ഭാഗം - 4️⃣ മഹ്ദി ഇമാം

 

ഭാഗം - 4️⃣


മഹ്ദി ഇമാം


ഖിയാമം നാളിനോടടുത്തകാലത്ത് മുസ്‌ലിംകൾക്ക് വളരെ അക്രമിയായ ഒരു ഭരണാധികാരിയുടെ ഉപദ്രവം സഹിക്കേണ്ടി വരും. സത്യവിശ്വാസിനികളുടെ കഠിനശത്രുവാ യിരിക്കും അയാൾ. ചില പ്രത്യേക വിശേഷണങ്ങൾ അവിശേഷണങ്ങൾ അയാൾക്കുണ്ട്. തല വലിയതായിരിക്കും മുഖത്ത് കറുത്ത കലകൾ കണ്ണിൽ, വെളുത്ത പുള്ളികൾ എന്നിവ ഉണ്ടായിരിക്കും. *


സത്യനിഷേധികളെല്ലാം അയാളെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യും. സത്യവിശ്വാസികളെ വിശ്വാസ ത്തിൽ നിന്നു പിന്തിരിപ്പിക്കാൻ അയാൾ കഠിനാദ്ധ്വാനം ചെയ്യും. പലരും അയാളുടെ പ്രലോഭനങ്ങളിൽ വിശ്വസിച്ചു സത്യനിഷേധികളായി മാറും അയാളെ അനുസരിക്കാത്ത വരെല്ലാം കഠിനമായി പീഡിപ്പിക്കും. നാട്ടിൽ അക്രമവും അനീതിയും നടമാടും. വിശ്വാസികളായ സ്ത്രീകളെയും കുട്ടികളെയുമെല്ലാം കൊലപ്പെടുത്തും. നാടുമുഴുൻ അരാജകത്വം വ്യാപിക്കും. അവസാനം അയാൾ ഡമാസ്ക്കസ്സിൽ ചെന്ന് അവിടെ ആധിപത്യം സ്ഥാപിച്ച് സത്യവിശ്വാസികളെ നശിപ്പിക്കാൻ തുടങ്ങും. അയാളുടെ അനുയായികൾ ലോകം മുഴുൻ വ്യാപിച്ച് അക്രമങ്ങൾ അഴിച്ചു വിടും. സിറിയാ, ബാഗ്ദ‌ാദ്, മുതലായരാജ്യങ്ങൾ അയാൾ കൊള്ളയടിക്കും. അവിടെയുള്ള ജനങ്ങൾ ബഹുഭൂരിഭാഗവും അയാളെ പിന്തുടരും. അവർ മൃഗങ്ങളെപ്പോലെ യാതൊരു നിയമങ്ങളും ചിട്ടകളുമില്ലാതെ തിന്നും ഭോഗിച്ചും കുടിച്ചും സുഖജീവിതം നയിക്കും. നടുറോഡുകളിൽ കിടന്ന് വ്യഭിചരിക്കുന്നതു കാണുമ്പോൾ സത്യവിശ്വാസികൾ വഴിമാറിപ്പോകും...


സത്യവിശ്വാസികൾക്കു ഒരു നേതാവില്ലാത്ത കാരണം ചിന്നിച്ചിതറി ബലഹീനരായിരിക്കും. ഒരു നേതാവുണ്ടാകാൻ വേണ്ടി അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കും. അവരെല്ലാം കൂടി കൂഫയിൽ അഭയം പ്രാപിക്കും. അവിടെവെച്ചവർ സമ്മേളിച്ചു ഈ ദുഷ്ടനെതിരിൽ സംഘടിക്കും. യുദ്ധം ചെയ്‌ത്‌ രക്തസാക്ഷികളാകാൻ തീരുമാനമെടുക്കും.


ഈ വിവരം ആ ദുഷ്‌ടൻ അറിയുകയും അവൻ തന്റെ സമുദ്രസമാനമായ സൈന്യത്തെ സത്യവിശ്വാസികളെ നശിപ്പിക്കാൻ അണിനിരത്തുകയും ചെയ്യും പിന്നെ ഘോരയുദ്ധം നടക്കും. പക്ഷെ സത്യവിശ്വാസികൾക്ക് മലവെള്ളം പോലെ ഇരച്ചുകയറുന്ന ശത്രുസേനയുമായി അധികം മല്ലടിക്കാൻ കഴിയുകയില്ല. അവർ ഭൂരിഭാഗവും രക്ത സാക്ഷികളാവും. ബാക്കിയുള്ളവർ കാടുകളിലും മേടുകളിലും ഓടിയൊളിക്കും.


അഹങ്കാരിയായ ആ ദുഷ്‌ടൻ പിന്നെ തന്റെ സൈന്യത്തെ മദീനക്കുനേരെ തിരിച്ചുവിടും. നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന റൗള അഗ്നിക്കിരയാക്കാൻ അയാൾ കൽപ്പിക്കും പക്ഷെ അപ്പോഴേക്കും അള്ളാഹു ഇമാം മഹ്ദിയെ അയക്കുന്നതിനാൽ അവർക്ക് ആ കടും കൈ ചെയ്യാൻ തരപ്പെടുകയില്ല. മഹ്‌ദിയുടെ ആഗമനത്തോടെ അയാൾ ഭയവിഹ്വലാകും. സത്യവിശ്വാസികൾക്ക് സന്തോഷമാകും.


ഇമാം മഹ്ദിയും അനുയായികളും മക്കയിലേക്കു ചെന്ന് കഅ്ബം ത്വവാഫ് ചെയ്യും. അനന്തരം മുസ്‌ലിംലോകത്തോട് സംസാരിക്കും. അവരോട് തൻ്റെ പിന്നിൽ അണിനിരക്കാനാ ഹ്വാനം ചെയ്യും. ലോകമുസ്‌ലിംകൾ മുഴുവൻ മഹ്ദിയുടെ കൊടിക്കു കീഴിൽ ഒറ്റക്കെട്ടായി അണിനിരക്കും. ഇമാം മഹ്ദി ആ ദുഷ്‌ടനേയും അനുയായികളേയും സത്യവിശ്വാസത്തി ലേക്ക് ക്ഷണിക്കും. അയാൾ അനുസരിക്കുകയില്ല അക്രമങ്ങൾ തുടരുമ്പോൾ മഹ്‌ദി(റ) അയാളെ നേരിടും ഇരു വിഭാഗം സൈന്യങ്ങളും ഏറ്റുമുട്ടും ഭയങ്കരമായ പോരാട്ട ത്തിൽ ഇരുപക്ഷത്തും വമ്പിച്ച നാശനഷ്ട‌ങ്ങളുണ്ടാകും.


അവസാനം ഇമാം മഹ്‌ദിയുടെ പ്രാർത്ഥന കാരണമായി ശത്രുസേനകളെ ഭീരുത്വം പിടികൂടും. അവർ കിടുകിടെ വിറക്കും ഓടാനും തുടങ്ങും. താമസം വിനാ ആ ദുഷ്‌ടനായ അക്രമിയെ ഇമാംമഹ്ദി(റ) വധിക്കും അതോടെ മുസ്‌ലിംകൾക്ക് ആശ്വാസമാകും. നീണ്ട നാളുകളായി അവർ സഹിച്ചിരുന്ന നരകയാതനകൾ അതോടെ അവസാനിക്കും. ശത്രുസൈന്യ ങ്ങൾ നാമാവശേഷമാകും ലോകം മുഴുവൻ മഹ്ദി(റ)യുടെ അദാനത്തിൽ വരും പിന്നെ നാൽപ്പതു കൊല്ലം മഹ്ദി ലോകം മുഴുവൻ ഭരിക്കും.


സത്യവിശ്വാസിയുടെ സുവർണ്ണദശയായിരിക്കും അത്. ലോകത്ത് ശാന്തിയും സമാധാനവും സമ്പൽസമൃദ്ധിയും കളിയാടും. അക്രമങ്ങളും അനീതിയും അപ്രത്യക്ഷമാകും ഭൂമിയിൽ വിളവുകൾ വർദ്ധിക്കും. പട്ടിണിയും ദാരിദ്ര്യവും പമ്പകടക്കും. അങ്ങിനെലോക: മുന് കണ്ടിട്ടില്ലാത്ത ഒരു സൽഭരണം ലോകത്തുണ്ടാകും.


പരിശുദ്ധ ഖുർആനിലെ നിയമ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും ഇമാം മഹ്‌ദിയുടെ ഭരണം. ദൈവാനുഗ്രങ്ങൾ ഭൂമിയിൽ നിറഞ്ഞൊഴുകും കളവ്, വഞ്ചന, വ്യഭിചാരം. കള്ളുകുടി, ചൂതുകളി, അക്രമം എന്നീ പാപങ്ങൾ ഈ നാൽപ്പതുവർഷവും ഭൂമിയിൽ ഒരിടത്തും നടക്കുകയില്ല. ആലിമീങ്ങളായിരിക്കും ഭരണകർത്താക്കൾ. നാൽപ്പതുവർഷം തികയുമ്പോൾ ദജ്ജാൽ ഇറങ്ങിവരികയും ലോകജനത കണ്ണുനീരിൽ മുങ്ങുകയും ചെയ്യും. അതോടെ എല്ലാം താറുമാറാകും. ലോകംവീണ്ടും നാശത്തിലേക്ക് നീങ്ങും. അനീതിയും അക്രമവും എങ്ങും തലപൊക്കും. സത്യവിശ്വാസികൾക്ക് വീണ്ടും രക്ഷയില്ലാതാകും...!!


തുടരും..!!

മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..

CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html