ഭാഗം - 11 അല്ലാഹുവിന്റെ കോടതിയിൽ

 


ഭാഗം - 11


അല്ലാഹുവിന്റെ കോടതിയിൽ 


ഒന്നാമതായി മഹ്ശറയിൽ സമ്മേളിച്ച വിശേഷബുദ്ധി യില്ലാത്ത ജീവികളേയല്ലാം മണ്ണാക്കിമാറ്റുകയാണ് അല്ലാഹു ചെയ്യുക. സൃഷ്‌ടികളെ പൂജിച്ചിരുന്ന ആളുകളോട് അല്ലാഹു ആജ്ഞാപിക്കും. നിങ്ങൾ ആ ആരാധ്യരോടൊപ്പം ചേരുവിൻ എന്ന്. സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ. ബിംബങ്ങൾ അഗ്നി, പാമ്പ് എന്നിങ്ങനെയുള്ള വസ്‌തുക്കളെ ആരാധിച്ചിരുന്നവർ ആ ഘട്ടത്തിൽ വലിയ ഖേദത്തിലകപ്പെടും. മൃഗങ്ങളെപ്പോലെ ഞങ്ങളും മണ്ണായെങ്കിലെന്നവർ കൊതിക്കും. ഉടനെനരക ത്തിൽ നിന്ന് ഒരു നാവു നീണ്ടുവന്നു അവരെ നക്കിയെടുക്കും. പക്ഷികൾ പഴംകൊത്തിക്കൊണ്ടു പോകുന്ന ലാഘവത്തോ ടെ, സത്യവിശ്വാസികൾ ഈ ഘട്ടത്തിൽ ഇതെല്ലാം കണ്ട് പേടിച്ചുപോകും. നരകത്തിൻ്റെ ഇരമ്പൽ ഭയങ്കരമായി കേൾക്കാം. അതിലകപ്പെട്ടവരുടെ മുറവിളി അതിഭയങ്കര മായിരിക്കും.


സത്യവിശ്വാസികൾ ഈ ഭയപാരവശ്യത്തോടെ നിൽക്കുമ്പോൾ ആദംനബിയെ കണ്ടുമുട്ടും. അവർ ആദം നബിയോട് തങ്ങളെ രക്ഷിക്കാൻ അപേക്ഷിക്കും. ആദംനബി(അ)ൻ്റെ മറുപടി ഇതായിരിക്കും. വിലക്കപ്പെട്ട കനിതിന്ന ഞാൻ എൻ്റെ കാര്യത്തിൽത്തന്നെ ഭയന്നുനിൽ ക്കുകയാണ്. മക്കളെ ഈ ഘട്ടത്തിൽ നൂഹ്(അ)യെ കാണും. അദ്ദേഹത്തോട് സഹായഭ്യർത്ഥന നടത്തിനോക്കൂ. നൂഹ്‌ നബി പറയും. എന്നിൽ നിന്നും വന്നുപോയ ഒരുവാചകം നിമിത്തം ഞാൻ പരിഭ്രാന്തനായി നിൽക്കുകയാണ്. എനിക്ക് നിങ്ങളെപ്പറ്റി ചിന്തിക്കാൻ പിന്നെ കഴിയുന്നെതെങ്ങിനെ.പിന്നെ അവർ ഇബ്രാഹിം നബിയെ കണ്ട് സങ്കടമുണർത്തിക്കും. ഇബ്രാഹീം നബി(അ) പറയും ഞാൻ ചില പ്രശ‌നങ്ങളിൽ എൻ്റെ സ്ഥിതി എന്താകുമെന്നോർത്തു ഭയപ്പെട്ട് കഴിയുകയാണ്. പിന്നെ നിങ്ങളെ രക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും.


അനന്തരം മൂസാനബിയെകണ്ട് അവർ സങ്കടാ പറയുമ്പോൾ മുസനബിന്റെയും പ്രതികരണം വ്യത്യസ്‌തമായിരിക്കയില്ല. പിന്നെ ഈസാനബിയോടണവർ സങ്കടപ്പെടുക. ഈസാനബിൻ്റെ മറുപടി ഇതായിരിക്കും. ക്രിസ്ത്യാനികൾ എന്നെ ദൈവപുത്രനാക്കിവെച്ചു പൂജിച്ചതിനെപ്പറ്റി അല്ലാഹു എന്നോട് ചോദിക്കുമ്പോൾ എന്തുത്തരമാണ് കൊടുക്കുക എന്നോർത്ത് പരിഭ്രാന്തനാ യിരിക്കുകയാണ് ഞാൻ. അതിനാൽ എനിക്കു നിങ്ങളെ രക്ഷിക്കാൻ കരുത്തില്ല. ഇതുകേൾക്കുമ്പോൾ അവർ അട്ടഹസിക്കാൻ തുടങ്ങും. അന്ത്യപ്രവാചകനെ കാണുന്നി ല്ലല്ലൊ. ഞങ്ങൾക്കു ശുപാർശ ചെയ്യാമെന്നേറ്റ മുഹമ്മദ് നബിയെവിടെ?


നബി(സ) ഈ കോലാഹലം നടക്കുമ്പോൾ അവിടെ ഓടിയെത്തും. എന്നിട്ട് അവിടന്ന് അവരോടരുളും ഞാൻ നിങ്ങളെ രക്ഷിക്കുമെന്ന് വാക്കുതന്നതല്ലെ? എന്റെ സ‌മുദായക്കാരെ. നിങ്ങൾ പരിഭ്രാന്തരാവാതെ സമാധാനമായിരിപ്പിൻ. ഞാൻ നിങ്ങളെ ഇട്ടെറിഞ്ഞു പോയതല്ല. അങ്ങനെ പോവുകയുമില്ല. നിങ്ങളുടെ കാര്യത്തിൽ അല്ലാഹുവിനോട് സഹായഭ്യർത്ഥിക്കാൻ പോയതാണ് ഞാൻ. നിങ്ങൾ ഭയപ്പെടാതിരിപ്പിൻ.


ഈ സാന്ത്വന വാക്കുകൾ കേൾക്കുമ്പോൾ അവർ പറയും. നബിയെ, നരകത്തിന്റെ അലർച്ചയും സന്താനിയാക്കളുടെ രൂപഭാവങ്ങളും ഞങ്ങളുടെ പാപത്തിൻ്റെ ഭാരവുമെല്ലാം കൂടി ഞങ്ങൾക്കു സഹിക്കാൻ വയ്യാതായിരി ക്കുന്നു. അതുകൊണ്ട് ഞങ്ങളെ ഈ ആപൽഘട്ടത്തിൽ നിന്നൊന്നു രക്ഷിച്ചുതന്നാലും. അപ്പോൾ നബിയരുളും. ഞാൻ അതിന്നുവേണ്ടി കഠിനാദ്ധ്വാനം ചെയ്തു‌ കൊണ്ടിരിക്കയാ ണെന്നു നിങ്ങൾ ഗ്രഹിക്കാത്തതു കഷ്ട്‌ടമാണ്. കഴിവിൻ്റെ പരമാവധി ഞാൻ ചെയ്യുന്നുണ്ട്. നിങ്ങൾ കുറച്ച് ക്ഷമിച്ചിരിക്കുവീൻ പിന്നെ അധികം വൈകാതെ സത്യവിശ്വാസികളുടെ വിചാരണ നടക്കും. അപ്പോൾ സ്വർഗ്ഗ ലോകം അവിടെകൊണ്ടുവരപ്പെടും. പുണ്യാത്മാക്കളെയെല്ലാം വിചാരണ കൂടാതെ ഒഴിവാക്കും. പാപം ചെയ്ത‌ വിശ്വാസികിളുടെ നന്മതിന്മകൾ തൂക്കി ക്ളിപ്‌തപ്പെടുത്തും. അപ്പോഴേക്കും നരകത്തിൻ്റെ മുതുകിൽ 'സിറാത്തുൽ മുസ്‌തഖീം' എന്ന പാലം സ്ഥാപിച്ചിരിക്കും.


മുഹമ്മദ് മുസ്‌തഫ(സ)യുടെ സമുദായത്തെയാണ് മഹ്ശറയിൽ ആദ്യം വിചാരണ ചെയ്യുക. ഓരോരുത്തർക്കും അവരവരുടെ നന്മതിന്മകളെഴുതിയ രേഖകകൾ കയ്യിൽ കൊടുക്കും. ദുർജ്ജനങ്ങൾക്ക് ഇടം കയ്യിലും സജ്ജനങ്ങൾക്ക് വലം കയ്യിലുമാണ് നൽകുക. അവരതു വായിച്ചുനോക്കും. ഓരോരുത്തരും ചെയ്‌ത നന്മതിന്മകളിൽ ഒന്നൊഴിയാതെ അതിൽ രേഖപ്പെട്ടുകിടക്കുന്നതു കണ്ട് എല്ലാവരും അത്ഭുതപ്പെടും. പാപങ്ങൾ കാണുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തും. നന്മകൾ കാണുമ്പോൾ സന്തോഷിക്കുകയും ചെയ്യും. അല്ലാഹു ഓരോ വ്യക്തിയേയും വിചാരണ ചെയ്യും. അതിന്നു പരസഹായി ആവശ്യമില്ല. നിസ്ക്‌കാരത്തെപ്പറ്റിയാണോന്നാമതായി ചോദ്യം ചെയ്യുക. അക്കാര്യത്തിൽ വിജയിച്ചവർ മറ്റെല്ലാകാര്യത്തിലും രക്ഷപ്പെടും. അതിൽ പരാജയപ്പെട്ടവർ മറ്റെല്ലാ വിഷയത്തിലും പരാജിതരാകും


മഹ്ശറയിൽവെച്ച് ചിലർ ചിരലെ പിടിച്ച് വെക്കും. എന്തിനാണെന്നെ പിടിച്ചുവെക്കുന്നതെന്നു ചോദിക്കുമ്പോൾ അയാൾ പറയും. ഞാൻ ഇന്നസമയത്ത് പാപം ചെയ്യുന്നത് നീ കണ്ടു പക്ഷെ. നീ എന്നെ ഉപദേശിച്ചില്ല. അക്കാരണത്താ ലാണ് നിന്നെ ഞാൻ പിടിച്ചുവെക്കുന്നത്.


നബി(സ) അരുളുകയാണ്. ചിലരുടെ കയ്യിൽ നന്മതിന്മകളുടെ രേഖകൾ കിട്ടുമ്പോൾ അതിൽ തിന്മയല്ലാതെ മറ്റൊന്നും കാണുകയില്ല. അവർ അതിശയപ്പെട്ടുകൊണ്ടു ചോദിക്കും. അല്ലാഹുവേ, ഞാൻ ചെയ്‌ത നന്മകളെവിടെ? ഉടനെ മറുപടി ലഭിക്കും. നീ ഇന്നിന്ന ആളുകളെ പരദൂഷണം പറഞ്ഞു. തന്മൂലം നിൻ്റെ നന്മകൾ ആ പരദൂഷണം പറയപ്പെട്ടവരുടെ കണക്കിൽ ചേർത്തു. നിൻ്റെ കണക്കിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു. ചില മഹാപാപികൾക്ക് ഗ്രന്ഥങ്ങൾ കിട്ടിയാൽ അവർ ചെയ്യാത്ത നന്മകൾ അവരുടെ കണക്കിൽപ്പെടും. അവർ അത് കൊണ്ട് അത്ഭുതപ്പെടുമ്പോൾ അല്ലാഹു അവരെ അറിയിക്കും. നിങ്ങളെ ഇന്നയിന്ന ആളുകൾകുറ്റം പറഞ്ഞുതൽഫലമായി അവർ ചെയ്ത നന്മകൾനിങ്ങളുടെ കണക്കിൽ വന്നുചേർന്നു.


വിചാരണ നടക്കുമ്പോൾ ചില പാപികൾ കളവു പറഞ്ഞു രക്ഷപ്പെടാൻനോക്കും. അപ്പോൾ അല്ലാഹു അവരുടെ വായക്കു മുദ്രവെക്കുകയും ഓരോ അവയവം ചെയ്ത പാപം ആ അവയവത്തെക്കൊണ്ടു പറയിപ്പിക്കുക യും ചെയ്യും. ഒരവയവം കുറ്റം ഏറ്റു പറയുമ്പോൾ മറ്റൊരവയവം അതിനു സാക്ഷിനിൽക്കും. പരിശുദ്ധഖുർ ആനിൽ അല്ലാഹു പറയുന്നു അന്ന് അവരുടെ വായകൾക്ക് നാം മുദ്രവെക്കും. അവരുടെ കൈകൾ നമ്മോട് സംസാരിക്കുകയും കാലുകൾ സാക്ഷി പറയുകയും ചെയ്യും. (സൂ. യാസിൻ)


ഈ സന്ദർഭത്തിൽ മഹാപാപികൾ ലജ്ജിച്ചു തലതാഴ്ത്തുന്നതും സ്വശരീരങ്ങളെ കുറ്റപ്പെടുത്തുന്നതു മാണ്. സജ്ജനങ്ങളെയെല്ലാം സ്വർഗ്ഗത്തിൽ കടത്തുവാൻ അല്ലാഹു മലക്കുകളോട് ആജ്ഞാപിക്കും. സിറാത്തുത മുസ്ത‌ഖീമെന്ന പാലത്തിലൂടെ നിഷ്പ്രയാസം അവർ കടന്നുപോകുന്നതാണ്. സിറാത്തുൽ മുസ്‌തഖീമിലൂടെ  ൊകുമ്പോൾ അഞ്ചുകടമ്പകൾ കടക്കാനുണ്ട്. ഒന്നാമത്തെ കടമ്പ സത്യവിശ്വാസത്തിന്റെതാണ്. അതില്ലാത്തവർക്കു പ്പുറം കടക്കാൻ സാദ്ധ്യമല്ല. ആ കടൽ കടന്നു മുന്നോട്ടുപോകാൻ കഴിഞ്ഞവർക്കു പിന്നെ നിസ്‌കാരത്തിൻ്റെ കടമ്പയെ അഭിമുഖീകരിക്കേണ്ടിവരും.


അവിടെ നിന്നു രക്ഷപ്പെട്ടാൽ പിന്നെ സക്കാത്തിന്റെ കടമ്പ കടക്കണം. പിന്നെ നോമ്പിൻ്റെ കടമ്പയും ഹജ്ജിൻ്റെ കടമ്പയും തരണം ചെയ്യേണ്ടതുണ്ട്.


മുഹമ്മദ് നബി(സ) തൻ്റെ സമുദായത്തോടൊപ്പാ സിറാത്തുൽ മുസ്‌തഖീമിലെത്തും. അവിടെവെച്ചു നബിമാലിക്കെന്ന മലക്കിനെ കാണും. നരത്തിൻ്റെ കാവൽക്കാരനാണ് മാലിക്. മലക്കിനോട് നബിയരുളും. മാലിക്കേ താങ്കളുടെ മുഖഭാവം കണ്ടാൽ എന്റെ സമുദായം ഭയപ്പെടുന്നതും തൻമൂലം സിറാത്തുൽ മുസ്‌തഖീമിൽ നിന്നു അവർ കാലിടരിവീഴാൻ ഇടയാകുന്നതുമാണ്. അത് കൊണ്ട് നിങ്ങളൊന്ന് മാറിനിൽക്കണേ, ഉടനെ മാലിക് (റ) മാറിനിൽക്കും. പിന്നെ നബിയും തൻ്റെ സമുദായവും പാലത്തിൻമേൽ കയറുന്നതാണ്. അല്ലാഹുവേ രക്ഷിക്കേണെ. എന്നു പറഞ്ഞുകൊണ്ട് ജിബ്‌രീൽ എന്ന മലക്ക് നബി(സ)യെ അനുഗമിക്കുന്നുണ്ടാകും. നബി(സ)യുടെ സമുദായം പാലം കടക്കുക പല വിധത്തിലാണ്. ചിലർ മിന്നെറിയുന്ന വേഗതയിൽ, ചിലർ കാറ്റുപോലെ, ചിലർ കുതിരപ്പുറത്തു സവാരി ചെയ്യുന്നതുപോലെ. ചിലർ ഇരുന്നും നടന്നും ചിലർ ഉരുണ്ടുപിരണ്ടു കൊണ്ടും ചിലർ രാപ്പകൽകൊണ്ടും, ചിലർ ഒരുമാസംകൊണ്ടും ചിലർ ഒരുവർഷം കൊണ്ടും ചിലർ ഇരുപതിനായിരം വർഷം കൊണ്ടും ഇങ്ങനെ പലതരത്തിലാണവർ പാലം കടക്കുക. ചിലർ പാലത്തിന്മേൽ പിടിച്ചുതൂങ്ങുമ്പോൾ മലക്കുകൾ അവരെ തോട്ടികൊണ്ട് നരകത്തിലേക്കു വലിച്ചിടും അതൊന്നും നബിയുടെ ദൃഷ്ടിയിൽ പെടുകയില്ല.


തൻ്റെ സമുദായമെല്ലാം പാലം കടന്നു എന്ന സന്തോഷത്തോടെ നബി(സ) മുന്നോട്ടു നീങ്ങും. അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അപ്പോൾ പ്രായപൂർത്തിയാകുന്ന തിനുമുമ്പ് മരിച്ചുപോയ കുട്ടികൾ അവരുടെ മാതാപിതാക്കളെ സ്വീകരിക്കാൻവേണ്ടി കാത്തുനിൽപ്പുണ്ടാകും. അവർ തുള്ളിച്ചാടിവന്ന് തങ്ങളുടെ രക്ഷിതാക്കളെ കാണാതെ വാവിട്ടുകരഞ്ഞുകൊണ്ട് അല്ലാഹുവിനോട് അപേക്ഷിക്കും. തമ്പുരാനെ ഞങ്ങൾക്ക് ദുനിയാവിൽ രക്ഷിതാക്കളോടൊപ്പം കഴിയാൻ സാധിച്ചില്ല. അതുകൊണ്ട് ഇവിടെ നി അവരെ ഞങ്ങളോട് ചേർത്തുതരേണമെ. അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്വർഗ്ഗം ഹറാമാണ്. നബി(സ) ഇതു കേൾക്കാനിടവരും. ഉടനെ നബി അവരുടെ സങ്കടനിവൃത്തിക്കുവേണ്ടി ശ്രമിക്കും.. തൽഫലമായി അവരുടെ മാതാപിതാക്കൾ അവിടെ പ്രത്യക്ഷപ്പെടുന്നതും എല്ലാവരും സന്തുഷ്‌ടരാകുന്നതുമാണ്.


മുഹമ്മദ് നബി(സ)യുടെ സമുദായം സ്വർഗ്ഗത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ പിന്നെ മറ്റു സമുദായങ്ങളെയെല്ലാം വിചാരണചെയ്‌തു സജ്ജനങ്ങളെ സ്വർഗ്ഗത്തിലേക്കും ദുർജനങ്ങളെ നരകത്തിലേക്കും വിടും. എന്നാൽ സർവ്വശക്തനായ അല്ലാഹു ഉദ്ദേശിക്കുന്നവർക്കെല്ലാം മാപ്പു നൽകാൻ യാതൊരു തടസ്സവും അവിടെയുണ്ടാവുകയില്ല. അവൻ പരമകാരുണികനാണല്ലൊ...


തുടരും..!!


മഹ്ശറാ പ്രളയം

ഖിയാമത്തിന്റെ അടയാളങ്ങളും ദജ്ജാലിന്റെ ചരിത്രവും..

CLICK HERE TO GET FULL PART

https://mohammadrishadali.blogspot.com/2026/06/part-1-to-12.html