഞ് കൂഫക്കാർ വീണ്ടും ഇളകി. അവർ ഒരുമിച്ചു. അയ്യായിരത്തോളം വരുന്ന സംഘം ദാറുൽ ഇമാറ യിലേക്ക് മാർച്ച് നടത്തി. ഇത് കണ്ട നുഅമാനുബ്നു ഉബൈദിനോട് പറഞ്ഞു. അതാ വരുന്നു അവർ കൂട്ടത്തോടെ.*
*ഉബൈദ് ചോദിച്ചു.*
*എന്താണ് അവരുടെ ആവശ്യം?*
*ജയിലിലടച്ച രണ്ടു പേരെയും വിട്ടു കൊടുക്കണം എന്നാണ് അവർ പറയുന്നത്.*
*ഓഹ്, അതാണോ പ്രശ്നം?*
*ഉബൈദ് പട്ടാളത്തെ വിളിച്ചു. രണ്ടു പേരെയും വിട്ട് കൊണ്ട് വരാൻ പറഞ്ഞു. അവരെ കൊണ്ടു വന്നപ്പോൾ. നിങ്ങളെ വിട്ട് കൊടുക്കണമെന്ന ആവശ്യവുമായി വന്നവരാണവർ...... എന്ന് പറഞ്ഞു കൊണ്ട് ദാറുൽ ഇമാറയുടെ മുകളിലേക്ക് കൊണ്ട് പോയി. ജനങ്ങൾക്ക് കാണാവുന്ന വിധം അവരെ നിറുത്തി.*
*ഉബൈദ് ബേക്കിലും നിന്നു. ബഷീറിനോട് പറഞ്ഞു. അവരോട് രണ്ടു പേരെയും വിട്ട് തരാമെന്നും പ്രശ്നം വേണ്ടയെന്നും പറയൂ..!*
*ഈ കാര്യം നുഅമാനുബ്നു ബഷീര്‍ പറഞ്ഞ് തീരേണ്ട താമസം, ഉബൈദ് തന്റെ വാൾ വലിച്ചൂരി. 🗡ആ കഴുത്തുകളിൽ അവൻ വെട്ടി. രണ്ടു വെട്ടുകളെ കൊണ്ട് അരിഞ്ഞ ആ രണ്ടു തലകളും ജനങ്ങളുടെ മുന്നിലേക്കെറിഞ്ഞു കൊടുത്തു* .
*ഇത് കണ്ട ജനങ്ങൾ പറഞ്ഞു. ആരെയാണോ നാം രക്ഷിക്കാൻ വന്നതെങ്കിൽ അതിന് സാധിക്കാത്ത വിധം ഉബൈദ് അവരുടെ തലയറുത്ത് മാറ്റിയിരിക്കുന്നു...അത് കൊണ്ട് നമുക്ക് പിരിയാം...!*
*മനസ്സ് മാറിയ കൂഫക്കാർ തിരിച്ചു പോയി.*
*ഉബൈദ് താഴോട്ട് ഇറങ്ങി വന്നു നിലത്തു കിടക്കുന്ന തലകൾ കുന്തത്തിൽ നാട്ടിയിട്ട് ബോഡിൽ എഴുതി.*
*"യസീദിന്റെ ഭരണത്തിന് എതിരെ ആരെങ്കിലും ശബ്ദിച്ചാൽ ഇതായിരിക്കും അവസ്ഥ"*
*അത് കഴിഞ്ഞ് ഉബൈദിന്റെ അടുത്ത പ്രഖ്യാപനം വന്നു.*
*"മുസ്ലിം ന്റെ രണ്ടു മക്കളെ എനിക്ക് വേണം. ആ കുട്ടികളെ പിടിച്ചു കൊണ്ടു വരുന്നവർക്ക് ആയിരം ദീനാർ സമ്മാനമായി നല്‍കും"*
*9-11 വയസുളള ആ രണ്ടു മക്കളും ഹാനീ യുടെ വീട്ടിലെ ശരീകിന്റെ കൂടെയാണ്. മുഹമ്മദും ഇബ്രാഹീമും...*
*അപകട സാധ്യത മനസ്സിലാക്കിയ ശരീക് മക്കളെ വിളിച്ച് പറഞ്ഞു. മക്കളേ..! നിങ്ങളുടെ ബാപ്പയും സംരക്ഷകനും കൊല്ലപ്പെട്ടിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എത്രയും പെട്ടെന്ന് രക്ഷപ്പടണം. മക്കയിലേക്ക് പോകുന്ന കച്ചവട സംഘത്തോടൊപ്പം നിങ്ങൾക്ക് നിങ്ങളുടെ ഉമ്മാന്റെ അടുക്കലേക്ക് പോകാം. അദ്ദേഹം തന്റെ വേലക്കാരനെ വിളിച്ചു പറഞ്ഞു. മക്കയിലേക്ക് പോകുന്ന ഏതെങ്കിലും ഖാഫിലയെ കണ്ടു പിടിച്ചു ഈ കുട്ടികളെ അവരെ ഏൽപ്പിക്കണം. അവരോട് കാര്യങ്ങൾ ധരിപ്പിച്ച് യാത്രയാക്കണം...*
*അങ്ങനെ ആ കുട്ടികളെയും കൂട്ടി അവൻ നടന്നു. അല്പ ദൂരം മുന്നോട്ടു പോയി. പക്ഷെ ഭയം പിടികൂടപ്പെട്ട ആവേലക്കാരൻ ആ കുട്ടികളോട് പറഞ്ഞു. നിങ്ങൾ കുറച്ചു ദൂരം ഓടിപ്പോയാൽ ഒരു കച്ചവട സംഘത്തെ കാണാൻ കഴിയും അത് കൊണ്ട് ഓടിക്കോളൂ എന്ന് പറഞ്ഞു കുട്ടികളെ വിട്ടു. അവനെ ഉബൈദിന്റെ പട്ടാളം പിടികൂടുമോ എന്ന ഭയം കാരണം കളവ് പറഞ്ഞതായിരുന്നു.*
*പാവം കുട്ടികൾ ഓടിയോടി ഒരു സംഘത്തെയും അവർ കാണുന്നില്ല. കൂഫയുടെ തെരുവീഥിയിലൂടെ സഞ്ചരിച്ച ആ മക്കൾ വഴി തെറ്റി അലഞ്ഞു തിരിഞ്ഞു അവസാനം എത്തിയത് ഒരു ഘോര വനത്തിലെ ചോലക്ക്(തോട്) സമീപമായിരുന്നു. അപ്പോഴേക്കും നേരം ഇരുട്ടായി തുടങ്ങി. ചോല മുറിച്ചു കടക്കാൻ കഴിയാത്ത ആ പിഞ്ചുമക്കൾ ചോലയിലേക്ക് ചെരിഞ്ഞ് തൂങ്ങിയ ഒരു മരത്തിൽ കേറി. കൂരിരുട്ടുളള ആ രാത്രിയിൽ പൊന്നോമനകൾ വനാന്തരത്തിൽ പന്തലിച്ചു കിടക്കുന്ന ആ മരത്തിന്റെ ചില്ലയിൽ, പേടിച്ചു വിറച്ചു കെട്ടിപ്പിടിച്ച് രാത്രിയുടെ ഭയാനകതയിൽ ഒമ്പതും പതിനൊന്നും വയസ്സ് മാത്രമുളള മുഹമ്മദും ഇബ്രാഹീമും ഒരു പോള കണ്ണടക്കാതെ കഴിച്ചു കൂട്ടി നേരം വെളുപ്പിച്ചു.*
*പിറ്റേന്ന് പ്രഭാതം പൊട്ടി വിടർന്ന് സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കാൻ തുടങ്ങിയ സമയം. ആ ചോലയിലേക്ക് ഒരു അടിമ സ്ത്രീ വെളളമെടുക്കാൻ വേണ്ടി വന്നു. ആ സ്ത്രീ വെളളം എടുക്കാൻ വേണ്ടി കുനിഞ്ഞപ്പോൾ അസാധാരണമായ നിഴൽ കണ്ടു മേലോട്ട് നോക്കി.*
*അതാ രണ്ടു കുട്ടികൾ. പേടിച്ചു വിറച്ചു കെട്ടി പിടിച്ചു ഇരിക്കുന്ന രണ്ടു മക്കൾ. കുട്ടികളെ കണ്ട സ്ത്രീ, പാത്രം അവിടെ വെച്ച്, കേറി വന്നു . ഇറങ്ങിവരൂ മക്കളേ....!*
*പേടിച്ചു വിറച്ച, തങ്ങളുടെ പിതാവിന്റെ വിയോഗം വിതച്ച ഈ വിഷമ ഘട്ടത്തെ തരണം ചെയ്യാൻ പാകമാവാത്ത മനസ്സിന്റെ ഉടമകളായ ആ പൈതങ്ങൾ ഇറങ്ങാൻ കൂട്ടാക്കിയില്ല.*
*ആ സ്ത്രീ വീണ്ടും വിളിച്ചു പേടിക്കാതെ ഇറങ്ങി വരൂ മക്കളേ..!*
*ഭയം വിട്ടു മാറാതെ കുട്ടികൾ ഇറങ്ങി വന്നു പറഞ്ഞു. ഞങ്ങൾ മക്കക്കാരാണ്. ഞങ്ങളുടെ പിതാവിനെ കൂഫക്കാർ വധിച്ചിരിക്കുന്നു...*
*ഇത്ര കേട്ടപ്പോഴേക്കും കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയുന്ന ആ പെണ്ണ് കുട്ടികളുടെ കൈകൾ പിടിച്ചു തന്റെ യജമാനത്തിയായ തുവാഅ എന്ന സ്ത്രീയുടെ അടുത്ത് കൊണ്ട് പോയി കാര്യങ്ങള്‍ പറഞ്ഞു.*
*മക്കളില്ലാത്ത ആ സ്ത്രീ കെട്ടിപ്പിടിച്ച് കരഞ്ഞു. കവിളുകളിൽ ചുംബനങ്ങൾ കൊടുത്തിട്ട് പറഞ്ഞു. മക്കളില്ലാത്ത എനിക്ക് അല്ലാഹു തന്ന മക്കളാണ് നിങ്ങൾ. അത് കൊണ്ട് മക്കളെ എന്റെ മുഖത്ത് നോക്കി ഉമ്മാ എന്ന് വിളിക്കൂ..! മക്കളേ...!*
*മക്കയിലുളള തങ്ങളുടെ ഉമ്മയായ ഫാത്വിമയെ ആ കുട്ടികൾ മനസ്സിൽ കണ്ടു. അണ പൊട്ടിയ വേദനയോടെ ആ പിഞ്ചു പൈതങ്ങൾ ത്വുവാഅ എന്ന സ്ത്രീയുടെ മുഖത്ത് നോക്കി വിളിച്ചു. ഉമ്മാ.......!*
*മക്കളില്ലാത്ത വിഷമത്തിൽ കഴിഞ്ഞിരുന്ന ആ സ്ത്രീ ഭക്ഷണവും വെളളവും കൊടുത്ത് കുട്ടികളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു.*
*പൊന്നു മക്കളേ..! നിങ്ങള്‍ക്ക് ഇവിടെ സുരക്ഷിതമായി കഴിഞ്ഞ് കൂടാം. ഈ വനത്തിനുളളിൽ ഉബൈദോ അവന്റെ പട്ടാളമോ വരില്ല. അത് കൊണ്ട് ഒട്ടും ഭയപ്പെടുകയും വേണ്ട. സ്വന്തം മാതാവിന്നോ പിതാവിന്നോ പകരം ആരു വന്നാലും ഏതു കുട്ടിക്കാണ് സ്വീകാര്യമാവുക.? പ്രിയരേ..!*
*അന്നത്തെ ദിവസം സന്ധ്യ യായി. ഭക്ഷണം കഴിപ്പിച്ച് കുട്ടികളെ ഉറക്കി.*
*എന്നാൽ തുവാഅ എന്ന ആ സ്ത്രീയുടെ ഭര്‍ത്താവ് അബ്ദുല്ല മദ്യപാനിയാണ്, വിശ്വസിക്കാൻ പറ്റാത്തവനുമാണ്. അത് കൊണ്ട് തന്നെ തുവാഅ കുട്ടികളെ വീടിന്റെ പുറക് വശത്തെ ചെറിയ മുറിയിലാണ് കിടത്തിയത്...*
*ഉബൈദിന്റെ 1000 ദീനാർ സമ്മാന വാഗ്ദാനം അബ്ദുല്ലയും കേട്ടു. ആ സമ്മാനം കൈകലാക്കാനുളള വഴികളെ കുറിച്ച് ചിന്തിച്ച് കൊണ്ടാണ് അന്ന് രാത്രി മദ്യപിച്ച് വീട്ടിലേക്ക് വരുന്നത്...*
*തന്ത്രപൂർവ്വം ആ സ്ത്രീ തന്റെ ഭര്‍ത്താവിനെ റൂമിലേക്ക് കേറ്റി. രണ്ടു പേരും ഉറങ്ങാൻ കിടന്നു. മക്കൾ മറുഭാഗത്തെ മുറിയിലാണ്...*
*ജഗന്നിയന്താവായ അല്ലാഹു എന്താണ് തീരുമാനിച്ചത് അത് നടക്കുക തന്നെ ചെയ്യും.*
*ഒരു മുറിയിൽ കുട്ടികളും, മറുഭാഗത്ത് ആ കുട്ടികളെ കൊലക്ക് കൊടുക്കാൻ, തേടി നടക്കുന്ന ദുഷ്ടനും, അവനിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്ന സ്നേഹനിധി യായ ഒരു സ്ത്രീയും കിടക്കുകയാണ്.*
*പെട്ടെന്ന് ആ കുട്ടികൾ ഒരു സ്വപ്നം കാണുകയാണ്. തങ്ങളുടെ പ്രിയ പിതാവ് മുസ്ലിം(റ) റസൂലുല്ലാഹി(സ) തങ്ങളുടെ അടുക്കലേക്ക് നടന്നു വന്നു. ആ സമയത്ത് നബി(സ) ചോദിച്ചു. "മുസ്ലിമേ..!മക്കളെ ആരുടെ അടുത്ത് ഏല്പിച്ചിട്ടാണ് താങ്കൾ ഇങ്ങോട്ട് വന്നത്? "*
*അതായതു തങ്ങളുടെ പിതാവിനെയും പിതാമഹനെയും ആ മക്കൾ ഒരേ സമയം ഒരേ സ്വപ്നത്തിലൂടെ കണ്ടപ്പോൾ "ഉപ്പാ" എന്ന് വിളിച്ച് കൊണ്ട് എഴുന്നേറ്റു. പക്ഷേ മുന്നിൽ ഉപ്പയെ കാണാതെ ആ കുരുന്നുകൾ വാവിട്ടു കരഞ്ഞു...*
*ഈ കരച്ചില്‍ അബ്ദുല്ല കേട്ടു...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

PART 01 - 17
Post a Comment