അവിടുത്തെ ﷺ ഗാംഭീര്യത ശത്രുക്കളെ ശെരിക്കും വിറപ്പിച്ചു. || ബുര്‍ദ ലൈന്‍ - 56 ||

 


🔹🔸🔹🔸🔹🔸🔹🔸🔹🔸

*ഖസ്വീദത്തുൽ ബുർദ*
*ആശയം, വിശദീകരണം - ‌5️⃣‌6️⃣*
〰〰〰〰〰〰〰〰〰〰
🔘 ﺑِﺴۡـــــــــﻢِ ﭐﻟﻠﻪِ ﭐﻟﺮَّﺣۡـﻤَـٰﻦِ ﭐﻟﺮَّﺣِـــــــﻴﻢ 🔘

🌹مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨

*🌷വരി 5️⃣‌6️⃣🌷*

*🌹كَـأَنَّهُ وَهْوَ فَـرْدٌ مِنْ جَـلَالَـتِهِ*✨
*فِى عَسْـكَرٍ حِـينَ تَلْـقَاهُ وَفِى حَـشَـمِ*🌹

Even when (he s.w is) alone. (He looks) due to his grandeur (that he is) in the midst of a large army and its associates. (And he has overcome all of them for his grandeur and no one is able to even move).

*തിരുനബി ﷺ തനിച്ചിരിക്കുന്നതു കണ്ടാലും അവിടുത്തെ ﷺ ഗാംഭീര്യം കാരണം സൈന്യത്തോടോ സേവകരോടോ ഒപ്പമാണെന്നേ തോന്നൂ*

ನೀವು ಪ್ರವಾದಿ (ಸ) ಅವರನ್ನು ಒಬ್ಬರೇ ಕಂಡರೂ ಸಹ, ಅವರ ಮಹಿಮೆಯಿಂದಾಗಿ ಅವರು ಸೈನ್ಯ ಅಥವಾ ಸೇವಕರನ್ನು ಹೊಂದಿದ್ದಾರೆಂದು ತೋರುತ್ತದೆ.

*********************************
*പദാനുപദ അർത്ഥം*

كَـأَنَّهُ =
തീർച്ചയായും മുത്ത്  റസൂലുല്ലാഹി ﷺ തങ്ങൾ

وَهْوَ فَـرْدٌ =
അവിടുന്ന് ﷺ ഒറ്റക്കായിരിക്കെ

مِنْ جَـلَالَـتِهِ =
അവിടുത്തെﷺ ഗാംഭീര്യത്താൽ

فِى عَسْـكَرٍ =
സൈന്യത്തിന്റെ നടുവിൽ ഇരിക്കുന്നത് പോലെ കാണപ്പെടും

وَفِى حَـشَـمِ =
സേവകന്മാരുടെ ഇടയിലും


   حِـينَ تَلْـقَاهُ =
നീ അവിടത്തെﷺ വീക്ഷിക്കുമ്പോൾ

*********************************
_മുഹമ്മദ് നബിയെന്ന ﷺ ഉന്നത നേതാവിന്റെ സവിശേഷത പറയുകയാണ് ബൂസ്വീരി ഇമാം رضي الله عنه. ഒറ്റയ്ക്കാവുമ്പോൾ പോലും ശ്രദ്ധിക്കപ്പെടുന്ന ഗാംഭീര്യം.! കരുത്തരായ സൈനികരുടെ മധ്യത്തിൽ ഇരിക്കുന്ന പ്രജാപതിയെ പോലെയും ഏതാവശ്യങ്ങളും നിറവേറ്റിക്കൊടുക്കാൻ കാത്തിരിക്കുന്ന സേവകന്മാരുടെ കൂടെയിരിക്കുന്ന തമ്പുരാക്കന്മാരെപ്പോലെയും തലയെടുപ്പുള്ള വ്യക്തിത്വം ﷺ.! അടുത്ത അനുയായികൾക്കു തന്നെ അവിടുത്തെ ﷺ മുഖത്തോടുമുഖം നോക്കി നിൽക്കാൻ കഴിയില്ലായിരുന്നുവത്രേ. ശത്രുക്കളാവട്ടെ പലപ്പോഴും അവിടുത്തെ ﷺ തലയെടുപ്പിനു മുന്നിൽ പകച്ചു നിന്നിട്ടുണ്ട്. ആജ്ഞാശക്തി സ്ഫുരിക്കുന്ന നേത്രങ്ങളും കുലീനത തുളുമ്പുന്ന മുഖവും എത്ര കൊടിയ ശത്രുവിനെയും തിരുനബിയുടെ ﷺ മുന്നിൽ വിനയാന്വിതനാക്കി._

_മുശ്‌രിക്കുകളുടെ നേതാവായിരുന്ന അബൂജഹൽ لعنة الله عليه  ഒരു വ്യക്തിക്ക് കൊടുക്കാനുള്ള സമ്പത്ത് കൊടുക്കാൻ തയ്യാറാവാതിരുന്നപ്പോൾ മുത്ത് ഹബീബ് ﷺ തങ്ങൾ അബൂജഹലിനോട് لعنة الله علیهഅത് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട ഉടനെ തിരിച്ചു കൊടുത്തതും, മുത്ത് റസൂൽ ﷺ തങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ അവിടുത്തെ ﷺ വധിക്കാൻ ശ്രമിച്ച ശത്രുവിന്റെ കയ്യിൽ നിന്നും അറിയാതെ വാൾ താഴെ വീണു പോയതുമെല്ലാം തിരു ഹബീബിന്റെ ﷺ ഗാംഭീര്യം കണ്ട മാത്രയിൽ അവർ പകച്ചു പോയതിനാലായിരുന്നു._

(തുടരും, إن شاء الله).
▪▪▪▪▪▪▪▪▪▪▪

_*മുത്ത് നബിയെ ﷺ കാണണം, ഉറക്കിലും ഉണർവിലും കാണണം. അവിടുത്തെ ﷺ പൂർണ്ണതയിൽ കൺകുളിരെ കാണണം. അവിടുത്തെ ﷺ മൊഴിമുത്തുകൾ കേൾക്കണം. ജന്നതുൽ ബഖീഇൽ കിടക്കണം. ജന്നാത്തുൽ ഫിർദൗസിൽ അവിടുത്തോടൊപ്പം ﷺ ഒരുമിച്ചു കൂടണം.*_
_*നീ തൗഫീഖ് ചെയ്യണേ الله...*_

*امين امين امين يا ارحم الراحمين...*

▪▪▪▪▪▪▪▪▪▪▪