ഭാഗം - 8️⃣ ഒരൽഭുതമൃഗം


 ഭാഗം - 8️⃣


 ഒരൽഭുതമൃഗം 


ഈ ഘട്ടത്തിൽ ഒരൽഭുത മൃഗം പ്രത്യക്ഷപ്പെടും. നാലുകാലും രണ്ട് ചിറകും, കാളയുടെ തലയും. പന്നിയുടെ കണ്ണും, ആനയുടെ ചെവിയും, തീവിഴുങ്ങിപ്പക്ഷിയുടെ പിരടിയും, സിംഹത്തിന്റെ നെഞ്ചും, പൂച്ചയുടെ ഊരയും, ആടിന്റെ വാലും, ഒട്ടകത്തിന്റെ കുളമ്പും. കാട്ടിയുടെ കൊമ്പും. പുള്ളിപുലിയുടെ ഗർജ്ജനവും അറുപതുമുഴം നീളമുള്ള ഈ അൽഭുതമൃഗത്തിന് "ദാബത്തുൽ അർള് ' എന്നാണ് പേർ. ഇത് സ്വാലിഹ് നബിയുടെ ഒട്ടകത്തിൻ്റെ കുട്ടിയാണെന്നഭിപ്രായമുണ്ട്. സാലിഹ് നബിയുടെ ശത്രുക്കൾ അതിന്റെ തള്ളയെ അറുത്തപ്പോൾ കുട്ടി ഓടിപ്പോവുകയും ഒരു പാറക്കുള്ളിൽ അപ്രത്യക്ഷമാവുകയുമാണുണ്ടായത്.


മക്കയിലെ മസ്ജിദുൽ ഹറമിൽ നിന്ന് ഉച്ചസമയത്താ നിത് പ്രത്യക്ഷപ്പെടുക. മൂസാനബിയുടെ വടിയും സുലൈമാൻ നബിയുടെ മോതിരവും അതിന്റെ

കൈവശമുണ്ടായിരിക്കും. വടികൊണ്ടത് സത്യവിശ്വാസിയെ ല്ലെ ഒന്നടിക്കുമ്പോൾ വിശ്വാസിയുടെ മുഖത്ത് നിന്ന് ഒരു പ്രഭ പ്രത്യക്ഷപ്പെടും അത് കണ്ടാൽ ആ മൃഗം പറയും. നി സ്വർഗ്ഗവാസിയാണെന്ന് അവിശ്വാസിയുടെ മൂക്കിന് ആ വടികൊണ്ട് കുത്തും. അപ്പോൾ അയാളുടെ മുഖം കരിവാളിക്കും. അതുകാണുമ്പോൾ ആ മൃഗം പറയും. നീ നരകാവകാശിയാ ണെന്ന്. അതിൻ്റെ മുമ്പിൽ നിന്നും ഓടിരക്ഷപ്പെടാൻ ആർക്കും സാധ്യമല്ല. പ്രകാശം ഉതിർക്കുന്ന ആ അൽഭുതജീവിയെ ഉപദ്രവിക്കാൻ ആർക്കും സാധ്യമല്ല. ഇതുപുറപ്പെട്ടശേഷമാണ് സൂര്യൻ പടിഞ്ഞാറുനിന്ന് ഉദിക്കുക. ഇതെല്ലാം കൂടി കണ്ട് ജനങ്ങൾ അമ്പരന്നുപോകും. ഈ ഘട്ടത്തിലാണ് തൗബയുടെ വാതിൽ അടക്കപ്പെടുക. അതായത് പിന്നെ തൗബ സ്വീകരിക്കപ്പെടുകയില്ല. മനുഷ്യൻ പലപ്പോഴും കുറ്റം ചെയ്തേക്കും. എന്നാൽ അതിൽ പശ്ചാതാപിക്കുകയും മേലിൽ ചെയ്യുകയില്ലെന്ന് തീരുമാനിക്കുകയും ചെയ്താൽ അല്ലാഹു അത് പൊറുത്ത് കൊടുക്കും. എന്നാൽ ഖിയാമം നാളിൽ തൗബയുടെ വാതിൽ അടക്കപ്പെട്ട് കഴിഞ്ഞാൽ പിന്നെ ആരുടെയും പാശ്ചാതാപം അല്ലാഹു സ്വീകരിക്കുകയില്ല.


ഈ ഘട്ടത്തിലാണ് ഒരു ദുഷ്‌ടസംഘത്തിന്റെ പുറപ്പാട്. അവർ അനേകമായിരമുണ്ടാകും. പരിശുദ്ധ കഅ്ബയെ പൊളിക്കാനാണവർ പുറപ്പെടുക. ഈസാനബിയും സത്യവിസ്വാസികളും അവരുമായി പോരാടും. എന്നാൽ അവർ അതിൽ വിജയിക്കുകയില്ല. താമസിയാതെ ഈസാനബി വഫാത്താകും. ലോകം മുഴുൻ കണ്ണിർകയത്തിൽ ആണ്ടു പോകും. ഈസാനബി(അ)ന്റെ മയ്യിത്ത് മദീനയിലെ റൗളായിൽ നബിക്കരികിലായി മറവ് ചെയ്യപ്പെടും.


കഅ്ബയെ ആ ദുഷ്‌ടന്മാർ പൊളിച്ച് കടലിൽ എറിയും ലോകം മുഴുവൻ വീണ്ടും നാശത്തിലും കുഴപ്പത്തിലും അകപ്പെട്ടുപോകും. ജനങ്ങൾ തെമ്മാടികളായി മാറും. അവരെ നേർവഴിയിലേക്ക് നയിക്കാൻ ആരും ഉണ്ടാവില്ല. വിശ്വാസികൾക്ക് യാതൊരു രക്ഷയും ഇല്ലാതാകും. അവർക്ക് ഹജ്ജ് ചെയ്യാനോ വെള്ളിയാഴ്‌ച ജുമുഅ നടത്താനോ സാധിക്കാതെവരും. കൊള്ളയും കൊലയും ചൂതുകളിയും വ്യഭിചാരവും പരസ്യമായി നടമാടും. ആരും ഇതിനെ എതിർക്കാൻ ശക്തരാവുകയില്ല.


അധികം താമസിയാതെ ഒരു ശീതക്കാറ്റടിക്കും. സത്യവിശ്വാസികൾക്കെല്ലാം ഒരു തരം പനിപിടിപ്പെട്ട് അവരെല്ലാം മരിച്ചുപോകും. പിന്നെ ഭൂമുഖത്ത് അല്ലാഹു എന്നുച്ചരിക്കുന്ന ഒരൊറ്റ മനുഷ്യൻ ഉണ്ടാവുകയില്ല. പള്ളികളിൽ നിസ്ക്കാരമോ ജുമുഅയോ ഉണ്ടാവുകയില്ല. ഖുർആൻ അറിയുന്നവർ ആരും ബാക്കിയാവുകയില്ല. ഇതിന്നാണ് ഖുർആൻ ആകാശത്തേക്കുയർത്തപ്പെടുക എന്നുപറയുന്നത്. മുസ്ഹഫിലെ എഴുത്തുകൾ മായുകയോ, മസ്ഹഫുകൾ അപ്രത്യക്ഷമാവുകയോ ചെയ്യുമെന്ന് അതിന്റെ സാരം. അതു ഓതുവാൻ അറിയുന്നവർ ആരും ഉണ്ടാവുകയില്ല. ഇതോടെ ലോകം അവസാനിക്കാൻ പോവുകയായി. ആദ്യം ഒരു തരം പുകകൊണ്ട് ലോകം നിറയും. പേടിച്ചുവിറക്കും അവരുടെ പേക്കൂത്തുകൾക്ക് അതോടെ അൽപ്പം ശമനമുണ്ടാകും... പുകയുടെ ശക്തിയാൽ ശ്വാസോഛ്വാസം ചെയ്യാൻ വളരെ പ്രയാസം നേരിടും. ഈ അവസരത്തിൽ ഒരുഗ്രൻ കൊടുങ്കാറ്റടിക്കുന്നു. അതോടെ ജീവജാലങ്ങളെല്ലാം നശിക്കുന്നു. ഇസ്രാഫിൽ(അ)മിൻ്റെ കാഹളത്തിലെ ഊത്തുകാരണമാണത്. മലകളെല്ലാം തകർന്ന് തരിപ്പണമാകും. ആകാശഭൂമികളെല്ലാം പൊട്ടിക്കീറും നക്ഷത്രങ്ങൾ ഉതിർന്ന് വീഴും,


അങ്ങനെ ലോകം മുഴുവൻ നശിച്ചനിലയിൽ നാൽപ്പതുവർഷം കിടക്കും. എല്ലാം ശൂന്യമായ അവസ്ഥയിൽ പിന്നെ അർശിന്റെ ഭാഗത്തുനിന്ന് ശുക്ളത്താലുള്ള ഒരു മഴ വർഷിക്കും. ആ മഴ നാൽപ്പതുദിവസം നീണ്ടുനിൽക്കും. ഭൂമിലെങ്ങും ശുക്ലാ പന്ത്രണ്ടുമുഴം പൊങ്ങിനിൽക്കും. ആ ശുക്ലജലം തകർന്നു നുരുമ്പിപോയ ജീവികളുടെ ശരീരങ്ങളെ ഭൂമിയിൽ നിന്ന് മുളപ്പിക്കും. ചീര മുളക്കുന്നത് പോലെയാണ് ഹദീസിൽ പറഞ്ഞിട്ടുള്ളത്. അടുത്ത കാഹളം മുഴങ്ങുമ്പോൾ അവയെല്ലാം പുനർജീവിക്കും. പിന്നെ മഹ്ശറയിലേക്കുള്ള യാത്രയായി. സത്യനിഷേധികൾക്ക് ഭയാനകമായ യാത്ര സത്യവിശ്വാസികൾക്ക് സുഖകരമായ യാത്രയും തങ്ങൾ ചെയ്ത്കർമ്മങ്ങളുടെ ഫലം അനുഭവിക്കാൻ പോവുകയാണ് ആ പോക്കിൽ ചിലർക്ക് പ്രകാശമുണ്ടായിരിക്കും. ചിലർ ഇരുട്ടിൽ തപ്പിത്തടഞ്ഞു നടന്നു വീണു. ഉരുണ്ടു മുന്നോട്ട് നീങ്ങും. അള്ളാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ആമീൻ...

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃


തുടരും..!!

മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..

CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html