💧(Part-09)💧


💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧(Part-09)💧

*തന്റെ സഹോദരന്റെ ജനാസ അകത്തു കിടത്തിയിട്ട് ആ കൊടും ചതി ചെയ്ത ഘാതകനെ കണ്ടെത്താൻ ഹുസൈന്‍(റ) ദുർഫുഖാർ എന്ന വാളുയർത്തിപ്പിടിച്ച് ജഅദയോട് ചോദിച്ചു. ആരാണ് ഈ ചതി ചെയ്തത്? പറയൂ ജഅദേ! .....*

*പേടിച്ച് വിറച്ച് ജഅദ പറഞ്ഞു ..*

*എന്റെ സഹോദരൻ ജഅഫറാണ് എനിക്ക് ഈ ദുർബുദ്ധി ഉപദേശിച്ചു തന്നത്.*

*എവിടെയാണ് ജഅഫ്ർ...? നാളെ നേരം പുലരുന്നതിന് മുമ്പ് ഞാനവന്റെ തലയെടുക്കുമെന്ന് പ്രതിജ്ഞ ചെയ്തു കൊണ്ട് അലി(റ) വിന്റെ വാളായിരുന്ന ദുൽഫുഖാറുമായി പുറത്തേക്കിറങ്ങുമ്പോൾ പിന്നിൽ നിന്നും വിളിച്ചു. ഏയ് ഹുസൈനേയ്..!*

*സ്വന്തം സഹോദരി സൈനബ് ആയിരുന്നു അത്. സൈനബ പറഞ്ഞു.*

*നിന്റെ ഇക്ക ഹസൻ നിന്നോട് എന്താണ് പറഞ്ഞത്? രക്ഷയും ശിക്ഷയും നൽകുവാൻ അർഹൻ അല്ലാഹുവാണെന്നല്ലേ പറഞ്ഞത്?*

അത് കൊണ്ട് നിങ്ങളുടെ ഈ ഉദ്യമത്തിൽ നിന്ന് പിന്‍മാറണം.

നമ്മുടെ സഹോദരന്റെ അന്തിമകർമ്മങ്ങൾ ചെയ്യൂ..!

ഹുസൈന്‍(റ) ആ വാക്കുകൾ അംഗീകരിച്ച് അന്തിമ കർമ്മങ്ങളോടെ ഹസൻ തങ്ങളുടെ ജനാസ ഖബറടക്കുകയും ചെയ്തു...

എന്നാൽ അഹ് ലു ബൈതിന്റെ അത്താണി ആയിരുന്ന ഹസൻ(റ) ന്റെ അപ്രതീക്ഷിത വിട വാങ്ങലോടെ പ്രവാചക കുടുംബം അനാഥമാകുകയായിരുന്നു.

പിന്നീട് ഹുസൈന്‍ തങ്ങളുടെ കയ്യിലായിരുന്നു ആ കുടുംബത്തിന്റെ താങ്ങി നില്പ്. അങ്ങനെ കഷ്ടപ്പാടുകൾക്കിടയിൽ മദീനയിൽ തന്നെ പ്രവാചക കുടുംബം ജീവിതം മുന്നോട്ടു നയിക്കുകയായിരുന്നു...

⚔️🛡⚔️

إن شاء الله
ഇനിയാണ് നമ്മൾ ഖർബലയുടെ ചരിത്രത്തിലേക്ക് പോകുന്നത്.
വേദനയുടെ .......
കണ്ണീരിന്റെ ........ ദു:ഖത്തിന്റെ .......

മദീനയിൽ ജീവിക്കുന്ന പ്രവാചക കുടുംബത്തെ സ്വസ്ഥമായി ജീവിക്കാൻ, അന്നും ഇന്നും ചരിത്രത്തിൽ വഞ്ചകരുടെ നാട് എന്ന് അറിയപ്പെടുന്ന കൂഫക്കാർ അനുവദിച്ചില്ല.

ഇറാഖിലെ ധീര ഭരണാധികാരി സദ്ദാം ഹുസൈനെ തിബ്രീതിൽ നിന്നും താൻ ഒളിച്ച് താമസിച്ച ഗുഹാ കവാടം പാശ്ചാത്യ പട്ടാളത്തിന് കാണിച്ചു കൊടുത്തത് കൂഫക്കാരായിരുന്നു.

ആ കൂഫക്കാർ ഹുസൈന്‍ തങ്ങളുടെ മുന്നിലേക്ക് കത്തുമായി ദൂതൻമാരെ അയക്കാൻ തുടങ്ങി.

"പ്രിയ ഹുസൈന് തങ്ങളെ... യസീദിന്റെ ദുർഭരണം കൊണ്ട് ഞങ്ങൾ സഹികെട്ടിരിക്കുന്നു. പ്രവാചക കുടുംബ തലവനായ നിങ്ങളാണ് ഇതിനു പരിഹാരം കാണേണ്ടത്. എത്രയും പെട്ടെന്നു ഞങ്ങൾക്ക് യസീദിന്റെ കിരാത ഭരണത്തിൽ നിന്ന് മോചനം വാങ്ങിത്തരണം. ഞങ്ങൾ മുഴുവനും നിങ്ങളുടെ പിന്നിൽ അണിനിരക്കാം"

ഇതായിരുന്നു കത്തുകളുടെ ഉളളടക്കം.

കൂഫക്കാരുടെ വഞ്ചനാ പാരമ്പര്യം അന്നും പ്രസക്തമായിരുന്നു.സഹികെട്ട ഹുസൈന് തങ്ങളും കുടുംബവും സിറിയയിലേക്ക് താമസം മാറ്റി.

അവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. പിന്നീട് മക്കയിലേക്ക് തിരിച്ചു.

മക്കയിലേക്ക് എത്തിയപ്പോൾ അന്നത്തെ മക്കാ ഗവർണറായിരുന്ന അബ്ദുല്ലാഹിബ്നു സുബൈർ (റ) ഹുസൈന്‍ തങ്ങളോട് പറഞ്ഞു. "ഈ ഗവർണർ സ്ഥാനം ഞാൻ നിങ്ങള്‍ക്ക് നൽകാം."

പക്ഷേ അധികാരത്തോട് ഒട്ടും താല്‍പര്യമില്ലാത്ത ഹുസൈന്‍(റ) മറുപടി കൊടുത്തു. "എനിക്ക് വേണ്ടത് അധികാരമല്ല. മറിച്ച്, സ്വസ്ഥമായ ഒരു ജീവിതമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്."

എന്നാൽ മക്കയിലേക്കും കൂഫക്കാരുടെ കത്തുകൾ ഒഴുകി. ആയിരക്കണക്കിന് കത്തുകളാണ് ബഹുമാനപ്പെട്ടവർക്ക് കൂഫക്കാർ അയച്ചത്. അങ്ങനെ അവസാനത്തെ കത്ത് ഹുസൈന്‍ അവർകൾ വായിച്ചു...

ആ കത്ത് ഹസ്രത് ഹുർറ്(റ)ന്റെ യായിരുന്നു. ആ കത്തിലെ വരികളിൽ ഉപയോഗിച്ച വാക്കുകൾ അല്പം ഗൗരവവും കാഠിന്യവുമുളളതായിരുന്നു...

"ബഹു: ഹുസൈന്‍ അവർകൾക്ക് കൂഫക്കാർ അറിയിക്കുന്നത്., എന്തെന്നാൽ ആയിരക്കണക്കിന് കത്തുകളുമായി വ്യത്യസ്ത ദൂതൻമാരെ ഞങ്ങൾ നിങ്ങളുടെ മുമ്പിലേക്കയച്ചു. പക്ഷേ ഒരു കത്തിന് പോലും അർഹമായ ഉത്തരം നല്‍കി നിങ്ങള്‍ കൂഫയിലേക്ക് വന്നില്ല. ഇത് ഞങ്ങളുടെ അവസാന കത്താണ്. ഇനിയും ഞങ്ങൾ അങ്ങയെ ശല്യം ചെയ്യില്ല. പക്ഷേ ഈ കത്തിന് താങ്കൾ അർഹമായ സ്ഥാനം നല്‍കി കൂഫയിലേക്ക് വന്നില്ലെങ്കിൽ നാളെ ഞങ്ങൾ അല്ലാഹുവിന്റെയും റസൂലിന്റെയും മുമ്പിൽ നിങ്ങള്‍ക്ക് എതിരെ സാക്ഷി നിൽക്കുക തന്നെ ചെയ്യും."

ഈ കത്ത് വായിച്ച ഹുസൈന്‍(റ) ആ കത്തുമായി വന്ന ദൂതനെ അവിടെ നില്‍കാൻ പറഞ്ഞു നേരെ കഅബാലയത്തിലേക്ക് പോയി. പവിത്രമായ ആ ഗേഹത്തിന്റെ ഖില്ല പിടിച്ചു കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു...

ആ സമയത്ത് മഖാമു ഇബ്റാഹീമിന്റെ ഭാഗത്ത് മുസ്ലിമുബ്നു ഉഹൈൽ എന്ന സ്വഹാബി നിസ്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

റസൂലിന്റെ കുടുംബത്തിൽ പെട്ട ആ സ്വഹാബി ഈ കരച്ചിൽ കേട്ടു കൊണ്ടു അടുത്തേക്ക് വന്നു ചോദിച്ചു.
എന്തിനാണ് ഹുസൈനെ കരയുന്നത്?

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*🌹

 PART 01 - 12