💧Part: 01💧
കണ്ണീരിൽ കുതിർന്ന
⚔️ കർബല ⚔️
≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽≼≽
💧Part: 01💧
ബഹു: അഷ്റഫുൽ ഖൽഖ് മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ മരുമകനും ഇസ്ലാമിന്റെ നാലാമത്തെ ഖലീഫയുമായ അലി(റ) വിന്റെ വളർത്തു പുത്രിയായിരുന്നു ഉമ്മുൽഹകീം എന്ന പെൺകുട്ടി. മാതാപിതാക്കൾ ഉപേക്ഷിച്ച് ആരാരുമില്ലാതെ ഈത്തപ്പന തോട്ടത്തിൽ ഉറുമ്പിന്റെ കടിയേറ്റു കിടന്ന പിഞ്ചു പൈതലിനെ അലി(റ) എടുത്തു കൊണ്ട് പോയി വളർത്തുകയായിരുന്നു.
വളർന്ന് വലുതായി പ്രായം പതിനാറിലെത്തി നിൽക്കുന്ന സമയം...
സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു ഉമ്മുൽഹകീം. ഒരു ദിവസം ഈത്തപ്പന തോട്ടത്തിൽ മരങ്ങൾക്കിടയിൽ ആടിനെ മേച്ച് കൊണ്ടിരിക്കുമ്പോൾ തന്നെയാരോ മറഞ്ഞ് നോക്കുന്ന പോലെ അവൾക്ക് തോന്നി. അവൾ ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അപ്പോൾ അവൾ കണ്ടു ഒരു പുരുഷനെ...
അവൻ നേരെ തന്റെ മുന്നിൽ വന്നു നിന്നു. അവളെ വല്ലാത്ത ഒരു നോട്ടം നോക്കി..!!
അത് മറ്റാരുമായിരുന്നില്ല. കൂഫ ഗവർണ്ണറായ മുആവിയ(റ)യുടെ മകൻ യസീദായിരുന്നു.
ഉമ്മുൽഹകീമിനെ കണ്ട യസീദിന്റെ മനോമുകരങ്ങളിൽ അവളെ കുറിച്ചുളള ചിന്തകൾ മിന്നി മറയാൻ തുടങ്ങി. സൗന്ദര്യവതിയായ ഉമ്മുൽഹകീമിനെ എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് അവൻ ആശിച്ചു.
പക്ഷേ ഉമ്മുൽഹകീമാകട്ടെ യസീദിനെ കുറിച്ച് ദുഷിച്ചവനും വൃത്തികെട്ട വനുമായി തന്റെ മനസ്സിൽ വരച്ചു. വിവാഹ അഭ്യർത്ഥനയുമായി വന്ന അവന്റെ ദൂതൻമാരെ അവൾ പുഛിച്ച് തള്ളി...
തന്റെ ആഗ്രഹം പിതാവായ മുആവിയ(റ)യെ അറിയിച്ചു. അദ്ദേഹവും കടുത്ത ഭാഷയിൽ എതിര്‍ത്തു. മാതാവാരെന്നും പിതാവാരെന്നും അറിയാത്ത ആ പെണ്ണിനെ വിവാഹം ചെയ്യാൻ സമ്മതിക്കില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു...
പക്ഷേ ഉമ്മുൽഹകീമിനെ ഓർത്തു കൊണ്ടുളള അവന്റെ നിമിഷങ്ങളും ദിവസങ്ങളും അവനു നിരാശയും ദേഷ്യവും നിറഞ്ഞതായിരുന്നു.
പിതാവിനോട് അനുദിനം വൈരാഗ്യവും വർദ്ധിച്ച് കൊണ്ടിരുന്നു. പക്ഷേ ഒരു നിലക്കും യസീദിനെ ഭർത്താവായി സ്വീകരിക്കാൻ ഉമ്മുൽഹകീമും ഒരുക്കമായിരുന്നില്ല.
മറ്റു പല തറവാടുകളിൽ നിന്നും പലവിധ അന്വേഷണങ്ങൾ വന്നുവെങ്കിലും മാതാപിതാക്കളില്ലാത്ത ഉമ്മുൽഹകീമിന്റെ തറവാടിത്വത്തിന്റെ പേരിൽ ചീറ്റിപ്പോകുകയായിരുന്നു.
ഒരു ദിവസം ബഹു:അലി (റ) ഉമ്മുൽഹകീമിനെ കുറിച്ചു ആലോചനകളിലായി. ഒറ്റക്ക് ഏകാന്തതയിൽ മുഴുകി ഇരിക്കുമ്പോൾ തന്റെ പ്രജകളിൽ പെട്ട അനാഥനായ ഒരു പാവം മനുഷ്യൻ വന്നു കൊണ്ട് ബഹുമാനപ്പെട്ടവരോട് സലാം പറഞ്ഞു.
പക്ഷേ അലി(റ) സലാം മടക്കുന്നില്ല. അങ്ങനെ മൂന്നു പ്രാവശ്യം സലാം ആവർത്തിച്ചപ്പോൾ പെട്ടെന്ന് ചിന്തയിൽ നിന്നും ഉണര്‍ന്ന അലി(റ) സലാം മടക്കി കൊണ്ട് ചോദിച്ചു...
ആരാണിത് നുഅമാനോ..?!
അതെ ബഹുമാനപ്പെട്ടവരെ...
അങ്ങെന്തോ കാര്യമായ ചിന്തയിലാണല്ലോ..? എന്താണ് അങ്ങയെ അലട്ടുന്ന വിഷമം എന്നോട് പറയൂ തങ്ങളെ...
അലി(റ) പറയാൻ തുടങ്ങി. നുഅമാനേ നിനക്കറിയില്ലേ..?
എന്റെ വീട്ടിൽ ഒരു പെൺകുട്ടി വളർന്ന് വിവാഹപ്രായം എത്തി നിൽക്കുന്നു. അന്വേഷണങ്ങൾ പലതും വരുന്നുണ്ട്. പക്ഷേ എല്ലാവരും തറവാടാണ് ചോദിക്കുന്നത്. കേവലം വളർത്തു പുത്രിയായ അവളുടെ തറവാടിനെ കുറിച്ച് ഞാനെന്തു പറയാനാണ് നുഅമാനെ..?!
അപ്പോൾ അല്പനേരത്തെ ആലോചനക്ക് ശേഷം നുഅമാൻ പറഞ്ഞു...
ബഹുമാനപ്പെട്ടവരെ..! ഞാനും ഒരു അനാഥനാണ്. അങ്ങേക്ക് കുഴപ്പമില്ലെങ്കിൽ ഞാൻ അവളെ വിവാഹം ചെയ്യാൻ തയ്യാറാണ്...
ഇത് കേട്ട അലി(റ) സന്തോഷത്തോടെ പറഞ്ഞു. അല്ലാഹു ﷻ അങ്ങേക്ക് നല്ലതു വരുത്തട്ടെ..!
ഈ സംഭാഷണങ്ങൾ വാതിലിനു പിന്നിൽ നിന്നു കൊണ്ട് കേട്ടിരുന്നു പെൺകുട്ടി...
അതെ.., സന്തോഷം കൊണ്ട് ഉൾപുളകമണിഞ്ഞു ഉമ്മുൽഹകീം. ഉത്സാഹം കൊണ്ട് നുഅമാന്റ ഉള്ളകവും പൊട്ടി ചിരിച്ചു...
അങ്ങനെ ഒരു ഭരണാധികാരി എന്ന നിലയിൽ അലി(റ) ഉമ്മുൽഹകീമിനെ നുഅമാനിന്ന് നികാഹ് ചെയ്തു കൊടുത്തു.
രണ്ടു പേരും നുഅമാനിന്റെ മദീനയിൽ തന്നെയുള്ള ചെറ്റക്കുടിലിലേക്ക് താമസം മാറ്റി സന്തോഷ ജീവിതം നയിക്കുകയാണ്. ഇടയ്ക്കിടെ അലി(റ) വിശേഷങ്ങൾ അന്വേഷിച്ചറിയാൻ അങ്ങോട്ട് പോകാറുമുണ്ട്.
അങ്ങനെ ദിവസങ്ങളും മാസങ്ങളുമായി കാലചക്രത്തിന്റെ കറക്കത്തിനിടയിൽ ഒരു ദിവസം അമീറുൽ മുഅമിനീൻ അലി(റ) മദീന പള്ളിയിലേക്ക് നടന്നു പോകുമ്പോൾ, മദീന അങ്ങാടിയിൽ ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ടു. അത് കണ്ട അലി(റ) ആ ഭാഗത്തേക്ക് നീങ്ങിയപ്പോൾ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടു മായി മാറി നിന്നു...
അപ്പോഴാണ് അലി(റ) കാണുന്നത്. അവിടെ ഒരു കറുത്ത് തടിച്ച ആജാനു ബാവനായ ഒരു മനുഷ്യൻ നിൽക്കുന്നു. അലി(റ)നെ കണ്ട ഉടനെ അവൻ സലാം പറഞ്ഞു...
സലാം മടക്കി കൊണ്ട് അലി(റ) ചോദിച്ചു . ആരാണ് നീ? മദീനയിലൊന്നും കണ്ട പരിചയമില്ലല്ലോ..?
PART 01 - 12
Post a Comment