പെരുന്നാൾ നിസ്‌കാരം

*പെരുന്നാൾ നിസ്‌കാരം*

സുന്നത്ത് നിസ്‌ക്കാരങ്ങളിൽ ഏറെ ശ്രേഷ്ഠത കൂടിയ നിസ്ക്കാരങ്ങളാണ് വലിയ പെരുന്നാൾ നിസ്കാരവും ചെറിയ പെരുന്നാൾ നിസ്ക്കാരവും.

ശക്തമായ സുന്നത്ത് നിസ്‌ക്കാരമായതിനാൽ ഇവ ഒഴിവാക്കൽ കറാഹത്താണ്. (ശർവാനി 39/3)

 *പെരുന്നാൾ നിസ്‌കാരത്തിന്റെ സമയം* 

സൂര്യൻ ഉദിച്ചത് മുതൽ ഉച്ച വരെ(ളുഹ്ർ നിസ്‌കാര സമയം തുടങ്ങുന്നത് വരെ)യുള്ള സമയം. 

⭕പെരുന്നാൾ നിസ്കാരം ഖളാഅ് ആയിപ്പോയാൽ 
പിന്നീട് ഖളാഅ് വീട്ടൽ സുന്നത്തുണ്ട്. 

 *പെരുന്നാൾ നിസ്കാരത്തിൻ്റെ ചുരുങ്ങിയ രൂപം* 

വലിയ പെരുന്നാൾ നിസ്കാരം ഞാൻ നിസ്‌ക്കരുന്നുവെന്നു കരുതി സാധാരണ നിസ്‌ക്കരിക്കാറുള്ളത് പോലെ (തസ്ബീഹുകൾ ചൊല്ലാതെ) നിസ്‌ക്കരിച്ചാലും അടിസ്ഥാന സുന്നത്ത് ലഭിക്കും. 

 *പൂർണ്ണ രൂപം* 

വലിയ പെരുന്നാൾ രണ്ട് റക്അത്ത് നിസ്കാരം അല്ലാഹുവിന് വേണ്ടി ഖിബ്‌ലക്ക് മുന്നിട്ട് അദാആയി ഞാൻ നിസ്‌ക്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യുക.
ശേഷം തക്ബീറതുൽ ഇഹ്‌റാം ചൊല്ലുക. 

_*أصلي سنة عيد الاضحى ركعتين متوجها الى القبلة أداء لله تعالى*_

ജമാഅത് ആണെങ്കിൽ ഇമാമോടു കൂടി എന്ന് കരുതണം. 

⭕ശേഷം വജ്ജഹ്തു പാരായണം ചെയ്യുക. 

⭕ ശേഷം ഏഴ് തക്ബീറുകൾ ചൊല്ലുക. തക്ബീറുകൾ പറയുമ്പോൾ കൈ ഉയർത്തി കെട്ടണം. ഓരോ ഈ രണ്ട് തക്ബീറുകൾക്കിടയിലും _*سبحان الله والحمد لله ولا اله الا الله والله أكبر*_

എന്ന തസ്ബീഹ് ഒരു പ്രാവശ്യം ചൊല്ലുക. 


ശേഷം അഊദു , ഫാത്തിഹ, ഫാതിഹക്ക് ശേഷം സൂറത് എന്നിവ ഓതുക. 

 പിന്നെ റുകുഇൽ പോയി ഇഅ്തിദാൽ കഴിഞ്ഞ് പോയി രണ്ട് സുജൂദുകൾ ചെയ്താൽ ഒരു റക്അത് കഴിഞ്ഞു.

 ഇനി രണ്ടാം റക്അതാണ്.

നിർത്തത്തിൽ എത്തിയാൽ ഫാതിഹക്ക് മുമ്പ് അഞ്ചു തക്ബീറുകളാണ് ചൊല്ലേണ്ടത്. 
7 ഉം 5 ഉം തക്ബീറുകൾ ഒറ്റക്ക് നിസ്‌ക്കരിക്കുന്നവനും ഇമാമും മഅമൂമുമെല്ലാം ഉറക്കെ ചൊല്ലലാണ് സുന്നത്ത്.

ഓരോ തക്ബീറുകൾക്കിടയിലും മുകളിൽ പറഞ്ഞ തസ്ബീഹ് ചൊല്ലണം.

ശേഷം ഫാതിഹ, സൂറത് എന്നിവ ഓതി തുടർന്ന് നിസ്കരിക്കുക.

പെരുന്നാൾ നിസ്കാരത്തിൽ തക്ബീറുകൾ പറയും മുമ്പ് ആദ്യമായി മറന്ന് ഫാതിഹ ഓതി തുടങ്ങിയാൽ പിന്നെ 
തക്ബീറുകളിലേക്കു മടങ്ങൽ സുന്നത്തില്ല.