ഭാഗം - 5️⃣ ദജ്ജാൽ




 ഭാഗം - 5️⃣


ദജ്ജാൽ


യമൻകാരനായ തമീമുദ്ദാരി(റ) എന്ന സ്വഹാബി ഇസ്‌ലാംമതം സ്വീകരിക്കുന്നതിന് മുമ്പ് ഒരു സമുദ്ര യാത്ര ചെയ്തു. മുപ്പതു സഹയാത്രികരുണ്ടായിരുന്നു. നടുക്കടലിൽ - ഒരിടത്ത് ചങ്ങലയിൽ ബന്ധിക്കപ്പെട്ട ഒരു 'സത്യം' ആകാശഭൂമികൾക്കിടയിൽ കിടന്നുചാടുന്നത് അദ്ദേഹത്തി ന്റെ ദൃഷ്‌ടിയിൽപ്പെട്ടു. ഉടനെവാഹനം നിർത്തി എല്ലാവരും ഈ കാഴ്‌ച കണ്ട് അൽഭുതപ്പെട്ടു. തമീം(റ) ചോദിച്ചു നീ ആരാണ്? എന്താണ് നീ ആകാശഭൂമിക്കിടയിൽക്കിടന്ന് ചാടുന്നത്?


ഉടനെ ആ സത്വം ഒരു മറുചോദ്യം ചോദിക്കുകയാണു ണ്ടായത്. നിങ്ങൾ ഏത് നാട്ടുകാരനാണ്. ഞങ്ങൾ അറബികളാണെന്ന് തമീം(റ) പറഞ്ഞപ്പോൾ ആ ജന്തുചോദിച്ചു. ശാമിൽപ്പെട്ട 'ബൈസാൻ' എന്ന പ്രദേശത്ത് ഈത്തപ്പനകൾ ഇപ്പോഴും കായ്ക്കാറുണ്ടോ? ഉണ്ട്. എന്ന് മറുപടിപറഞ്ഞപ്പോൾ വീണ്ടും ചോദ്യം ത്വബ്‌രിയ്യ എന്ന സമുദ്രത്തിൽ ഇപ്പോഴും വെള്ളമുണ്ടോ?


തമീം ഉണ്ട്


സത്വം? നിങ്ങളുടെ നാട്ടിൽ പുതിയ നബി വന്നിട്ടുണ്ടോ?


തമീം? ഉണ്ട് മുഹമ്മദ് നബി വന്നിട്ടുണ്ട്.

സത്വം? അവർ മദിനയിലേക്ക് പാലാനം ചെയ്തുവോ?


തമീം ഉവ്വ്


സത്വം! അദ്ദേഹത്തെ ജനങ്ങൾ എതിർക്കുന്നുണ്ടോ?


തമീം: എതിർപ്പിന്ന് ശക്തി കുറഞ്ഞിരിക്കുന്നു. അറബിഗോത്രങ്ങൾ പലതും നബിയുടെ കീഴിൽ അണിനിരന്നിരിക്കുന്നു.


സത്വം! എന്നാൽ നിങ്ങൾ അറിഞ്ഞുകൊള്ളുക. ഞാൻ ദജ്ജാലാകുന്നു. ഇനി അധികകാലം ഞാനിങ്ങനെ ചങ്ങലയിൽ കഴിയേണ്ടിവരികയില്ല. ഞാൻ നിങ്ങൾക്കിടയി ലേക്ക് വരും. അന്ന് ത്വബ്‌രിയ്യാ സമുദ്രത്തിൽ വെള്ളമുണ്ടാവു കയില്ല. അത് വറ്റിവരണ്ടുപോകും. ശാമിലെ 'ബൈശാൻ' എന്ന ദേശത്ത് ഈത്തപ്പനകൾ അന്ന് കായ്ക്കുകയില്ല. ഞാൻ വന്നാൽ മക്ക, മദീന എന്നീ സ്ഥലങ്ങളിലൊഴികെ മറ്റെല്ലാ രാജ്യങ്ങളിലുമെത്തും. മുഴുവൻ ഞാൻ കുടിക്കുകയും ചെയ്യും. 40 ദിവസം കൊണ്ട് ഭൂലോകഭരണം എൻ്റെ കയ്യിൽ വരും 40 കൊല്ലം ഞാൻ ഭരണം നടത്തും. അതിൽ ഒരുകൊല്ലം ഒരു മാസം പോലെയും ഒരു മാസം ഒരാഴ്‌ചപോലെയും ഒരാഴ്‌ച ഒരുദിവസം പോലെയുമായിരിക്കും.


ഇതെല്ലാം കേട്ടു ഭയചികിതരായ തമീം(റ)യും കൂട്ടുകാരും അവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരു ന്നു. ആ സത്വം ഒരു ഊത്ത്. കൊടുങ്കാറ്റുപോലെ ആ ഊത്തിന്റെ ശക്തിയിൽ അവർ സഞ്ചരിച്ചിരുന്ന വാഹനം അതിവേഗം മുന്നോട്ടുകുതിച്ചു. ഭാഗ്യവശാൽ അതുമറിഞ്ഞില്ല. അവർ രക്ഷപ്പെട്ടു


ദജ്ജാൽ തൻ്റെ ചങ്ങല നക്കിനക്കി പൊട്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കയാണ്. അത് നേർത്ത് നേർത്ത് വന്നുകൊണ്ടിരിക്കും. ഒരാഴ്‌ച മുഴുവൻ നക്കിയാൽ അത് പൊട്ടാറാകും. വെള്ളിയാഴ്ച്‌ച ജുമുഅയുടെ സമയമായാൽ അത് വളരെ നേർത്ത് വരും. എന്നാൽ ജുമുഅ കഴിയുമ്പോഴേ ക്കും അത് പൂർവ്വസ്ഥിതിയിലേക്ക് തന്നെമടങ്ങും. പിന്നെയും അവൻ നക്കാൻ തുടങ്ങും. അടുത്ത വെള്ളിയാഴ്‌ചയാകു മ്പോഴേക്ക് പൊട്ടാറാകും. ജുമുഅ കഴിഞ്ഞാൽ അത് പൂർവ്വസ്ഥിതിയിൽ വണ്ണം വെക്കും. അങ്ങനെ ഭൂലോകത്ത് ജുമുഅ നടക്കുന്ന കാലത്തോളം ഈ പ്രക്രിയ തുടർന്നു കൊണ്ടിരിക്കും. ഖിയാമം നാളടുത്താൽ ഭൂമിയിലെങ്ങും ജുമുഅയുണ്ടാവില്ല. അന്ന് ജുമുഅ നടക്കാത്ത ആദ്യത്തെ വെള്ളിയാഴ്‌ച ദജ്ജാൽ തൻ്റെ ചങ്ങലപൊട്ടിച്ചു രക്ഷപ്പെടും.


ഇറാക്കിനടുത്ത് ലുദ്ദ് എന്ന മലയിലാണവന ആദ്യമായി പ്രത്യക്ഷപ്പെടുക. വെളുത്ത ഒരു കഴുതപ്പുറത്താ ണ് യാത്ര. അവർ ഇച്ഛാനുസൃതം മഴ വർഷിപ്പിക്കുകയും സസ്യങ്ങളെ മുളപ്പിച്ച് തൽക്ഷണം കായ്ക‌നികളുണ്ടാക്കുക യും ചെയ്യും. ഭൂമിയിൽ മറഞ്ഞുകടക്കുന്ന നിക്ഷേപങ്ങളെല്ലാം അവൻ പുറത്തെടുക്കും. അവൻ തൻ്റെ ഇടതുഭാഗത്ത് നരകവും വലുതുഭാഗത്ത് സ്വർഗ്ഗവും ജനങ്ങൾക്കു കാണിച്ചുകൊടുത്തു താൻ റബ്ബാണെന്നു പറയും. ആദ്യമായി ജൂതന്മാരാണ് അവൻ്റെ വാദങ്ങൾ അംഗീകരിച്ചു പിന്തുടരുക. പിന്തുടരാത്തവരെല്ലാം അവൻ ഗഡ്‌ഖം കൊണ്ട് രണ്ട്പൊളിയാക്കും. എന്നിട്ട് ആ രണ്ട് പൊളികൾക്കിടയിൽ അവൻ നടക്കും. പിന്നെ അവ യോജിപ്പിച്ചു അവൻ പുനർജ്ജീവിപ്പിക്കും. ഇതെല്ലാം കാണുന്ന മിക്ക ആളുകളും അവന്റെ ചതിയിൽ കുടങ്ങും. സ്വർണ്ണത്തിന്റെ കൂമ്പാരം അവന്റെ കൈവശമുണ്ടാകും. അവനെ പിന്തുടരുന്നവർക്ക് അവൻ സ്വർഗ്ഗം കാണിച്ച് കൊടുക്കും. അല്ലാത്തവർക്ക് നരകവും. എന്നാൽ അതെല്ലാം വെറും മിഥ്യയായിരിക്കും..


ഖിള്ർ നബി(അ)യെ അവൻ കണ്ടുമുട്ടും. ഞാൻ റബ്ബാണെന്നു പറയുമ്പോൾ അദ്ദേഹം വിശ്വസിക്കില്ല. നരകം കാണിച്ചുകൊടുത്താൽ അദ്ദേഹം ഭയപ്പെടുകയില്ല. എന്നെ അതിൽ പ്രവേശിപ്പിക്കൂ. എന്ന് ഖിള്ർനബി ആവശ്യപ്പെടും. ഈ വെല്ലുവിളിയെ സ്വീകരിക്കാൻ കഴിയാതെ ദജ്ജാൽ കുപിതനായി ഖിള്ർ നബിയെ വാളിന്നിരയാക്കും. വീണ്ടും ജീവിപ്പിച്ച് ഞാൻ റബ്ബാണെന്ന് വിശ്വസിക്കാൻ മുമ്പത്തേക്കാൾ ആജ്ഞാപിക്കും. ഖിള്ർ നബി ഉറച്ചസ്വരത്തിൽ പറയും. 'നീ ശപിക്കപ്പെട്ട ദജ്ജാലാണ്. ദജ്ജാൽ രോഷാകുലനായി വീണ്ടും ഖിള്ർ ‌നബിയെ ഖഡ്‌ഖത്തിന്നിരയാക്കും. ഖിള്ർ നബി രക്തസാക്ഷിയായി സ്വർഗ്ഗം പൂകും. സ്വർഗ്ഗത്തിൽ രക്ത സാക്ഷികളുടെ നേതാവ് ഖിള്ർ നബിയത്രെ.


നബി(സ) അരുളുകയാണ്. ദജ്ജാൽ കാണിച്ചു തരുന്ന വെള്ളം തീയും തീവെള്ളവുമായിരിക്കും. അൽകഹ്ഫ് എന്ന ഖുർആൻ അദ്‌ധ്യായം അവൻ്റെ മുന്നിൽവെച്ച് ഓതിക്കൊള്ളുക.


ദജ്ജാലിന്ന് ഈ കഴിവുകളെല്ലാം അള്ളാഹു നൽകിയതാണ്. സർവ്വജ്ഞനായ അല്ലാഹുവിന്ന് ഇതിൽ ചില ഉദ്ദേശങ്ങളുണ്ടായിരിക്കും. അതെന്താണെന്ന് നമ്മുടെ ചെറിയ ബുദ്ധികൊണ്ടാലോചിച്ചിട്ടു കാര്യമില്ല. ഇങ്ങനെയുള്ള കഴിവുകളെല്ലാമുണ്ടെങ്കിലും അവൻ്റെ നെറ്റിതടത്തിൽ ഒറ്റക്ഷണത്തിൽ 'കാഫിൽ' എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കണ്ണേയുള്ളു ജദ്ദാലിന്


ദജ്ജാൽ എന്ന ശബ്‌ദത്തിന് നുണയൻ എന്നാണർത്ഥം. അവന്റെ തേർ വാഴ്ചകാലത്ത് മനുഷ്യർ ദുരിതത്തിലകപ്പെടും. ഭൂമിയിൽ മഴയില്ലാതെ ഫലവൃക്ഷങ്ങളെല്ലാം ഉണങ്ങി കരിഞ്ഞുപോകും. മനുഷ്യർ ക്ഷാമവും, രോഗവും പിടിപെട്ടു കഷ്ടത്തിലാകും ദജ്ജാൽ മഴ പെയ്യിക്കുമെങ്കിലും അതുകൊണ്ട് സസ്യങ്ങളൊന്നും മുളക്കുകയില്ല. അക്രമങ്ങളും അനീതികളും നടമാടും ശാന്തിയും സമാധാനവുമില്ലാതാകും. അവനെ അംഗീകരിക്കുന്നവർക്കുമാത്രം ആവശ്യമുള്ളതെല്ലാം അവൻ നൽകും. സത്യവിശ്വാസികൾ ദുരിതത്തിന്റെ നടുക്കടലിലക പ്പെടും. മക്കയിലേക്ക് കടക്കാനവൻ ശ്രമിക്കുമ്പോൾ ശക്തിയായി അഗ്നി അവനെ തടുക്കും. അതുപോലെതന്നെ ബൈത്തുൽ മുഖദ്ദീസിലേക്കടുമ്പോഴും തീ അവനെ ആക്രമിക്കും. ഭൂലോകത്ത് മറ്റ് എല്ലായിടത്തും അവനെത്തും. രാജസന്താന ങ്ങളായിരിക്കും അവന്റെ പ്രധാന ശിഷ്യർ.


സത്യവിശ്വാസികൾ ഭൂരിഭാഗവും മരിച്ചുപോകും. ബാക്കിയുള്ളവർ മക്ക, മദീന ബൈത്തുൽ മുഖദസ് എന്നിവിടങ്ങളിൽ ചെന്ന് അഭയം പ്രാപിക്കും.


നബിയുടെ കാലത്ത് ഒരൽഭുത ശിശുജനിക്കുകയു ണ്ടായി. ഒരു ജൂതസ്ത്രീയാണ് ആ കുട്ടിക്ക് ജന്മം നൽകിയത്. നബി(സ) പ്രബോധനം ആരംഭിച്ച കാലത്തായിരുന്നു അത്. ആ കുട്ടി ജനിച്ച ഉടനെ സംസാരിക്കുകയും പല അൽഭുതങ്ങൾ കാണിക്കുകയും ചെയ്തു‌തുടങ്ങി. ഇബ്നുസയ്യാദ് എന്നായിരുന്നു അവന്റെ പേർ. ഈ വിവരം നബി(സ) അറിഞ്ഞപ്പോൾ ഉമർഖത്താബ് ഉൽപ്പെടെയുള്ള ചില സ്വഹാബിമാരുമായി അവനെ കാണാൻപോയി. നബി അവനുമായി അവൻ സംസാരിച്ചപ്പോൾ പ്രവാചകനാണെന്നും മറ്റും നബിയോടു പറഞ്ഞു. ഉടൻ ഉമർ(റ) അവനെ കൊല്ലാൻ നബിയോടനുവാദം ചോദിച്ചു. നബി(സ) പറഞ്ഞു അവൻ ദജ്ജാലാണെങ്കിൽ താങ്കൾക്കവനെ കൊല്ലാൻ കഴിയില്ല. ദജ്ജാലല്ലെങ്കിൽ അവനെ കൊന്നിട്ടെന്തുകാര്യം? നബിയുടെ വചനത്തിൽ നിന്നും അവൻ ദജ്ജാലാണെന്നും സ്ഥിരപ്പെട്ടിട്ടില്ല...


:തുടരും.!!



മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..

CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html