💧(Part-10)💧

 


💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧(Part-10)💧

അപ്പോൾ തന്റെ കയ്യിലുളള കത്ത് ഹുസൈന്‍ തങ്ങള്‍ മുസ്ലിം(റ)ന് കൊടുത്തു.

ആ കത്ത് വായിച്ച മുസ്ലിം ഹുസൈന്‍ തങ്ങളെ സമാധാനിപ്പിച്ച് കൊണ്ട് പറഞ്ഞു. ഈ കത്ത് ആരാണ് എഴുതിയത്?

*കൂഫക്കാർ.*

*അവർ ചതിയൻമാരാണ്. താങ്കളുടെ ബാപ്പയെ പോലും ചതിച്ചവരാണവർ. അത് കൊണ്ട് താങ്കൾ വിഷമിക്കരുത്.*

*പക്ഷേ ഹുസൈന്‍(റ) തുടര്‍ന്നു... ആ കത്തിലെ പദപ്രയോഗങ്ങൾ നോക്കൂ..! ഞാൻ അങ്ങോട്ട് ചെന്നില്ലെങ്കിൽ അവരുടെ സംരക്ഷണം ഏറ്റെടുത്തില്ലെങ്കിൽ നാളെ അല്ലാഹുവിന്റെ മുമ്പിൽ എനിക്കെതിരെ സാക്ഷി പറയുമെന്ന് പറഞ്ഞാൽ ഞാനെന്തു ചെയ്യണം?*

*മുസ്ലിം(റ) വീണ്ടും പറഞ്ഞു. ശരിക്കും ആലോചിച്ചു തീരുമാനമെടുക്കുക. അത് കൂഫക്കാരാണ്...*

*പക്ഷേ ഹുസൈന്‍(റ) പിന്മാറില്ല എന്ന ഘട്ടത്തിലെത്തിയപ്പോൾ മുസ്ലിം(റ) പറഞ്ഞു. നമുക്ക് ഒരു കാര്യം ചെയ്യാം. ഞാൻ കൂഫയിലേക്ക് പോകാം. നിങ്ങളുടെ പ്രതിനിധിയായിട്ട് ഞാൻ അവിടെ പോയി കാര്യങ്ങളെല്ലാം പഠിച്ചിട്ട് നിങ്ങൾക്ക് വിവരം തരാം.*

*എന്റെ മറുപടി എത്തിയതിനു ശേഷം മാത്രമേ നിങ്ങള്‍ മക്കയിൽ നിന്ന് പുറപ്പെടാവൂ...!*

*അതൊരു നല്ല തീരുമാനം ആണെന്ന് മനസ്സിലാക്കിയ ഹുസൈന്‍(റ) സമ്മതിച്ചു.*

*വീട്ടിലേക്ക് തിരിച്ചു വന്ന മുസ്ലിം(റ) ഭാര്യയോട് സമ്മതം ചോദിച്ചപ്പോൾ ഭാര്യ ചോദിച്ചു. ആ ചതിയൻമാരുടെ നാട്ടിലേക്കാണോ അങ്ങ് പോകുന്നത്?*

*മുസ്ലിം(റ) കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ഭാര്യ മറുത്തൊന്നും പറഞ്ഞില്ല.*

*അങ്ങനെ മുസ്ലിം(റ) കൂഫയിലേക്ക് പുറപ്പെടാൻ ഒരുങ്ങുമ്പോൾ അവരുടെ മക്കളായ 9 ഉം 11 ഉം വയസ്സു പ്രായമുളള മുഹമ്മദും ഇബ്റാഹീമും പറഞ്ഞു.*

*"ഞങ്ങളും നിങ്ങളുടെ കൂടെ വരുന്നുണ്ട് "*

*ആദ്യം പിതാവ് എതിർത്തു. കുട്ടികളോട് പറഞ്ഞു. മക്കളേ ഉപ്പ കൂഫയിലേക്കാണ് പോകുന്നത്. അവർ ചതിയൻമാരാണ്. ഉപ്പാക്ക് ഇങ്ങോട്ട് തിരിച്ചു വരാൻ കഴിയുമോ എന്ന് പോലുമറിയില്ല. അത് കൊണ്ട് എന്റെ പൊന്നു മക്കൾ വരേണ്ട. ....!*


*(കുട്ടികളുടെ ആവശ്യങ്ങൾ അതേ പടി അനുസരിക്കുകയും അത് പോലെ ചെറിയ തെറ്റുകൾക്ക് പോലും വലിച്ചിട്ടടിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ മനസ്സിലാക്കുക. മരണത്തിന്റെ മുന്നിലേക്കാണ് താൻ പോകുന്നത് എന്നറിഞ്ഞിട്ടും സ്വന്തം മക്കളോട് മാന്യമായി ഉപദേശിച്ചു. പക്ഷേ...)*

*പക്ഷേ കുട്ടികൾ വാശിപിടിച്ചു. എന്തായാലും കുഴപ്പമില്ല. ഞങ്ങളും വരുന്നു എന്ന് തീർത്ത് പറഞ്ഞപ്പോൾ തന്റെ ഭാര്യയെ വിളിച്ചിട്ട് മുസ്ലിം(റ) പറഞ്ഞു. പെണ്ണേ അല്ലാഹുവിന്റെ വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. ജഗനിയന്താവിന്റെ ഖളാഅ് എന്തോ അത് സംഭവിക്കും. അത് കൊണ്ട് നീ കുട്ടികളെ വസ്ത്രം ഉടുപ്പിച്ച് ഒരുക്കൂ ....!*

*അങ്ങനെ രണ്ടു മക്കളെയും കുളിപ്പിച്ച് ഫാത്വിമ എന്ന ആ സ്ത്രീ തന്റെ ഭർത്താവിന്റെ കയ്യിലേക്ക് ഏൽപിക്കുമ്പോൾ, സലാം പറഞ്ഞ് യാത്രയാകുമ്പോൾ ഒരിക്കലും തിരിച്ചു വരാത്ത യാത്രയായിരിക്കുമോ എന്ന് ആ മാതാവ് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അങ്ങനെ തന്റെ അരുമ സന്താനങ്ങളെയും കൂട്ടിയുളള ദീർഘമായ ഒരു യാത്രക്കൊടുവിൽ മുസ്ലിം(റ) കൂഫ പട്ടണത്തിലെത്തി...*

*ഹുസൈന് തങ്ങളുടെ പ്രതിനിധിയായ മുസ്ലിം(റ) കൂഫയിലെത്തിയ വാര്‍ത്ത കൂഫക്കാർ അറിഞ്ഞപ്പോൾ അവർ കൂട്ടമായി വന്നു. അവരുടെ വേവലാതികൾ ബഹുമാനപ്പെട്ടവരോട് പറയാൻ തുടങ്ങി. ഞങ്ങളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം. യസീദിന്റെ ദുർഭരണം കൊണ്ട് ഞങ്ങൾ സഹികെട്ടിരിക്കുന്നു.*

*അത് കൊണ്ട് നിങ്ങൾ ഹുസൈന്‍ തങ്ങളോട് വേഗം വരാൻ പറയൂ ..!*

*ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ച് നിൽക്കാം. ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാം. യസീദിനെയും അവന്റെ കിങ്കരൻമാരെയും നമുക്ക് തകിടം മറിക്കാം.*

*ഇത്രയൊക്കെ അവർ പറഞ്ഞെങ്കിലും മുസ്ലിം(റ) അവരെ വിശ്വസിച്ചില്ല.*

*അദ്ദേഹം താമസിച്ചിരുന്നത് ഹസ്രത് ഹാനീഅ(റ)ന്റെ വീട്ടിലായിരുന്നു. ആ വീട്ടില് തന്റെ ജേഷ്ഠ സഹോദരനായ ശരീകുബ്നു അവ്വാഉം താമസിക്കുന്നുണ്ട്. ജനങ്ങൾ എല്ലാ ദിവസവും അവിടെ വരും. അപേക്ഷിക്കും. ദയവു ചെയ്ത് നിങ്ങള്‍ ഹുസൈന്‍ തങ്ങളോട് വരാൻ പറയൂ....!*

*ഒത്തൊരുമിച്ചുളള ഇവരുടെ ഒരേ സ്വരത്തിലുളള വാക്ക് അവസാന ഘട്ടത്തിൽ മുസ്ലിം(റ) വിശ്വസിച്ചു കൊണ്ട് മക്കയിലേക്ക് കത്തെഴുതി. ഇവർ പറയുന്നത് ശരിയാണ്. കൂഫക്കാർ താങ്കളുടെ പിന്നിൽ അണി നിരക്കാൻ തയ്യാറാണ് എന്ന് അവർ ഐക്യഖണ്ഡമായി പറയുന്നു. അത് കൊണ്ട് പുറപ്പെട്ടോളൂ..!*

*എന്നാൽ യസീദിന്റെ ഭരണത്തെ അനുകൂലിക്കുന്ന കൂഫയിലെ തെമ്മാടികളായ കുറച്ചു ആളുകൾ അന്നത്തെ ഗവർണറായ നുഅമാനുബ്നു ബഷീറിന്റെ അടുക്കൽ പോയിട്ട് പറഞ്ഞു.*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*🌹

 PART 01 - 12