ഭാഗം - 6 ഈസാനബി(അ)


 ഭാഗം - 6


ഈസാനബി(അ)


നാൽപ്പതുവർഷം ദജ്ജാൽ ഇങ്ങനെ സൈ്വരവിഹാരം നടത്തും. അപ്പോഴേക്കും ഈസാനബി(അ) ഇറങ്ങിവരും. ഈസാനബി(അ) മരിച്ചുപോയെന്നും ഈസാ നബിയെ കുരിശിൽ തറച്ച് കൊല്ലുകയാണുണ്ടായെതെന്നും മറ്റും ബൈബിളിൽ പറയുന്നുണ്ട്. അത് തനിനുണയാണ്. ക്രിസ്ത്യാനികൾ കെട്ടിച്ചമച്ച കഥയാണ്. ഈസാനബിയെ കൊല്ലാൻ വേണ്ടി ജൂതന്മാർ പിടിക്കാൻ ചെന്നപ്പോൾ ഈസനബിയെ അല്ലാഹു ആകാശത്തേക്ക് ഉയർത്തുകയാണു ണ്ടായത്‌. അദ്ദേഹം ഇപ്പോഴും ആകാശത്ത് ജീവിച്ചു; കൊണ്ടിരിക്കുന്നു. ജൂതന്മാർ കൊന്നത് ജൂതാസിനെയാണ്. അതായത് ഈസാനബിയെ കാണിച്ചുകൊടുത്ത ഈസനബിയുടെ ശിഷ്യനെ അയാൾ ഈസാനബിയെ കാണിച്ചുകൊടു ക്കാൻ മുറിയിലേക്ക് കടന്നപ്പോൾ ഈസാനബിയെ അല്ലാഹു ആകാശത്തേക്കുയർത്തുന്നതോടൊപ്പംത്തന്നെ ജൂതാസിനെ ഈസാനബിയുടെ രൂപത്തിലാക്കി മാറ്റുകയും ചെയ്‌തു. അത് ഈസാനബിയാണെന്ന് തെറ്റിദ്ധരിച്ചു. ജൂതന്മാർ അയാളെ പിടിച്ചു കുരിശിൽ തറച്ചു. ഞാൻ ജൂതാസാണ്. ഈസാനബിയല്ല എന്നെ കൊല്ലരുതേ എന്നയാൾ നിലവിളികൂട്ടിയെങ്കിലും ജൂതന്മാർ അത് വിശ്വസിച്ചില്ല. ഇതാണ് സത്യം.


രണ്ടു മലക്കുകളുടെ ചിറകിൻമേലിരുന്നാണ് ഈസാനബി(അ) ഇറങ്ങിവരിക. കുങ്കുമനിറത്തിലുള്ള രണ്ടുവസ്ത്രം അദ്ദേഹം ധരിച്ചിരിക്കും. അസർ നിസ്‌കാരത്തി നു ഇഖാമത്തുകൊടുക്കുമ്പോൾ ഡമാസ്ക്കസിലെ പള്ളിയുടെ മിന്നാരത്തിൽ നിന്നും ഈസാനബി ഇറങ്ങിവരും. അപ്പോൾ അവിടെ മഹ്ദി ഇമാമും ഉണ്ടാകും. ദജ്ജാലിന്റെ ഉപദ്രവം സഹിക്കവയ്യാതെ അവനോട് പരാജയപ്പെട്ടുകഴി യുകയായിരിക്കും അദ്ദേഹം. ഉടനെ ഇമാമത്ത്. നിൽക്കാൻ മഹ്‌ദി(റ) ഈസാനബിയെ ക്ഷണിക്കും. ഈസാനബി മഹ്ദിയോടുതന്നെ ഇമാമായി നിൽക്കാൻ ആവശ്യപ്പെടും. അങ്ങനെ അവർ അവിടെവെച്ച് അസർ നിസ്‌കരിക്കും.


നിസ്ക്‌കാരത്തിനുശേഷം മഹ്‌ദിയും ഈസാനബിയും സത്യവിശ്വാസികളും ഒരുമിച്ച് ദജ്ജാലിനോട് യുദ്ധത്തിനു പുറപ്പെടും. ശാമിലെ 'ലുദ്' എന്ന മലയിൽവെച്ച് ഈസാ നബി(അ) ദജ്ജാലിനെ കണ്ടുമുട്ടുകയും നിഷ്‌ പ്രയാസം അവനെ വധിക്കുകയും ചെയ്യും. പിന്നെ ലോകത്തുള്ള ജനങ്ങളെല്ലാം ഈസാനബി(അ)യെ കൊണ്ട് വിശ്വസിക്കും. മുസ്ല‌ിം, ഹിന്ദു, ക്രിസ്ത്യൻ എന്ന എല്ലാജാതിക്കാരും. ഒരേമതക്കാരായി മാറും. പരിശുദ്ദ ഖുർആനിലെ നിയമങ്ങളനുസരിച്ച് ഈസാനബി(അ) ഭരണം നടത്തും. ഈസാനബി വിവാഹം കഴിക്കുകയും ചെയ്യും. അതിൽ രണ്ടു ആൺകുട്ടികൾ ജനിക്കും. ലോകത്ത് ശാന്തിയും സമാധാനവും സമ്യദ്ധിയും കളിയാടും. ജാതിമതം വ്യത്യാസമില്ലാത്ത ഒരു ഏകലോകം അന്ന് നിലവിൽ വരും. ഇക്കാലത്താണ് മഹ്ദി(റ)യുടെ മരണമുണ്ടാവുക. അതിൽ ഭൂലോകവാസി കളെല്ലാം അത്യന്തം ദുഃഖിക്കും. ഈസാനബി യുടെ നേതൃത്വത്തിൽ ആ മയ്യിത്ത് പരിശുദ്ധ ബൈത്തുൽ മുഖദ്ദസിൽ മറവു ചെയ്യും.


ഈസാനബി(അ) ഒരു കൂട്ടം അനുയായികളുമായി!! മക്കയിലേക്ക് ഹജ്ജിനുപോകും. അപ്പോഴേക്കും യഅ്‌ജൂജ് മഅ്‌ജൂജ് എന്ന ഭീകരജന്തുക്കൾ സീനാപർവ്വത്തിൽ പ്രത്യക്ഷപ്പെടും....


തുടരും...!!

മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..

CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html