💧Part: 03💧
💦 കണ്ണീരിൽ കുതിർന്ന 💦 ⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part: 03💧
മദീനയോട് ഏതാണ്ട് അടുത്ത വിശാലമായ ഒരു ഈത്തപ്പന തോട്ടത്തിലൂടെ മദീനയെ മാത്രം ലക്ഷ്യം വെച്ച് തന്റെ കുതിരയെ ഓടിച്ചുകൊണ്ട് നീങ്ങുകയായിരുന്ന ഇബ്നുമുൽജമിന്റെ കർണ്ണപുടങ്ങളിൽ പെട്ടെന്ന് ഒരു സ്ത്രീശബ്ദം അലയടിച്ചു.
" ഇബ്നുമുൽജമേയ് ഒന്ന് നിൽക്കൂ.. മുൽജമേ..."
ഇബ്നുമുൽജം തന്റെ കുതിരയെ പിടിച്ചു നിര്‍ത്തി.
ഇബ്നുമുൽജം നാലു ഭാഗത്തേക്കും നോക്കി. അപ്പോഴതാ കാണുന്നു... അതിസുന്ദരിയായ ഒരു സ്ത്രീ തന്നിലേക്ക് അടുത്ത് വരുന്നു.
വടിവൊത്ത ശരീരവും അഴകാർന്ന മൊഞ്ചുമുള്ള അവളെ കണ്ട ഇബ്നുമുൽജം എല്ലാം മറന്നു നിശ്ചലമായി നിന്നു..!!
അടുത്തേക്ക് വന്ന അവൾ അവനോടു ചോദിച്ചു. ഇബ്നുമുൽജം എന്നാണല്ലോ പേര്..?
അതേ...
നിന്റെ പേര്..?
എന്റെ പേര് ഖത്വാമി...
അലിയുടെ (റ) സൈനിക നേതാവും ഉപനായകനും നീ തന്നെയല്ലേ..?
അതെ...
താങ്കൾക്ക് എന്റെ വീട്ടിലേക്ക് ഒന്ന് വരാൻ പ്രയാസമുണ്ടോ..?
ആ സ്ത്രീയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഇബ്നുമുൽജം സന്തോഷത്തോടെ പറഞ്ഞു...
ഏയ്, ഒരു പ്രയാസവുമില്ല. വീട്ടിലേക്കെന്നല്ല, എവിടെ വരാനും തയ്യാറാണ് എന്ന വിധത്തിലായിരുന്നു പ്രത്യുത്തരം...
അങ്ങനെ എല്ലാം മറന്ന് ഇബ്നുമുൽജം ഖത്വാമി എന്ന ആ സ്ത്രീയുടെ കൂടെ അവളുടെ വീട്ടിലേക്ക് തിരിച്ചു. അവിടെ എത്തിയ ഇബ്നുമുൽജമിനെ സ്വീകരണ മുറിയിലിരുത്തി... ആദിത്യ മര്യാദയനുസരിച്ച് പാനീയം നൽകി സ്വീകരിച്ചു....
തന്റെ കുശലാന്വേഷണങ്ങൾ തുടരുന്നതിനിടയിൽ ഖത്വാമി പറഞ്ഞു...
ഓഹ്, ഇബ്നുമുൽജം..!
രണ്ട് ആയുസ്സ് ജീവിക്കാനുള്ള സമ്പത്ത് എനിക്കുണ്ട്. പക്ഷേ അത് ആസ്വദിക്കാൻ എന്റെ ഭര്‍ത്താവും പിതാവും ഇവിടെയില്ല. അവർ രണ്ടു പേരും രണ്ടു വർഷം മുമ്പ് മദീനയുടെ ഭാഗത്ത് വെച്ച് അലിയാരുമായി (റ) നടന്ന യുദ്ധത്തിലേക്ക് പോയവരാണ്. പിന്നീട് അവരുടെ ഒരു വിവരവും ഉണ്ടായിട്ടില്ല. അന്നും നീ തന്നെയായിരുന്നില്ലേ സൈനിക നേതാവ്. അവരെ കുറിച്ച് വല്ല വിവരവും നിനക്ക് അറിയുമോ മുൽജമേ..?!
മുൽജം ചോദിച്ചു. എന്തായിരുന്നു അവരുടെ പേര്..?
ഖത്വാമി പേരുകൾ പറഞ്ഞു കൊടുത്തു...
അത് കേട്ട മുൽജം അല്പനേരത്തെ ആലോചനക്ക് ശേഷം ചെറു പുഞ്ചിരിയോടെ മൊഴിഞ്ഞു.
അവർ രണ്ടു പേരും അലിയാരുടെ (റ) വെട്ടേറ്റ് കൊല്ലപ്പെട്ടവരാണ്...
രണ്ടാളുടെയും തലകൾ അലിയാർ തങ്ങൾ (റ) അരിഞ്ഞെടുത്തിരിക്കുന്നു...
ഇത് കേട്ട ഖത്വാമി ഒരട്ടഹാസത്തോടെ നിലത്തു വീണു. ഒരു ഭ്രാന്തിയെപ്പോലെ തന്റെ കൈകൾ കൊണ്ട് തല മുടി വലിച്ചു. തല മുടി ജാട കുത്തിയ പ്രേതത്തെപ്പോലെ നിന്ന് ശരീര ഭാഗങ്ങൾ വെളിവാക്കി അവനു അഭിമുഖമായി നിന്ന് മുൽജമിനോട് ചോദിച്ചു...
ഏയ്, മുൽജം എന്റെയും നിന്റെയും ആയുഷ് കാലവും അതിനപ്പുറവും ജീവിക്കാനുള്ള സമ്പാദ്യം എനിക്കുണ്ട്. ആ സമ്പത്തും ഈ ശരീരവും നിനക്കുള്ളതാണ്. പക്ഷേ ഒരേയൊരു കാര്യം നീ എനിക്ക് വേണ്ടി ചെയ്തു തരണം...
എന്താണ് ഞാൻ ചെയ്യേണ്ടത് ഖത്വാമീ..?
എന്റെ ഭര്‍ത്താവിനെയും പിതാവിനെയും കൊന്ന അലിയെ (റ) നീ വധിക്കണം...
ഇത് കേട്ട് കോപം കൊണ്ട് അലറിയ ഇബ്നുമുൽജം അവളുടെ കരണത്ത് അടിച്ചു കൊണ്ട് ചോദിച്ചു...
എന്താടീ നീ പറഞ്ഞത്..?! എന്റെ കരളിന്റ കഷ്ണമായ അലിയെ വധിക്കാനാണോ നീ ഉദ്ദേശിച്ചത്..?
ഇനിയും ഇവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ മുൽജം പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ
പെട്ടെന്നവൾ പുറത്തു നിന്ന് വാതിൽ കുറ്റിയിട്ടു. വാതിൽ തുറക്കാൻ കഴിയാതെ ഉള്ളിൽ കുരുങ്ങിയ മുൽജം തളർന്നുറങ്ങിപ്പോയി...
അല്പ സമയം കഴിഞ്ഞപ്പോൾ ഒരു തരം കിലുക്ക ശബ്ദം കേട്ടു കൊണ്ട് ഉണർന്ന മുൽജമിന്റെ അടുത്ത് അതാ ശരീരത്തിൽ ഒരു നൂൽബന്ധമില്ലാതെ പൂർണ്ണ നഗ്നയായി ഖത്വാമി നിൽക്കുന്നു...
പൈശാചിക വലയത്തിൽ കുരുങ്ങിയ ഇബ്നുമുൽജം അവളെ നോക്കി വാരിപ്പുണരാൻ വേണ്ടി അടുത്തപ്പോൾ അവൾ അലറി...
തൊട്ട് പോകരുത്. ഈ ശരീരവും എന്റെ സമ്പത്തും നിനക്ക് മാത്രമാണ്. പക്ഷേ എന്റെ കല്പന നീ അനുസരിക്കണം...
വികാര പരവശനായ മുൽജം പറഞ്ഞു. ഖത്വാമീ നിനക്കു വേണ്ടി എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്. വാള് കൊണ്ട് വരൂ. ഞാൻ അലിയെ (റ) കൊന്നിട്ട് വരാം...
അതേ.., ഇബ്നുമുൽജം തന്റെ കരങ്ങളിൽ ഒതുങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ ഖത്വാമി അവനോടു പറഞ്ഞു. ഇപ്പോൾ അലിയെ (റ) കൊല്ലാൻ പോയാൽ നിന്റെ തലയായിരിക്കും പോകുക. അത് കൊണ്ട് നീ ഇപ്പോൾ പോകണ്ട. നാളെ രാവിലെ പ്രഭാത നിസ്കാരത്തിന്ന് അലി (റ) പള്ളിയിലേക്ക് പോകുമ്പോൾ ഒറ്റക്ക് വരുന്ന അലിയെ (റ) നിനക്ക് വക വരുത്താൻ സാധിച്ചേക്കും...
അന്ന് രാത്രി രണ്ടു പേരും ഒരുമിച്ച് കിടന്നുറങ്ങി...
പിറ്റേന്ന് പ്രഭാതം പൊട്ടി വിടരുന്നതിന്ന് മുമ്പ് രണ്ട് പേരും എഴുന്നേറ്റു. ഖത്വാമി അകത്തേക്ക് പോയി. അവിടെ നിന്നും...
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹
PART 01 - 12
Post a Comment