അവസാന ഭാഗം...!! നരകസ്വർഗ്ഗങ്ങൾ
അവസാന ഭാഗം...!!
നരകസ്വർഗ്ഗങ്ങൾ
കഅബുൽ അക്ബർ(റ) പറയുന്നു. നരകം കോപിച്ച് പ ചീറിയടുക്കുമ്പോൾ അതിൻ്റെ ചങ്ങലകൾ പൊട്ടി മലക്കുകളുടെ പിടിയിൽ നിന്നു ഒഴിവാകും. ആ മലക്കുകൾക്കിടയിൽ 'അദ്‌ബഈൽ' എന്നു പേരായ ഒരു മലക്കുണ്ട്. അദ്ദേഹത്തിൻ്റെ ഉയരം അഞ്ഞൂറുകൊല്ലത്തെ വഴിദൂരമത്രെ. അദ്ദേഹത്തിന്റെ ശക്തി അല്ലാഹുവിന്നു മാത്രമേ അറിയുകയുള്ളു. തീകൊണ്ടുള്ള ഏഴായിരം തലകളുണ്ടദ്ദേഹത്തിന്ന് ഓരോ തലയിലും ഏഴായിരം തീട മുഖങ്ങൾ ഓരോ മുഖത്തും ഏഴായിരം തീ നാവുകൾ.
പർവ്വതങ്ങളുടെ വലിപ്പമുള്ള തീ പല്ലുകൾ. ഏഴായിരം തീ കൈകൾ. ഓരോ കയ്യിലും ഏഴായിരം വിരലുകൾ, ഓരോ വിരലിലും ഏഴായിരം തീ പാമ്പുകൾ. ഓരോ പാമ്പിൻന്റെയും നീളം ഏഴായിരം കൊല്ലത്തെ വഴിദൂരം. ഇതൊക്കെയാണ് ആ മലക്കിൻ്റെ വിശേഷണം. അദ്ദേഹത്തിന്റെ കയ്യിൽ ഒരു ദണ്‌ഡുണ്ട്. ലോകത്തുള്ള സകലസ്യഷ്‌ടികളും ഒത്തുപിടിച്ചാൽ പോലും ആ ദണ്‌ഡ് ഒന്നിളക്കിവെക്കാൻ പോലും സാദ്ധ്യമല്ല. ഇത്തരത്തിലുള്ള മലക്കുകൾ നരകത്തിൽ ധാരാളമുണ്ട്. അവരാണ് പാപികളെ ശിക്ഷിക്കുന്നവർ. പാപം ചെയ്‌ത സത്യവിശ്വാസികൾ അവരുടെ പാപങ്ങൾക്കുള്ള ശിക്ഷയനുഭവിക്കേണ്ടി വന്നേക്കും. അല്ലാഹു പൊറുത്ത് കൊടുത്തെന്നും വരാം. ഏതായാലും ഈ ഭയങ്കര ശിക്ഷക്കിരയാകുന്നവരുടെ സ്ഥിതി ദയനീയം തന്നെ. അല്ലാഹു നമ്മളെ കാത്തുരക്ഷിക്കട്ടെ.ആമീൻ..
നരകവാസികൾ ഇങ്ങനെ മുറവിളി കൂട്ടിക്കൊണ്ടിരി ക്കും. തമ്പുരാനെ ഞങ്ങളെ ഒന്നു മരിപ്പിച്ചു തരേണമെ. എന്നാൽ അവർക്ക് മരണമില്ല. ശരീരം കത്തിച്ചാമ്പലാകു മ്പോൾ പുതിയ ശരീരം ഉണ്ടായിത്തീരുന്നു. അങ്ങനെ കാലാകാലം കഠിനശിക്ഷ അനുഭവിക്കേണ്ടിവരുന്നു. നരകത്തിന്റെ പ്രധാനകാവൽക്കാരനായ മാലിക്കെന്ന മലക്കിനെ വിളിച്ചുകൊണ്ടവർ അട്ടഹസിച്ചു കൊണ്ടിരിക്കും. ആയിരക്കണക്കിൽ വർഷം കരയുമ്പോൾ മാത്രമാണ് ആ മലക്ക് വിളികേൾക്കുക. അദ്ദേഹം പറയും. നിങ്ങളിവിടെ ഒതുങ്ങിക്കിടുന്നുകൊൾക. അല്ലാഹുവിന്റെ കോപത്തിന്നിര യായവരായ നിങ്ങൾ മിണ്ടരുത്. നരകത്തിലുള്ള വിശ്വാസികൾ പാപത്തിൻ്റെ ശിക്ഷയനുഭവിച്ചുകഴിഞ്ഞാൽ മാത്രമെ അവരെപ്പറ്റി നബിക്കറിവ് കിട്ടുകയുള്ളു അറിവുകിട്ടിയ ഉടനെ നബി(സ) നരകത്തിൻ്റെ സമീപത്തേക്ക് പാഞ്ഞുചൊല്ലും. എന്നിട്ട് അല്ലാഹുവിന്ന് സുജൂദിൽ വീണുകേണു പ്രാർത്ഥിക്കും. തമ്പുരാനെ എൻ്റെ സമുദായത്തിൽപെട്ടവർ ഇനിയും നരകത്തിലുണ്ടല്ലൊ അവരെക്കൂടി രക്ഷിക്കണേ.
അപ്പോൾ അല്ലാഹു അരുളും നബിയെ, അവർ താങ്കളുടെ സമുദായത്തിൽപ്പെട്ടവർതന്നെ. പക്ഷെ അവർ പാപം ചെയ്തു തൗബാചെയ്യാത്തവരാണ്. അവരുടെ പാപത്തിനനുസരിച്ച് ശിക്ഷ അവർ അനുഭവിക്കണം.
നബി(സ) സുജൂദിൽ നിന്നെഴുന്നേൽക്കാതെ വീണ്ടും വീണ്ടും കേണപേക്ഷിക്കുമ്പോൾ അല്ലാഹു അരുളും. നബിയെ എഴുന്നേൽക്കുക. സുജൂദ് ചെയ്യാനുള്ള ലോകം ഇതല്ല. താങ്കളുടെ ആവശ്യമെല്ലാം ഞാൻ അനുവദിച്ചുതരാം. അനന്തരം അല്ലാഹു ജിബ്‌രീലിനോടരുളും. താങ്കൾ നരകത്തിന്റെ കാവർക്കാരനായ മാലിക്കെന്ന മലക്കിനോട് ചെന്നു പറയുക. നബിയുടെ സമുദായത്തിൽപ്പെട്ടവരിൽ ഒരണുതൂക്കമെങ്കിലും സത്യവിശ്വാസമുള്ളരെയെല്ലാം നരകത്തിൽ നിന്നു കരകയറ്റാൻ. ഉടനെ ജിബ്‌രിൽപുറ പ്പെടുകയായി. നബിയും കൂടെപ്പോകും.
നബിയും ജിബ്‌രീലും മാലിക്കിനെ സമീപിക്കും. അദ്ദേഹം നരകത്തിലെ തീകൊണ്ടുള്ള ഒരു കസേരയിൽ ഇരിക്കുകയായിരിക്കും. നബിയും ജിബ്‌രീലും അല്ലാഹുവിന്റെ കൽപ്പന മാലിക്കിനെ അറിയിക്കും. മാലിക്ക് ഉടനെ നരകവാതിൽ തുറക്കും നരകത്തിൻ്റെ ഗർജ്ജനം അതിഭയങ്കരമായിരിക്കും പക്ഷെ നബിയുടെ തിരുമുഖം കണ്ടമാത്രയിൽ നരകം അടങ്ങുകയും ശാന്തമാവുകയും ചെയ്യും. താമസം വിനാ നബിയുടെ സമുദായത്തിൽപ്പെട എല്ലാ വിശ്വാസികളെയും അതായത് ഒരണുതൂക്കം വിശ്വാസമുള്ളവരെയെല്ലാം പുറത്തുകൊണ്ടുവരും. അപ്പോൾ അവരുടെ ശരീരം കരിഞ്ഞുകരിക്കട്ടയായിട്ടുണ്ടാവും. ഉടനെ ജിബ്രീൽ(അ) അവരെ 'ജീവജാലകത്തിൽ മുക്കിയെടുക്കും. അപ്പോൾ അവർ സുന്ദരന്മാരായി മാറും. യൂസുഫ് നബിയുടെ സൗന്ദര്യം അവർക്ക് ലഭിക്കും. നരകത്തിൽ നിന്നു രക്ഷപ്പെട്ടവർ എന്ന് അവരുടെ നെറ്റിൽ മുദ്രണം ചെയ്തിരിക്കും. സ്വർഗവസ്ത്രങ്ങളണിയിച്ചുകൊണ്ടവരെ സ്വർഗ്ഗത്തിലേക്ക് നയിക്കും.'
സ്വർഗ്ഗവാസികൾക്കിടയിൽ ഇവരുടെ നെറ്റിയിന്മേലുള്ള മുദ്ര ഒരു കുറച്ചിലായി അവർക്ക് അനുഭവപ്പെടും. തന്മൂരം അവർ നബിയോട് സങ്കടം പറയും. നബിയേ ഈ മുദ്ര അപമാനകരമാണ്. ഇതുമായ്ച്ചു തരാൻ അങ്ങ് പ്രാർത്ഥിച്ചാലും. നബി(സ) പ്രാർത്ഥിക്കുമ്പോൾ ആ മുദ്ര മാഞ്ഞുപോകും. അവരുടെ മുഖങ്ങൾ ചന്ദ്രനെപ്പോലെ വിളങ്ങും. വെളുത്ത മുത്തുകൊണ്ടു നിർമ്മിച്ച കൊട്ടാരങ്ങളിൽ മാണിക്യത്താൽ നിർമ്മിതമായ അണിക്കട്ടിലുകളിൽ ഹൂറുൽ ഈങ്ങളോടുകൂടി അവർ വാണുല്ലസിക്കും. കള്ള്, തേൻ, പാൽ എന്നിവയുടെ അരുവികൾ അവിടെ ഒഴുകിക്കൊണ്ടിരിക്കും. ആവശ്യംപോലെ അത് പാനം ചെയ്തും ഇഛിക്കുന്ന ഭക്ഷണപദാർത്ഥങ്ങളെല്ലാം കഴിച്ച് അവർ സുഖജീവിതം നയിക്കും.
സ്വർഗത്തിന്റെ മതിലുകൾ സ്വർണ്ണനിർമ്മിതമാണ്. അവിടെത്തെ മണ്ണ് കസ്‌തൂരിയാണ്. സ്വർഗ്ഗത്തിൽ കടക്കുന്ന ഓരോ മനുഷ്യന്നും നൂറാളുകളുടെ ശക്തിയുണ്ടാകും. ഹൂറുൽ ഈങ്ങൽ വീണവായിച്ചു പാടിയും ആടിയും ഓരോരുത്തനേയും സദാ രസിപ്പിച്ചുകൊണ്ടിരിക്കും. പുരുഷന്മാർക്ക് മാത്രമല്ല ഈ സുഖങ്ങൾ സ്ത്രീകൾക്കും ഇതിന്ന് തുല്യമായ സുഖങ്ങൾ സ്വർഗ്ഗത്തിലുണ്ട്. അതു പ്രത്യേകം എടുത്തുപറയേണ്ടകാര്യമില്ലാത്തതുകൊണ്ട് പുരുഷന്മാരെപ്പറ്റി മാത്രം പറയുന്നുവെന്നേയുള്ളു. അവിടെ എന്തോന്നിച്ഛിക്കുന്നുവോ അത് ഉടനെ സാധിക്കും. സ്വർഗ്ഗത്തിൽ മോഹഭംഗമില്ല. 'ഒരു സുഹൃത്തിനെക്കാണാൻ മോഹിച്ചാൽ അയാൾ ഉടനെ അവിടെ പ്രത്യക്ഷപ്പെടും. അതുപോലെ തന്നെയാണ് എല്ലാകാര്യവും സ്വർഗ്ഗക്കനി കളുടെ വാസന അഞ്ഞൂറു വർഷത്തെ വഴിദൂരം അപ്പുറം അനുഭവപ്പെടുന്നതാണ്. സ്വർഗ്ഗസ്ത്രികളുടെ തലമുടി അഴിച്ചിട്ടാൽ ഭൂമിയിലാണെങ്കിൽ ആകെ അന്ധകാരാവൃത മാകും. അവൾ പുഞ്ചിരിച്ചാൽ സൂര്യനും മങ്ങിപ്പോകും. അവരുടെ ഒരു തുള്ളി ഉമിനീർ കടലിൽവീണാൽ കടൽ മുഴുവൻ അത്തറായി മാറും. അവരുടെ ആഭരണത്തിൽ നിന്ന് ഒരു മുത്ത് ദുനിയാവിൽ വീണാൽ പിന്നെ രാത്രി ഇവിടെയുണ്ടാവുകയില്ല. എപ്പോഴും അതിന്റെ പ്രകാശത്തിൽ പകൽതന്നെയാകും. അവരുടെ ശരീരത്തിൻ്റെ വെൺമയുടെ കാഠിന്യത്താൽ അവരുടെ എല്ലുകൾ ഒരു സ്‌ഫടികത്തിൽ വെച്ചപോലെ കാണാവുന്നതത്രെ. ആർത്തവം. പ്രസവം. മലമൂത്രാദികൾ തുടങ്ങിയ മാലിന്യമൊന്നും അവർക്കില്ല.
അവരുടെ കന്യകത്വം നഷ്ടപ്പെട്ട ഉടനെ വീണ്ടും അത് പൂർവ്വ സ്ഥിതിയിലാകുന്നതാണ്. അവരുമായി എത്രകാലം രമിച്ചാലും മോഹം തീരുകയോ തളരുകയോ ഇല്ല. ദിവസേന പുരുങ്ങിയതു നൂറുകന്യകളുമായി ഒരാൾ രമിക്കുന്നതാണ്. ഇങ്ങനെ സ്വർഗ്ഗസ്ഥർ സുഖമനുഭവിച്ച് കൊണ്ടിരിക്കുമ്പോൾ അല്ലാഹു ജിബ്‌രീലിനോടു കൽപിക്കും. 'ഹളീറത്തുൽ ഖുദ്സ്' കൊണ്ടുവരാൻ ഒരു പ്രത്യേക സ്വർഗ്ഗത്തിന്റെ പേരാണ്. ആ സ്വർഗ്ഗത്തിന്ന് കാവൽ നിൽക്കുന്ന മലക്കിനെ ജിബ്രീൽ സമീപിക്കും. ഭീമാകാരനായ ആ മലക്കിനെ കാണുമ്പോൾ ജിബ്രീൽ പോലും അൽഭുതപ്പെടും. ആ മലക്കിന്റെ കാൽവെച്ച സ്ഥലത്തു നിന്നിളക്കിയാൽ ആകാശഭൂമികളി ലൊട്ടാകെ ആ കാൽവെക്കാൻ സ്ഥലം മതിയാകുകയില്ല. ഇതിൽനിന്നും ആ മലക്കിൻ്റെ വലുപ്പം ഊഹിക്കാമല്ലൊ. ജിബ്‌രീൽ ആ മലക്കിൻ്റെ സഹായത്തോടുകൂടി 'ഹ്ളീറത്തുൽ ഖുദ്സിനെ' കൊണ്ടുവന്നു. “അർശി'ന്റെയും മറ്റ് സർഗ്ഗങ്ങ ളുടെയും ഇടയിൽവെക്കും. സ്വർഗ്ഗനിവാസികൾ ഈ പുതിയ സുഖവാസകേന്ദ്രം കണ്ട് അൽഭുതപ്പെടുന്നതും ഛാനു സരണം അതിൽ സൈ്വര്യവിഹാരം ചെയ്യുന്നതുമാണ്.
സ്വർഗ്ഗത്തിലെ ഭക്ഷണം ദുനിയാവിലെ ഭക്ഷണവുമായി യാതൊരു തുല്യതയുമില്ല. അതിൻ്റെ രുചി ഭക്ഷിക്കുമ്പോൾ മാത്രമല്ല അനുഭവപ്പെടുക. എപ്പോഴും ആ സ്വാദ് അനുഭവപ്പെടും. 'ഹൗളുൽ കൗസർ' എന്ന അരുവിയിലെ വെള്ളം പാലിനേക്കാൾ വെൺമയുള്ളതും തേനിനേക്കാൾ മധുരമേറിയതും ഒരിക്കൽ കുടിച്ചാൽ പിന്നീടൊരിക്കലും ദാഹമുണ്ടാകാത്തതുമാണ്. നബിയുടെ പ്രത്യേക തടാക മാണത്. തന്റെ തൃക്കൈകൊണ്ട് തന്റെ അനുയായികൾ ക്കെല്ലാം നബി അത് കോരിയെടുത്ത് കൊടുക്കും. വിശപ്പും ദാഹമൊന്നും സ്വർഗ്ഗത്തിലില്ല. വെറും സ്വാദനുഭവിക്കാനും രസിക്കാനും വേണ്ടി മാത്രമാണിവിടെ ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നത്.
മുത്ത്. മാണിക്യം, ഗോമേദകം, വൈഡൂര്യം എന്നിവയുടെ പാത്രങ്ങളിൽ എല്ലാതരം പഴങ്ങളും വിഭവങ്ങളും എല്ലായിടത്തും നിരന്നിരിക്കും. പട്ടുവസ്ത്രങ്ങൾ ധരിച്ച് അടിമുടി സർവ്വാഭരണഭൂഷിതയായി സിംഹാസന ങ്ങളിൽ അവർ ഉല്ലസിക്കും. ആഭരണങ്ങളുടെ തിളക്കം അഞ്ഞൂറു കൊല്ലത്തെ വഴിദുരമപ്പുറം കാണാം. രത്നങ്ങളാല ലംകൃതമായ കിരീടങ്ങൾ എല്ലാവർക്കുമുണ്ടാകും.
*ഇങ്ങനെ സുഖസൗകര്യങ്ങളാസ്വദിച്ചു കൊണ്ടിരിക്കെ ഇതിനെക്കാൾ എല്ലാ ഉപരിയായ ഒരു സുഖം ആസ്വാദിക്കാൻ അവർക്ക് അവസരം കിട്ടുന്നതാണ്. സ്വർഗ്ഗത്തിലെ മറ്റെല്ലാ സുഖങ്ങളും ഈ സുഖത്തിന് താഴെയാണ്. അല്ലാഹുവിനെ കാണലാണ് ആ പരമാനന്ദം. ആ പരമാനന്ദം അനുഭവിച്ചു കഴിഞ്ഞാൽ സ്വർഗ്ഗനിവാസികൾ പറയും. ഞങ്ങൾക്കെപ്പോഴും ഈ ഒരു പരമാനന്ദമനുഭവിച്ചാൽമാത്രം മതി മറ്റൊന്നും വേണ്ടെന്ന്. ആ പരമാനന്ദം ഏതു വിധത്തിലാണെന്ന് മനസ്സിലാക്കാൻ നമുക്ക് സാദ്ധ്യമല്ല. സംയോഗസുഖം എങ്ങിനെയാണെന്ന് കുട്ടികൾക്ക് പറഞ്ഞുമനസ്സിലാക്കി ക്കൊടുക്കാൻ കഴിയാത്തതുപോലെ? അല്ലാഹു പ്രത്യക്ഷപ്പെടുമ്പോൾ സ്വർഗ്ഗത്തിന്ന് ആകെ കോടാനുകോടി ഇരട്ടി സൗന്ദര്യം വർദ്ധിക്കുന്നതാണ്. ആകെ സംഗീതായവും ആനന്ദകരവുമായ ഒരന്തരീക്ഷം സംജാതമാകുന്നതാണ് ആ പരമാനന്ദമാണ് സാക്ഷാൽ ആനന്ദം. അതനുഭവിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ (ആമീൻ)
അനന്തരം അല്ലാഹു മലക്കുകളോടാജ്ഞാപിക്കും. എല്ലാവർക്കും കാണാവുന്ന സ്ഥലത്ത് ഒരു സ്റ്റേജ് സ്ഥാപിക്കാൻ. മലക്കുകൾ ചുകന്ന മുത്താലുള്ള ഒരു മണ്ഡപം ഉടനെ സ്ഥാപിക്കും. പിന്നെ മൂസാനബിയോട് അല്ലാഹു കൽപിക്കും. (താങ്കൾ താങ്കളുടെ തൗറാത്ത് വായിക്കുക) മൂസാനബി(അ) സ്റ്റേജിൽ കണ്ണാനന്ദകരമായ വിധത്തിൽ തൗറാത്തുമുഴുവൻ വായിക്കുന്നതു കണ്ട് സ്വർഗ്ഗസ്ഥരെല്ലാം കോരിത്തരിക്കും. അവർ ആനന്ദനൃത്തം ചവിട്ടുകയായിരിക്കും. പിന്നെ അല്ലാഹുവിന്റെ c ൽപന പ്രകാരം ഈസാനബി(അ) സ്റ്റേജിൽ കയറി ഇൻഞ്ചീനു എന്ന ഗ്രന്ഥം മുഴുവൻ പാരായണം ചെയ്യും. സ്വർഗ്ഗസ്ഥർ അപ്പൊഴും പരമാനന്ദത്തിലാറാടും. പിന്നെ ദാവൂദ് നബി(അ) തന്റെ വേദമായ 'സബൂർ' വളരെ ഈണത്തിൽ ശൈലിയിൽ വായിക്കുമ്പോൾ സ്വർഗ്ഗസ്ഥരുടെ സന്തോഷത്തിനതിരുണ്ടാവുകയില്ല. പിന്നെ നബി(സ) പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങിയാൽ ശ്രോതാക്കൾ തന്നത്താൻ മറന്ന് അതിൽ ലയിച്ചുപോകും. പിന്നെ സാക്ഷാൽ അല്ലാഹുതന്നെ 'അമ്മ' എന്ന ഖുർആനിലെ അദ്ധ്യായം ഓതാൻ തുടങ്ങുമ്പോൾ സ്വർഗ്ഗലോകമാകെ ആനന്ദാനുഭൂതിയിൽ എല്ലാം മറന്ന് സ്വതസിദ്ധമായ ലയിച്ചുപോകുന്നതാണ്. ഇല്ലാത്തവിധത്തിലാണ് അല്ലാഹു ഓതുക.
അതെങ്ങിനെയിരിക്കുമെന്ന് നമുക്കിപ്പോൾ മനസ്സിലാക്കാൻ സാദ്ധ്യമല്ല. ആ പാരായണം കേൾക്കുന്ന ജനങ്ങൾ ഹർഷ പുളകിതരായി പരമാനന്ദ തുല്ല്യരായി കേട്ടുകൊണ്ടിരിക്കും.
നമുക്കിപ്പോൾ അതുകേൾക്കുന്നതെ ങ്ങിനെയെന്ന് സംശയം തോന്നാൻ കാരണമുണ്ട്. അല്ലാഹുവിൻ്റെ വചനം കേൾക്കാൻ പഞ്ചേന്ത്രിയങ്ങൾക്ക് കരുത്തില്ല. അതിനൊരു പ്രത്യേക (ഇന്ദ്രിയം) അല്ലാഹു അപ്പോൾ അവർക്ക് നൽകുകയാണ് ചെയ്യുന്നത്. ആറാമന്ദ്രിയം അല്ലാഹുവിനെ കാണുകയും അവന്റെ വചനങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ എല്ലാം മറന്ന് കൊണ്ട് ശ്രോതാക്കൾ ഒരാഗ്രഹം അല്ലാഹുവിനെ അറിയിക്കും. അല്ലാഹുവെ, നിനക്കൊരു സുജൂദ് ചെയ്യാൻ അനുമതി തരേണമെ. അല്ലാഹു അരുളും അതുമാത്രം മോഹിക്കേണ്ട. കാരണം നിങ്ങൾ എനിക്ക് ഇബാദത്ത് ചെയ്യാനുള്ള വീടല്ല ഇത്. അത് ദുനിയാവിൽ മാത്രം. ഇവിടെ സുഖിക്കാനുള്ള ലോകമാണ്. ഇവിടെ എന്ത വേണമെങ്കിലും ചോദിക്കൂ ഞാൻ സാധിച്ചു തരാം. പക്ഷെ സുജൂദ് ചെയ്യാൻ ഇനി മോഹിക്കേണ്ട. അല്ലാഹു നമ്മളെ സ്വർഗ്ഗസ്ഥരിൽ ഉൽപ്പെടുത്തട്ടെ. (ആമീൻ)
🍃🍃🍃🍃🍃🍃
ശുഭം...!!
https://mohammadrishadali.blogspot.com/2026/06/part-1-to-12.html
Post a Comment