ഭാഗം - 1️⃣0️⃣ വിചാരണ
ഭാഗം - 1️⃣0️⃣
വിചാരണ
പല അണികളിലായിട്ടാണ് സൃഷ്‌ടികൾ മഹ്ശറയിൽ നിൽക്കുക. സത്യവിശ്വാസികളുടെ അണികൾ വേറെയായിരി ക്കും കപടവിശ്വാസികളുടെ അണികൾ വെറെ അവിശ്വാസി കൾ, ജൂതർ, ക്രൈസ്‌തർ. ജിന്ന്, പിശാച്, യഅ്‌ജൂജ്, മഅ്‌ജൂജ് എന്നിവർക്കെല്ലാം വെവ്വേറെ അണികളുണ്ടായിരിക്കും. ഓരോ അണികളുടെയും ദുരം നാൽപതിനായിരം വർഷം യാത്ര ചെയ്യാനുള്ള ദുരമത്രെ.
ഇങ്ങനെ എല്ലാ സൃഷ്‌ടികളേയും അണിനിരത്തിയ ശേഷം അർശിൻ്റെ സമീപത്ത് പ്രകാശത്താലുള്ള ഒരു മണ്ഡപം സ്ഥാപിക്കും. ആ മണ്ഡപത്തിന്മേലേക്ക് മുഹമ്മദ് നബി(സ)യെ മലക്കുകൾ ആനയിക്കും. നബി(സ) അതിന്മേൽ ആസന്നസ്ഥനാകും. അപ്പോൾ ലിവാഉൽഹാദെന്ന കൊടി അവിടെ പാറിക്കളിക്കുന്നുണ്ടായിരിക്കും. മലക്കുകൾ അവിടെ എഴുപതിനായിരം അണികളായി നിരന്നു നിൽപ്പുണ്ടാകും.അതിനു സമീപമായിരിക്കും സത്യവിശ്വാസികളുടെ അണികൾ.
പിന്നെ ഓരോ പ്രവാചകന്നുവേണ്ടിയും മേൽപ്രകാരം മണ്ഡപം സ്ഥാപിച്ച് അവരുടെ ഉന്നതിക്കനുസരിച്ച് മലക്കുകൾ അവരെ അങ്ങോട്ട് നയിക്കുകയും അവരെല്ലാം ആസന്ന സ്ഥാരാവുകയും ചെയ്യും. ഓരോ പ്രവാചകനും ഓരോ കൊടിയുണ്ടായിരിക്കും. പിന്നെ മലക്കുകൾ കളായ നാലുഖലീഫമാരെ ഖുലഫാഉർറാശിദു രക്തസാക്ഷികൾ ആനയിച്ചിരുത്തുന്നു. തുടർന്ന് പുണ്യാത്മാക്കൾ യാതോചിതം ഉപവിഷ്ട രാകുന്നു.
ഖുലഫാഉർറാശിദുകളായ നാലു പേർക്കും ഓരോകൊടി യുണ്ടായിരിക്കും. സിദ്ദീഖ്(റ)വിന്ന് 'ലിവാഉസ്സി ദ്ധീഖ്' എന്നകൊടിയും ഉമറുൽഫാറൂഖ് (റ) വിന്ന് 'ലിവാഉൽഅദൽ' എന്ന കൊടിയും ഉസ്‌മാൻ (റ)വിന്ന് 'ലിവാഉസ്സഖഉ' എന്ന കൊടിയും അലി(റ)വിന്ന് 'ലിവാഉസ്‌ശുജാഅ' എന്ന കൊടിയും അബുദ്ദർദാള് (റ) 'ലിവാളൽ ഫുഖാറള്' എന്നകൊടിയും മുആദുബിനുൽ ജബൽ(റ)വിന്ന് 'ലിബാഉൽഫിഖ്ഹ' എന്ന കൊടിയും ഉബയ്യുബിൻ കഅ്ബ (റ) വിന്ന് 'ലിവാഉൽഖിറാ അത്ത്' എന്ന കൊടിയും നൽകുന്നതാണ്.
'സിദ്ദീഖ്'കളുടെ നേതൃത്വം അബൂബക്കർ സിദ്ദീഖിനും പണ്‌ഡിതരുടെ നേതൃത്വം ഉസ്‌മാൻ (റ)വിന്നും യോദ്ധാക്കളുടെ നേതൃത്വം അലി(റ)വിന്നും ലഭിക്കുന്നതാണ്. ഇവർക്കെല്ലാം അല്ലാഹു ശുപാർശക്കധികാരം കൊടുക്കുന്നതാണ്. അന്വതിനായിരം കൊല്ലം മഹ്ശറയിൽ നിൽക്കേണ്ടിവരുമെന്ന് നബിയരുളിയിരിക്കുന്നു. എന്നാൽ പുണ്യജനങ്ങൾക്ക് വെറും രണ്ട് റക്അത്ത് സുന്നത്തു നിസ്ക്‌കരിക്കുന്ന സമയം മാത്രമായേ തോന്നുകയുള്ളു.
ആകാശഭൂമികളിലുള്ള സകലസൃഷ്‌ടികളും തിങ്ങിക്കൂടി നിൽക്കുമ്പോൾ പാപികൾ കണ്ണുതുറിച്ച് കഴുത്ത് നീണ്ട് ദാഹപരവശരായി ശ്വാസം മുട്ടി ദുഃഖാകുലരായി വിയർത്തൊലിച്ചും അൻപതിനായിരം കൊല്ലം നിൽക്കുക തന്നെ വേണം. സൂര്യൻ അവരുടെ തലക്കുമീതെ ഒരു ചാൺമാത്രം അകലത്തിൽ നിന്നു കത്തിയെരിയും. അന്ന് അല്ലാഹു അതിൻ്റെ ഇറട്ടിയാക്കും. പക്ഷെ പാപികൾ കത്തിച്ചാമ്പലാവുകയില്ല. അവരെ കൂടുതൽ ശിക്ഷ അനുഭവിക്കാൻവേണ്ടി നിർത്തുകയാണിവിടെ. മേലിൽ അവർക്ക് മരണമില്ല. അത് കൊണ്ട് മരിച്ചു രക്ഷപ്പെടാനും നിവർത്തിയില്ല. പാപികളുടെ തലച്ചോർ ഉരുകിയൊലിച്ചു കൊണ്ടിരിക്കും. ചിലർ വിയർത്തു കളിച്ച് മുട്ടോളം വിയർപ്പുവെള്ളത്തിലായിരിക്കും. നിൽക്കുന്നത്. ചിലർ കഴുത്തോളം വിയർപ്പുവെള്ളത്തിൽ ദാഹത്തിന്റെ കാഠിന്യത്താൽ അവർ അട്ടഹസിച്ചുകൊണ്ടിരിക്കും.
ഈ സമയത്ത് ഒരു തണൽമേഘം പ്രത്യക്ഷപ്പെടും. അപ്പോൾ എല്ലാവരും ആ തണലിലേക്ക് നീങ്ങിനിൽക്കും. എന്നാൽ പാപികൾക്ക് ചൂട് വർദ്ധിക്കുകയും പുകച്ചിലും എരിച്ചിലും ഉണ്ടാവുകയുമാണ് ചെയ്യുക. സത്യവിശ്വാസികൾ ക്കുമാത്രം കുളിർമ്മ ലഭിക്കും. ഈ അവസരത്തിൽ അള്ളാഹു മാലിക്കെന്ന മലക്കിനോട് കൽപിക്കും. നരകത്തെകൊണ്ട് വരാൻ ഉടനെ മാലിക്കെന്ന മലക്ക് നരകുത്തോട് കൽപിക്കും. എഴുന്നേറ്റു നിർക്കൂ. തൽക്ഷണം നരകം നാലുകാലിൽ എഴുന്നേറ്റ് നിൽക്കും. രണ്ടുകാലുകൾക്കിടയിൽ ആയിരം കൊല്ലത്തെ വഴിദൂരമാണ്. ആ കാലുകൾ ഏഴുതട്ടുകളായി സ്ഥിതി ചെയ്യുന്നു. ആകാശങ്ങളും ഭൂമിയും കൂടി നരകത്തിന്റെ ഒരു തട്ടിൽ ആഴക്കടലിൽ ഒരു മോതിരമിട്ടപോലെയായിരിക്കും. നരകത്തിലെ ഒരണുതൂക്കം തീ ഭൂമിയിൽ വീണാൽഭൂമി മുഴുവൻ ദഹിച്ചു പോകും. നരകത്തിന്റെ ഏഴുതട്ടുകളുടെ പേർ ഇങ്ങനെയാകുന്നു. 1. ജഹന്നം. ഇതു മഹാപാപികളുടെ വാസസ്ഥലമാണ്. 2. മളാൽ ഇതുകപടവിശ്വാസികളുടെ വാസസ്ഥലമാണ്. 3. സഖീം. ഇതു അഹ് ലുകിതാബുകളായ പാപികൾക്കുള്ളതാകുന്നു. 4. ഹുഥമഇതുമജൂസികൾക്കുള്ള താകുന്നു. 5. ജഹീം ഇതു അല്ലാഹുവിനോട് പങ്കുകാരെ ഉണ്ടാക്കിയവർക്കുള്ളതാകുന്നു. 6. സബ: സർ ഇതു യഹ്‌ജൂജ്, മഹ്‌ജൂജ്‌കൾക്കുള്‌ലതാക: ന്യൂ. 7. ഹാവിയ ഇത് ജിന്നുപിശാചുകൾക്കുള്ളതാണു. നരകത്തിൽ ഉഗ്രവിഷമുള്ള പാമ്പുകൾ തേളുകൾ എന്നിവ നിറയെയുണ്ട്. ശിക്ഷയേൽപ്പിക്കാനുള്ള മലക്കുകൾ വേറെയും. നരകത്തെ വർണ്ണിക്കാൻ ആർക്കും സാദ്ധ്യമല്ല.
അല്ലാഹുവിന്റെ കൽപ്പനപ്രകാരം മലക്ക് തന്റെ സഹപ്രവർത്തകരോടൊപ്പം നരകത്തെ വലിച്ചുകൊണ്ടുപോകുന്ന ഏഴായിരം അണികളായി നിരന്ന മലക്കുകളാണിതിനെ വലിച്ചുകൊണ്ടുപോവുക. ഓരോ അണിയിലെ മലക്കുകളുടെ എണ്ണം മനുഷ്യരുടെയും, ജിന്നുകളുടെയും നാൽപ്പതിനായിരം ഇരട്ടിയായിരിക്കും. എഴുന്നേറ്റ് നിൽക്കുന്ന നരകത്തെ ചങ്ങലകളിൽ ബന്ധിച്ച് ഈ മലക്കുകൾ എല്ലാംകൂടി ആയിരംകൊല്ലം വലിച്ചാൽ അതുമുന്നോട്ടു നീങ്ങുകയില്ല. പ്രത്യുതാ ഇരുപതിനായിരം കൊല്ലത്തെ വഴിദൂരം അതുമുന്നോട്ട് നീങ്ങുകയാണ് ചെയ്യുക. അഖവാ ഈ അസ്യഖം മലക്കുകളെ അതു അത്രയും ദൂരം പിന്നോട്ടു വലിച്ചുകൊണ്ടുപോകും.
ഈ പിന്നോക്കാവസ്ഥ പരിഹരിക്കാൻ മലക്കുകൾ ശ്രമിക്കും. മാലിക്കെന്നെ മലക്ക് പറയും. നരകമെ വരൂ നിന്റെ വയർ നിറച്ചുതരാം. അതിനുവേണ്ടിയാണ് നിന്നെ ഞങ്ങൾ കൊണ്ടുപോകുന്നത് ഉടനെ നരകം ഗർജ്ജിക്കും. കഠിനമായ ഗർജ്ജനം മുഴങ്ങുമ്പോൾ തീപ്പൊരിപാറും. ഓരോ തീപ്പൊരി ഓരോ കെട്ടിടത്തെപ്പോലെയത്രെ. വിശന്ന വയറുമായി ആർത്തിമൂത്തനരകം വേഗം മലക്കുകളുടെ കൂടെ പുറപ്പെടുക യായി. പർവ്വതങ്ങൾ പോലെയുള്ള തീപ്പൊരികൾ ഉതിർത്തു കൊണ്ടും വിശപ്പിനാലും കോപത്തിനാലും ഗർജ്ജിച്ചുകൊണ്ടും നരകം വരുന്നവരവുകണ്ടാൽ നടുങ്ങാത്ത സൃഷ്‌ടികളുണ്ടാവുക യില്ല. സൃഷ്‌ടികൾക്ക് മരണം അല്ലാഹു എടുത്തുകളഞ്ഞതിനാൽ അവയൊന്നും അതുകണ്ടാൽ പേടിച്ച് മരിക്കുകയില്ല. അല്ലെങ്കിൽ എല്ലാവരും അതുകണ്ട ഉടനെ ഭസ്‌മമകുമായിരുന്നു.
നരകം അല്ലാഹുവിന്റെ സന്നിധിയിൽ സുജൂദിൽ വീഴുന്നതാണ്. എന്നിട്ടതു പ്രാർത്ഥിക്കും. തമ്പുരാനെ എന്റെ വിശപ്പു തീർത്തുതന്നാലും. അല്ലാഹു അരുളും. ഇന്നു ഞാൻ നിന്റെ വിശപ്പുതീർക്കുകമാത്രമല്ല വയറ് നിറക്കുകയും ചെയ്യുന്ന ദിവസമാണ്. നീ സന്തോഷിച്ചുകൊള്ളുക. ഇതുകേട്ട സന്തോഷത്താൽ നരകം ഒരു ചിന്നം വിളിക്കും. അതുകേൾക്കുന്ന സൃഷ്‌ടികൾക്കിടുകിടെവിറക്കും പുണ്യാത്മാക്കൾക്കു പോലും ഈ രംഗംകണ്ട് ഉറച്ചു നിൽക്കാൻ സാധിക്കുകയില്ല എല്ലാവരും ഭയന്നു മുറവിളികൂട്ടും
നരകം ഒരിക്കൽകൂടി ഗർജ്ജിക്കുകമ്പോൾ സൃഷ്‌ടികൾ ഭയന്നുവിറച്ചുവീണുപോകും. മൂന്നാമതും അലറുമ്പോൾ പാപികളുടെ പേടിയുടെ കാഠിന്യത്താൽ ഉരുകിയൊലിക്കും. ശിക്ഷയുടെ മലക്കുകളുടെ വരവുകണ്ടാൽ ഇതിനെക്കാൾ ഭയാനകമായിരിക്കും. അവരുടെ രണ്ടു കണ്ണുകൾക്കിടയിൽ അഞ്ഞൂറുകൊല്ലത്തെ വഴിദൂരമാണ്. ആ കണ്ണുകൾ നരകത്തെപ്പോലെ കത്തിജ്വലിക്കുന്നുണ്ടായിരിക്കും. അതിൽ നരകത്തിലെ നിന്നുതിരുന്ന തീപ്പൊരികൾ തീപ്പൊരികൾപോലെ യായിരിക്കും. ഈ രംഗങ്ങളെല്ലാം കാണുമ്പോൾ സ്വന്തം ശരീരത്തെയല്ലാതെ മറ്റാരെക്കുറിച്ചും ആർക്കും ഓർമ്മവരില്ല.
ഹസ്രത്ത് ഇബ്രാഹീം നബി(അ)പോലും ഈ ഘട്ടത്തിൽ പ്രാർത്ഥിക്കുന്നതിങ്ങനെയായിരിക്കും. തമ്പുരാനെ നീ എനിക്ക് 'നിൻ്റെ ഖലിൽ' എന്ന സ്ഥാനപ്പേർ നൽകിയിട്ടുണ്ടല്ലൊ. ഞാൻ ഇന്ന് എൻ്റെ ശരീരത്തെപ്പറ്റി മാത്രമെ നിന്നോട് ചോദിക്കുന്നുള്ളു. മറ്റുള്ളവരെപ്പറ്റിയൊന്നും ചിന്തിക്കാൻ എനിക്ക് ധൈര്യമില്ല. എന്നെ നീ രക്ഷിക്കണേ.
മറ്റു പ്രവാചകന്മാരെല്ലാം തന്നെ തദവസരത്തിൽ സ്വന്തം ശരീരത്തിൻ്റെ രക്ഷക്കുമാത്രമാണ് പ്രാർത്ഥിക്കുക. അങ്ങനെ സർവ്വത്രജീവികളും പരിഭ്രാന്തരാകുന്ന ആ സന്ദിഗ്‌ധഘട്ടത്തിൽ നമ്മുടെ നബി(സ) മാത്രം. തന്റെ സമുദായത്തെ ചൊല്ലികേഴുന്നതാണ്. അവിടെന്നു നരകത്തിൻ്റെ മൂക്കുകയറിന്മേൽ കയറിപ്പിടിക്കും. ഈ ഘട്ടത്തിൽ നരകം അത്ഭുതപ്പെട്ടുകൊണ്ടു ചോദിക്കും നബി യെ ഇന്ന് സർവ്വതസ്യഷ്‌ടിജാലകളും സ്വശരീരത്തെ മാത്രം രക്ഷിക്കാൻ നോക്കുമ്പോൾ അങ്ങ് എന്തിനാണിങ്ങനെ മറ്റുള്ളവർക്കുവേണ്ടി കഷ്ടപ്പെടുന്നത്. എന്നെവിടൂ ഞാൻ എന്റെ വിശപ്പുതീർക്കട്ടെ അപ്പോൾ നബിയരുളും നരകുമെ ശഫാഅത്തുൽ കുബ്റാ (വലിയ ശുപാർശ)ക്കുള്ള അധികാരം അല്ലാഹു ഇന്നെനിക്ക് തന്നിട്ടുണ്ട്. എൻറെ സമുദായത്തെ രക്ഷിച്ചല്ലാതെ ഞാൻ വിശ്രമിക്കുകയില്ല. നീ അകന്നുപോ
ഇതുകേൾക്കേണ്ട താമസം. നരകം അതാ പിന്നോട്ട് പായുകയായി. അഞ്ഞൂറുകൊല്ലത്തെ വഴിദൂരം അപ്പുറത്തേക്ക് മാറിനിൽക്കും. തുടർന്ന് അള്ളാഹു തന്റെ അർശിന്റെ താഴ്ഭാഗത്തേക്ക് നരകത്തെ മാറ്റിനിർത്തും. അപ്പോൾ നബി(സ) കണ്ണീർ പൊഴിച്ചുകൊണ്ട് അർശിൻ്റെ മുന്നിൽ സൃഷ്ടായ പ്രണാമം ചെയ്‌തുവീഴും. അല്ലാഹു നബിയെ സമാശ്വസിപിക്കുന്നതും ആവശ്യങ്ങളെല്ലാം നിർവ്വഹിച്ചു തരാമെന്ന് കരാർ ചെയ്യുന്നതുമാണ്. അപ്പോൽ നബി(സ) സുജൂദിൽ നിന്നെഴുന്നേറ്റുവന്നു തൻ്റെ സമുദായത്തെ സമാശ്വസിപ്പിക്കുന്നതുമാണ്. ഇതെല്ലാം കാണുമ്പോൾ മറ്റുള്ള പ്രവാചകന്മാരെല്ലാം അതിശയിച്ചു നിൽക്കുന്നതാണ്. ഈ സന്ദർഭത്തിൽ ജിബ്‌രീൽ (അ) വന്നുനബി(സ)യോട് പറയും. നബിയെ അങ്ങയുടെ സമുദായത്തെ അല്ലാഹു വിചാരണ ചെയ്യാൻ പോവുകയാണ്.
ഇതുകേട്ട ഉടനെ നബി(സ) വീണ്ടും അർശിന്റെ താഴെ സുജൂദ് ചെയ്‌ത് കൊണ്ട് പ്രാർത്ഥിക്കാൻ തുടങ്ങും. അല്ലാഹുവേ, എൻ്റെ സമുദായത്തെ രക്ഷിക്കണേ. വിചാരണകൂടാതെ കഴിയുകയില്ലെന്നാണ് അല്ലാഹുവിന്റെ മറുപടിയുണ്ടാവുക. ഈ ഘട്ടത്തിൽ നബി(സ) ആദം നബി(അ)യെ സമീപിച്ചു കൊണ്ട് പറയും. പ്രിയപ്പെട്ട പിതാവേ, അങ്ങയുടെ സന്താനങ്ങളെ അള്ളാഹു വിചാരണ ചെയ്യാൻ പോവുകയാണ്. അവരെ രക്ഷപ്പെടുത്താൻ എന്നെ സഹായിക്കുക.
എന്നാൽ ആദംനബി(അ) പേടിച്ചുവിറച്ചുനിൽക്കുക യായിരിക്കും. ആദംനബി പറയും. മകനെ ഞാൻ വിലക്കപ്പെട്ട കനി ഭൂജിച്ച ആളാണ്. അല്ലാഹു എന്നെ ഇന്ന് എന്തുചെയ്യു മെന്ന് എനിക്കറിഞ്ഞുകൂടാ. ആ നിലക്ക് മറ്റുള്ളവരെ സഹായിക്കാൻ എനിക്കു കഴിയുന്നതെങ്ങിനെ ഞാൻ എന്റെ ശരീരത്തെപ്പറ്റി ഭയന്നുകഴിയുകയാണ്. മകനെ മറ്റുള്ളവരുടെ കാര്യമൊന്നും ഇന്നു ശ്രദ്ധിക്കരുത്. എന്നാണ് എനിക്ക് പറയാനുള്ളത്. സ്വന്തം ശരീരം നോക്കിയാൽ മതി. ആദം നബിയുടെ മറുപടി കേട്ടു ദുഃഖിതനായി വിലപിച്ചു കൊണ്ട് നബി(സ) പറയും. ഇന്ന് ഞാൻ എൻ്റെ ശരീരം ശ്രദ്ധിക്കുന്നില്ല. എന്റെ സമുദായം രക്ഷപ്പെടുകയാണ് എന്റെ ആവശ്യം.
പിന്നെ തന്റെ സമുദായത്തിലേക്ക് ചെന്ന് നബി(സ) അരുളും. നിങ്ങളെ വിചാരണ ചെയ്യാൻ സമയമായി എങ്കിലും നിങ്ങൾ സമാധാനമായിരിക്കൂ. ഞാൻ ശുപാർശചെയ്ത നിങ്ങളെ രക്ഷിച്ചുകൊള്ളാം. താമസംവിനാ അവരെ വിചാരണക്ക് കൊണ്ടുപോകും...
🍃🍃🍃🍃🍃🍃🍃🍃🍃🍃
തുടരും...!!
https://mohammadrishadali.blogspot.com/2026/06/part-1-to-12.html
Post a Comment