💧Part: 05💧
💦 കണ്ണീരിൽ കുതിർന്ന 💦
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part: 05💧
പിതാവിന്റെ മരണം ആസന്നമായ സമയത്ത് വേട്ടക്ക് പോയ യസീദ് തിരിച്ചു വന്നപ്പോൾ പിതാവിന്റെ അന്തിമ കർമ്മങ്ങൾ ചെയ്തു കഴിഞ്ഞിരുന്നു. ഖബറടക്കം കഴിഞ്ഞ ശേഷം ആ അധികാര മോഹി അധികാര കസേരയിൽ കയറി ഇരുന്നു...
തന്റെ പിതാവിന്റെ വാക്കുകളെ ധിക്കരിച്ച് ആദ്യമായി അവൻ ചെയ്തത് അഹ്ലുബൈതിന് എതിരെ ഫയൽ ഒപ്പ് വെക്കുകയായിരുന്നു. പെൻഷൻ സമ്പ്രദായം നിർത്തി വെച്ചു..!!
പിന്നീട് അവൻ ചിന്തിച്ചത് ഉമ്മുൽ ഹകീമിനെ സ്വന്തമാക്കാനുളള മാഗ്ഗങ്ങളെ കുറിച്ചാണ്...
ആയിടക്കാണ് അലി(റ)വിന്റെ പട്ടാളക്കാരനായ നുഅമാൻ അവളെ വിവാഹം ചെയ്ത വിവരം അവൻ അറിയുന്നത്. ഉടനെ അവൻ കത്തുമായി ദൂതനെ വിട്ടു...
കത്തുമായി ദൂതൻ നുഅമാന്റെ വീട്ടിലെത്തി. യസീദിന്റെ കത്ത് നുഅമാനെ ഏൽപിച്ചു. കത്ത് വായിച്ച നുഅമാൻ സന്തോഷം കൊണ്ട് ചിരിക്കാൻ തുടങ്ങി...
അപ്പോൾ ഭാര്യ ചോദിച്ചു. അല്ല മനുഷ്യാ.. നിങ്ങളെന്താ കത്ത് വായിച്ച് ചിരിക്കുന്നത്..?
അപ്പോഴാണ് ആ സന്തോഷ വാര്‍ത്ത ഭർത്താവ് ഭാര്യയോട് പങ്ക് വെക്കുന്നത്...
പെണ്ണേ ഇത് യസീദിന്റെ കത്താണ്. അവൻ ഇപ്പോൾ രാജാവാണ്. എന്നെ ഗവർണറാക്കാമെന്ന് അറിയിച്ചു കൊണ്ടുളള ക്ഷണമാണ് ഇതിൽ. എന്നോടു അവന്റെ അടുത്തേക്ക് ചെല്ലാനാണ് പറയുന്നത്...
ഇത് കേട്ട ഉമ്മുൽഹകീം പറഞ്ഞു.
യസീദാണ് നിങ്ങൾക്ക് കത്തയച്ചിരിക്കുന്നത്..?! അവൻ ചതിയനാണ്. അവന്റെ വാക്ക് കേട്ട് നിങ്ങൾ അങ്ങോട്ട് പോകരുത്...
സാരമില്ല പെണ്ണേ.., അവൻ സ്വയം എന്നെ ക്ഷണിച്ചതല്ലേ.. എന്തായാലും ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞു ഇറങ്ങുന്ന തന്റെ പ്രിയതമന് സ്വന്തം കൈകളാലുളള അവസാന ഭക്ഷണം വിളമ്പി കൊടുത്തു. ആ ഭക്ഷണവും കഴിച്ച് നുഅമാൻ നേരെ യസീദിന്റെ കൊട്ടാരവും ലക്ഷ്യമാക്കി യാത്ര തിരിച്ചു...
അവിടെ എത്തിയപ്പോൾ നുഅമാനെ കണ്ടയുടനെ സയീദ് സന്തോഷ പൂർവ്വം സ്വീകരിച്ചു. നുഅമാനോട് പറഞ്ഞു. നുഅമാനേ ഗവർണർ സ്ഥാനത്തേക്ക് ക്ഷണിക്കപ്പെട്ടവരിൽ ആദ്യ വ്യക്തി താങ്കളാണ്.. വരൂ....
നുഅമാനേ,,,,, ഇരിക്കൂ,,,,!
നുഅമാനെ ജനലുകളില്ലാത്ത, വാതിലടച്ചാൽ ഇരുട്ട് മാത്രം ശേഷിക്കുന്ന ഒരു മുറിയിൽ കൊണ്ട്പോയി ഇരുത്തി...
എന്നിട്ട് നുഅമാനോട് പറഞ്ഞു,
നുഅമാനേ..! ഞാൻ താങ്കളെ ഗവർണറാക്കാൻ തീരുമാനിച്ചിരിക്കുന്നു. പക്ഷേ, എന്റെ നിയമ വ്യവസ്ഥകളിൽ ഒപ്പ് വെച്ചാൽ മാത്രമേ അത് നടക്കുകയുളളൂ..! അതിനു നീ തയ്യാറാണോ..?
യസീദിന്റെ ചതിയുടെ ആഴമറിയാത്ത ആ പാവം നിഷ്കളങ്കൻ എല്ലാം അംഗീകരിച്ചു...
ഒന്നാമത്തെ നിബന്ധന വെള്ളപേപ്പറിൽ യസീദ് എഴുതി...
"അധികാരിയായ യസീദ് പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ അംഗീകരിക്കാൻ തയ്യാറാണ്... الله സാക്ഷി."
ഈ കടുത്ത വഞ്ചനയുടെ വശത്തെ കുറിച്ച് അല്പം പോലും ചിന്തിക്കാത്ത നുഅമാൻ അതിൽ ഒപ്പ് വെച്ചു.
യസീദ് പൊട്ടി ചിരിച്ചു...
അല്ലാഹുﷻവിനെ സാക്ഷി നിര്‍ത്തിയാണ് ഒപ്പ് വെച്ചത്.
ഈ പേപ്പർ യസീദ് വാങ്ങിയിട്ട് നുഅമാനോട് പറഞ്ഞു. അല്ലാഹുﷻവിനെ സാക്ഷി നിറുത്തിയാണ് നീ ഒപ്പിട്ടത്. ആദ്യമായി ഞാൻ നിന്നോട് കൽപിക്കുന്നു...
"നീ നിന്റെ ഭാര്യയെ ത്വലാഖ് ചൊല്ലണം"
ഞെട്ടിത്തരിച്ച നുഅമാൻ പറഞ്ഞു. എന്തു നീചത്വമാണ് നീ പറയുന്നത്..? ഞാൻ മരണം വരെ അവളെ പോറ്റികൊളളാമെന്ന് അലിയാർ തങ്ങൾക്ക് (റ) വാക്ക് കൊടുത്തതാണ്...
ഉടനെ അവൻ ചോദിച്ചു: "നിനക്കു അല്ലാഹുﷻവാണോ ഉമ്മുൽഹകീമാണോ വലുത്..?"
അവസാനം ഗത്യന്തരമില്ലാതെ വിവാഹ മോചന കത്ത് തയ്യാറാക്കി മദീനയിലേക്ക് അയച്ചു കൊടുത്തു..!!
വാര്‍ത്ത കേട്ട് ഉമ്മുൽഹകീം
പൊട്ടിക്കരഞ്ഞു. സംഭവങ്ങളുടെ പൊരുളറിയാതെ കരഞ്ഞു കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ആ പാവം പെണ്ണ് തന്റെ ചെറ്റപ്പുരയിൽ ഒതുങ്ങി ക്കൂടി...
നുഅമാനിനെ ആ ചതിയൻ
ഇരുളടഞ്ഞ റൂമിനകത്ത് താമസിപ്പിച്ചു...
പിന്നീട് ഉമ്മുൽഹകീമിന്റെ ഭക്ഷണ കാര്യങ്ങളും മറ്റും ശ്രദ്ധിച്ചിരുന്നത് ഹസൻ (റ) ആയിരുന്നു.
മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത ആ പാവം പെണ്ണ് വീടിനകത്ത് ദിനരാത്രങ്ങൾ തളളി നീക്കി...
ദിവസങ്ങളും മാസങ്ങളും കടന്നു പോയി...
ഉമ്മുൽഹകീമിന്റെ ഇദ്ദയുടെ കാലം കഴിഞ്ഞു.
ദിവസങ്ങളുടെ കണക്ക് കൃത്യമായി കൂട്ടിയ യസീദ് വീണ്ടുമൊരു കത്ത് തയ്യാറാക്കി. അത് മറ്റാർക്കുമായിരുന്നില്ല. തന്റെ പ്രിയതമന് എന്ത് പറ്റിപ്പോയി എന്നറിയാതെ സഹിക്കാവുന്നതിലുപരി മനോവിഷമവുമായി കഴിഞ്ഞ് കൂടുന്ന പാവം പെണ്ണ് ഉമ്മുൽ ഹകീമിനായിരുന്നു...
അതീവ രഹസ്യമായി ഒരു ദൂതനെ വിളിച്ച് അവനോടു പറഞ്ഞു...
ഈ കത്ത് മറ്റാരുടെയും കണ്ണിൽ പെടാതെ വളരെ രഹസ്യമായി നീ ഉമ്മുൽഹകീമിന്റെ കയ്യിൽ എത്തിക്കണം.
അപ്രകാരം കത്തുമായി ദൂതൻ പുറപ്പെട്ടു. ഉമ്മുൽഹകീമിന്റെ വീടിന് സമീപം എത്തി...
ആ സമയത്താണ് ബഹു: ഹസൻ തങ്ങൾ (റ) നിസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് അതു വഴി വരുന്നത്...
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
PART 01 - 12
Post a Comment